Posts

Showing posts from June, 2026

മികച്ച സ്വാശ്രയ സംഘത്തിനുള്ള അവാർഡ് വെള്ളികുളം സ്വാശ്രയ സംഘത്തിന്

Image
  തീക്കോയി സോണിലെ മികച്ച സ്വാശ്രയ സംഘത്തിനുള്ള അവാർഡ് വെള്ളികുളം സ്വാശ്രയ സംഘം കരസ്ഥമാക്കി. വെള്ളികുളം പാലാ സോഷ്യൽ വെൽഫെയർ സൊസൈറ്റി തീക്കോയി സോണിലെ 2025 -2026 പ്രവർത്തന വർഷത്തിലെ മികച്ച സ്വാശ്രയ സംഘത്തിനുള്ള അവാർഡ് വെള്ളികുളം സെൻ്റ് ആൻ്റണീസ് സ്വാശ്രയ സംഘം കരസ്ഥമാക്കി.തീക്കോയിസെൻ്റ് മേരീസ് ഫൊറോന പാരിഷ് ഹാളിൽ വച്ച് നടന്ന വാർഷിക സമ്മേളനത്തിൽ വെള്ളികുളം സ്വാശ്രയ സംഘാംഗങ്ങൾ വികാരി ഫാ.സ്‌കറിയ വേകത്താനത്തിന്റെ നേതൃത്വത്തിൽ പാലാ സോഷ്യൽ വെൽഫെയർ ഡയറക്ടർ ഫാ.ജോസഫ് വാട്ടപ്പള്ളിയിൽ നിന്നും ട്രോഫി ഏറ്റുവാങ്ങി. തീക്കോയി സോൺ ഡയറക്ടർ  ഫാ.ജേക്കബ് കരിനാട്ട് സമ്മേളനത്തിൽ അധ്യക്ഷത വഹിച്ചു.ഇക്കഴിഞ്ഞ പ്രവർത്തന വർഷത്തിൽ വെള്ളികുളം സ്വാശ്രയ സംഘത്തിൻ്റെ ആഭിമുഖ്യത്തിൽ നടത്തിയ മാസ സമ്മേളനങ്ങൾ, സോൺ പങ്കാളിത്തം, സെമിനാർ, പഠന യാത്രകൾ, ദിനാചരണങ്ങൾ, ലഘു നിക്ഷേപ പദ്ധതികൾ, സംരഭകത്വ പരിശീലന പരിപാടികൾ, സ്വയം തൊഴിൽ പദ്ധതികൾ,പലഹാരം നിർമ്മാണ യൂണിറ്റ് തുടങ്ങിയ വൈവിധ്യമാർന്ന പ്രവർത്തനങ്ങളുടെ അംഗീകാരം ആയിട്ടാണ് അവാർഡ് ലഭിച്ചത്.വാർഷിക സമ്മേളനത്തിൽ വിവിധ ഗ്രൂപ്പുകൾ കലാപരിപാടികൾ അവതരിപ്പിച്ചു മത്സര വിജയികൾക്ക് സമ്മാനദാനം ന...

വിമൻസ് വെൽഫെയർ അസോസിയേഷൻ ഭാരവാഹികൾ

Image
മഞ്ഞപ്ര : വിമൻസ് വെൽഫെയർ അസോസിയേഷൻ മഞ്ഞപ്ര മാർസ്ലീവ ഫൊറോന ഇടവക യൂണിറ്റ് ഭാരവാഹികളായി ബിജി തോമസ് (പ്രസിഡൻറ്) , ആൻസി തിരുതനത്തിൽ (വൈസ് പ്രസിഡൻറ്), ആനീ പോൾ (സെക്രട്ടറി),ലിസി ബേബി (ജോയിൻറ് സെക്രട്ടറി),ഷീല ജേക്കബ്, (ട്രഷറർ) ആലീസ് ഫ്രാൻസിസ്, ഷൈല ജോയി (കമ്മിറ്റി അംഗങ്ങൾ) എന്നിവരെ തിരഞെടുത്തു .

