Posts

Showing posts from July, 2026

സ്റ്റാറ്റൻ ഐലൻഡിൽ ശ്രേഷ്ഠ കാതോലിക്ക ബാവയ്ക്ക് ഉജ്ജ്വല സ്വീകരണം

Image
  സ്റ്റാറ്റൻ ഐലൻഡിൽ ശ്രേഷ്ഠ കാതോലിക്ക ബാവയ്ക്ക് ഉജ്ജ്വല സ്വീകരണം;ആദ്യ മലങ്കര ദൈവാലയത്തിൻറെ പുനർനിർമാണ ശിലാസ്ഥാപന ശുശ്രൂഷയും നിർവഹിച്ചു. ന്യൂയോർക്ക് : അമേരിക്കൻ സന്ദർശനത്തിൻ്റെ ഭാഗമായി ന്യൂയോർക്കിലെ സ്റ്റാറ്റൻ ഐലൻഡ് മോർ ഗ്രിഗോറിയോസ് സിറിയൻ ഓർത്തഡോക്സ് ദൈവാലയം സന്ദർശിച്ച മലങ്കര യാക്കോബായ സുറിയാനി ഓർത്തഡോക്സ‌് സഭയുടെ ശ്രേഷ്ഠ കാതോലിക്കായും, മലങ്കര മെത്രാപ്പോലീത്തയുമായ ആബൂൻ മോർ ബസേലിയോസ് ജോസഫ് ബാവയ്ക്ക് ഭക്തിനിർഭരമായ സ്വീകരണം നൽകി. ശ്രേഷ്ഠ ബാവ വിശുദ്ധ കുർബാനയ്ക്ക് മുഖ്യകാർമികത്വം വഹിക്കുകയും പുനർനിർമാണം നടക്കുന്ന ദൈവാലയത്തിൻ്റെ ശിലാസ്ഥാപന ശുശ്രൂഷ നിർവഹിക്കുകയും ചെയ്തു. വിശുദ്ധ കുർബാന മധ്യേ വിശ്വാസികളെ അഭിസംബോധന ചെയ്ത് നടത്തിയ സന്ദേശത്തിൽ, ക്രിസ്തു കാട്ടിത്തന്ന ജീവിതമാർഗത്തിലൂടെ മുന്നേറുകയും എളിമയും ശുശ്രൂഷയും ജീവിതത്തിന്റെ മാർഗദർശകമാക്കുകയും ചെയ്യുമ്പോഴാണ് യഥാർഥ ക്രൈസ്ത‌വ സാക്ഷികളാകാൻ കഴിയുകയെന്ന് ബാവ ഉദ്ബോധിപ്പിച്ചു. സുവർണ്ണ ജൂബിലി ആഘോഷിക്കുന്ന ഇടവകയ്ക്ക് ആശംസകൾ നേർന്ന ബാവ, അരനൂറ്റാണ്ട് മുൻപ് ജീവിതം കെട്ടിപ്പടുക്കുവാൻ അമേരിക്കൻ ഐക്യനാടുകളിൽ എത്തിയ സഭാമക്കളുടെ വിശ്വാസതീക്ഷ്ണതയും അടിയുറച...

അള്ളാഹു അയച്ചതെന്ന പേരിൽ സ്ത്രീകളെ കുത്തി വീഴ്ത്തിയ 31 കാരൻ അറസ്റ്റിൽ

Image
പാരീസ്: വടക്കന്‍ പാരീസിലെ പോര്‍ട്ട് ഡി ക്ലിഷിയില്‍ രാവിലെ ജനങ്ങള്‍ക്കിടയിലേക്ക് ഇരച്ചുകയറി മൂന്ന് സ്ത്രീകളെ കുത്തിപ്പരിക്കേല്‍പ്പിച്ച 31-കാരനെ പോലീസ് അറസ്റ്റ് ചെയ്തു. പരിക്കേറ്റവരില്‍ ഒരു ഗര്‍ഭിണിയും ഉള്‍പ്പെടുന്നു. അക്രമത്തില്‍ ഗുരുതരമായി പരിക്കേറ്റ സ്ത്രീകളെ ഉടന്‍ തന്നെ ആശുപത്രിയിലേക്ക് മാറ്റി. ഇവരുടെ നില തൃപ്തികരമാണെന്ന് അധികൃതര്‍ അറിയിച്ചു. രണ്ട് മൂര്‍ച്ചയേറിയ കത്തികളുമായി വഴിയാത്രക്കാര്‍ക്ക് നേരെ പാഞ്ഞടുത്ത അക്രമിയെ കണ്ടുനിന്നവരും കടയുടമകളും ചേര്‍ന്ന് സാഹസികമായാണ് നേരിട്ടത്. സ്ത്രീയെ കുത്തുന്നത് കണ്ട ഒരു വ്യാപാരി ചൂല്‍ കൊണ്ടും, വഴിപോക്കനായ മറ്റൊരു യുവാവ് ട്രാവല്‍ ബാഗ് കൊണ്ടും അക്രമിയെ അടിച്ചുവീഴ്ത്തുകയായിരുന്നു. സമീപത്തെ ഹോട്ടല്‍ ജീവനക്കാരന്‍ കസേര ഉപയോഗിച്ച് ഇയാളെ നിലത്തു തളച്ചിട്ടു. തുടര്‍ന്ന് ഡ്യൂട്ടിയിലില്ലാതിരുന്ന ഒരു പോലീസ് ഉദ്യോഗസ്ഥന്‍ ഇയാളെ പൂര്‍ണ്ണമായി കീഴ്പ്പെടുത്തി പോലീസിന് കൈമാറി സ്ത്രീകളെ കൊല്ലാന്‍ അള്ളാഹു എന്നെ അയച്ചതാണ് എന്നാണ് അയാള്‍ പറഞ്ഞത് എന്നും അയാള്‍ 'പരസ്പരബന്ധമില്ലാത്ത പ്രസ്താവനകള്‍' നടത്തിയതായും പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു

സഹനം പ്രാർത്ഥനയാക്കിയപ്പോൾ അതിന് ദൈവസന്നിധിയിൽ വിലയുണ്ട് എന്നതിൻറെ സാക്ഷ്യമാണ് വി. അൽഫോൻസാമ്മ : മാർ ജേക്കബ് മുരിക്കൻ

