സഹനം പ്രാർത്ഥനയാക്കിയപ്പോൾ അതിന് ദൈവസന്നിധിയിൽ വിലയുണ്ട് എന്നതിൻറെ സാക്ഷ്യമാണ് വി. അൽഫോൻസാമ്മ : മാർ ജേക്കബ് മുരിക്കൻ


ഭരണങ്ങാനം :   നിർമ്മിത ബുദ്ധിയുടെ ഈ കാലത്ത് ദൈവത്തിൻറെ ശക്തിയെക്കുറിച്ച് ഓർമ്മപ്പെടുത്തുന്ന പുണ്യവതിയാണ് വിശുദ്ധ അൽഫോൻസാമ്മയെന്ന് മാർ ജേക്കബ് മുരിക്കൻ .തിരുനാളിൻ്റെ ഒമ്പതാംദിനമായ ഇന്ന് ഭരണങ്ങാനം അൽഫോൻസാ തീർത്ഥാടന കേന്ദ്രത്തിൽ ദിവ്യബലി അർപ്പിച്ച് സന്ദേശം നൽകുകയായിരുന്നു അദ്ദേഹം. സഹനം പ്രാർത്ഥനയാക്കിയപ്പോൾ അതിന് ദൈവസന്നിധിയിൽ വിലയുണ്ട് എന്നതിൻറെ സാക്ഷ്യമാണ്  വി. അൽഫോൻസാമ്മയുടെ കബറിടത്തിങ്കൽ വന്ന് പ്രാർത്ഥിക്കുന്ന രോഗികൾ സൗഖ്യം പ്രാപിച്ച് തിരികെ പോകുന്നത് എന്ന്  മാർ ജേക്കബ് മുരിക്കൻ പറഞ്ഞു.

 .ഈ കബറിടം അനേകരുടെ ആകർഷണ കേന്ദ്രമാണ്. ദൈവം സംസാരിക്കുന്ന ഇടമാണ്. മനുഷ്യന് വഴിതെറ്റാതിരിക്കാൻ അൽഫോൻസാമ്മ നൽകുന്ന പ്രബോധനം വളരെ വലുതാണ്. ബലിപീഠ കേന്ദ്രീകൃത ജീവിതം നയിക്കുവാൻ, ദിവ്യകാരുണ്യം സ്വീകരിച്ച് ഇഹത്തിലും പരത്തിലും  ദൈവോന്മുഖരായി സഞ്ചരിക്കാൻ, നന്മയും തിന്മയും തിരിച്ചറിഞ്ഞ് ജീവിക്കാൻഅൽഫോൻസാമ്മ ലോകത്തോട് പറയുന്നു. ദൈവത്തെ കൂടാതെ ഒന്നും ചെയ്യാൻ നമുക്ക് കഴിയില്ല. പുതുതലമുറയെ ദൈവത്തോട് ചേർത്തുനിർത്തണം. ദൈവത്തിൻറെ ശക്തി ജീവിതകാലത്തും മരണശേഷവും അൽഫോൻസാമ്മയിലൂടെ നാം കാണുകയാണ്. ആ മാതൃക തുടരാൻ നമ്മോടും ആവശ്യപ്പെടുന്നു എന്ന് പിതാവ് ഓർമ്മപ്പെടുത്തി.


മാർ ജേക്കബ്  മുരിക്കൻ  രാവിലെ 11.30 ന് ആഘോഷമായ വിശുദ്ധ കുർബാന അർപ്പിച്ചു സന്ദേശം നൽകി.ഫാ. അബ്രാഹം ഏരിമറ്റത്തിൽ, ഫാ. തോമസ് തോട്ടുങ്കൽ, ഫാ. അഭിഷേക് അടൂപ്പാറയിൽ IMS എന്നിവർ സഹകാർമ്മികരായിരുന്നു. വൈകുന്നേരം 5 മണിക്ക് ഭരണങ്ങാനം ഫൊറോന പള്ളിയിൽ ചങ്ങനാശ്ശരി അതിരൂപതാദ്ധ്യക്ഷൻ  മാർ തോമസ് തറയിൽ ആഘോഷമായ തിരുനാൾ കുർബാന അർപ്പിച്ച് സന്ദേശം നൽകി. ഫാ. ജോസഫ് പുരയിടത്തിൽ,  ഫാ. ജോസഫ് പള്ളയ്ക്കൽ എന്നിവർ സഹകാർമ്മികരായിരുന്നു.

ഫാ. തോമസ് കിഴക്കേക്കൊല്ലിത്താനം, ഡോ. ജോസഫ് മുത്തനാട്ട്, ഫാ. മാർട്ടിൻ മാന്നാത്ത് OFM Cap. ,ഫാ. ജോസഫ് വാട്ടപ്പള്ളിൽ.  ഫാ. ജോസഫ് തറപ്പേൽ,  ഫാ. തോമസ് ബ്രാഹ്‌മണവേലിൽ ഇന്ന് ദിവ്യബലി അർപ്പിച്ച് സന്ദേശം നൽകി.

വൈകുന്നേരം 6. 30 ന് അൽഫോൻസാമ്മയുടെ മഠത്തിലേയ്ക്ക് നടത്തിയ ആഘോഷമായ ജപമാല തിരിപ്രദക്ഷിണത്തിന്   ഭരണങ്ങാനം ഫൊറോന പള്ളി അസിസ്റ്റൻ്റ് വികാരി ഫാ. മാത്യു തയ്യിൽ നേതൃത്വം നൽകി. ഇന്ന് അൽഫോൻസിയൻ രോഗിദിനമായി ആചരിച്ചു. രോഗികൾക്ക് വേണ്ടിയുള്ള പ്രത്യേക  ആശിർവ്വാദ പ്രാർത്ഥന നടത്തി.

Comments

Popular posts from this blog

പാലാ രൂപതയിലെ വൈദികരുടെ സ്ഥലംമാറ്റം: ചിത്രങ്ങൾ സഹിതം

പ്രവിത്താനം പള്ളിയിൽ നടന്ന കുടമാറ്റം ഹൈന്ദവ- ക്രൈസ്തവ സമൂഹത്തിൻറെ സ്നേഹപ്രഖ്യാപന ചടങ്ങ്

ഇടയൻ്റെ സ്വപ്നത്തോട് കൈകോർത്ത് രാമപുരം പിതൃവേദി