സെൻറ് തോമസ് ദിനം പൊതു അവധിയാക്കണം:അൽമായ ശബ്‌ദം

Image
  കൊച്ചി : ക്രിസ്ത്യൻ മത ന്യൂനപക്ഷങ്ങളെ സംബന്ധിച്ച് മതപരമായി വളരെ പ്രാധാന്യം കല്പിക്കുന്ന ജൂലൈ മൂന്ന് (സെൻറ് തോമസ് ദിനം) പൊതു അവധിയായി പ്രഖ്യാപിക്കണമെന്ന് അൽമായ ശബ്‌ദം ആവശ്യപ്പെട്ടു.  ഈ ദിവസം ക്രിസ്ത്യാനികളായ വിദ്യാർത്ഥികൾക്കും അധ്യാപകർക്കും മറ്റ് ജോലിക്കാർക്കും നിർബന്ധമായും വിശുദ്ധ കുർബാനയിലും മറ്റ് ആരാധനയിലും പങ്കെടുക്കേണ്ടതാണ്.ഈ ആവശ്യം ചൂണ്ടിക്കാട്ടി ഒപ്പ് സമാഹരണം നടത്തി ബന്ധപ്പെട്ട അധികാരികൾക്ക് അൽമായ ശബ്‌ദത്തിൻ്റെ നേതൃത്വത്തിൽ സമർപ്പിച്ചതായി കൺവീനർ ബിജു പോൾ നെറ്റിക്കാടൻ, വക്താവ് ഷൈബി പാപ്പച്ചൻ എന്നിവർ അറിയിച്ചു.

പാവപ്പെട്ട രോഗികൾക്ക് മികച്ച ചികിത്സ ഉറപ്പാക്കേണ്ടത് എല്ലാവരുടെയും ഉത്തരവാദിത്വം: മാർ ആൻഡ്രൂസ് താഴത്ത്

Image
  തൃശൂർ: പാവപ്പെട്ടവരുടെ ആശുപത്രിയെന്ന ദൗത്യം നിലനിർത്തി മുന്നോട്ടുപോകുമെന്നും ദരിദ്രരായ രോഗികൾക്കു മികച്ച ചികിത്സ ലഭ്യമാക്കുന്ന സേവനദൗത്യം സംരക്ഷിക്കേണ്ടത് എല്ലാവരുടെയും ഉത്തരവാദിത്വമാണെന്നും തൃശൂർ ആർച്ച് ബിഷപ്പ് മാർ ആൻഡ്രൂസ് താഴത്ത്. സമരം ചെയ്യുന്ന നഴ്‌സുമാരുടെ പ്രതിനിധികളുമായി ജൂബിലി മിഷൻ, അമല ആശുപത്രി അധികൃതരുടെ സാന്നിധ്യത്തിൽ നടത്തിയ കൂടിക്കാഴ്‌ചയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ജൂബിലിയിലെയും അമലയിലെയും ഇതര ആശുപത്രികളിലെയും എല്ലാ ജീവനക്കാർക്കും മാന്യമായ വേതനം ഉറപ്പുവരുത്തേണ്ടതാണെന്നും അദ്ദേഹം പറഞ്ഞു. സാമൂഹിക പ്രതിബദ്ധത മുന്നോട്ടു കൊണ്ടുപോകേണ്ടതുണ്ടെന്നു സിഎംഐ പ്രൊവിൻഷ്യൽ ഫാ. ജോസ് നന്തിക്കരയും വ്യക്തമാക്കി. സർക്കാർ നിശ്ചയിച്ച മിനിമം വേതനം പ്രഖ്യാപിച്ച ഘട്ടങ്ങളിൽ അതനുസരിച്ചും, പല അവസരങ്ങളിലും അതിലും ഉയർന്ന വേതനനിരക്കുകളും നൽകുന്നുണ്ടെന്നു ജൂബിലി, അമല സ്ഥാപനങ്ങളുടെ ഭാഗത്തുനിന്നു വ്യക്തമാക്കി. സർക്കാർ വിജ്ഞാപനത്തിലെ അന്തിമ തീരുമാനമാണ് ദീർഘകാല പരിഹാരം. അതിനായി എല്ലാവരും ഒരുമിച്ച് പ്രവർത്തിക്കണം. കരട് മിനിമം വേതന വിജ്ഞാപനത്തിലെ അപാകതകൾ സർക്കാരിന്റെ ശ്രദ്ധയിൽപ്പെടുത്തിയിട്ടുണ്ട്. മു...