Image
ഭരണങ്ങാനം :   നിർമ്മിത ബുദ്ധിയുടെ ഈ കാലത്ത് ദൈവത്തിൻറെ ശക്തിയെക്കുറിച്ച് ഓർമ്മപ്പെടുത്തുന്ന പുണ്യവതിയാണ് വിശുദ്ധ അൽഫോൻസാമ്മയെന്ന് മാർ ജേക്കബ് മുരിക്കൻ .തിരുനാളിൻ്റെ ഒമ്പതാംദിനമായ ഇന്ന് ഭരണങ്ങാനം അൽഫോൻസാ തീർത്ഥാടന കേന്ദ്രത്തിൽ ദിവ്യബലി അർപ്പിച്ച് സന്ദേശം നൽകുകയായിരുന്നു അദ്ദേഹം. സഹനം പ്രാർത്ഥനയാക്കിയപ്പോൾ അതിന് ദൈവസന്നിധിയിൽ വിലയുണ്ട് എന്നതിൻറെ സാക്ഷ്യമാണ്  വി. അൽഫോൻസാമ്മയുടെ കബറിടത്തിങ്കൽ വന്ന് പ്രാർത്ഥിക്കുന്ന രോഗികൾ സൗഖ്യം പ്രാപിച്ച് തിരികെ പോകുന്നത് എന്ന്  മാർ ജേക്കബ് മുരിക്കൻ പറഞ്ഞു.  .ഈ കബറിടം അനേകരുടെ ആകർഷണ കേന്ദ്രമാണ്. ദൈവം സംസാരിക്കുന്ന ഇടമാണ്. മനുഷ്യന് വഴിതെറ്റാതിരിക്കാൻ അൽഫോൻസാമ്മ നൽകുന്ന പ്രബോധനം വളരെ വലുതാണ്. ബലിപീഠ കേന്ദ്രീകൃത ജീവിതം നയിക്കുവാൻ, ദിവ്യകാരുണ്യം സ്വീകരിച്ച് ഇഹത്തിലും പരത്തിലും  ദൈവോന്മുഖരായി സഞ്ചരിക്കാൻ, നന്മയും തിന്മയും തിരിച്ചറിഞ്ഞ് ജീവിക്കാൻഅൽഫോൻസാമ്മ ലോകത്തോട് പറയുന്നു. ദൈവത്തെ കൂടാതെ ഒന്നും ചെയ്യാൻ നമുക്ക് കഴിയില്ല. പുതുതലമുറയെ ദൈവത്തോട് ചേർത്തുനിർത്തണം. ദൈവത്തിൻറെ ശക്തി ജീവിതകാലത്തും മരണശേഷവും അൽഫോൻസാമ്മയിലൂടെ നാം കാണുകയാണ്....

മലമേൽ പള്ളിയിൽ വിശുദ്ധ അൽഫോൻസാമ്മയുടെ തിരുനാൾ -ജൂലൈ 28 ന്

Image
വെള്ളികുളം: വെള്ളികുളം ഇടവകയുടെ കുരിശുപള്ളിയായ മലമേൽ പള്ളിയുടെ മധ്യസ്ഥയായ വിശുദ്ധ അൽഫോൻസാമ്മയുടെ തിരുനാൾ ജൂലൈ 25 ശനിയാഴ്ച മുതൽ 28 ചൊവ്വാഴ്ച വരെ ഭക്തിപൂർവ്വം ആഘോഷിക്കുന്നു. 25 ശനി 4.30pm ന് ജപമാല, 5.00 pm -വിശുദ്ധ കുർബാന, നൊവേന, ലദീഞ്ഞ് ഫാ.സ്കറിയ വേകത്താനം. 26 ഞായർ. 4.00 pm -ജപമാല, വിശുദ്ധ കുർബാന, നൊവേന, ലദീഞ്ഞ് ഫാ. ജോർജ് അമ്പഴത്തിനാൽ . 27 തിങ്കൾ 4.30 pm -ജപമാല, വിശുദ്ധ കുർബാന, നൊവേന, ഫാ. തോമസ് കൊച്ചോടക്കൽ. പ്രധാന തിരുനാൾ ദിനമായ 28 ചൊവ്വാഴ്ച 9.45 am ആഘോഷമായി പാട്ടു കുർബാന, സന്ദേശം, നൊവേന, ലദീഞ്ഞ് .ഫാ .മാർട്ടിൻ കണ്ടംപറമ്പിൽ എം എസ് ടി. 11.45am -തിരുനാൾ പ്രദക്ഷിണം. അൽഫോൻസാ നാമധാരികളുടെ സംഗമം . സമാപനാശീർവാദം, പ്രസുദേന്തി വാഴ്ച, തുടർന്ന് നേർച്ച കഞ്ഞി വിതരണം.ബേബി കരോട്ടു പുള്ളോലിൽ, ജോർജ് ഇരുവലിക്കുനേൽ, ചാർളി കൊല്ലിക്കൊളവിൽ, ബിജു മുതലക്കുഴിയിൽ, ബിജു പുന്നത്താനത്ത്, ബേബി തയ്യിൽ, ജിൻസ് സെബാസ്റ്റ്യൻ പുന്നശേരിൽ, ജോസ് വട്ടോത്ത്, തോമസ് മുകാലയിൽ, അൽഫോൻസ കരുവള്ളിക്കാട്ട് തുടങ്ങിയവർ ചടങ്ങുകൾക്ക്  നേതൃത്വം നൽകും.

കുടക്കച്ചിറ അന്തോണി കത്തനാർ : ദുക്റാന ഇന്ന്

Image
  19-ആം നൂറ്റാണ്ടിൽ കേരളത്തിലെ വിശുദ്ധ തോമാശ്ലീഹായുടെ ക്രിസ്ത്യാനികളുടെ (നസ്രാണി) ഇടയിൽ ജീവിച്ചിരുന്ന പ്രമുഖനായ ഒരു വൈദികനും സമുദായ നേതാവുമായിരുന്നു കുടക്കച്ചിറ അന്തോണി കത്തനാർ. യൂറോപ്യൻ ലത്തീൻ ഭരണത്തിനെതിരെ പ്രാദേശിക സഭാ ഭരണത്തിനും പൗരസ്ത്യ സുറിയാനി പാരമ്പര്യങ്ങളുടെ വീണ്ടെടുപ്പിനുമായി അദ്ദേഹം ശബ്ദമുയർത്തി. പതിനാറാം നൂറ്റാണ്ട് മുതൽ നിലനിന്നിരുന്ന യൂറോപ്യൻ ലത്തീൻ വൽക്കരണത്തിനെതിരെ പോരാടിയ അദ്ദേഹം, മലങ്കരയിലെ നസ്രാണികൾക്ക് ഒരു സ്വദേശി മെത്രാനെയും പൗരസ്ത്യ സുറിയാനി പാരമ്പര്യവും തിരിച്ചുകിട്ടുന്നതിനായി ശ്രമിച്ചു. ഇതിനായി തൊണ്ടനാട്ട് അന്തോണി കത്തനാർക്കൊപ്പം അദ്ദേഹം മിഡിൽ ഈസ്റ്റിലേക്ക് യാത്ര തിരിക്കുകയും പൗരസ്ത്യ കൽദായ കത്തോലിക്കാ സഭയുടെ മാർ ജോസഫ് ആറാമൻ ഔദോ പത്രിയർക്കീസിനെ കാണുകയും ചെയ്തു. ഈ ശ്രമങ്ങളുടെ ഫലമായി 1860-ൽ മാർ തോമസ് റോക്കോസ് മെത്രാൻ മലബാറിലേക്ക് അയക്കപ്പെട്ടു. റോക്കോസ് ദൗത്യം എന്ന് അറിയപ്പെടുന്ന ഈ സംഭവം അക്കാലത്ത് സഭാതലത്തിൽ വലിയ തർക്കങ്ങൾക്ക് വഴിവെച്ചെങ്കിലും, സിറോ-മലബാർ സഭയുടെ സ്വയംഭരണാവകാശത്തിനും തദ്ദേശീയ നേതൃത്വത്തിനും വേണ്ടിയുള്ള പോരാട്ടത്തിൽ വളരെ നിർണ്ണായകമായ ഒരു വഴിത്തി...

കത്തോലിക്കാ സഭ വീണ്ടും വലിയൊരു ആഭ്യന്തര പ്രതിസന്ധിയിലേക്ക്.

