സാജോ ജോസ്: സീറോ മലബാർ സഭയുടെ പ്രതിബദ്ധതയുള്ള അൽമായ മുഖം


കൊച്ചി: സീറോ മലബാർ സഭയുടെ ഏകീകൃത കുർബാന ക്രമത്തിനും സഭാ കൂട്ടായ്മയ്ക്കും വേണ്ടി ജീവിതം ഉഴിഞ്ഞുവെച്ച പ്രമുഖ അൽമായ വ്യക്തിത്വമായിരുന്നു സാജോ ജോസ് എന്ന് സീറോ മലബാർ സഭയുടെ മുൻ അൽമായ സെക്രട്ടറി ടോണി ചിറ്റിലപ്പിള്ളി അഭിപ്രായപ്പെട്ടു. എറണാകുളം-അങ്കമാലി അതിരൂപതയിൽ അർപ്പണബോധത്തോടെ പ്രവർത്തിച്ച സാജോ ജോസിന്റെ അനുസ്മരണ സമ്മേളനം അങ്കമാലിയിൽ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

​പ്രവാസി മലയാളിയായി ജീവിച്ച വേളയിലും സഭയുടെയും വിശ്വാസസമൂഹത്തിന്റെയും ഉന്നതിക്കായി നിരന്തരം പ്രവർത്തിച്ച വ്യക്തിയാണ് സജോ ജോസ്.സഭ പ്രതിസന്ധികളെ അഭിമുഖീകരിച്ച ഘട്ടങ്ങളിലെല്ലാം അതിരൂപതയുടെ ഐക്യത്തിനും നന്മയ്ക്കും വേണ്ടി അടിയുറച്ച നിലപാടുകൾ സ്വീകരിക്കാൻ അദ്ദേഹത്തിന് കഴിഞ്ഞിട്ടുണ്ടെന്ന് ടോണി ചിറ്റിലപ്പിള്ളി അനുസ്മരിച്ചു.​


അങ്കമാലിയിൽ നടന്ന അനുസ്മരണ സമ്മേളനത്തിൽ അങ്കമാലി നസ്രാണി അസോസിയേഷൻ പ്രസിഡന്റ്  ജോർജ് മൂഴിക്കുളം അധ്യക്ഷത വഹിച്ചു. സഭയുടെയും അൽമായ പ്രസ്ഥാനങ്ങളുടെയും വളർച്ചയിൽ സാജോ ജോസ് നൽകിയ നിസ്തുലമായ സംഭാവനകളെ ജോർജ് മൂഴിക്കുളം എടുത്തു പറഞ്ഞു.

ഷൈബി പാപ്പച്ചൻ,ജോസ് മണവാളൻ,റെമി പൗലോസ്, പോൾസൻ കുടിയിരിപ്പിൽ,ബാബു പീറ്റർ എന്നിവർ പ്രത്യേകം അനുസ്മരണ പ്രസംഗങ്ങൾ നടത്തി. സഭയ്ക്കുള്ളിലെ വിവിധ കൂട്ടായ്മകളെ ഏകോപിപ്പിക്കുന്നതിലും സഭാമൂല്യങ്ങൾ പുതിയ തലമുറയിലേക്ക് പകർന്നുനൽകുന്നതിലും സജോ ജോസ് വഹിച്ച പങ്ക് യോഗം എടുത്തുപറഞ്ഞു.കുടുംബാംഗങ്ങളും,സഭയിലെ വിവിധ കൂട്ടായ്മകളിൽ നിന്നുള്ള പ്രമുഖരും സഹപ്രവർത്തകരും ചടങ്ങിൽ സന്നിഹിതരായിരുന്നു.

Comments

Popular posts from this blog

പാലാ രൂപതയിലെ വൈദികരുടെ സ്ഥലംമാറ്റം: ചിത്രങ്ങൾ സഹിതം

പ്രവിത്താനം പള്ളിയിൽ നടന്ന കുടമാറ്റം ഹൈന്ദവ- ക്രൈസ്തവ സമൂഹത്തിൻറെ സ്നേഹപ്രഖ്യാപന ചടങ്ങ്

ഇടയൻ്റെ സ്വപ്നത്തോട് കൈകോർത്ത് രാമപുരം പിതൃവേദി