Posts

Showing posts from August, 2026

ഓർത്തഡോക്സ് വിഭാഗം കല്ലറ കയ്യേറിയെന്ന് യാക്കോബായ വിഭാഗം.

Image
ചാലിശ്ശേരി (പാലക്കാട്‌) : തൃശ്ശൂർ ഭദ്രാസനത്തിലെ സഭാതർക്കമുള്ള ചാലിശ്ശേരി സെന്റ് പീറ്റേഴ്സ് ആൻഡ് സെൻ്റ് പോൾസ് പള്ളി സെമിത്തേരിയിൽ യാക്കോബായ കുടുംബത്തിന്റെ കല്ലറയിൽ വിഘടിത ഓർത്തഡോക്സ് (മെത്രാൻ കക്ഷി) വിഭാഗത്തിൽപ്പെട്ടയാളുടെ മൃതദേഹം സംസ്കരിച്ച്, കല്ലറ കയ്യേറിയെന്ന് ആരോപണം . വികാരി ഫാ. അബ്രഹ്രാം യാക്കോബ് പൂവ്വത്ത്മണ്ണിൽ, ട്രസ്റ്റി സിയു ശലമോൻ, സെക്രട്ടറി ടൈറ്റസ് ഡേവീഡ് എന്നിവരാണ് ആരോപണമുന്നയിച്ചത്. ചാലിശേരി അരിമ്പൂർ കുടുംബത്തിന്റെ കുടുംബക്കല്ലറയിൽ ഓർത്തഡോക്സ് വിഭാഗത്തിൽപ്പെട്ട പുലിക്കോട്ടിൽ കുഞ്ഞാണിയുടെ മൃതദേഹം കഴിഞ്ഞ തിങ്കളാഴ്ചയാണ് സംസ്കരിച്ചതാണ് വിവാദമായിരിക്കുന്നത്. സംഭവത്തിൽ കല്ലറ ഉടമയും ഇടവക സെക്രട്ടറിയുമായ ടൈറ്റസ് ഡേവിഡ് ബുധനാഴ്ച ചാലിശേരി പൊലീസിലും, ദേശീയ മനുഷ്യാവകാശ കമ്മീഷനും, മുഖ്യമന്ത്രി അടക്കമുള്ളവർക്കും പരാതി നൽകി. എന്നാൽ ഓർത്തഡോക്സ് വിഭാഗം ഇതേവരെ ഇത് സംബന്ധിച്ച് പ്രതികരിച്ചിട്ടില്ല.

വിശുദ്ധ നാട്ടിലെ ക്രൈസ്തവർക്ക് ശാശ്വത സമാധാനം വേണം

Image
  ജെറുസലേം: വിശുദ്ധ നാട്ടിലെ ക്രൈസ്തവരുടെ ഭാവി സംരക്ഷിക്കാൻ അടിയന്തര ദുരിതാശ്വാസ സഹായങ്ങൾ മാത്രം മതിയാകില്ലെന്നും ശാശ്വതമായ പരിഹാരമാർഗ്ഗങ്ങൾ ഉടനടി നടപ്പിലാക്കേണ്ടതുണ്ടെന്നും ജെറുസലേമിലെ ലാറ്റിൻ പാത്രിയാർക്കീസ്‌ കര്‍ദ്ദിനാള്‍ പിയര്‍ബാറ്റിസ്റ്റ പിസബല്ല. ഓഗസ്റ്റ് 21-ന് പുറത്തിറക്കിയ "പ്രതീക്ഷയ്ക്ക് പ്രവർത്തനം ആവശ്യമാണ്" (Hope Demands Action) എന്ന ലേഖനത്തിലാണ് പാത്രിയാര്‍ക്കീസിന്റെ പ്രതികരണം. യുദ്ധവും രാഷ്ട്രീയ സംഘർഷങ്ങളും കാരണം മേഖലയിലെ ക്രിസ്ത്യൻ സമൂഹം കടുത്ത സാമ്പത്തിക - സാമൂഹിക പ്രതിസന്ധിയാണ് നേരിടുന്നതെന്നും അദ്ദേഹം കുറിച്ചു. മേഖലയിലെ അതിർത്തി അടയ്ക്കലുകളും ടൂറിസം-തീർത്ഥാടന മേഖലയിലെ തിരിച്ചടിയും കാരണം വെസ്റ്റ് ബാങ്കിലെയും പരിസരങ്ങളിലെയും നിരവധി ക്രിസ്ത്യാനികൾക്കാണ് ജോലി നഷ്ടപ്പെട്ടതെന്ന് പാത്രിയാർക്കീസ്‌ ചൂണ്ടിക്കാട്ടി. തൽക്കാലത്തേക്ക് നൽകുന്ന ഭക്ഷണവും സാമ്പത്തിക സഹായവും കൊണ്ട് മാത്രം ഇവരുടെ ഭാവി സുരക്ഷിതമാക്കാനാകില്ല. സ്ഥിരമായ വരുമാന മാർഗ്ഗങ്ങളുടെ അഭാവവും വദ്ധിച്ചുവരുന്ന സുരക്ഷാഭീതിയും ക്രിസ്ത്യൻ കുടുംബങ്ങളെ നാടുവിടാൻ നിർബന്ധിതരാക്കുന്നു. വിശുദ്ധ നാട്ടിലെ ക്രൈസ്തവ സാന്നിധ്...

ബിഷപ്പുമാരെ അവഹേളിക്കുന്നത് അവസാനിപ്പിക്കണം : അൽമായ ശബ്‌ദം

Image
കൊച്ചി : സമൂഹ മാധ്യമങ്ങളിൽ സീറോ മലബാർ സഭ ബിഷപ്പുമാരെ പരസ്യമായി അവഹേളിക്കുന്നവർക്കെതിരെ ശക്തമായ നടപടി സ്വീകരിക്കാൻ സഭാ നേതൃത്വം തയ്യറാകണമെന്ന് അൽമായ ശബ്‌ദം ആവശ്യപ്പെട്ടു. സഭ സ്ഥാപനങ്ങൾ സഭാവിരുദ്ധ യോഗങ്ങൾ നടത്താൻ അനുവാദം നൽകിയവർക്കെതിരെ കടുത്ത ശിക്ഷ നടപടി എടുക്കണം. ലോകത്തിൻ്റെ മുമ്പിൽ സീറോ മലബാർ സഭയെ അവമതിപ്പിന് ഇടയാക്കുന്ന ഇത്തരം സാഹചര്യങ്ങൾ പൂർണ്ണമായും ഒഴിവാക്കപ്പെടണം. സഭയുടെ സത്യകുർബാന എല്ലാ രൂപതകളിൽ ഉള്ള പോലെ മേജർ അതിരൂപതയിലും പൂർണ്ണമായി നടപ്പാക്കണമെന്ന് അൽമായ ശബ്‌ദം പുറത്തിറക്കിയ പത്രക്കുറിപ്പിൽ ചൂണ്ടിക്കാട്ടി. സഭയുടെ സ്ഥാപനങ്ങൾ സഭാവിരുദ്ധ പ്രവർത്തനങ്ങൾക്ക് നൽകരുതെന്നും അൽമായ ശബ്‌ദം വ്യക്തമാക്കി.

സാജോ ജോസ്: സീറോ മലബാർ സഭയുടെ പ്രതിബദ്ധതയുള്ള അൽമായ മുഖം

Image
കൊച്ചി: സീറോ മലബാർ സഭയുടെ ഏകീകൃത കുർബാന ക്രമത്തിനും സഭാ കൂട്ടായ്മയ്ക്കും വേണ്ടി ജീവിതം ഉഴിഞ്ഞുവെച്ച പ്രമുഖ അൽമായ വ്യക്തിത്വമായിരുന്നു സാജോ ജോസ് എന്ന് സീറോ മലബാർ സഭയുടെ മുൻ അൽമായ സെക്രട്ടറി ടോണി ചിറ്റിലപ്പിള്ളി അഭിപ്രായപ്പെട്ടു. എറണാകുളം-അങ്കമാലി അതിരൂപതയിൽ അർപ്പണബോധത്തോടെ പ്രവർത്തിച്ച സാജോ ജോസിന്റെ അനുസ്മരണ സമ്മേളനം അങ്കമാലിയിൽ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ​പ്രവാസി മലയാളിയായി ജീവിച്ച വേളയിലും സഭയുടെയും വിശ്വാസസമൂഹത്തിന്റെയും ഉന്നതിക്കായി നിരന്തരം പ്രവർത്തിച്ച വ്യക്തിയാണ് സജോ ജോസ്.സഭ പ്രതിസന്ധികളെ അഭിമുഖീകരിച്ച ഘട്ടങ്ങളിലെല്ലാം അതിരൂപതയുടെ ഐക്യത്തിനും നന്മയ്ക്കും വേണ്ടി അടിയുറച്ച നിലപാടുകൾ സ്വീകരിക്കാൻ അദ്ദേഹത്തിന് കഴിഞ്ഞിട്ടുണ്ടെന്ന് ടോണി ചിറ്റിലപ്പിള്ളി അനുസ്മരിച്ചു.​ അങ്കമാലിയിൽ നടന്ന അനുസ്മരണ സമ്മേളനത്തിൽ അങ്കമാലി നസ്രാണി അസോസിയേഷൻ പ്രസിഡന്റ്  ജോർജ് മൂഴിക്കുളം അധ്യക്ഷത വഹിച്ചു. സഭയുടെയും അൽമായ പ്രസ്ഥാനങ്ങളുടെയും വളർച്ചയിൽ സാജോ ജോസ് നൽകിയ നിസ്തുലമായ സംഭാവനകളെ ജോർജ് മൂഴിക്കുളം എടുത്തു പറഞ്ഞു. ഷൈബി പാപ്പച്ചൻ,ജോസ് മണവാളൻ,റെമി പൗലോസ്, പോൾസൻ കുടിയിരിപ്പിൽ,ബാബു പീറ്റർ...