Image
  വത്തിക്കാന്‍ സിറ്റി: കത്തോലിക്കാ സഭയുടെ പരമാധികാരിയായ പോപ്പ് ലിയോ പതിനാലാമന്റെ ആഹ്വാനങ്ങളെ പരസ്യമായി ലംഘിച്ചുകൊണ്ട്, തീവ്ര പാരമ്പര്യവാദികളുടെ കൂട്ടായ്മയായ 'സൊസൈറ്റി ഓഫ് സെന്റ് പയസ് ടെന്‍ത്' സ്വന്തമായി മെത്രാന്മാരെ വാഴിച്ചതോടെ കത്തോലിക്കാ സഭ വീണ്ടും വലിയൊരു ആഭ്യന്തര പ്രതിസന്ധിയിലേക്ക്. വത്തിക്കാന്റെ കര്‍ശന വിലക്കുകള്‍ മറികടന്ന് സ്വിറ്റ്സര്‍ലന്‍ഡിലെ എക്കോണില്‍ നടന്ന മെത്രാന്‍ അഭിഷേക ചടങ്ങുകള്‍ സഭയുടെ ഐക്യത്തിന്മേല്‍ കനത്ത പ്രഹരമാണ് ഏല്‍പ്പിച്ചിരിക്കുന്നത്. അനുസരണക്കേടിന്റെയും സഭാവിഭജന ശ്രമത്തിന്റെയും പേരില്‍ വിമത ഗ്രൂപ്പിലെ ബിഷപ്പുമാരെയും വൈദികരെയും വത്തിക്കാന്‍ ഔദ്യോഗികമായി സഭയ്ക്ക് പുറത്താക്കി ഉത്തരവിറക്കിക്കഴിഞ്ഞു. സഭയുടെ ഐക്യത്തിനും പരമ്പരാഗത-യാഥാസ്ഥിതിക വിഭാഗങ്ങളെ ഒപ്പം നിര്‍ത്തുന്നതിനും മുന്‍ഗണന നല്‍കുന്ന അമേരിക്കന്‍ വംശജനായ പോപ്പ് ലിയോ പതിനാലാമന്റെ ഭരണകാലത്ത് ഈ സംഭവം വലിയൊരു ആഘാതമാണ് സൃഷ്ടിച്ചിരിക്കുന്നത്. മുന്‍ഗാമി ഫ്രാന്‍സിസ് മാര്‍പാപ്പയുടെ കാലത്ത് സഭയുടെ കടുത്ത നിലപാടുകളോട് വിയോജിച്ച് അകന്നുപോയ യാഥാസ്ഥിതികരെ തിരികെ കൊണ്ടുവരാന്‍ നിലവിലെ മാര്‍പാപ്പ ശ്രമിക്കുന്നതിനിടയില...

സൃഷ്ടികളെ മറന്ന് സൃഷ്ടാവിനെ സ്നേഹിച്ചവളാണ് അൽഫോൻസാമ്മ : മാർ ജോസഫ് കല്ലറങ്ങാട്ട്

Image
  ഭരണങ്ങാനം : സൃഷ്ടികളെ മറന്ന് സൃഷ്ടാവിനെ സ്നേഹിച്ചവളാണ് അൽഫോൻസാമ്മ എന്ന് പാലാ രൂപത ബിഷപ്പ് മാർ ജോസഫ് കല്ലറങ്ങാട്ട് . ഭരണങ്ങാനം തീർത്ഥാടന കേന്ദ്രത്തിൽ വിശുദ്ധ അൽഫോൻസാമ്മയുടെ  തിരുനാളിന്റെ കൊടിയേറ്റ് കർമ്മത്തിന് മുന്നോടിയായി വിശ്വാസികളെ അഭിസംബോധന ചെയ്യുകയായിരുന്നു അദ്ദേഹം.ദൈവത്തെ സ്നേഹിക്കാൻ കുരിശിന്റെ വഴിയാണ് ഏറ്റവും നല്ലതെന്ന് തിരിച്ചറിഞ്ഞവൾ ആയിരുന്നു അൽഫോൻസാമ്മയെന്നും അൽഫോൻസാമ്മയുടെ ജീവിതത്തെ മനസ്സിലാക്കാനുള്ള ഫോർമുല സ്നേഹിക്കുക സമം സഹിക്കുക എന്നതാണ് എന്നും മാർ കല്ലറങ്ങാട്ട് കൂട്ടിച്ചേർത്തു . ആഡംബരങ്ങൾ വളർച്ചയല്ല അത് തളർച്ചയും ഇടർച്ചയുമാണെന്ന് അൽഫോൻസാമ്മ നമ്മോട് സംസാരിക്കുന്നുണ്ട്. അതുകൊണ്ടാണ് ആഡംബരങ്ങൾ ഉപേക്ഷിച്ച് ആത്മീയ തീക്ഷ്ണതയിൽ മാത്രം ഭരണങ്ങാനത്തെ അൽഫോൻസാമ്മയുടെ തിരുനാൾ ആഘോഷിക്കുന്നതെന്നും മാർ കല്ലറങ്ങാട്ട് പറഞ്ഞു. തിരുകർമ്മങ്ങൾക്ക് മുഖ്യകാർമികത്വം വഹിച്ച രൂപത ബിഷപ്പ് മാർ ജോസഫ് കല്ലറങ്ങാട്ടിൻ്റെയും ഷംഷാബാദ് രൂപത സഹായ മെത്രാൻ മാർ ജോസഫ് കൊല്ലം പറമ്പിലിന്റെയും സാന്നിധ്യത്തിൽ പാലായുടെ വലിയ പിതാവ് മാർ ജോസഫ് പള്ളിക്കാപറമ്പിൽ തിരുനാളിന് കൊടിയേറ്റി. തീർത്ഥാടന കേന്ദ്രം റെക്ടർ ഫ...

അമല ആശുപത്രി സമരം: ആശുപത്രിക്ക് പൊലീസ് സംരക്ഷണം നൽകാൻ ഉത്തരവ്

Image
  അമല ആശുപത്രി സമരം: ഹൈക്കോടതി ഇടപെടൽ; ആശുപത്രിക്ക് പൊലീസ് സംരക്ഷണം നൽകാൻ ഉത്തരവ് തൃശൂർ: അമല മെഡിക്കൽ കോളേജ് ആശുപത്രിയിലെ നഴ്‌സുമാരുടെ സമരവുമായി ബന്ധപ്പെട്ട വിവാദത്തിൽ ഹൈക്കോടതിയുടെ നിർണായക ഇടപെടൽ. ആശുപത്രിക്ക് ആവശ്യമായ പൊലീസ് സംരക്ഷണം നൽകാൻ ഹൈക്കോടതി ഇടക്കാല ഉത്തരവ് പുറപ്പെടുവിച്ചു. ആശുപത്രി സമർപ്പിച്ച ഹർജിയിലാണ് നടപടി. പേരാമംഗലം എസ്.എച്ച്.ഒയ്ക്ക് സംരക്ഷണം ഉറപ്പാക്കാൻ കോടതി നിർദേശം നൽകി. സംസ്ഥാന സർക്കാരിനും യുണൈറ്റഡ് നഴ്‌സസ് അസോസിയേഷനും (UNA) കോടതി നോട്ടീസ് അയച്ചിട്ടുണ്ട്. അടിസ്ഥാന ശമ്പളം വർധിപ്പിക്കാമെന്ന ലേബർ ഓഫീസറുടെ നിർദേശം ലഭിച്ചിട്ടും മാനേജ്മെന്റ് സമവായത്തിൽ നിന്ന് പിന്മാറിയെന്നാണ് UNAയുടെ ആരോപണം. ഇതേ തുടർന്നാണ് സമരം ആശുപത്രിയുടെ പ്രധാന കവാടത്തിലേക്ക് മാറ്റിയത്. സമരത്തിൽ പങ്കെടുത്ത നഴ്‌സുമാരെ തിരിച്ചെടുക്കുന്നതുമായി ബന്ധപ്പെട്ടും തർക്കം നിലനിൽക്കുന്നുണ്ട്. എന്നാൽ ചില പ്രത്യേക വിഭാഗത്തിന്റെ ആശുപത്രികളിൽ മാത്രം യുഎൻഎ സമരത്തിന് ഇറങ്ങുന്നത് സംശയമുളവാക്കിയിട്ടുണ്ട്. തൃശ്ശൂർ അമലയും ജൂബിലി മെഡിക്കൽ മിഷൻ ഹോസ്പിറ്റലുമൊഴിച്ച് ബാക്കി കേരളത്തിലെ എല്ലാ ഹോസ്പിറ്റലുകളും യുഎൻഎ ആവശ്യപ്പെടുന്...