സിസ്റ്റർ ലില്ലിയോസ(78) മണ്ണഞ്ചേരിൽ നിര്യാതയായി

Image
സെൻറ് ആൻസ് വിശാഖപട്ടണം പ്രോവിൻസ് അംഗമായ സിസ്റ്റർ ലില്ലിയോസ(78) മണ്ണഞ്ചേരിൽ (ചക്കാമ്പുഴ) കർത്താവിൽ നിദ്ര പ്രാപിച്ചു. മൃതസംസ്കാരം 30/06/26 (ചൊവ്വാഴ്ച) വിശാഖപട്ടണം മരിയ ഭവൻ ചാപ്പലിൽ രണ്ടുമണിക്ക്.

വിശുദ്ധ പാദ്രെ പിയോയുടെ രൂപത്തില്‍ നിന്ന് രക്തക്കണ്ണീര്‍ ഒഴുകിയതായി റിപ്പോര്‍ട്ട്

Image
  റോം: ഇറ്റലിയിലെ  ചെറു പട്ടണമായ കാസല്‍ബയിലെ ‘ഔവര്‍ ലേഡി ഓഫ് ഗ്രേസ്’ ഇടവക ദേവാലയത്തില്‍ സ്ഥാപിച്ചിട്ടുള്ള വിശുദ്ധ പാദ്രെ പിയോയുടെ  രൂപത്തില്‍ നിന്ന് രക്തക്കണ്ണീര്‍ ഒഴുകിയതായി റിപ്പോര്‍ട്ട്. ഏപ്രില്‍ 18-നായിരുന്നു ഇത് ആദ്യമായി ശ്രദ്ധയില്‍പ്പെട്ടത്.   ദൈവാലയത്തിന്റെ കവാടത്തില്‍ സ്ഥാപിച്ചിട്ടുള്ള ഫൈബര്‍ഗ്ലാസ്‌കൊണ്ട് നിര്‍മിച്ച രൂപത്തിന്റെ ഇടത് കണ്ണില്‍ നിന്നാണ് ചുവന്ന നിറത്തിലുള്ള കണ്ണീര്‍ തുള്ളി താഴേക്ക് ഒഴുകിയതായി കണ്ടെത്തിയത്. ഈ പ്രതിഭാസത്തെക്കുറിച്ച് അന്വേഷിക്കാനും സത്യാവസ്ഥ പുറത്തുകൊണ്ടുവരാനും രൂപതാധ്യക്ഷന്റെ നേതൃത്വത്തില്‍ നടപടികള്‍ ആരംഭിച്ചു ഈ അത്ഭുതം ആദ്യം കണ്ടത് ഒരു ഇടവകാംഗമാണ്. ഉടന്‍ തന്നെ ദേവാലയ വികാരി ഫാ. ജിരോലാമോ കപുവാനോ സ്ഥലത്തെത്തുകയും കറ തുടച്ചുമാറ്റാന്‍ ശ്രമിക്കുകയും ചെയ്‌തെങ്കിലും പരാജയപ്പെട്ടു. നിലവില്‍ രൂപം വിദഗ്ധപരിശോധനയ്ക്കായി മാറ്റിയിരിക്കുകയാണ്. കഴിഞ്ഞ പത്ത് വര്‍ഷത്തിലേറെയായി ഈ രൂപത്തെ നിരീക്ഷിക്കുന്ന സുരക്ഷാ ക്യാമറകള്‍ ദേവാലത്തിലുണ്ടെന്നും, ഏപ്രില്‍ 1 മുതല്‍ 30 വരെയുള്ള മുഴുവന്‍ ദൃശ്യങ്ങളും താന്‍ വ്യക്തിപരമായി പരിശോധിച്ചതായും ഇടവക വികാരി പറഞ്ഞു....