മ്യാൻമറിൽ പുതിയ ദൈവവിളികൾ

Image
മ്യാൻമറിലെ ആഭ്യന്തര സംഘർഷങ്ങളും ദാരിദ്ര്യവും ദുരിതങ്ങളും തുടരുന്ന പശ്ചാത്തലത്തിലും കത്തോലിക്കാ സഭയിൽ പുതിയ ദൈവവിളികൾ വർദ്ധിക്കുന്നു.  ഓഗസ്റ്റ് മാസത്തിൽ നടന്ന വിവിധ ചടങ്ങുകളിലായി മൂന്ന് പുതിയ വൈദികരും നാല് ഡീക്കൻമാരും സഭയുടെ ശുശ്രൂഷാ രംഗത്തേക്കു കടന്നുവന്നു.  ഹഖ രൂപതയിൽ നാല് പുതിയ ഡീക്കൻമാരും യാങ്കൂണിൽ രണ്ട് പുതിയ സമർപ്പിതരും, തങ്ങളുടെ ശുശ്രൂഷ ആരംഭിച്ചു. പഠന വൈദഗ്ധ്യത്തേക്കാൾ ഉപരിയായി ദൈവത്തോടുള്ള സ്നേഹവും എളിമയും ആത്മാക്കളുടെ രക്ഷയ്ക്കായുള്ള തീക്ഷ്ണതയുമാണ് ശുശ്രൂഷകർക്ക് വേണ്ടതെന്ന് മെത്രാൻ ലൂസിയസ് ഹ്രെ കുങ് തിരുചടങ്ങിൽ  ഓർമ്മിപ്പിച്ചു. ടാങ്കൂ രൂപതയുടെ സഹായ മെത്രാനായി ബെർണാർഡിനോ നീ നീ അഭിഷിക്തനായതും,മ്യാൻമറിലെ സഭയ്ക്ക് പുതിയ ഉണർവ് പ്രദാനം ചെയ്യുന്നു. "കണ്ണീരിന്റെ താഴ്‌വരയിലൂടെ" കടന്നുപോകുന്ന മ്യാൻമറിലെ ജനങ്ങൾക്ക് ക്രിസ്തുവിന്റെ പ്രകാശം നൽകാനാണ് മെത്രാന്റെ നിയോഗം എന്ന്, കർദിനാൾ ചാൾസ് ബോ വ്യക്തമാക്കി. ദുരിതബാധിതരെ ആശ്വസിപ്പിക്കാനും വിഘടിച്ചുനിൽക്കുന്ന സമൂഹങ്ങളെ ഒന്നിപ്പിക്കാനും പുതിയ മെത്രാനെ ആഹ്വാനം ചെയ്തു. "എന്റെ ആത്മാവ് കർത്താവിനെ മഹത്വപ്പെടുത്തുന്നു" എന്ന സ്തോത്രഗ...

ഭരണങ്ങാനം അസ്സീസി ധ്യാനകേന്ദ്രം സുവർണ്ണ ജൂബിലി നിറവിൽ.

Image
ലോക സുവിശേഷവത്‌കരണം ലക്ഷ്യമാക്കി കേരളത്തിൽ ആദ്യത്തെ താമസിച്ചുള്ള കരിസ്മാറ്റിക്ക് ധ്യാനം ആരംഭിച്ച പാലാ ഭരണങ്ങാനത്തുള്ള അസ്സീസി ധ്യാനകേന്ദ്രം  സുവർണ്ണ ജൂബിലി നിറവിൽ.  അസ്സീസി ധ്യാനകേന്ദ്രത്തിൻ്റെ സുവർണ്ണ ജൂബി‌ലിയുടെ സമാപന സമ്മേളനം 2026 ആഗസ്റ്റ് മാസം 30-ാം തീയതി ഞായർ വൈകിട്ട് 04.00ന് അസ്സീസി  ധ്യാനകേന്ദ്രത്തിൽ നടക്കും.  കോട്ടയം സെന്റ് ജോസഫ് കപ്പുച്ചിൻ പ്രൊവിൻസി‌ൻ്റെ പ്രൊവിൻഷ്യൽ  ഫാ. സരീഷ് തൊണ്ടാംകുഴിയുടെ മുഖ്യ കാർമികത്വത്തിൽ അർപ്പിക്കപ്പെടുന്ന കൃതജ്ഞത ബലിയോടെയാണ് സമാപന ദിനാഘോഷങ്ങൾക്ക് തുടക്കം കുറിക്കുന്നത്. ധ്യാനകേന്ദ്രത്തിൻ്റെ മുൻ ഡയറക്‌ടർമാർ സഹകാർമികരായിരിക്കും. തുടർന്ന് നടക്കുന്ന പൊതുസമ്മേളനത്തിൽ പ്രൊവിൻഷ്യൽ ഫാ. സരീഷ് തൊണ്ടാംകുഴിയിൽ അദ്ധ്യക്ഷത വഹിക്കും.  കെ.സി.എസ്.സി. കോർഡിനേറ്റർ ഫാ. ജോൺസൺ കാണ്ടിയിൽ, കെ.സി.എസ്.സി. ജോയിന്റ് കോർഡിനേറ്റർ ഷാജി വൈക്കത്ത്പറമ്പിൽ, പാലാ രൂപത ഇവാഞ്ചലൈസേഷൻ ഡയറക്‌ടർ ഫാ. തോമസ് ഓലായത്തിൽ എന്നിവർ സന്ദേശം നല്‌കുന്നു. ഇതേ തുടർന്ന്, സോഷ്യൽ മീഡിയയിൽ തരംഗമായി മാറിയ കപ്പുച്ചിൻ സഹോദരങ്ങളുടെ 'കാപ്പിപ്പൊടി ബാൻഡ്' അവതരിപ്പിക്കുന്ന സംഗീതവിരുന്നുമുണ...

ഫാ. തോമസ് ആനിമൂട്ടിൽ കോട്ടയം ക്നാനായ അതിരൂപതയുടെ പുതിയ സഹായ മെത്രാൻ

Image
  സീറോ-മലബാർ മേജർ ആർക്കി എപ്പിസ്കോപ്പൽ സഭയുടെ സിനഡ്, പരിശുദ്ധ പിതാവ് ലിയോ പതിനാലാമൻ പാപ്പായുടെ മുൻകൂർ അനുമതിയോടെ, കോട്ടയം ക്നാനായ  അതിരൂപതയുടെ പുതിയ സഹായ മെത്രാനായി ഫാ. തോമസ് ആനിമൂട്ടിലിനെ തിരഞ്ഞെടുത്തു. ത്രോയിന രൂപതയുടെ സ്ഥാനിക മെത്രാൻ എന്ന സ്ഥാനവും നൽകി. 1962 ജനുവരി 13 ന് കേരളത്തിലെ പയ്യാവൂരിൽ ജനിച്ച ഫാ. തോമസ് ആനിമൂട്ടിൽ, കോട്ടയത്തെ സെന്റ് സ്റ്റനിസ്ലാവൂസ്‌  മൈനർ സെമിനാരിയിലാണ്  തന്റെ  പൗരോഹിത്യ പരിശീലനം ആരംഭിച്ചത്. മംഗലാപുരത്തെ സെന്റ് ജോസഫ് സെമിനാരിയിൽ നിന്ന് തത്ത്വശാസ്ത്ര- ദൈവശാസ്ത്ര പഠനം പൂർത്തിയാക്കിയ ശേഷം, 1989 ഏപ്രിൽ 13 ന് വൈദികനായി അഭിഷിക്തനായി. റോമിലെ സാന്താ ക്രോച്ചേ (Pontificia Università Santa Croce) പൊന്തിഫിക്കൽ സർവകലാശാലയിൽ നിന്നും, 1993 ൽ കാനൻ നിയമത്തിൽ ഉന്നത പഠനവും അദ്ദേഹം പൂർത്തിയാക്കിയിട്ടുണ്ട്. ഇടവക വികാരി, മെത്രാന്റെ സെക്രട്ടറി, ചാൻസലർ, പാസ്റ്ററൽ കൗൺസിലിന്റെ സെക്രട്ടറി, കാത്തലിക് നഴ്‌സസ് ഗിൽഡ് ഓഫ് ഇന്ത്യയുടെ സഭാ ഉപദേഷ്ടാവ്, എന്നീ നിലകളിൽ സേവനം അനുഷ്ഠിച്ച അദ്ദേഹം, 2025 മുതൽ  കോട്ടയം അതിരൂപതയുടെ പ്രോ-പ്രോട്ടോസിൻസെല്ലൂസ് എന്ന നിലയിൽ തന്റെ കർ...