വെള്ളികുളം പള്ളിയിൽ കർമ്മല മാതാവിൻ്റെ തിരുനാൾ ആചരിച്ചു.

Image
വെള്ളികുളം വെള്ളികുളം :വെള്ളികുളം പള്ളിയിൽ കർമ്മല മാതാവിൻ്റെ തിരുന്നാൾ ആചരിച്ചു.കർമ്മലീത്താ സന്യാസ സമൂഹത്തിന്റെ മധ്യസ്ഥയാണ് കർമ്മല മാതാവ്.ആഘോഷമായ പാട്ടു കുർബാന, സന്ദേശം, ലദീഞ്ഞ്, ഫാ .സ്കറിയ വേകത്താനം.വെള്ളികുളം കർമ്മലീത്താ മഠത്തിലെ അംഗങ്ങളായ സിസ്റ്റർ ജീസാ മരിയ അടയ്ക്കാ പാറ, സിസ്റ്റർ ലിൻ്റാ മരിയ വട്ടക്കാട്ട്, സിസ്റ്റർ ജെയ്നറ്റ് മുണ്ടയ്ക്കൽ, സിസ്റ്റർ ദിവ്യാ എലിസബത്ത് കീലത്ത്,സിസ്റ്റർ ദിയാ മരിയ കുന്നേൽ എന്നിവർക്ക് പൂച്ചെണ്ട് നൽകി ആദരിച്ചു. എല്ലാ സിസ്റ്റേഴ്‌സിന് ആശംസകൾ നേരുകയും മംഗള ഗാനം ആലപിക്കുകയും ചെയ്തു. തിരുന്നാൾ പ്രമാണിച്ച് എല്ലാവർക്കും സമ്മാനങ്ങൾ നൽകുകയും മധുരപലഹാരം വിതരണം ചെയ്യുകയും ചെയ്തു.ഷാജി ചൂണ്ടിയാനിപ്പുറത്ത്, ജയ്സൺ വാഴയിൽ, വർക്കിച്ചൻ മാന്നാത്ത്,ജെയ്സി ഇഞ്ചയിൽ ലിനി വെള്ളാപ്പാണിയിൽ,മാഗി വള്ളിയാംതടത്തിൽ തുടങ്ങിയവർ പരിപാടികൾക്ക് നേതൃത്വം നൽകി.

മാർ കാവുകാട്ടിൻ്റെ ജന്മവാർഷികം ജൂലൈ 17 വെള്ളിയാഴ്ച പ്രവിത്താനത്ത്.

Image
  മാർ കാവുകാട്ടിൻ്റെ ജന്മവാർഷികം ജൂലൈ 17 വെള്ളിയാഴ്ച  പ്രവിത്താനത്ത്. ചങ്ങനാശ്ശേരി അതിരൂപതയുടെ പ്രഥമ ആർച്ച്ബിഷപ്പായിരുന്ന ദൈവദാസൻ മാർ മാത്യു കാവുകാട്ട്  പിതാവിന്റെ നൂറ്റി ഇരുപത്തിരണ്ടാമത് ജന്മവാർഷികം പ്രവിത്താനത്ത്  ദൈവദാസന്റെ  ജന്മഗൃഹത്തിൽ ആഘോഷപൂർവ്വം ആചരിക്കുന്നു.  ജൂലൈ 17 വെള്ളിയാഴ്ച  വൈകുന്നേരം 5 മണിക്ക് ദിവ്യബലിയും, തുടർന്ന് മറ്റ് തിരുക്കർമ്മങ്ങളും  നേർച്ചവിതരണവും ഉണ്ടായിരിക്കുന്നതാണ്.    ദൈവദാസൻ്റെ ചരമദിനമായ ഒക്ടോബർ 9 ന് ചങ്ങനാശ്ശേരി കത്തീഡ്രൽ പള്ളിയിലും പ്രവിത്താനം സെൻ്റ് അഗസ്റ്റ്യൻസ് പള്ളിയിലും നടക്കുന്ന ദിവ്യബലികളിലും നേർച്ച വിതരണത്തിലും അനേകായിരങ്ങൾ ഭക്ത്യാദര പൂർവ്വം പങ്കെടുക്കാറുണ്ട്.

വിശുദ്ധ ഫ്രാൻസിസിന്റെ അങ്കണം' പന്ത്രണ്ടാം പതിപ്പ് സെപ്റ്റംബർ 10 മുതൽ

Image
  വിശുദ്ധ ഫ്രാൻസിസ് അസീസിയുടെ സന്യാസികൾ ഓരോ വർഷവും സംഘടിപ്പിക്കുന്ന, അസീസിയിലെ വിഖ്യാത സാംസ്കാരിക സംഗമമായ, 'വിശുദ്ധ ഫ്രാൻസിസിന്റെ അങ്കണം' പന്ത്രണ്ടാം പതിപ്പ്  സെപ്റ്റംബർ  10 മുതൽ ആരംഭിക്കുന്നു. വിശുദ്ധ ഫ്രാൻസിസ് അസീസിയുടെ ചരമത്തിന്റെ എണ്ണൂറാം വാർഷികം ആഘോഷിക്കുന്ന ഈ വേളയിൽ "ഒരു ശുഭകരമായ വാർത്ത"  എന്ന പ്രമേയത്തിലാണ് ഇത്തവണത്തെ പരിപാടികൾ സംഘടിപ്പിച്ചിരിക്കുന്നത് . സെപ്റ്റംബർ 10 മുതൽ 13 വരെയും തുടർന്ന് 17 മുതൽ 20 വരെയും രണ്ട് ഘട്ടങ്ങളിലായിട്ടാണ്  ഈ ആഘോഷ പരിപാടികൾ നീണ്ടു നിൽക്കുന്നത്.   വിശുദ്ധ ഫ്രാൻസിസിനെ ഒരു വിത്തിൽ നിന്ന് ജനിച്ച ഒരു വൃക്ഷമായി ചിത്രീകരിക്കുന്ന പ്രതീകമാണ് ഈ വർഷത്തെ ആഘോഷങ്ങൾക്കായി തെരഞ്ഞെടുത്തിരിക്കുന്നത്. മാനുഷികമായ സന്തോഷം, ബന്ധങ്ങൾ, ആരോഗ്യം, സംസ്കാരം, ആത്മീയത എന്നിവ സമന്വയിക്കുന്ന ഒരു സമഗ്ര ജീവിതരീതിയെക്കുറിച്ചാണ് ഈ വർഷത്തെ സംവാദങ്ങൾ പ്രധാനമായും ചർച്ച ചെയ്യുന്നത്. കേവലം ഒരു മതപരമായ ചടങ്ങ് എന്നതിലുപരി, വിവിധ വിജ്ഞാനശാഖകളിലുള്ള വിദഗ്ധരും സാധാരണക്കാരും തമ്മിലുള്ള സൗഹൃദപരമായ സംവാദത്തിനും ആശയവിനിമയത്തിനുമുള്ള വേദിയായാണ് ഫ്രാൻസിസ്കൻ സന്യാസിമാർ ഇതിന...