മലബാർ സഭ എങ്ങനെ കൽദായമായി?

Image
 മലബാർ സഭ എങ്ങനെ കൽദായമായി? അനൂജ് മത്തായി വോയിസ് ഓഫ് എറണാകുളം അങ്കമാലിയിൽ എഴുതിയ ലേഖനം.. ============================== ചരിത്രം പറയുമ്പോൾ ചിലതൊക്കെ പറയാതിരിക്കുന്നത്  ശരിയല്ലല്ലോ? ഇവിടെ തോമാശ്ലീഹ വന്നപ്പോൾ സ്ഥാപിച്ചു കൊടുത്ത പൈതൃകമാണോ കൽദായ പാരമ്പര്യം? എങ്ങനെയാണ് ഒരു അപോസ്തോലനായ തോമാശ്ലീഹായുടെ കൈവെപ്പ് ലഭിച്ച  ഒരു സ്വതന്ത്ര അപോസ്തോലിക സഭയായ കേരളസഭ  പേർഷ്യൻ സഭയുടെ  അപോസ്തോലിക അധികാരത്തിന് കീഴിലായത്?  ഈ ചോദ്യങ്ങൾക്ക് ഉത്തരം തേടുമ്പോൾ മനസ്സിലാക്കാൻ കഴിയുക, ഏതോ കാലത്ത് അതിഥികളായി ഇവിടെ വന്ന കൽദായർക്ക്  ഇവിടുത്തേ പൂർവ്വികർ സ്വന്തം അപോസ്തോലിക അധികാരം സ്വയമങ്ങ് കാഴ്ചവെച്ച് അവർക്കങ്ങ് വിധേയപ്പെട്ടു എന്നതാണ്. ഇതിനെക്കുറിച്ചുള്ള ആധികാരികമായ വിവരങ്ങൾ ഓരോന്നായി പരിശോധിക്കുകയാണ് ഈ ലേഖനത്തിൽ. 1. കേരള സഭയുടെ ആദിമ പാരമ്പര്യം. യേശുവിൻ്റെ പന്ത്രണ്ട് ശ്ലീഹന്മാരിൽ ഒരുവനായ മാർ തോമാ ശ്ലീഹാ നേരിട്ട്  സ്ഥാപിച്ച സഭയെന്ന  നിലയ്ക്കും, ആഗോള സഭയുടെ വിശ്വാസ പാരമ്പര്യങ്ങളിലും സന്മാർഗ്ഗ ശിക്ഷണത്തിലും ഉറച്ചു നിന്ന സഭയെന്ന നിലയ്ക്കും കേരള സഭ പരിപൂർണ്ണ അർത്ഥത്തിൽ തന്നെ അപോസ്തോ...