പാലാ ളാലം പഴയപള്ളിയിൽ അഭിഷേകാഗ്നി മരിയൻ കൺവെൻ ആരംഭിച്ചു

Image
  വിശ്വാസജീവിതത്തോടൊപ്പം ഉത്തരവാദിത്വങ്ങളും വിശ്വസ്തതയോടെ നിറവേറ്റണം: മോൺ. ജോസഫ് കണിയോടിക്കൽ ലൗകികമായ ഉത്തരവാദിത്വങ്ങൾ മാത്രം നിർവഹിച്ചു പോകാതെ പ്രാർത്ഥനയിലും ദൈവ ശുശ്രൂഷയിലും അധിഷ്ഠിതമായ ജീവിതം നയിക്കാൻ ഓരോ ക്രൈസ്തവനും കടമയുണ്ടെന്ന് വികാരി ജനറൽ മോൺ. ജോസഫ് കണിയോടിക്കൽ ഉദ്ബോധിപ്പിച്ചു . പ്രസിദ്ധ മരിയൻ തീർത്ഥാടന കേന്ദ്രമായ പാലാ ളാലം പഴയപള്ളിയിൽ പരിശുദ്ധ കന്യകാമറിയത്തിന്റെ ജനനത്തിരുനാളിനോടനുബന്ധിച്ചുള്ള 'അഭിഷേകാഗ്നി മരിയൻ  കൺവെൻഷന്റെ ഉദ്ഘാടന സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. പരിശുദ്ധ അമ്മയോടുള്ള പ്രത്യേക ഭക്തിയും അടുപ്പവും ഈ ഇടവകയുടെയും നാട്ടുകാരുടെയും പാരമ്പര്യത്തിന്റെ ഭാഗമാണ്. പരിശുദ്ധ കന്യാമറിയം നിർദേശിച്ചതുപോലെ "ഈശോ പറയുന്നത് ചെയ്യുക" എന്ന ദൈവവിളി ഉൾക്കൊള്ളാൻ നാം തയ്യാറാകണം. നമ്മിൽ ഏൽപ്പിക്കപ്പെട്ടിരിക്കുന്ന കുടുംബപരവും സാമൂഹികവുമായ ഉത്തരവാദിത്വങ്ങൾ ആത്മാർത്ഥതയോടെ നിറവേറ്റാൻ സാധിക്കണം. ജീവിതസന്ധ്യയിൽ, "ദൈവമേ, എന്റെ കർത്തവ്യം ഞാൻ പൂർത്തിയാക്കി" എന്ന് ദൈവത്തിന്റെയും മനുഷ്യരുടെയും മുൻപിൽ ധൈര്യത്തോടെ പറയാൻ കഴിയുന്ന രീതിയിൽ വിശ്വാസജീവിതം നയിക്കാൻ സാധിക്കണമ...

മലങ്കര സുറിയാനി ക്രിസ്ത്യാനി അസോസിയേഷൻ യോഗത്തിന് ഇന്ന് പതാക ഉയരും

Image
  മുളന്തുരുത്തി :  മലങ്കര ഓർത്തഡോക്സ് സഭയുടെ പാർലമെൻറ് ആയ മലങ്കര സുറിയാനി ക്രിസ്ത്യാനി അസോസിയേഷൻ യോഗത്തിന് വെട്ടിക്കൽ ദയറയിലെ ഗ്രിഗോറിയോസ് നഗറിൽ ഇന്ന് പതാക ഉയരും. സഭയ്ക്ക് പുതിയ മെത്രാപ്പോലീത്തമാരെ തിരഞ്ഞെടുക്കുന്നതിനുള്ള മലങ്കര അസോസിയേഷന്റെ നസ്രാണി പള്ളിയോഗം 27ന് നടക്കും. സഭയുടെ ലോകമെമ്പാടുമുള്ള പള്ളികളിൽ നിന്നും 4000 ത്തിലേറെ പ്രതിനിധികൾ പങ്കെടുക്കും.വോട്ടിങ്ങിലൂടെയാണ് മെത്രാപ്പോലീത്തമാരെ തിരഞ്ഞെടുക്കുക. ജനാധിപത്യരീതിയിൽ മേൽപ്പട്ടക്കാരെ തിരഞ്ഞെടുക്കുന്നത് മലങ്കര സഭയുടെ പൗരാണിക പാരമ്പര്യമാണെന്ന് പറഞ്ഞ സഭ അധ്യക്ഷൻ പരിശുദ്ധ ബസേലിയോസ് മാർത്തോമാ മാത്യൂസ് മ  തൃതിയൻ  കാതോലിക്കാ ബാബ മുളന്തുരുത്തി സൂനഹദോസ്, മലങ്കര സഭയിലെ ആദ്യ മുറോൻ കൂദാശ, പരിശുദ്ധ പരുമല തിരുമേനിയുടെ അഭിഷേകം എന്നീ ധന്യ നിമിഷങ്ങളുടെ 150 വാർഷികത്തിലാണ് അതേ മണ്ണിൽ അസോസിയേഷൻ ചേരുന്നതെന്ന് പറഞ്ഞു . സഭാ മാനേജിംഗ് കമ്മിറ്റി നാമനിർദേശം ചെയ്ത ആറുപേരാണ് തിരഞ്ഞെടുപ്പിൽ മത്സരിക്കുന്നത് ഇതിൽ 50 ശതമാനത്തിലധികം വോട്ട് നേടുന്ന നാല് പേരാകും മെത്രാപ്പോലീത്തമാരാകുക. അസോസിയേഷനിൽ പങ്കെടുക്കുന്നവർക്ക് ബാലറ്റിലൂടെയും വിദേശ ഭദ്രാസന...

ഫാ. അലക്സാണ്ടർ ഓലിക്കലിന്റെ സംസ്കാരം ഇന്ന്

Image
  പാലാ : രൂപതയിലെ മുതിർന്ന വൈദികൻ ഫാ. അലക്സാണ്ടർ ഓലിക്കലിന്റെ സംസ്കാരം ഇന്ന്. ഉച്ചകഴിഞ്ഞ് 2.30ന് ഭരണങ്ങാനത്തുള്ള ഭവനത്തിൽ ആർച്ച് ബിഷപ്പ് എമിരിറ്റസ് മാർ തോമസ് മേനാംപറമ്പിൽ സംസ്കാര ശുശ്രൂഷകൾക്ക് കാർമികത്വം വഹിക്കും. തുടർന്ന് ഭരണങ്ങാനം സെൻ്റ് മേരിസ് ഫൊറോന ദേവാലയത്തിൽ നടക്കുന്ന ശുശ്രൂഷകൾക്ക്  പാലാ രൂപത ബിഷപ് മാർ ജോസഫ് കല്ലറങ്ങാട്ട് മുഖ്യകാർമികത്വം വഹിക്കും . മാർ ജേക്കബ്ബ് മുരിക്കൻ മോൺ. ജോസഫ് തടത്തിൽ എന്നിവരുടെ കാർമികത്വത്തിൽ വിശുദ്ധ കുർബാന അർപ്പിക്കും. ബിഷപ്പുമാരായ ജോഷ്വാ മാർ ഇഗ്നാത്തിയോസ്, യോഹന്നാൻ മാർ ക്രിസോസ്റ്റം എന്നിവർ സന്നിഹിതരായിരിക്കും. കൂട്ടിക്കൽ, രാമപുരം ഇടവകകളിൽ അസിസ്റ്റൻറ് വികാരിയും അടിവാരം, പാലക്കാട്ട്മല, രത്നഗിരി, കൂത്താട്ടുകുളം വടകര, കൂടല്ലൂർ, നീലൂർ, തിടനാട്, കടുത്തുരുത്തി ഇടവകകളിൽ വികാരിയായും സീവ്യൂ എസ്റ്റേറ്റിൽ മാനേജരായും പാലാ കാർമൽ ആശുപത്രിയിൽ ചാപ്ലയിൻ ആയും സേവനമനുഷ്ഠിച്ചിട്ടുണ്ട്. ഭരണങ്ങാനം ഓലിക്കൽ ചാണ്ടിയുടെയും അന്നമ്മയുടെയും 11 മക്കളിൽ മൂത്ത മകനായി 1936 ൽ ജനിച്ച അലക്സാണ്ടർ 1964 ലാണ് പൗരോഹിത്യ പട്ടം സ്വീകരിക്കുന്നത്. ഒരു ഇടവക വൈദികന്റെ ജീവിതക്കുറിപ്പുകൾ എന്ന ആത...

രൂപക്കൂട് എറിഞ്ഞു തകർത്ത സംഭവം : മുഹമ്മദ് സിദ്ദിഖിനെതിരെ കലാപ ശ്രമത്തിന് വകുപ്പുകൾ ചേർത്ത് FIR ഇട്ട് അറസ്റ്റ് രേഖപ്പെടുത്തി.

Image
  രൂപക്കൂട് എറിഞ്ഞു തകർത്ത സംഭവം ഒടുവിൽ പ്രതി മുഹമ്മദ് സാദിഖിനെ അറസ്റ്റ് ചെയ്യാൻ തയ്യാറായി പോലീസ് കൊച്ചി ചിറക്കൽ സെന്റ് അലോഷ്യസ് കോൺവെന്റിന്റെ മുൻവശത്ത് സ്ഥാപിച്ചിരിക്കുന്ന വിശുദ്ധ യൗസേപ്പിതാവിന്റെ ഗ്രോട്ടോയുടെ ചില്ല് വെള്ളിയാഴ്ച രാത്രി യാതൊരു പ്രകോപനവും ഇല്ലാതെ ഒരാൾ വന്ന് എറിഞ്ഞ് തകർക്കുകയായിരുന്നു , എറിഞ്ഞു തകർത്ത ശേഷം ഇയാൾ ഒന്നുമറിയാത്തപോലെ അടുത്ത ചായക്കടയിൽ കയറി ചായ ഓർഡർ ചെയ്തിരുന്നു ,  സംഭവം കണ്ട നാട്ടുകാരിൽ ചിലർ എറിഞ്ഞ് തകർത്തയാൾ ചായക്കടയിലേക്ക് കയറി എന്ന് മനസ്സിലാക്കി അവിടെയെത്തി ആളെ കയ്യോടെ പിടികൂടി. കൊച്ചി ചിറക്കലിൽ തന്നെയുള്ള GCDA കോളനിയിലെ താമസക്കാരനായ മുഹമ്മദ്  സാദിഖ് ആയിരുന്നു ആ കൃത്യം ചെയ്ത വ്യക്തി , തുടർന്ന് രക്ഷപെടാൻ ശ്രമിച്ച പ്രതിയെ നാട്ടുകാർ ചേർന്ന് തടഞ്ഞു വയ്ക്കുകയും പോലീസിനെ അറിയിക്കുകയും ചെയ്തു , എന്നാൽ സ്ഥലത്ത് എത്തിയ പോലീസ് തുടക്കത്തിൽ ഒരു ശക്തമായ നിലപാട് എടുക്കാൻ മടിക്കുകയാണ് ഉണ്ടായത് , കൂട്ടത്തിൽ ഒരു പോലീസുകാരൻ ചോദിച്ചത് " ഇവനെ ഞങ്ങൾ കൊണ്ടുപോയിട്ട് എന്തു ചെയ്യാനാണ്"  എന്നതായിരുന്നു ! വിവിധ മതവിഭാഗങ്ങൾ തമ്മിൽ ഒരുവിധ പ്രശ്നവും ഇല്ലാതെ മുന്നോട്ട...