പാലാ ഗാഡലുപ്പെ മാതാ ദൈവാലയത്തിൽ വചനാഭിഷേക ശുശ്രൂഷ

Image
പാലാ : ഗാഡലുപ്പെ മാതാ ദൈവാലയത്തിൽ നാളെ (09/07/2026) വ്യാഴാഴ്ച വചനാഭിഷേക ശുശ്രൂഷയും വിശുദ്ധ കുർബാനയും സൗഖ്യാരാധനയും നടത്തപ്പെടുന്നു . റവ.ഫാദർ ജെയിംസ് തെക്കുംചേരി കുന്നേൽ എം സി ബി എസ് ആനിക്കാട് വചനപ്രഘോഷണം നടത്തും. വികാരി ജോഷി പുതുപ്പറമ്പിൽ ഫാദർ തോമസ് പഴുവകാട്ടിൽ എന്നിവർ നേതൃത്വം നൽകുന്നു. രാവിലെ 10 മണി മുതൽ ജപമാല, കരുണകൊന്ത, വചനപ്രഘോഷണം, കുമ്പസാരം, ദിവ്യബലി, ആരാധന, ദിവ്യകാരുണ്യ പ്രദക്ഷിണം,സമാപനആശിർവാദം, നേർച്ചവിതരണം ഏവർക്കും സ്വാഗതം

മാർ തോമസ് ഇലവനാൽ സീറോമലബാർ സഭയുടെ 'പൗരസ്ത്യരത്നം'

Image
  സീറോമലബാർ സഭയുടെ "പൗരസ്ത്യരത്നം 2026" അവാർഡിന് കല്യാൺ രൂപത മുൻ മെത്രാനും  സഭയുടെ ആരാധനക്രമ കമ്മീഷൻ ചെയർമാനുമായിരുന്ന മാർ തോമസ് ഇലവനാൽ അർഹനായി. പൗരസ്ത്യ ആരാധനക്രമ ദൈവശാസ്ത്രം, ആരാധനക്രമ കല, ആരാധനക്രമ സംഗീതം എന്നിവയിൽ മികച്ച സംഭാവനകൾ നൽകുന്ന സഭാംഗങ്ങൾക്ക് രണ്ട് വർഷത്തിലൊരിക്കൽ നൽകുന്ന  പുരസ്കാരമാണിത്. തലശ്ശേരി അതിരൂപതാ അംഗവും വടവാതൂർ സെന്റ് തോമസ് അപ്പസ്തോലിക് സെമിനാരിയിലെ ആരാധനക്രമ പ്രൊഫസറുമായിരുന്ന റവ. ഡോ. തോമസ് മണ്ണൂരാംപറമ്പിലാണ് ഈ അവാർഡ് ഏർപ്പെടുത്തിയത്. അമ്പതിനായിരം രൂപയും പ്രശസ്തിപത്രവും അടങ്ങുന്നതാണ് പുരസ്കാരം. 2026 ഓഗസ്റ്റ് മാസത്തിൽ കാക്കനാട് മൗണ്ട് സെന്റ് തോമസിൽ നടക്കാനിരിക്കുന്ന സീറോമലബാർ സഭയുടെ മെത്രാൻ സിനഡിന്റെ സമാപന സമ്മേളനത്തിൽ വെച്ച് സഭയുടെ തലവനും പിതാവുമായ മേജർ ആർച്ച്ബിഷപ്പ് മാർ റാഫേൽ തട്ടിൽ, മാർ തോമസ് ഇലവനാൽ പിതാവിന് പുരസ്കാരം സമ്മാനിക്കും.

ക്രൈസ്തവ സഭകളും വിദ്യാഭ്യാസവും :ടി ജി മോഹൻദാസിനൊരു ചരിത്ര മറുപടി

Image
 "ക്രൈസ്തവ സഭകൾ വിദ്യാഭ്യാസരംഗത്ത് ഒരു സംഭാവനയും ചെയ്തിട്ടില്ല" – ചരിത്രം മറക്കുന്ന ഒരു പ്രസ്താവന ടി ജി മോഹൻദാസിനൊരു ചരിത്ര മറുപടി   സമീപകാലത്ത് ചില പൊതുപ്രസ്താവനകളിൽ "വിദ്യാഭ്യാസരംഗത്ത് ക്രൈസ്തവ സഭകൾ ഒരു സംഭാവനയും ചെയ്തിട്ടില്ല" എന്ന തരത്തിലുള്ള അഭിപ്രായങ്ങൾ ഉയർന്നുവരുന്നത് ശ്രദ്ധയിൽപ്പെടുന്നു. ഒരു ജനാധിപത്യ സമൂഹത്തിൽ അഭിപ്രായസ്വാതന്ത്ര്യം എല്ലാവർക്കുമുണ്ട്. എന്നാൽ ചരിത്രത്തെ വളച്ചൊടിക്കാനുള്ള സ്വാതന്ത്ര്യം ആർക്കും ഇല്ല. ചരിത്രസത്യങ്ങളെ നിഷേധിക്കുന്ന പ്രസ്താവനകൾ വസ്തുതകളെ ഇല്ലാതാക്കുകയല്ല ചെയ്യുന്നത്; മറിച്ച് പ്രസ്താവനയുടെ വിശ്വാസ്യതയാണ് ചോദ്യം ചെയ്യപ്പെടുന്നത്. ഇന്ത്യയുടെയും പ്രത്യേകിച്ച് കേരളത്തിന്റെയും ആധുനിക വിദ്യാഭ്യാസ ചരിത്രം പരിശോധിച്ചാൽ, ക്രൈസ്തവ മിഷണറിമാരുടെയും സഭകളുടെയും സംഭാവനകൾ മായ്ച്ചുകളയാൻ കഴിയാത്തവയാണ്. അവർ ഏതാനും വിദ്യാഭ്യാസ സ്ഥാപനങ്ങൾ ആരംഭിച്ചു എന്നത് മാത്രമല്ല, വിദ്യാഭ്യാസത്തിന്റെ അർത്ഥവും ലക്ഷ്യവും തന്നെ മാറ്റിമറിച്ചവരാണ്. കേരളത്തിൽ വിദ്യാഭ്യാസം ഒരുകാലത്ത് എല്ലാവരുടെയും അവകാശമായിരുന്നില്ല. ഉയർന്ന ജാതിക്കാർക്ക് മാത്രമായി പരിമിതപ്പെടുത്തിയ ഒരു സാമൂ...

വെള്ളികുളം ഇടവകയിൽ പിതൃദിനം ആചരിച്ചു.