കുറിച്ചി വലിയ പള്ളിയില്‍ വലിയ പെരുന്നാള്‍28, 29 തീയതികളില്‍

Image
കുറിച്ചി: പരിശുദ്ധ പത്രോസ് പൗലോസ് ശ്ലീഹന്മാരുടെ നാമത്തില്‍ സ്ഥാപിക്കപ്പെട്ട മലങ്കരസഭയിലെ പൗരാണികവും പ്രശസ്തവും, കുറിച്ചി ദേശത്തെ ആദ്യ ക്രൈസ്തവ ദേവാലയവുമായ കുറിച്ചി സെ. പീറ്റേഴ്‌സ് & സെ. പോള്‍സ് ഓര്‍ത്തഡോക്‌സ് വലിയപളളിയുടെ പ്രധാന പെരുന്നാള്‍ ജൂണ്‍ 28, 29 (ഞായര്‍, തിങ്കള്‍) തീയതികളില്‍ നടത്തപ്പെടുന്നു. ശുശ്രൂഷകള്‍ക്ക് കോട്ടയം ഭദ്രാസനാധിപന്‍ അഭി. ഡോ. യൂഹാനോന്‍ മാര്‍ ദീയസ്‌കോറോസ് മെത്രാപ്പോലീത്താ മുഖ്യ കാര്‍മികത്വം വഹിക്കും. 28 ഞായര്‍ രാവിലെ 8.00 ന് വി. കുര്‍ബ്ബാന, വൈകിട്ട് 6.00 ന് സന്ധ്യാപ്രാര്‍ത്ഥന, 7.00 ന് ഗാനശുശ്രൂഷ, 7.15 ന് വചന ശുശ്രൂഷ : അഭി. ഡോ. യൂഹാനോന്‍ മാര്‍ ദീയസ്‌കോറോസ് മെത്രാപ്പോലീത്താ, 7.40 ന് പിതൃസ്മൃതി (സെമിത്തേരിയില്‍ ധൂപപ്രാര്‍ത്ഥന), 7.50 ന് പെരുന്നാള്‍ പ്രദക്ഷിണം (പളളിയില്‍ നിന്നും പുറപ്പെട്ട് കരുനാട്ടുകവല കുരിശടി വഴി നീലംപേരൂര്‍ മുടി ജംഗ്ഷന്‍ വരെ), 9.00 ന് ധൂപപ്രാര്‍ത്ഥന, ആശീര്‍വാദം, വാഴ്വ്. ജൂണ്‍ 29 തിങ്കള്‍ വലിയ പെരുന്നാള്‍   7.15 am ന് പ്രഭാത നമസ്‌ക്കാരം, 8.30 ന് വിശുദ്ധ മൂന്നിന്മേല്‍ കുര്‍ബാന അഭി. ഡോ. യൂഹാനോന്‍ മാര്‍ ദീയസ്‌കോറോസ് മെത്രാപ്പോലീത്തായുടെ മുഖ...

അപു ജോണ്‍ ജോസഫ് ഉത്തരവാദിത്വകുടിയുടെ മധ്യസ്ഥനാകരുത്

Image
മദ്യത്തിന്റെ ലഭ്യത കുറയ്ക്കുകയല്ല കുട്ടികളെ 'ഉത്തരവാദിത്വകുടി' പഠിപ്പിക്കുകയാണ് വേണ്ടതെന്ന സര്‍ക്കാര്‍ ചീഫ് വിപ്പ് അപു ജോണ്‍ ജോസഫിന്റെ പ്രതികരണം വിചത്രമെന്ന് കെ.സി.ബി.സി. മദ്യവിരുദ്ധ സമിതി സംസ്ഥാന സെക്രട്ടറിയും വക്താവുമായ പ്രസാദ് കുരുവിള. യഥേഷ്ടം മദ്യം വ്യാപകമായതിന് ശേഷം ഉത്തരവാദിത്വകുടിയും ബോധവല്‍ക്കരണവും മലയാളനാട്ടില്‍ വിലപ്പോവില്ല. അപു ജോണ്‍ ജോസഫ് ചീഫ് വിപ്പാണ്, 'ചീഫ് ഏജന്റാകരുത്'. പ്രതികരണം കേട്ടാല്‍ എന്തോ ഒളിച്ചുകളി സംശയിക്കും.  വീര്യം കുറഞ്ഞ മദ്യം ഉല്പാദിപ്പിക്കുകയല്ല, മറിച്ച് വീര്യം കൂടിയ മദ്യത്തിന്റെ വീര്യം കുറച്ചും നികുതി കൂട്ടിയും യു.ഡി.എഫ് മാനിഫെസ്റ്റോയോട് കൂറുപുലര്‍ത്താനും ഉപഭോഗം കുറയ്ക്കാനും സര്‍ക്കാരില്‍ സമ്മര്‍ദ്ദം ചെലുത്താന്‍ സര്‍ക്കാര്‍ ചീഫ് വിപ്പ് ശ്രമിക്കണമെന്നും കെ.സി.ബി.സി. മദ്യവിരുദ്ധ സമിതിക്കുവേണ്ടി സമിതി വക്താവ് പ്രസാദ് കുരുവിള ആവശ്യപ്പെട്ടു.