ഏകീകൃത കുർബാനയർപ്പണം ; മാർപാപ്പയുടെ നിർദ്ദേശങ്ങൾ നടപ്പിലാക്കത്തത് സിനഡിൽ ചർച്ചയാക്കണം:അൽമായ ശബ്ദം

Image
കൊച്ചി: ഫ്രാൻസിസ് മാർപാപ്പായും സീറോ മലബാർ സഭയുടെ പരമാധികാരസമിതിയായ സിനഡും അംഗീകരിച്ച ഏകീകൃത കുർബാനക്രമം എറണാകുളം - അങ്കമാലി മേജർ അതിരൂപതയിൽ നാളിത് വരെ പൂർണ്ണമായി നടപ്പിലാക്കാൻ സാധിക്കാത്തതിൻ്റെ കാരണം സീറോ മലബാർ സഭ സിനഡ് സഭാംഗങ്ങളോട് വൃക്തമാക്കണമെന്ന് അൽമായ ശബ്‌ദം ആവശ്യപ്പെട്ടു. പരമാധികാരിയായ മാർപാപ്പയുടെയും സിനഡിൻ്റെയും തീരുമാനങ്ങൾ കാറ്റിൽ പറത്തി ചില പുരോഹിതർ നടത്തുന്ന നീക്കങ്ങൾ കാനോനിക നിയമങ്ങളുടെയും സഭാപരമായ അനുസരണത്തിൻ്റെയും പരസ്യമായ ലംഘനമാണ്. ഇത്തരം അച്ചടക്ക രഹിതമായ നിലപാടുകൾ സഭയുടെ ഐക്യത്തിനും വിശ്വാസസ്യതയ്ക്കും വൻ തിരിച്ചടിയാണ് സൃഷ്‌ടിക്കുന്നത്.സഭയുടെഔദ്യോഗിക കുർബാന മേജർ അതിരൂപതയിൽ വിശ്വാസ സമൂഹത്തിന് സമ്പൂർണ്ണമായി ലഭിക്കുവാൻ സഭ സിനഡ് ശക്തമായ ഇടപെടലുകൾ ഉറപ്പാക്കണം. സഭ ഭരണഘടനയോടും കാനോനിക നിയമങ്ങളോടും പൂർണ്ണ വിധ യേത്വം ഉറപ്പാക്കി വിശ്വാസികളുടെ അവകാശമായ സഭയുടെ കുർബാന നൽകുവാൻ വൈദീകർ സ്വയം മുന്നോട്ട് വരണമെന്ന് അൽമായ ശബ്‌ദം വക്താവ് ഷൈബി പാപ്പച്ചൻ ആവശ്യപ്പെട്ടു.

അഗ്രിമ ഓണ വിപണിക്ക് തുടക്കമായി.

Image
പാലാ:  ഗുണമേന്മയുള്ള എല്ലാവിധ പച്ചക്കറികളും പഴവർഗ്ഗങ്ങളും ഓണക്കാലത്ത് ഉറപ്പു വരുത്താൻ പാലാ സോഷ്യൽ വെൽഫെയർ സൊസൈറ്റിയുടെ ഓണ വിപണി പാലാ അഗ്രിമ ഓപ്പൺ മാർക്കറ്റിൽ ആരംഭിച്ചു. പച്ചക്കറികൾ, പഴവർഗ്ഗങ്ങൾ, ഏത്തയ്ക്കാ ചിപ്സ്, ശർക്കര വരട്ടി തുടങ്ങി പാല നോവ ഓണപ്പായസം വരെ ഓണ വിപണിയിൽ ലഭ്യമാണ്. സാമ്പാർ , അവിയൽ തുടങ്ങി കറികട്ടിങ്ങുകളും ഇത്തവണത്തെ പ്രത്യേകതയാണ്. ഓണ വിപണിയുടെ ഉദ്ഘാടനം  വികാരി ജനറാൾ മോൺ. സെബാസ്റ്റ്യൻ വേത്താനത്ത് അഗ്രിമ കർഷക ഓപ്പൺ മാർക്കറ്റിൽ നിർവ്വഹിച്ചു. പാലാ സോഷ്യൽ വെൽഫെയർ സൊസൈറ്റി ഡയറക്ടർ ഫാ.ജോസഫ് വാട്ടപ്പിള്ളിൽ അദ്ധ്യക്ഷത വഹിച്ചു.അസിസ്റ്റന്റ് ഡയറക്ടർമാരായ ഫാ. ഫ്രാൻസീസ് ഇടത്തിനാൽ , ഫാ.മാത്യു പുളിയ്ക്കപ്പറമ്പിൽ , പി.ആർ.ഒ ഡാന്റീസ് കൂനാനിക്കൽ , അഗ്രിമാ മാർക്കറ്റ് മാനേജർ ടോണി കണിപറമ്പിൽ, സൗമ്യാ ജെയിംസ് എന്നിവർ പ്രസംഗിച്ചു.  സിബി കണിയാംപടി, പി.വി. ജോർജ് പുരയിടം , ജോയി വട്ടക്കുന്നേൽ, ജോബി കിഴക്കേക്കര, റോണിമോൻ റോയി,ഷിൽജോ ഈറ്റയ്ക്കക്കുന്നേൽ,അനസ് ആന്റോ ,ആലീസ് ജോർജ് , ജയ്സി മാത്യു , റോസ് മേരി , സിൻസി സിബി, റോസ്മി ഷിബു , ആൽഫി ബിനു തുടങ്ങിയവർ നേതൃത്വം കൊടുത്തു .

പാലാ ളാലം പഴയ പള്ളിയിൽ മരിയൻ ബൈബിൾ കൺവൻഷൻ നാളെ മുതൽ

Image
പാലാ: പ്രസിദ്ധ മരിയൻ തീർത്ഥാടന കേന്ദ്രമായ പാലാ ളാലം പഴയപള്ളിയിൽ എട്ടു നോമ്പാചരണത്തിന്റെ ഭാഗമായി 2026 ഓഗസ്റ്റ് 25 ചൊവ്വ മുതൽ സെപ്തംബർ 8 ചൊവ്വ വരെ മരിയൻ ബൈബിൾ കൺവൻഷനും പരി. കന്യകാമറിയത്തിന്റെ ജനനത്തിരുനാളും ആചരിക്കുന്നു.  തിരുനാളിനു ഒരുക്കമായിട്ടുള്ള അഭിഷേകാഗ്നി മരിയൻ ബൈബിൾ കൺവൻഷൻ നാളെ (25/08/2026 ചൊവ്വ) ആരംഭിക്കുന്നു. 25 മുതൽ 29 വരെ 5 ദിനങ്ങളിൽ നടക്കുന്ന മരിയൻ കൺവൻഷൻ വൈകുന്നേരം 4.30 മുതൽ രാത്രി 9 വരെയാണ്. പാലാ രൂപത വികാരി ജനറാൾ റവ. ഫാ. ഡോ. ജോസഫ് കണിയോടിക്കൽ കൺവൻഷൻ ഉദ്ഘാടനം ചെയ്യും. അട്ടപ്പാടി റൂഹാ മൗണ്ട് ധ്യാനകേന്ദ്രത്തിലെ റവ. ഫാ. സാംസൺ ക്രിസ്റ്റി മണ്ണൂർ PDM കൺവൻഷൻ നയിക്കുന്നു.  

കത്തോലിക്ക വിശ്വാസത്തിൽ ഏറെ ആകൃഷ്ടരാകുന്നു എന്ന് അമേരിക്കൻ സർവ്വേ

Image
  ചിക്കാഗോ അതിരൂപതയാണ് ഈ വർഷം യുഎസിൽ കത്തോലിക്ക വിശ്വാസം സ്വീകരിച്ച 20 രൂപതകളിൽ നിന്നുള്ള 2127 പേരെ ഉൾപ്പെടുത്തിയുള്ള ഈ സർവേ ഏകോപിപ്പിച്ചത്. സർവേയിൽ പങ്കെടുത്ത 68% പേർ സഭയുടെ ആരാധനാക്രമങ്ങളോടും കൂദാശകളോടുമുള്ള താല്പര്യം പ്രകടിപ്പിച്ചപ്പോൾ, 65% പേർ ജീവിതത്തിന് കൃത്യമായ വഴികാട്ടാൻ രണ്ടായിരം വർഷത്തെ പാരമ്പര്യമുള്ള സഭയുടെ ജ്ഞാനത്തിന് സാധിക്കുമെന്ന് സാക്ഷ്യപ്പെടുത്തി.  ദൈവത്തോട് കൂടുതൽ അടുക്കാനുള്ള തീവ്രമായ ആഗ്രഹത്താലാണ് കത്തോലിക്കാ വിശ്വാസം സ്വീകരിച്ചതെന്ന് സർവേയിൽ പങ്കെടുത്ത 85% പേരും പറഞ്ഞു . 77% ആളുകൾ ജീവിതത്തിൽ നന്മയും പുണ്യവും വളർത്തിയെടുക്കാൻ സഭ സഹായിക്കുമെന്ന് വിശ്വസിക്കുന്നു. 76% പേർ സത്യത്തെക്കുറിച്ചുള്ള ആഴമേറിയ ബോധ്യങ്ങൾ തേടിയാണ് സഭയിലേക്ക് വന്നത്. 72% ആളുകൾ തങ്ങളുടെ ആകുലതകൾക്ക് വിരാമമിട്ട്, മനസ്സമാധാനം കണ്ടെത്താൻ ഈ വഴി തിരഞ്ഞെടുത്തതായി വ്യക്തമാക്കി. 2007-ലെ കണക്കുകൾ പ്രകാരം 72% പേരും വിവാഹവുമായി ബന്ധപ്പെട്ടാണ് കത്തോലിക്കാ വിശ്വാസത്തിലേക്ക് വന്നിരുന്നതെങ്കിൽ, 2026-ൽ അത് വെറും 26 ശതമാനമായി ചുരുങ്ങി.ആത്മീയശൂന്യത അനുഭവിക്കുന്ന ആധുനിക സമൂഹത്തിന് മുന്നിൽ സത്യദൈവത്തിലേക്ക് നയി...

