പ്രവിത്താനം പള്ളിയിൽ നടന്ന കുടമാറ്റം ഹൈന്ദവ- ക്രൈസ്തവ സമൂഹത്തിൻറെ സ്നേഹപ്രഖ്യാപന ചടങ്ങ്
പ്രവിത്താനം: ഭാരതത്തിലെ ക്രിസ്ത്യാനികൾ വൈദേശികരല്ല മറിച്ച് ഭാരതീയർ തന്നെയാണ് എന്നുള്ള ബിഷപ്പ് മാർ ആൻഡ്രൂസ് താഴത്തിൻ്റെ പ്രഖ്യാപനത്തിന് അടിവരയിട്ട് ഇന്ന് പ്രവിത്താനം ഫൊറോനാ പള്ളിയിൽ നടന്നത് ഭാരതത്തിൽ പരമ്പരാഗതമായി തുടർന്നുപോരുന്ന ഹൈന്ദവ -ക്രൈസ്തവ മതസൗഹാർദത്തിൻറെ കുടമാറ്റം.
പ്രവിത്താനം സെൻ്റ് അഗസ്റ്റിൻസ് ഫോറോന ദേവാലയത്തിൽ വിശുദ്ധ മിഖായേൽ റേശ് മാലാഖയുടെയും വിശുദ്ധ ആഗസ്തിനോസിൻ്റേയും ദർശന തിരുനാളിനോടനുബന്ധിച്ചാണ് പരസ്പരം വിശ്വാസങ്ങൾ ഉൾക്കൊണ്ട് ജീവിക്കുന്ന ഹൈന്ദവ- ക്രൈസ്തവ സമൂഹത്തിൻറെ സ്നേഹപ്രഖ്യാപന ചടങ്ങ് നടന്നത്.
തിരുനാളിന്റെ കൊടിയേറ്റ ദിവസമായിരുന്ന ഇന്ന് അന്തീനാട് മഹാദേവ ക്ഷേത്രത്തിലെ ഭാരവാഹികൾ പള്ളിയിലെത്തി കുടകൾ കൈമാറിയാണ് ക്രൈസ്തവ സഹോദരങ്ങളോടുള്ള തങ്ങളുടെ ഐക്യദാർഢ്യം പ്രഖ്യാപിച്ചത്. പാലാ രൂപതാ ചാൻസലർ ഫാ.ജോസഫ് കുറ്റിയാങ്കലാണ് തിരുനാൾ കൊടിയേറ്റ് നടത്തിയത്.
അന്തീനാട് മഹാദേവ ക്ഷേത്ര കമ്മിറ്റി പ്രസിഡന്റ് കെ എസ് പ്രവീൺ കുമാർ, സെക്രട്ടറി പി കെ മാധവൻ നായർ, വൈസ് പ്രസിഡന്റ് ബിജു പാറപ്പുറത്ത്, ട്രഷറര്‍ സതീശൻ പടിഞ്ഞാക്കൽ, വി ഡി സുരേന്ദ്രൻ നായർ, ജയകുമാർ പതിയിൽ, ഗോപാലകൃഷ്ണൻ ചിറയ്ക്കൽ എന്നിവർ നേരിട്ടെത്തിയാണ് പ്രവിത്താനം ഫോറോന പള്ളിയുടെ കൊടിയേറ്റിന് ക്ഷേത്രം വക മുത്തുക്കുടകൾ നൽകിയത്. പളളി വികാരി ഫാ. ജോർജ് വേളുപ്പറമ്പിൽ ക്ഷേത്രം പ്രസിഡൻ്റിനെ ഷാളണിയിച്ചു സ്വീകരിച്ചു.
വികാരി വെരി. റവ. ഫാദർ ജോർജ് വേളുപ്പറമ്പിൽ, സഹ വികാരി ആൻഡ്രു കൊല്ലിയിൽ, കൈക്കാരന്മാരായ ജോണി പൈക്കാട്ട്, ജിമ്മി ചന്ദ്രൻകുന്നേൽ മാത്യു പുതിയിടം ജോഫ് വെള്ളിയേപ്പള്ളിൽ പ്രസേന്തിമാരായ , തോമസ് ചെറിയംമാക്കൽ സജി എസ് തെക്കേൽ, ബാലു മണിയംമാക്കൽ, ജോസ് കുറ്റിക്കാട്ട് മാത്യു അരീക്കൽ, ജോയി ഓർത്തും പുറത്ത്, ജോസ് കുബ്ലാങ്കൽ എന്നിവർ ചടങ്ങുകൾക്ക് നേതൃത്വം നൽകി.





Comments
Post a Comment