വിശുദ്ധ പത്രോസ്-പൗലോസ് ശ്ലീഹന്മാർ

Image
  വിശുദ്ധ പത്രോസ്-പൗലോസ് ശ്ലീഹന്മാരുടെ തിരുനാൾ ജൂൺ മാസം ഇരുപത്തിയൊമ്പതാം തീയതി ആഘോഷിക്കുന്നു. ക്രൈസ്തവ സഭയുടെ ചരിത്രത്തിൽ വിശുദ്ധ പത്രോസിനും വിശുദ്ധ പൗലോസിനും അതുല്യമായ സ്ഥാനമുണ്ട്. യേശുക്രിസ്തുവിന്റെ സുവിശേഷം ലോകമെമ്പാടും പ്രഘോഷിക്കുകയും വിശ്വാസത്തിന് ഉറച്ച അടിത്തറ പാകുകയും ചെയ്ത ഈ രണ്ട് മഹാന്മാർ സഭയുടെ ശക്തമായ തൂണുകളായി അറിയപ്പെടുന്നു. വ്യത്യസ്തമായ ജീവിതാനുഭവങ്ങളും ദൗത്യങ്ങളും ഉണ്ടായിരുന്നെങ്കിലും, ക്രിസ്തുവിനോടുള്ള അചഞ്ചലമായ സ്നേഹത്തിലും സമർപ്പണത്തിലും അവർ ഒന്നായിരുന്നു. അവരുടെ ജീവിതവും സാക്ഷ്യവും ഇന്നും വിശ്വാസികൾക്ക് പ്രചോദനവും ആത്മീയ മാർഗ്ഗദർശനവുമാണ് സഭയുടെ ശിലയായി പത്രോസിനെയും, സഭയുടെ സാർവത്രിക പ്രബോധകനായി പൗലോസിനെയും നാം വണങ്ങുന്നു. തങ്ങളുടെ വൈവിധ്യമാർന്ന വ്യക്തിത്വങ്ങളിലൂടെയും ജീവിതസാഹചര്യങ്ങളിലൂടെയും അവർ ദൈവജനത്തിന്റെ ഐക്യവും സാർവത്രികതയും രക്തസാക്ഷിത്വത്തിലൂടെ ഉറപ്പിച്ചു. വിശുദ്ധ പത്രോസിന്റെയും പൗലോസിന്റെയും ജീവിതം പരിശോധിക്കുമ്പോൾ ഒരു കാര്യം വ്യക്തമാണ്: അവരുടെ മഹത്വം എന്നത് ജന്മനാ ലഭിച്ച കഴിവുകളോ ഗുണങ്ങളോ ആയിരുന്നില്ല. മറിച്ച്, യേശുക്രിസ്തുവുമായുള്ള  വ്യക്തിപരമായ ക...