മാർത്തോമ സ്ലീവയെക്കുറിച്ച് കൂടുതലറിയാൻ

Image
ക്രിസ്തുവർഷം 1498-ൽ പോർച്ചുഗീസ് മിഷനറിമാർ ഇന്ത്യയിലെത്തിയപ്പോൾ മലബാർ തീരത്ത് പൗരസ്ത്യ സുറിയാനി സഭയുടെ പാത്രിയാർക്കീസുമായി ബന്ധമുള്ള ഒരു പുരാതന ക്രിസ്തീയ സമൂഹത്തെ കണ്ടുമുട്ടി. മയിലാപ്പൂരിലെ സെന്റ് തോമസ് മൗണ്ടിലുള്ള കുരിശിന് സമാനമായ ലളിതമായ കൽപ്പണി ചെയ്ത കുരിശുകൾ മാത്രമാണ് അവരുടെ പള്ളികളിലെ അൾത്താരകളിൽ കാണപ്പെട്ടിരുന്നത്. രൂപങ്ങളോ ക്രൂശിതരൂപങ്ങളോ അവിടെ ഉണ്ടായിരുന്നില്ല. പതിനേഴാം നൂറ്റാണ്ടിന്റെ തുടക്കത്തിലെ അന്തോണിയോ ഡി ഗുവായുടെ എഴുത്തുകൾ പ്രകാരം പ്രദേശവാസികളായ ക്രിസ്ത്യാനികൾ ഈ കുരിശുകളെ മാർത്തോമാ ശ്ലീവ എന്നാണ് വിളിച്ചിരുന്നത്  1547-ൽ ഒരു പുതിയ കെട്ടിടം നിർമ്മിക്കുന്നതിനായി പഴയ ആശ്രമത്തിന്റെ അവശിഷ്ടങ്ങൾ മാറ്റുന്നതിനിടയിലാണ് പോർച്ചുഗീസ് മിഷനറിമാർ മയിലാപ്പൂരിലെ കുരിശ് കണ്ടെത്തിയത്. ചെന്നൈയ്ക്കടുത്തുള്ള പെരിയമലയിലെ സെന്റ് തോമസ് മൗണ്ട് അൾത്താരയിൽ സ്ഥാപിച്ച ഈ കുരിശിനെ പോർച്ചുഗീസുകാർ ഏറെ ആദരിക്കുകയും, പലപ്പോഴും ഇതിൽ നിന്ന് രക്തം തുള്ളികളായി ഒഴുകിയതായി റിപ്പോർട്ട് ചെയ്യപ്പെടുകയും ചെയ്തു. അങ്ങനെ ഇത് 'മയിലാപ്പൂരിലെ അത്ഭുത കുരിശ്' എന്ന പേരിൽ പ്രശസ്തമായി. ആർച്ച് ബിഷപ്പ് ഡോം അലക്സിസ് ഡി മെനെസ...

മാർ ജോർജ് ആലഞ്ചേരിക്ക് നീതി ലഭ്യമാക്കണം

Image
  കൊച്ചി : വ്യാജരേഖ കേസ് മുന്നോട്ട് പോകുന്നതിനിടെ കോടതിയിൽ അനാവശ്യ തടസ്സ വാദങ്ങൾ ഉയർത്തി കേസിലെ പ്രതി നേടിയ സ്‌റ്റേ ഉത്തരവ് ഒഴിവാക്കാൻ സർക്കാർ ഇടപെടുക, വ്യാജ രേഖ കേസിലെ പ്രതികൾക്ക് ശിക്ഷ ഉറപ്പ് വരത്തുക, സീറോ മലബാർ സഭ മെത്രാൻ സിനഡ് അധാർമികത വെടിയുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചു  മാർത്തോമ നസ്രാണി സംഘം ( എം. ടി എൻ . എ സ് ) എറണാകുളം - അങ്കമാലി മേജർ അതിരൂപത സമിതിയുടെ നേതൃത്വത്തിൽ കാക്കനാട് കലക്ട്രേറേറ് പടിക്കൽ പ്രതിഷേധ സദസ് നടത്തി..കർദ്ദിനാൾ മാർ ജോർജ് ആലഞ്ചേരിക്ക് നീതി ലഭ്യമാക്കണമെന്നാവശ്യപ്പെട്ട് ആയിരുന്നു പ്രതിഷേധസദസ് സംഘടിപ്പിച്ചത്. മാർത്തോമ നസ്രാണി സംഘം സെക്രട്ടറി ബ്രദർ ചെറിയാൻ കവലയ്ക്കൽ ഉദ്‌ഘാടനം ചെയ്തു. ആൻ്റണി പുതുശേരി അധ്യക്ഷത വഹിച്ചു. ടെൻസൺ പുളിക്കൽ, റെമി പൗലോസ്, ജോയ് കൊഴുപ്പാൻ, സിറയക്ക് ജേക്കബ് ,ജോമോൻ ആരക്കുഴ , മാർട്ടിൻ തേവർ പാടം, കുരിയാക്കോസ് പഴയമടം, ജോസഫ് അമ്പലത്തിങ്കൽ, ലൂക്കോസ് നടുപ്പറമ്പിൽ, ഷൈബി പാപ്പച്ചൻ എന്നിവർ പ്രസംഗിച്ചു.

ഫാ. അലക്സാണ്ടർ ഓലിക്കൽ (89) നിര്യാതനായി

Image
  പാലാ രൂപതാംഗമായ ഫാ. അലക്സാണ്ടർ ഓലിക്കൽ (89) നിര്യാതനായി.മൃതസംസ്കാര ശുശ്രൂഷകൾ ഓഗസ്റ്റ് 25 ചൊവ്വാഴ്ച ഉച്ചകഴിഞ്ഞ് രണ്ടുമണിക്ക് ഭരണങ്ങാനത്തുള്ള വസതിയിൽ ആരംഭിക്കും . തുടർ ശുശ്രൂഷകളും വിശുദ്ധ കുർബാനയും   മൂന്നുമണിക്ക് ഭരണങ്ങാനം സെൻ്റ് മേരിസ് ഫൊറോന പള്ളിയിൽ. ഭൗതിക ദേഹം നാളെ ഓഗസ്റ്റ് 24 തിങ്കളാഴ്ച വൈകുന്നേരം അഞ്ചുമണിക്ക് ഭവനത്തിൽ കൊണ്ടുവരുന്നതാണ്. 1936 ഡിസംബർ 30ന് ഭരണങ്ങാനം ഇടവകയിൽ ജനിച്ച അദ്ദേഹം 1964 മാർച്ച് 11നാണ് പൗരോഹിത്യ പട്ടം സ്വീകരിക്കുന്നത്.

മാര്‍ ക്ലീമീസ് ബാവ നാടിന്റെ പ്രകാശ ഗോപുരം : മുഖ്യമന്ത്രി വി.ഡി. സതീശന്‍

Image
  തിരുവനന്തപുരം ; മേജര്‍ ആര്‍ച്ചുബിഷപ്പ് കര്‍ദിനാള്‍ ക്ലീമീസ് ബാവ കേരളീയ സമൂഹത്തില്‍ പ്രകാശം പരത്തുന്ന ഗോപുരമാണെന്ന് മുഖ്യമന്ത്രി വി.ഡി. സതീശന്‍ പറഞ്ഞു. ഇരുട്ട് നിറയുന്ന ഇടങ്ങളിലും മനുഷ്യ ഹൃദയങ്ങളിലും ചെറുതിരി വെട്ടമായി മാര്‍ ക്ലീമീസ് ബാവ എത്തുന്നത് ആശ്വാസകരമാണെന്ന് മുഖ്യമന്ത്രി പറഞ്ഞു. കര്‍ദിനാള്‍ മാര്‍ ക്ലീമീസ് ബാവയുടെ മെത്രാഭിഷേക രജതജൂബിലി ആഘോഷങ്ങളുടെ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു മുഖ്യമന്ത്രി വി.ഡി. സതീശന്‍. രജത ജൂബിലി ആഘോഷങ്ങള്‍ രാവിലെ 9 മണിക്ക് നടന്ന സമൂഹബലിയോടെയാണ് ആരംഭിച്ചത്. കര്‍ദിനാള്‍ മാര്‍ ബസേലിയോസ് ക്ലീമീസ് കാതോലിക്കാ ബാവ സമൂഹബലിയില്‍ മുഖ്യകാര്‍മ്മികനായിരുന്നു. കര്‍ദിനാള്‍ ഓസ്വാള്‍ഡ് ഗ്രേഷ്യസ് വചന സന്ദേശം നല്‍കി. തുടര്‍ന്ന് നടന്ന പൊതുസമ്മേളനം മുഖ്യമന്ത്രി വി.ഡി. സതീശന്‍ ഉദ്ഘാടനം ചെയ്തു. കെസിബിസി പ്രസിഡന്റ് ആര്‍ച്ചുബിഷപ്പ് വര്‍ഗ്ഗീസ് ചക്കാലയ്ക്കല്‍ അധ്യക്ഷത വഹിച്ചു. മേഘാലയ മുഖ്യമന്ത്രി കോണ്‍റാഡ് സാംഗ്മ മുഖപ്രഭാഷണം നടത്തി. അന്ത്യോക്യായിലെ സുറിയാനി കത്തോലിക്കാ സഭയുടെ പാത്രിയാര്‍ക്കീസ് ഇഗ്‌നാത്തിയോസ് യൂസഫ് യൗനാന്‍ ബാവ അനുഗ്രഹ സന്ദേശം നല്‍കി. രജതജൂബിലി ജീവകാരു...