Image
  വെള്ളികുളം ഇടവകയിലെ പിതൃ വേദിയുടെയും ഭക്തസംഘടനകളുടെയുംആഭിമുഖ്യത്തിൽ പിതൃദിനം ആചരിച്ചു. വെള്ളികുളം:ലോക പിതൃദിനത്തോടനുബന്ധിച്ച് വെള്ളികുളം ഇടവകയിലെ പിതൃവേദിയുടെയും ഭക്ത സംഘടനകളുടെയും ആഭിമുഖ്യത്തിൽ ആചരിച്ചു .ഷാജി ചൂണ്ടിയാനിപ്പുറത്ത് മീറ്റിംഗിൽ അധ്യക്ഷത വഹിച്ചു.വികാരി ഫാ. സ്കറിയ വേകത്താനം മുഖ്യപ്രഭാഷണം നടത്തി.ഇടവകയിൽ ഏറ്റവും പ്രായം കൂടിയ പിതാക്കന്മാരിൽ ഒരാളായ ഇരുവേലിക്കുന്നേൽ ആന്റണിയെ പൊന്നാട അണിയിച്ചു ആദരിച്ചു. അച്ഛന്മാരുടെ സ്നേഹത്തെയും ത്യാഗങ്ങളെയും ആദരിക്കുന്നതിൽ വേണ്ടിയാണ് ഈ ദിനം ആചരിക്കുന്നത്.കുട്ടികളുടെ വളർച്ചയിലും കുടുംബത്തിൻ്റെ സുരക്ഷിതത്വത്തിലും ഒരു അച്ഛൻ വഹിക്കുന്ന പങ്ക് വളരെ വലുതാണ് എന്ന് വികാരിയച്ചൻ ഓർമ്മപ്പെടുത്തി.നമ്മുടെ ജീവിതത്തിൽ പിതാക്കന്മാർ നൽകുന്ന പിന്തുണയും അവർ കുടുംബത്തിനായി ചെയ്യുന്ന നിസ്വാർത്ഥമായ പ്രയത്നങ്ങളെയും ഓർമ്മിക്കാനും നന്ദി അറിയിക്കുവാനുമാണ് പിതൃദിനാചരണം സംഘടിപ്പിച്ചത്. ജോജോ തുണ്ടത്തിൽ,ജിബി തോട്ടപ്പള്ളിൽ, ബിജു പുന്നത്താനത്ത്, സാജൻ ആനക്കുഴിയിൽ, ബേബി പുത്തൻപുരക്കൽ, വർക്കിച്ചൻ മാന്നാത്ത് ,കുട്ടിച്ചൻ തേനംമാക്കൽ തുടങ്ങിയവർ പരിപാടികൾക്ക് നേതൃത്വം നൽകി.

നവീകരിച്ച പ്രവിത്താനം സെന്റ് അഗസ്റ്റിൻസ് പാസ്റ്ററൽ സെന്റർ ഉദ്ഘാടനവും സ്കൂളുകളുടെ മെറിറ്റ്ഡേ ആഘോഷവും

Image
   പ്രവിത്താനം: വിശ്വാസജീവിതത്തിന്റെയും വിദ്യാഭ്യാസ മികവിന്റേയും പാരമ്പര്യം ഒരുപോലെ കാത്തുസൂക്ഷിക്കുന്ന പ്രവിത്താനം സെന്റ് അഗസ്റ്റിൻസ് ഫൊറോന ഇടവകയുടെ നേതൃത്വത്തിൽ നവീകരിക്കപ്പെട്ട സെന്റ് അഗസ്റ്റിൻസ് പാസ്റ്ററൽ സെന്ററിന്റെ ഉദ്ഘാടനവും ഇടവകയുടെ കീഴിലുള്ള സെന്റ് മൈക്കിൾസ് ഹയർ സെക്കൻഡറി സ്കൂളിന്റെയും സെന്റ് അഗസ്റ്റിൻസ് എൽ.പി. സ്കൂളിന്റെയും മെറിറ്റ് ഡേ ആഘോഷങ്ങളും ജൂലൈ 7-ന് വിപുലമായ ചടങ്ങുകളോടെ നടക്കുമെന്ന് സംഘാടകർ പാലാ പ്രസ്സ് ആൻഡ് മീഡിയ സെൻററിൽ നടത്തിയ വാർത്താസമ്മേളനത്തിൽ പറഞ്ഞു ചലച്ചിത്രതാരവും ജനപ്രതിനിധിയുമായ രമേശ് പിഷാരടി എം.എൽ.എ. ചടങ്ങ് ഉദ്ഘാടനം നിർവഹിക്കും. മാണി സി. കാപ്പൻ എം.എൽ.എ. മുഖ്യപ്രഭാഷണം നടത്തും. എസ്.എസ്.എൽ.സി., പ്ലസ് ടു പൊതുപരീക്ഷകളിൽ എല്ലാ വിഷയങ്ങൾക്കും എ പ്ലസ് നേടിയ വിദ്യാർത്ഥികളെയും വിവിധ സ്കോളർഷിപ്പ് പരീക്ഷകളിൽ ഉന്നത വിജയം കൈവരിച്ച വിദ്യാർത്ഥികളെയും ചടങ്ങിൽ ആദരിക്കും. പ്രവിത്താനം സെന്റ് അഗസ്റ്റിൻസ് ഫൊറോന വികാരിയും സ്കൂളുകളുടെ മാനേജരുമായ ഫാ. ജോർജ് വേളൂപറമ്പിൽ ചടങ്ങിൽ അധ്യക്ഷത വഹിക്കും. സെന്റ് മൈക്കിൾസ് ഹയർ സെക്കൻഡറി സ്കൂൾ പ്രിൻസിപ്പൽ ജിജി ജേക്കബ് സ്വാഗതം ആശംസിക്കും....

കൊഴുവനാൽ ലയൺസ് ക്ലബ്ബിന്റെ പുതിയ ഭാരവാഹികളുടെ സ്ഥാനാരോഹണം

Image
  കൊഴുവനാൽ ലയൺസ് ക്ലബ്ബിന്റെ പുതിയ ഭാരവാഹികളുടെ സ്ഥാനാരോഹണവും നവീകരിച്ച കോൺഫറൻസ് ഹാളിന്റെ ഉദ്ഘാടനവും നാളെ നടത്തപ്പെടുന്നു. കൊഴുവനാൽ: കൊഴുവനാൽ ലയൺസ് ക്ലബ്ബിന്റെ പുതിയ ഭാരവാഹികളുടെ സ്ഥാനാരോഹണവും നവീകരിച്ച കോൺഫറൻസ് ഹാളിന്റെ ഉദ്ഘാടനവും 2026-27 വർഷത്തെ പ്രോജക്ട് ഉദ്ഘാടനവും ജൂലൈ 4 ശനിയാഴ്ച വൈകുന്നേരം 7.30 ന് അഡ്വ ടി വി അബ്രാഹം മെമ്മോറിയൽ ലയൺസ് ഹാളിൽ പ്രസിഡന്റ് അഡ്വ. രാജു എബ്രഹാമിന്റെ അദ്ധ്യക്ഷതയിൽ മാണി സി കാപ്പൻ എംഎൽഎ നിർവ്വഹിക്കുന്നു. പുതിയ ഭാരവാഹികളുടെ സ്ഥാനാരോഹണം   ലയൺ മാഗി ജോസ് മേനാംപറമ്പിൽ നടത്തും. അവാർഡ് വിതരണം കൊഴുവനാൽ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ജോസി പൊയ്കയിൽ നിർവ്വഹിക്കും.  ജില്ലാ പഞ്ചായത്ത് മെമ്പർ നിമ്മി ട്വിങ്കിൾ രാജ്, ളാലം ബ്ലോക്ക് പഞ്ചായത്ത് മെമ്പർ സാജൻ മണിയങ്ങാട്ട് , കൊഴുവനാൽ ഗ്രാമപഞ്ചായത്ത് മെമ്പർ ജെസ്സി ജോർജ്, ലയൺ റീജിയൻ ചെയർമാൻ കൃഷ്ണകുമാർ , ബ്ലഡ് ഡൊണേഷൻ ഡിസ്ട്രിക്ട് കോ ഓർഡിനേറ്ററും  സോൺ ചെയർമാനുമായ ഷിബു തെക്കേമറ്റം, പുതിയ പ്രസിഡന്റ് സാബു എൻ എസ് മുകളേൽ, ബിജു വാതല്ലൂർ , ഗോപു ജഗന്നിവാസ് പിടിക്കാപറമ്പിൽ,  എം എം സ്കറിയ മോനിപ്പള്ളിൽ , പി ജി ജഗന്നിവാസൻ പ...