എഫ്.സി.ആർ.എ ചട്ടങ്ങൾ കർശനമാക്കിയതിൽ കടുത്ത ആശങ്കയിൽ ക്രൈസ്തവ സഭകൾ

Image
  കോട്ടയം: എഫ്.സി.ആർ.എ ചട്ടങ്ങൾ കർശനമാക്കിയതിൽ കടുത്ത ആശങ്കയിൽ ക്രൈസ്തവ സഭകൾ. തുടർ നടപടികൾ ചർച്ച ചെയ്യാൻ സി.ബി.സി.ഐ ഡൽഹിയിൽ അടിയന്തര യോഗം വിളിച്ചു. ചട്ട ഭേദഗതി നിയവിരുദ്ധമെന്നാണ് സഭകളുടെ വിമർശനം.  വിദേശ സംഭാവന സ്വീകരിക്കാനും ചെലവഴിക്കാനും മാനദണ്ഡങ്ങൾ കർശനമാക്കിയാണ് കേന്ദ്ര സർക്കാർ എഫ്.സി.ആർ.എ ചട്ടങ്ങൾ ഭേദഗതി ചെയ്തത്. എഫ്.സി.ആർ.എ നിയമഭേദഗതി ബില്ല് വീണ്ടും പാർലമെന്റിൽ കൊണ്ടുവരുന്നതിന് മുന്നോടിയായാണ് പുതിയ ചട്ട ഭേദഗതി.  ദേവാലയങ്ങൾ നവീകരിക്കുക, വേദഗ്രന്ധങ്ങൾ അച്ചടിക്കുക തുടങ്ങി 105 തരം പ്രവർത്തനങ്ങൾക്ക് മാത്രമേ ഇനിമുതൽ വിദേശ ഫണ്ട് ഉപയോഗിക്കാനാകൂ. ഏത് തരം പ്രവർത്തനത്തിനാണ് പണം ചെലവഴിക്കുന്നത് എന്നത് രജിസ്ട്രേഷൻ സമയത്ത് കേന്ദ്ര സർക്കാരിനെ അറിയിക്കണം.  മത പരിവർത്തനത്തിന് പണം ചെലവഴിക്കാൻ പാടില്ലെന്ന് കർശന നിർദേശമുണ്ട്. വർഷത്തിനിടയിൽ 10 ലക്ഷം രൂപയെങ്കിലും ചെലവഴിക്കുന്ന സ്ഥാപനങ്ങൾക്കേ എഫ്.സി.ആർ.എ ലൈസൻസ് പുതുക്കി നൽകുകയുള്ളൂ. ഇതടക്കം കർശന വ്യവസ്ഥകൾ ഉൾക്കൊള്ളിച്ച പുതിയ ഭേദഗതി തിങ്കളാഴ്ച മുതൽ പ്രാബല്യത്തിലായി.  കേന്ദ്ര സർക്കാർ നീക്കത്തിൽ കടുത്ത പ്രതിഷേധത്തിലാണ് രാജ്യത്തെ ക്ര...