കാപ്പുംതല ബേസ് അപ്രേം നസ്രാണി ദയറായിൽ ശനിയാഴ്ചകളിൽസായാഹ്ന യാമ നമസ്കാരം നടക്കും

Image
  കടുത്തുരുത്തി :കാപ്പുംതല ബേസ് അപ്രേം നസ്രാണി ദയറായിൽ ശനിയാഴ്ചകളിൽ (സാബത്ത്/ ശബ്സാ ദിവസം ) വൈകുന്നേരം 6 .30ന് നടക്കുന്ന കർത്താവിൻ്റെ ദിവസത്തിൻ്റെ ( ഞായർ/  ആഴ്ചയുടെ ആദ്യദിനം) സായാഹ്ന യാമ നമസ്കാരം നടക്കും.സങ്കീർത്തനാലാപനം, വേദപുസ്തകങ്ങളുടെ ഉപയോഗം, സുറിയാനി പാരമ്പര്യത്തിലുള്ള പ്രാർത്ഥനകൾ , തോറാ പഠനം , സമുദായ യോഗം എന്നിങ്ങനെ വൈകുന്നേരം 6.30  മുതൽ 8 മണിവരെ ആണ് പ്രോഗ്രാം. സഭാ വ്യത്യാസമോ ഇടവകകളുടെ പരിധികളോ ഇല്ലാതെ ഏവർക്കും നസ്രാണി കൂട്ടായ്മയിൽ സംബന്ധിക്കാവുന്നതാണ്. ഈശോയും ശിഷ്യന്മാരും പതിവുപോലെ അനുദിനം സിനഗോഗുകളിൽ  കൂട്ടായ്മയിൽ  പ്രാർത്ഥിക്കുമായിരുന്നു . ഈ യഹൂദ /വേദപുസ്തക/ ആദിമ സഭയുടെ പാരമ്പര്യം മാർത്തോമാ നസ്രാണികളുടെ ഇടയിൽ 1700 കൾ (പതിനെട്ടാം നൂറ്റാണ്ട് ) വരെ  സജീവമായിരുന്നു. ഇത്തരം ക്രമങ്ങൾ ഉൾപ്പെടുന്ന  ആത്മീയത മാറി പതിനെട്ടും പത്തൊമ്പതും നൂറ്റാണ്ടുകളിൽ മറ്റു വിദേശ സംസ്കാരങ്ങളിലെ വിവിധ ക്രമങ്ങൾ കടന്നുവന്നതോടെ നസ്രാണിത്തം ക്ഷയിച്ചു പോകാനും സമുദായത്തിന്റെ കെട്ടുറപ്പിന് ക്രമേണ  ശിഥിലീകരണം സംഭവിക്കാനും  ഇടയായി . കത്തോലിക്കാ സഭയുടെ ഔദ്യോഗിക ആഹ്വാനം അന...

ഓസ്തി തട്ടിയെടുത്ത സംഭവം : പള്ളി സന്ദർശിച്ച് മാർ കല്ലറങ്ങാട്ട്

Image
പാലാ :  പ്രവിത്താനത്ത് വിശുദ്ധ കുർബാനയ്ക്കിടെ ഓസ്തി തട്ടിയെടുത്ത് അന്യമതസ്ഥരായ യുവാക്കൾ ഓടിയ സംഭവത്തിൽ പ്രവിത്താനം സെൻറ് മൈക്കിൾസ് ഫൊറോന പള്ളി സന്ദർശിച്ച്  പാലാ രൂപത ബിഷപ്പ് മാർ ജോസഫ് കല്ലറങ്ങാട്ട് .സംഭവം നടന്ന ഇന്നലെ ഞായറാഴ്ച തന്നെ പള്ളിയിൽ എത്തിയ അദ്ദേഹം പള്ളി വികാരി ഫാദർ ജോർജ് വേളൂപറമ്പിലിനോടും മറ്റ് വൈദികരോടും കാര്യങ്ങൾ ചോദിച്ചറിഞ്ഞു. വിശ്വാസികൾ പിടികൂടി പോലീസിൽ ഏൽപ്പിച്ചെങ്കിലും പ്രിവൻ്റീവ് അറസ്റ്റ് മാത്രമാണെന്ന് പാലാ ഡിവൈഎസ്പി കെ സദൻ പറഞ്ഞു. കേസുമായി മുന്നോട്ടുപോകാനും പ്രശ്നത്തെ കൂടുതൽ വിവാദമാക്കി കൂടുതൽ സാമുദായികസ്പർദ്ധ വളർത്താനും പാലാ രൂപത ആഗ്രഹിക്കുന്നില്ല എന്നത് തന്നെ സമൂഹത്തിന് ഒരു മികച്ച മാതൃകയാക്കി മാറ്റിയിരിക്കുകയാണ് മാർ ജോസഫ് കല്ലറങ്ങാട്ട് . ഇന്നലെ ഞായറാഴ്ച രാവിലെ പ്രവിത്താനം പള്ളിയിൽ ഫൊറോന വികാരി ഫാ. ജോർജ് വെളൂപ്പറമ്പിൽ വിശുദ്ധ കുർബാന അർപ്പിക്കുന്നതിനിടെയാണ് സംഭവം. ദിവ്യകാരുണ്യം നൽകുന്നതിനിടെ കൈകളിൽ ദിവ്യകാരുണ്യം സ്വീകരിച്ച യുവാവ് അത് ഉള്ളിൽ സ്വീകരിക്കാതെ കൈകളിൽ ചുരുട്ടിപ്പിടിച്ച് പുറത്തേയ്ക്ക് നടക്കവേ സംശയം തോന്നിയ വികാരി യുവാവിനെ തിരികെ വിളിച്ച് അത് നാവിൽ സ്വ...

മൗണ്ട് സെൻറ് തോമസിൽ പ്രതിഷേധ സമരം.

Image
   മൗണ്ട് സെൻറ് തോമസിൽ ഇന്ന് ഓഗസ്റ്റ് 17ന് “വൺ ചർച്ച് വൺ കുർബാന മൂവ്മെന്റിന്റെ ”നേതൃത്വത്തിൽ പ്രതിഷേധ  സമരം. കത്തോലിക്ക സഭയുടെ കാതലായ വിശുദ്ധ കുർബാന നടപ്പിലാക്കാൻ തീരുമാനിക്കാതെയും സഭയുടെ കുർബാന ആവശ്യപ്പെടുന്ന വിശ്വാസികളെ അവഗണിച്ചും കാര്യ പ്രസക്ത വിഷയങ്ങൾ ചർച്ച ചെയ്യാതെ സീറോ മലബാർ സഭ മെത്രാന്മാർ നടത്തുന്ന സിനഡ് സമ്മേളനം ആരംഭിക്കുന്ന ഇന്ന് വൈകീട്ട്  3 മുതൽ മൗണ്ട് സെൻറ് തോമസിലെ സഭാ ആസ്ഥാനത്തിന് മുന്നിൽ വൺ ചർച്ച് വൺ കുർബാന മൂവ്മെൻ്റിൻ്റെ നേതൃത്വത്തിൽ വിശ്വാസികൾ പ്രതിഷേധ സമരം നടത്തുന്നു. എറണാകുളം - അങ്കമാലി അതിരൂപതയിലെ എല്ലാ ഇടവകകളിലും പൂർണമായും ഏകീകൃത കുർബാന, വ്യവസ്ഥകൾ ഇല്ലാതെ, നടപ്പിലാക്കുക, വിമതർക്ക് അനുകൂലമായ തീരുമാനങ്ങളെടുത്ത്  അതിരൂപതയിൽ സഭയുടെ അംഗീകൃത കുർബാന നടപ്പിലാക്കുന്നതിന് വിലങ്ങ് തടിയായി നിന്ന് സഭാ വിരുദ്ധ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്ന ആർച്ച് ബിഷപ്പ് മാർ ജോസഫ് പാംപ്ലാനിയെ സിനഡ് സെക്രട്ടറി, എറണാകുളം - അങ്കമാലി അതിരൂപതയുടെ മെത്രാപ്പോലീത്തൻ വികാരി എന്നീ സ്ഥാനങ്ങളിൽ നിന്നും  പുറത്താക്കാൻ ഈ സിനഡ് സമ്മേളനം തീരുമാനമെടുക്കുക തുടങ്ങിയ ആവശ്യങ്ങളുമായാണ്...