വെള്ളികുളം ഇടവകയിലെ വിശ്വാസ പ്രഖ്യാപനറാലിക്ക് നേതൃത്വം നൽകി വികാരി ഫാ.സ്കറിയ വേകത്താനം

Image
  വെള്ളികുളം ഇടവകയിലെ മിഷൻ ലീഗിന്റെ ആഭിമുഖ്യത്തിൽ വിശുദ്ധ തോമാശ്ലീഹായുടെ ദുക്റാന തിരുനാൾ ആഘോഷിച്ചു. വെള്ളികുളം :വെള്ളികുളം ഇടവകയിലെ  മിഷൻലീഗിന്റെ ആഭിമുഖ്യത്തിൽ വിശുദ്ധ തോമാശ്ലീഹായുടെ തിരുനാൾ വിവിധ പരിപാടികളോടെ ആഘോഷിച്ചു .സഭാ ദിനമായും വിശ്വാസ പരിശീലകദിനമായും ആചരിച്ചു.ആഘോഷമായ വിശുദ്ധ കുർബാനക്ക് ശേഷം വികാരി ഫാ.സ്കറിയ വേകത്താനം പതാക ഉയർത്തി.സ്കൂൾ ഓഡിറ്റോറിയത്തിൽ വച്ച് നടന്ന ചടങ്ങിൽ ജോർജുകുട്ടി വയലിൽ മീറ്റിങ്ങിൽ അധ്യക്ഷത വഹിച്ചു. എൽസാ മരിയ സോജി കുളങ്ങര ആമുഖപ്രഭാഷണം നടത്തി.ജോമോൻ കടപ്ളാക്കൽ മുഖ്യപ്രഭാഷണം നടത്തി. വികാരി ഫാ.സ്‌കറിയ വേകത്താനം അനുഗ്രഹപ്രഭാഷണം നടത്തി.സഭാദിന ക്വിസ് മത്സരം നടത്തി വിജയികൾക്ക് സമ്മാനം നൽകി.വെള്ളികുളം ഇടവകയിലെ വിശ്വാസ പരിശീലകരായ അധ്യാപകരെ സമ്മേളനത്തിൽ ആദരിക്കുകയും ഉപഹാരങ്ങൾ നൽകുകയും ചെയ്തു.തോമസ് നാമധാരികളെ ചടങ്ങിൽ ആദരിച്ചു.തുടർന്ന് ഹൗസ് അടിസ്ഥാനത്തിൽ റാലി നടത്തപ്പെട്ടു .റെഡ് ഹൗസ്, ഗ്രീൻ ഹൗസ്,ബ്ലൂ ഹൗസ് എന്നീ ഹൗസുകൾ യഥാക്രമം ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങൾ കരസ്ഥമാക്കി.ജോസഫ് കടപ്ലാക്കൽ,ബില്‍സാ ബിൻസ് മുളങ്ങാശ്ശേരിൽ,അന്നാ എലിസബത്ത് സജി താന്നിപ്പൊതിയിൽ,ജോസ്‌ലി രാജേഷ...

AD 63 ൽ വിശുദ്ധ മാർത്തോമ്മ ശ്ലീഹാ സ്ഥാപിച്ച പള്ളി അരചൻ പള്ളി....... (അരപ്പള്ളി)

Image
     മലങ്കര ഓർത്തഡോക്സ് സഭയുടെ  സുപ്രധാന തീർത്ഥാടന കേന്ദ്രങ്ങളിൽ ഒന്നാണ് തമിഴ്നാട്ടിൽ സ്ഥിതി ചെയ്യുന്ന തിരുവതാംകോട്ട് അരപ്പള്ളി. ഭാരതത്തിൻ്റെ അപ്പോസ്തോലനായ വിശുദ്ധ മാർത്തോമ ശ്ലീഹ;രാജാവിന്റെയും നാട്ടുപ്രമാണിമാരുടെയും മതപണ്ഡിതമാരുടെയും സഹയാത്താൽ സ്ഥാപിച്ച പള്ളിയായതു  കൊണ്ട്  ഈ പള്ളിയെ  "അരചൻ പള്ളി" എന്ന് വിളിച്ചിരുന്നു ഇത്  ഇപ്പോൾ ലോപിച്ച് അരപള്ളി എന്ന് അറിയപെടുന്നു. ലോകത്തിലെ ഏറ്റവും പഴക്കം ചെന്ന പള്ളിയാണെന്നും, ഇതുവരെ പുനർനിർമ്മിച്ചിട്ടില്ലാത്ത ഇന്ത്യയിലെ ഏറ്റവും പഴക്കം ചെന്ന പള്ളിയാണെന്നും പറയപ്പെടുന്നു. സംസ്കാരികതയും കരകശല വൈദഗ്ദ്ധ്യം, ചുവർ ചിത്രങ്ങൾ തുടങ്ങിയവയാൽ സമൃദ്ധ്യമായിരുന്ന തിരുവിതാംകോട്ടിൽ പുർണമായി കരിങ്കല്ലിൽ തീർത്ത ഈ ദേവാലയം വാസ്തു ശില്പചാരുതയോടെ നിർമ്മിച്ചവയാണ്.... പുരതാനത്വം തെളിഞ്ഞു നിൽക്കുന്ന കല്ലുകളും, കൽതുണുകളും, കല്ലിൽ നിർമിച്ച മാമോദിസ തൊട്ടിയും, കുരിശും, കൽതൊട്ടികളും, കട്ടിളകളും ഈ ദേവാലയത്തെ ലോകത്തിലെ തന്നെ വ്യത്യസ്തമായ പൈത്യക കേന്ദ്രമാക്കി മാക്കി മാറ്റുന്നു..... പതിനേഴാം നൂറ്റാണ്ടിൽ നിർമ്മിച്ച മൂന്ന് പ്രധാന ഭാഗങ്ങളും ഇരുപതാം ന...