മാതാവിൻ്റെ സ്വർഗ്ഗാരോപണ തിരുനാളും ഭാരതത്തിൻ്റെ 80-ാം മത് സ്വാതന്ത്ര്യദിനവും

Image
  മാതാവിൻ്റെ സ്വർഗ്ഗാരോപണ തിരുനാളും ഭാരതത്തിൻ്റെ 80-ാം മത് സ്വാതന്ത്ര്യദിനവും വെള്ളികുളം ഇടവകയിൽ സമുചിതമായി ആഘോഷിച്ചു. വെള്ളികുളം:മാതാവിൻ്റെ സ്വർഗ്ഗാരോപണത്തിരു നാളും 80-ാംമത് ഭാരത സ്വാതന്ത്ര്യ ദിനവും സമുചിതമായി ആഘോഷിച്ചു.ആഘോഷമായി വിശുദ്ധ കുർബാനക്കും തിരുക്കർമ്മങ്ങൾക്കും ഫാ.സ്കറിയ വേകത്താനം നേതൃത്വം നൽകി.പരിശുദ്ധ അമ്മയുടെ എളിമയും കറകളഞ്ഞ വിശുദ്ധിയും സ്വർഗ്ഗ പ്രവേശനത്തിന് കാരണമായി. ദൈവഹിതത്തോട് ചേർന്ന് ജീവിച്ചവളാണ് പരിശുദ്ധ മറിയം.സ്വർഗ്ഗത്തിൽ എല്ലാവർക്കും വേണ്ടി മാധ്യസ്ഥം വഹിക്കുന്ന അമ്മയാണ് പരിശുദ്ധ മറിയം എന്ന് ഫാ.സ്കറിയ ഓർമ്മപ്പെടുത്തി.തുടർന്ന് ദേശീയ പതാക ഉയർത്തി.ഭാരതത്തിൻറെ ഐക്യവും അഖണ്ഡതയും സാഹോദര്യവും കാത്തുസൂക്ഷിക്കാൻ വിളിക്കപ്പെട്ടവരാണ് ഭാരതീയരായ നമ്മൾ.80 വർഷം പിന്നിടുന്ന ഇന്ത്യ വികസന കുതിപ്പിൽ മറ്റെല്ലാ രാജ്യങ്ങളെക്കാൾ ബഹുദൂരം മുന്നിലാണ്.ഏക സഹോദരങ്ങളെപോലെ മുന്നേറുന്ന ഭാരതം എല്ലാവർക്കും മാതൃകയാണ് എന്ന് വികാരി ഫാ.സ്‌കറിയ വേകത്താനം ഓർമ്മപ്പെടുത്തി.സണ്ണി കണിയാംകണ്ടത്തിൽ In,ജിബിൻ ചിറ്റേത്ത്,ജോർജ് ഇരുവലിക്കുന്നേൽ, ബേബി കരോട്ടുപുള്ളോലിൽ തുടങ്ങിയവർ പ്രസംഗിച്ചു.ചാർളി കൊല്ലിക്കൊളവിൽ, ബ...

പെരിങ്ങളം ഇടവകയുടെ " കരുതൽ "പുനരധിവാസ പദ്ധതി മാതൃകാപരം : മാർ കല്ലറങ്ങാട്ട്

Image
  ദുരിത ബാധിതർക്ക് കരുത്തുപകരാൻ എന്നും കൂടെയുണ്ടാകും: മാർ . ജോസഫ് കല്ലറങ്ങാട്ട് .  പെരിങ്ങളം: പ്രകൃതി ദുരന്തങ്ങളിൽ വീടും ഭൂമിയും ജീവനോപാധികളും നഷ്ടപ്പെട്ടവർക്ക് കരുത്തുപകരാൻ പാലാ രൂപത പ്രതിജ്ഞാബദ്ധമാണെന്നും പെരിങ്ങളം ഇടവകയുടെ " കരുതൽ "പുനരധിവാസ പദ്ധതി മാതൃകാപരമാണെന്നും ബിഷപ്പ് മാർ ജോസഫ് കല്ലറങ്ങാട്ട് അഭിപ്രായപ്പെട്ടു. ദുരന്ത ബാധിതർക്ക് ആശ്വാസം പകരുന്നതിനായി വിവിധ ഇടവക പ്രദേശങ്ങൾ സന്ദർശിച്ചു സംസാരിക്കുകയായിരുന്നു ബിഷപ്പ്. പതിനഞ്ചു പുതിയ വീടുകളുടെ നിർമ്മാണവും പതിനെട്ടു വീടുകളുടെ പുന:നിർമ്മാണവും നിരവധി കുടുംബങ്ങളുടെ ജീവിത മാർഗ്ഗം വീണ്ടെടുക്കലും ലക്ഷ്യം വെച്ചുള്ള രൂപതയുടെ സമഗ്രമായ പദ്ധതിക്ക് പാലാ സോഷ്യൽ വെൽഫെയർ സൊസൈറ്റിയാണ് നേതൃത്വം കൊടുക്കുന്നത്. ബിഷപ്പ് മാർ ജോസഫ് കല്ലറങ്ങാട്ടിന്റെ നേതൃത്വത്തിൽ പെരിങ്ങുളത്തെത്തിയ ഉന്നതതല സംഘത്തിൽ വികാരി ജനറാളുമാരായ മോൺ. സെബാസ്റ്റ്യൻ വേത്താനത്ത് , മോൺ. ജോസഫ് കണിയോടിക്കൽ , ഫിനാൻസ് ഓഫീസർ ഫാ.ജോസഫ് മുത്തനാട്ട്,പാലാ സോഷ്യൽ വെൽഫെയർ സൊസൈറ്റി ഡയറക്ടർ ഫാ.ജോസഫ് വാട്ടപ്പിള്ളിൽ, അസിസ്റ്റന്റ് ഡയറക്ടർമാരായ ഫാ.ഫ്രാൻസീസ് ഇടത്തിനാൽ ,ഫാ.മാത്യു പുളിയ്ക്കപ്പറമ്പിൽ ,...

കോടതി വിധി ആശ്വാസകരം. സമാധാന ശ്രമങ്ങൾക്ക് സഭയുടെ പൂർണ്ണ പിന്തുണ - ശ്രേഷ്ഠ കാതോലിക്ക ബാവ

Image
  ബഹുമാനപ്പെട്ട കേരള ഹൈക്കോടതിയില്‍ നിന്ന് പോലീസ് പ്രൊട്ടക്ഷന്‍ ആവശ്യപ്പെട്ട് ഇന്ത്യൻ ഓര്‍ത്തഡോക്‌സ് വിഭാഗം നല്‍കിയ അപ്പീല്‍  തള്ളിക്കൊണ്ട് ഉണ്ടായ വിധി വിശുദ്ധ സഭയെ സംബന്ധിച്ച് ഏറെ ആശ്വാസകരമാണെന്നും ഈ വിധി നൂറ്റാണ്ടുകളായി നിലനില്‍ക്കുന്ന സഭാതര്‍ക്കങ്ങള്‍ പരിഹരിച്ച് സമാധാന അന്തരീക്ഷത്തിലേക്ക് എത്തുവാനുള്ള തുടക്കമായി പരി. സഭ കാണുന്നുവെന്നും ശ്രേഷ്ഠ കാതോലിക്ക ബാവ . ഇരുസഭയും രണ്ടു വിശ്വാസവും എന്ന യാഥാര്‍ത്ഥ്യം ഉള്‍ക്കൊണ്ട് ബഹുമാനപ്പെട്ട മുഖ്യമന്ത്രിയും കേരള സര്‍ക്കാരും മുന്‍കൈയെടുത്ത് നടത്തുന്ന സമാധാന ചര്‍ച്ചകളിലൂടെ ശാശ്വത പരിഹാരം ഉണ്ടാകുവാന്‍ നമുക്ക് പ്രാര്‍ത്ഥിക്കാം. സത്യത്തിനൊപ്പം നിന്ന ഈ വിധിയില്‍ നമുക്ക് ദൈവത്തെ മഹത്വപ്പെടുത്താം. കേസ് നടത്തിപ്പുമായി ബന്ധപ്പെട്ട എല്ലാവരെയും പ്രത്യേകിച്ച് പ്രതിസന്ധികളുടെ നടുവില്‍ സത്യ വിശ്വാസത്തിന് വേണ്ടി ത്യാഗങ്ങള്‍ സഹിച്ച വിശ്വാസി സമൂഹത്തെ ഓര്‍ത്തും പ്രാര്‍ത്ഥിക്കുന്നു. അതോടൊപ്പം തന്നെ ശാശ്വത സമാധാനം ഉണ്ടാകുന്നതിന് വേണ്ടി ബഹു. സര്‍ക്കാര്‍ എടുക്കുന്ന സമാധാന ശ്രമങ്ങള്‍ക്ക് പരി. സഭയുടെ പരിപൂര്‍ണ്ണ പിന്തുണ അറിയിക്കുന്നു. അതുമുഖാന്തിരം സഭയ്ക്കും ...

പാലാ ളാലം പഴയ പള്ളിയിൽ എട്ടുനോമ്പ് തിരുനാളും മരിയൻ ബൈബിൾ കൺവൻഷനും

Image
പാലാ: പ്രസിദ്ധ മരിയൻ തീർത്ഥാടന കേന്ദ്രമായ പാലാ ളാലം പഴയപള്ളിയിൽ എട്ടുനോമ്പാചരണത്തിന്റെ ഭാഗമായി 2026 ആഗസ്റ്റ് 25 ചൊവ്വ മുതൽ സെപ്തംബർ 8 ചൊവ്വ വരെ മരിയൻ ബൈബിൾ കൺവൻഷനും പരി. കന്യകാമറിയത്തിന്റെ ജനനത്തിരുനാളും, 415-ാമത് കല്ലിട്ട തിരുനാളും സംയുക്തമായി ആചരിക്കുന്നു. തിരുനാളിനു ഒരുക്കമായി ആഗസ്റ്റ് 25 മുതൽ 29 വരെ 5 ദിനങ്ങളിൽ അഭിഷേകാഗ്നി മരിയൻ ബൈബിൾ കൺവൻഷൻ ഉണ്ടായിരിക്കും. വൈകുന്നേരം 5 മുതൽ രാത്രി 9 വരെയാണ് കൺവൻഷൻ നടക്കുന്നത്. അട്ടപ്പാടി റൂഹാ മൗണ്ട് ധ്യാനകേന്ദ്രത്തിലെ റവ. ഫാ. സാംസൺ ക്രിസ്റ്റി മണ്ണൂർ കൺവൻഷൻ നയിക്കുന്നു . ആഗസ്റ്റ് 30-നു ശനി ഉച്ചകഴിഞ്ഞ് 4.00 നു തിരുനാൾ കൊടിയേറ്റും തുടർന്ന് ആഘോഷമായ വി. കുർബാന, സന്ദേശം, നൊവേന, തിരുസ്വരൂപ പ്രതിഷ്ഠയും പരേതരായ ഇടവകാംഗങ്ങളുടെ ഓർമ്മ ആചരിച്ച് സിമിത്തേരി സന്ദർശനവും ഉണ്ടായിരിക്കും. മുഖ്യ കാർമ്മികത്വം വഹിക്കുന്നത് വികാരി റവ. ഫാ. ജോസഫ് തടത്തിൽ. വീഡിയോ കാണാം... ആഗസ്റ്റ് 30 ശനി മുതൽ സെപ്റ്റംബർ 7 ഞായർ വരെ തിരുനാളിന് എല്ലാ ദിവസവും വെളുപ്പിനെ 4.30 മുതൽ 5.30 വരെ ദിവ്യകാരുണ്യ ആരാധനയും ജപമാലയും രാവിലെ 5.30, 7.00, 9.30 ഉച്ചകഴിഞ്ഞ് 4.30 നും വൈകിട്ട് 7.00നും ആഘോഷമായ വി. കു...