അൽഫോൻസാ തിരുനാൾ: ഉദ്യോഗസ്ഥ സമ്മേളനം നടത്തി

Image
ഭരണങ്ങാനം: വി. അൽഫോൻസാമ്മയുടെ തിരുനാളിന്റെ ക്രമീകരണങ്ങൾ സംബന്ധിച്ച് ചർച്ച ചെയ്യുവാനായി അൽഫോൻസാ ഷ്‌റൈനിൽ യോഗം ചേർന്നു.  പാലാ എം.എൽ.എ. മാണി സി .കാപ്പൻ അധ്യക്ഷത വഹിച്ച യോഗത്തിൽ പാല ആർ .ഡി. ഒ.  ഷാഹിന രാമകൃഷ്ണൻ, DYSP   കെ. സദൻ,ഹെഡ് ക്വാർട്ടേഴ്സ് ഡെപ്യൂട്ടി തഹസീൽദാർ  ബിനു ചന്ദ്ര, ഭരണങ്ങാനം ഗ്രാമപഞ്ചായത്ത് സെക്രട്ടറി, പാലാ ഫയർഫോഴ്സ് ഓഫീസേഴ്സ്, പാലാ ജോയിൻറ്  RTO,ഭരണങ്ങാനം പ്രൈമറി ഹെൽത്ത് സെൻറർ, കെഎസ്ആർടിസി, ഭരണങ്ങാനം വില്ലേജ് പി.ഡബ്ല്യു.ഡി, വാട്ടർ അതോറിറ്റി, ഫുഡ് സേഫ്റ്റി ഓഫീസർ, താലൂക്ക് സപ്ലൈ ഓഫീസ്, ലീഗൽ മെട്രോളജി തുടങ്ങിയ ഓഫീസുകളുടെ പ്രതിനിധികളും പങ്കെടുത്തു.       തിരുനാൾ സംബന്ധിച്ച ക്രമീകരണങ്ങൾ കുറ്റമറ്റതായിരിക്കണമെന്ന് എംഎൽഎ  മാണി  സി . കാപ്പൻ പറഞ്ഞു. തീർത്ഥാടന കേന്ദ്രത്തിൽ വരുന്ന തീർത്ഥാടകർക്ക് എല്ലാവിധത്തിലുള്ള സൗകര്യം ലഭ്യമാക്കുന്നതിന് എല്ലാ വകുപ്പുകളുടെയും കൂട്ടായ പ്രവർത്തനം നടത്തുന്നതിന് വേണ്ട ക്രമീകരണങ്ങൾ ചെയ്യണമെന്ന് ആർ ഡി . ഒ.ശ്രീമതി ഷാഹിന രാമകൃഷ്ണൻ അറിയിച്ചു.             പ്രധാന തിരുനാളിന്റെ തലേദി...

റവ. സാമുവൽ മെറ്റീർ : ജീവചരിത്രം part 01

Image
 " റവ. മെറ്റീറിനെ ശ്രേഷ്ഠരിൽ ശ്രേഷ്ഠനാക്കുന്നത് അധഃസ്ഥിതർക്കും അടിച്ചമർത്തപ്പെട്ടവർക്കുമിടയിൽ അദ്ദേഹം നടത്തിയ സേവനങ്ങളാണ്. അവരുടെ സ്ഥിതി അദ്ദേഹത്തെ അങ്ങേയറ്റം അസ്വസ്ഥനാക്കി. അവരുടെ ഉയിർത്തെഴുന്നേൽപ്പിനും സാമൂഹികവും ആത്മീയവുമായ മോചനത്തിനുംവേണ്ടി അദ്ദേഹം അവസാനം വരെ പ്രയത്നിച്ചു. അതിൽ അരിശംപൂണ്ട് ഇവിടത്തെ ചില മേൽജാതിക്കാർ അദ്ദേഹത്തെ 'പുലയ പാതിരി' എന്നു വിളിച്ച് ആക്ഷേപിച്ചു. എന്നാൽ, ദരിദ്രരുടെ മോചനത്തിന് സ്വന്തം ജീവിതം ഉഴിഞ്ഞുവച്ച അദ്ദേഹം ആ അപരനാമം ഒരു ബഹുമതിയായിട്ടാണ് സ്വീകരിച്ചത്." =================================== 1893-ലെ ക്രിസ്‌തുമസിന് തൊട്ടുമുമ്പിലത്തെ സായാഹ്നമായിരുന്നു അത്. ഇംഗ്ലണ്ടിലുള്ള ഹസ്റ്റിങ്സ് പട്ടണത്തിലെ ക്രൈസ്‌തവ പള്ളികളിൽ ക്രിസ്‌തുമസിൻ്റെ ആഗമനം അറിയിച്ചുകൊണ്ട് പള്ളിമണികൾ മുഴങ്ങിക്കൊണ്ടിരുന്നു എന്നാൽ, അവിടത്തെ ഒരു പള്ളിയിൽനിന്നും ശോകസാന്ദ്രമായി ഇടയ്ക്കിടെ ഒറ്റമണിയടിയൊച്ചയാണ് പട്ടണം ശ്രവിച്ചത്. തിരുവിതാംകൂറിലെ, പ്രത്യേകിച്ചും തിരുവനന്തപുരത്തെ, ജനങ്ങളുടെ ഉന്നമനത്തിനായി സ്വന്തം ജീവിതം ഉഴിഞ്ഞുവച്ച ശ്രേഷ്ഠനായ യുടെ നിര്യാണം ലോകത്തെ അറിയിക്കുകയായിരുന്നു അതിന്റെ ...

തനിക്ക് ഏറ്റവും ഇഷ്ടം തോമാശ്ലീഹായെ ആണെന്ന് മുഖ്യമന്ത്രി വി.ഡി സതീശന്‍.

Image
യേശുവിന്റെ ശിഷ്യന്മാരില്‍ തനിക്ക് ഏറ്റവും ഇഷ്ടം തോമാശ്ലീഹായെ ആണെന്ന് മുഖ്യമന്ത്രി വി.ഡി സതീശന്‍. വിശ്വസിക്കുന്ന കാര്യത്തിനുവേണ്ടി ഉറച്ചു നിന്ന് അത് ലോകമെങ്ങും എത്തിക്കുന്നതിനാണ്  തോമാശ്ലീഹ ജീവിതം മാറ്റി വച്ചതെന്നും ദുര്‍ഘട ഘട്ടങ്ങളിലൂടെ ഇതിനായി തോമശ്ലീഹ സഞ്ചരിച്ചു എന്നും  മുഖ്യമന്ത്രി പറഞ്ഞു. തിരുവനന്തപുരം ലൂര്‍ദ് ഫൊറോന എപിജെഎം ഹാളില്‍ ചങ്ങനാശേരി അതിരൂപതയുടെ നേതൃത്വത്തില്‍ സംഘടിപ്പിച്ച ദുക്റാന സ്നേഹസംഗമത്തില്‍ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.   സീറോ മലബാര്‍ സഭ മേജര്‍ ആര്‍ച്ചുബിഷപ് മാര്‍ റാഫേല്‍ തട്ടില്‍, മന്ത്രിമാരായ രമേശ് ചെന്നിത്തല,  സണ്ണി ജോസഫ്, അനൂപ് ജേക്കബ്, റോജി എം. ജോണ്‍, കെ. മുരളീധരന്‍, ഡെപ്യൂട്ടി സ്പീക്കര്‍ ഷാനിമോള്‍ ഉസ്മാന്‍, ജോണ്‍ ബ്രിട്ടാസ് എംപി, കെസിബിസി പ്രസിഡന്റ് ആര്‍ച്ചു ബിഷപ് ഡോ. വര്‍ഗീസ് ചക്കാലയ്ക്കല്‍, ചങ്ങനാശേരി ആര്‍ച്ചുബിഷപ് മാര്‍ തോമസ് തറയില്‍, ബിഷപ്പുമാരായ മാര്‍ ജോസ് പുളിക്കന്‍, ഡോ. ആന്റണി മാര്‍ സില്‍വാനോസ്, ഡോ. യൂഹാനോന്‍ മാര്‍ അലക്സിയോസ്, മാര്‍ത്തോമാ സഭാ തിരുവനന്തപുരം-കൊല്ലം ഭദ്രാസന അധ്യക്ഷന്‍ ഡോ. ഐസക് മാര്‍ ഫിലക്സിനോസ് എപ്പിസ്‌കോപ്പ, മോണ...