വിശുദ്ധ അഗസ്റ്റിന്റെ അജ്ഞാതമായിരുന്ന രണ്ട് വചന വ്യാഖ്യാനങ്ങള്‍ കണ്ടെത്തി

Image
  വാര്‍സോ: വടക്കൻ പോളണ്ടിലെ പെൽപ്ലിനില്‍ വിശുദ്ധ അഗസ്റ്റിന്റെ അജ്ഞാതമായിരുന്ന രണ്ട് വചന വ്യാഖ്യാനങ്ങള്‍ കണ്ടെത്തി. പെൽപ്ലിന്‍ രൂപതാ ലൈബ്രറിയിൽ സൂക്ഷിച്ചിരിന്ന പന്ത്രണ്ടാം നൂറ്റാണ്ടിലെ ഒരു കൈയെഴുത്തുപ്രതിയിൽ നിന്നാണ് വിശുദ്ധ അഗസ്റ്റിന്റെ, ഇതുവരെ അജ്ഞാതമായിരുന്ന രണ്ട് പ്രസംഗങ്ങൾ കണ്ടെത്തിയിരിക്കുന്നത്. ജർമ്മനിയിൽ നിന്നും ഓസ്ട്രിയയിൽ നിന്നുമുള്ള പണ്ഡിതന്മാർ നടത്തിയ ഏകദേശം രണ്ട് വർഷത്തെ ഗവേഷണത്തിനൊടുവിലാണ് നിര്‍ണ്ണായകമായ കണ്ടെത്തൽ നടത്തിയിരിക്കുന്നത്. 1,600 വർഷങ്ങൾക്ക് മുമ്പ് നടത്തപ്പെട്ട ഈ പ്രസംഗങ്ങൾ, ക്രൈസ്തവ ചരിത്രത്തിലെ ഏറ്റവും മികച്ച ദൈവശാസ്ത്രജ്ഞരിൽ ഒരാളായ വിശുദ്ധ അഗസ്റ്റിന്റെ രചനകളിലേക്കും വചനവ്യാഖ്യാനത്തിലേക്കും അപൂർവ്വമായ ഉൾക്കാഴ്ച നൽകുന്നതാണെന്നാണ് ചരിത്ര ഗവേഷകരുടെ വിലയിരുത്തല്‍. ജര്‍മ്മനിയിലെ ബാഡ് ഡോബെറാൻ, വൂർസ്ബർഗ്, ഓസ്ട്രിയയിലെ വിയന്ന എന്നിവിടങ്ങളിൽ നിന്നുള്ള ഗവേഷകരുമായി ചേര്‍ന്ന് ലൈബ്രറിയില്‍ നടത്തിയ വിശദമായ അന്വേഷണത്തിനൊടുവിലാണ് കണ്ടെത്തല്‍. ഹിപ്പോയിലെ ബിഷപ്പും വേദപാരംഗതനുമായ വിശുദ്ധ അഗസ്റ്റിന്റെ ഇതുവരെ അജ്ഞാതമായിരുന്ന രണ്ട് വചന വ്യാഖ്യാനങ്ങളാണ് കൈയെഴുത്തുപ്രതികളുടെ ശേഖര...

വത്തിക്കാൻ അംഗീകരിക്കാത്ത നസ്രാണി വിരുദ്ധ സൂനഹദോസ്!

Image
ഉദയംപേരൂർ സൂനഹദോസിന് റോമിന്റെ അംഗീകാരമില്ല! വത്തിക്കാൻ അംഗീകരിക്കാത്ത നസ്രാണി വിരുദ്ധ സൂനഹദോസ്!  മാർത്തോമ്മാ നസ്രാണികളുടെ ആയിരത്തഞ്ഞൂറിലധികം വർഷത്തെ പൗരസ്ത്യ സുറിയാനി പാരമ്പര്യത്തെയും പുരാതന അപ്പസ്തോലിക ഗ്രന്ഥങ്ങളെയും തീകൊടുത്തു ചാമ്പലാക്കിയ 1599-ലെ ദുരന്തപൂർണ്ണമായ ഉദയംപേരൂർ സൂനഹദോസ് യഥാർത്ഥത്തിൽ വത്തിക്കാന്റെയോ മാർപാപ്പയുടെയോ അംഗീകാരത്തോടെ നടന്ന ഒന്നല്ല എന്ന സത്യം എത്രപേർക്കറിയാം? അന്ന് സഭയെ ഭരിച്ചിരുന്ന ക്ലെമന്റ് എട്ടാമൻ മാർപാപ്പ മലബാർ സഭയുടെ യഥാർത്ഥ സ്ഥിതി അറിഞ്ഞിരുന്നില്ല; റോമിൽ നിന്ന് മെനെയ്സ്സീസിന് ലഭിച്ച സാധാരണ കത്തിനെ പോർച്ചുഗീസ് കോളനിവാഴ്ചയുടെ അംഗീകാരമായി അവർ ദുർവ്യാഖ്യാനം ചെയ്യുകയായിരുന്നു! വെറുമൊരു രൂപതാ സൂനഹദോസ് എന്ന വ്യാജേന കൂട്ടിവിളിച്ച്, ഒരു സ്വയംഭരണ പൗരസ്ത്യ സഭയുടെ മുഴുവൻ കുർബാനക്രമങ്ങളും അപ്പസ്തോലിക രീതികളും മാറ്റിമറിക്കാൻ മെനെയ്സ്സീസ് നടത്തിയ അന്യായങ്ങൾ ഒരു രൂപതാ സൂനഹദോസിന്റെയും അധികാരപരിധിയിൽ വരുന്നതായിരുന്നില്ല. സൂനഹദോസിന്റെ റിപ്പോർട്ട് റോമിലെത്തുന്നതിനു മുൻപ് ക്ലെമന്റ് പാപ്പ അന്തരിക്കുകയും, തുടർന്നുവന്ന ലെയോ പതിനൊന്നാമൻ പാപ്പായുടെ ഭരണം ഒരു മാസം പോലും തികയാതിരിക...

പുതിയ മസ്ജിദ് നിർമ്മിക്കാനുള്ള നീക്കത്തിന് പിന്തുണയുമായി സാന്റാ ഫേ ആർച്ച്ബിഷപ്പ്

Image
അമേരിക്കയിലെ ന്യൂ മെക്സിക്കോയിലുള്ള അൽബുക്കർക്കിയിൽ പുതിയ മസ്ജിദും കമ്മ്യൂണിറ്റി സെന്ററും നിർമ്മിക്കാനുള്ള മുസ്ലിം സമൂഹത്തിന്റെ നീക്കത്തിന് പിന്തുണയുമായി സാന്റാ ഫേ കത്തോലിക്കാ അതിരൂപതാ ആർച്ച്ബിഷപ്പ് ജോൺ സി. വെസ്റ്റർ. പ്രദേശത്ത് ഉയർന്നുവന്ന എതിർപ്പുകളുടെ പശ്ചാത്തലത്തിലാണ് ഇസ്ലാം വിരുദ്ധ നിലപാടുകളെയും വിദ്വേഷ പ്രചാരണങ്ങളെയും തള്ളിക്കളഞ്ഞുകൊണ്ട് ആർച്ച്ബിഷപ്പ് പ്രസ്താവന ഇറക്കിയത് . മസ്ജിദ് നിർമ്മാണത്തെ അനുകൂലിച്ചും സമുദായങ്ങൾ തമ്മിലുള്ള സൗഹാർദ്ദം ഊട്ടിയുറപ്പിച്ചുമായിരുന്നു ആർച്ച്ബിഷപ്പ് പ്രസ്താവന പുറത്തിറക്കിയത്. "നമ്മുടെ മുസ്ലിം അയൽക്കാർക്ക് മറ്റിതര മതവിഭാഗങ്ങളെപ്പോലെ തന്നെ ദൈവപ്രദത്തവും ഭരണഘടനാപരവുമായ ആരാധനാ സ്വാതന്ത്ര്യമുണ്ട്. ആ അവകാശം സംരക്ഷിക്കുക എന്നത് ഒരു പൗരധർമ്മം മാത്രമല്ല, കത്തോലിക്കാ സഭയുടെ കാതലായ അധ്യാപനം കൂടിയാണ്," ആർച്ച്ബിഷപ്പ് വ്യക്തമാക്കി.  "ഒരു ക്രിസ്ത്യാനിയുടെ ഹൃദയത്തിൽ ഇസ്ലാം വിരുദ്ധ വികാരങ്ങൾക്ക് സ്ഥാനമില്ല. വാക്കുകളിലൂടെയോ സംശയങ്ങളിലൂടെയോ ആരാധനാലയങ്ങളെ എതിർക്കുന്നതിലൂടെയോ മുസ്ലിം സഹോദരങ്ങളോട് കാട്ടുന്ന ഏതൊരു വിദ്വേഷവും യേശുക്രിസ്തുവിന്റെ സുവിശേഷത്തിന് നി...