കർദിനാൾമാരുടെ അസാധാരണ കൺസിസ്റ്ററിക്ക് വത്തിക്കാനിൽ തുടക്കമായി

Image
  പരിശുദ്ധ പിതാവ് ലെയോ പതിനാലാമൻ മാർപ്പാപ്പ വിളിച്ചുകൂട്ടിയ അസാധാരണ കൺസിസ്റ്ററിക്ക് (Extraordinary Consistory) വത്തിക്കാനിൽ തുടക്കമായി. പോൾ ആറാമൻ ശാലയിലെ കൺസിസ്റ്ററി ഹാളിൽ ജൂൺ 26 വെള്ളിയാഴ്ച രാവിലെയാണ് സുപ്രധാനമായ ഈ സമ്മേളനം ആരംഭിച്ചത്. സമ്മേളനത്തിന്റെ ഉദ്ഘാടന വേളയിൽ കർദ്ദിനാൾ സംഘത്തെ അഭിസംബോധന ചെയ്തുകൊണ്ട് മാർപ്പാപ്പ സംസാരിച്ചു. ഈ ഒത്തുചേരലിന്റെ പ്രധാന ലക്ഷ്യങ്ങൾ അദ്ദേഹം തന്റെ ഉദ്‌ഘാടന പ്രസംഗത്തിൽ വ്യക്തമാക്കി: പരസ്പര സംവാദവും ഐക്യവും: സഭയ്ക്കുള്ളിലെ പരസ്പര സംവാദങ്ങൾ ശക്തിപ്പെടുത്തുന്നതിനും, സഭയുടെ മിഷനറി നിയോഗത്തിൽ ഏവരും ഐക്യത്തോടെ ഒന്നിച്ച് മുന്നോട്ട് പോകുന്നതിനുമാണ് താൻ ഈ സമ്മേളനത്തിലൂടെ ആഹ്വാനം ചെയ്യുന്നതെന്ന് പാപ്പാ പ്രസ്താവിച്ചു. തുറന്ന മനോഭാവം: കൺസിസ്റ്ററിയിൽ തികച്ചും സ്വതന്ത്രമായും, തുറന്ന മനോഭാവത്തോടെയും, സത്യസന്ധതയോടെയും ആശയങ്ങൾ കൈമാറേണ്ടതിന്റെ  ആവശ്യകത അദ്ദേഹം എടുത്തുപറഞ്ഞു. സിനഡാത്മകത: സഭയുടെ സമകാലിക വെല്ലുവിളികളെ നേരിടാൻ കർദ്ദിനാൾ സംഘം കൂടുതൽ സിനഡാത്മക ശൈലി കൈവരിക്കണമെന്നും, സഭയുടെ ആഗോള നിയോഗത്തോട് ചേർന്നുനിന്ന് സഹകരിച്ചു പ്രവർത്തിക്കണമെന്നും പാപ്പാ ഓർമ്മിപ്പിച്ച...

മോറാൻ മോർ ഇഗ്നാത്തിയോസ് യാക്കോബ് തൃതീയൻ പാത്രിയർക്കീസ് ബാവയുടെ 46മത് ഓർമ്മപെരുന്നാൾ ഇന്ന്

Image
  മോറാൻ മോർ ഇഗ്നാത്തിയോസ് യാക്കോബ് തൃതീയൻ പാത്രിയർക്കീസ് ബാവയുടെ 46മത്  ഓർമ്മപെരുന്നാൾ ജൂൺ 25ന് ആചരിക്കുന്നു........ സുറിയാനി സഭയ്ക്ക് ഇരുപതാം നൂറ്റാണ്ടിന്റെ രണ്ടാം പകുതിയിൽ നിർണായക നേതൃത്വം വഹിച്ച പരിശുദ്ധ യാക്കോബ് തൃതീയൻ പാത്രിയർക്കീസ് ബാവ സമർത്ഥനായ ഭരണാധികാരിയും, അനുഗ്രഹീതമായ ശബ്ദസവിശേഷതയുടെ ഉടമയും,ആരാധനാനുഷ്ഠാന സൗകുമാര്യം കൊണ്ട് അനുഗ്രഹീതനും,പണ്ഡിതനായ ഗ്രന്ഥകാരനും,സഭയെ ശക്തിപ്പെടുത്തിയ എക്യുമെനിക്കൽ വ്യക്താവും,മലയാള ഭാഷ അനായാസം കൈകാര്യം ചെയ്തിരുന്ന മലയാളിയായ പാത്രിയർക്കീസും ആയിരുന്നു. പരിശുദ്ധ യാക്കോബ് തൃതീയൻ പാത്രിയർക്കീസ് ബാവ പഴയ മെസ്സോപ്പോട്ടോമിയ എന്നറിയപ്പെടുന്ന ഇറാഖിലെ മൂസലിനടുത്തുള്ള ബർത്തലേ എന്ന ഗ്രാമത്തിൽ പുരാതനവും അതിശ്രേഷ്ഠവുമായ കുടുംബത്തിൽ  തോമായുടെയും ശ്മുനിയുടെയും മകനായി 1912 ഒക്ടോബർ 13ന് ഭൂജാതനായി. ബാല്യത്തിൽ  ശബാ എന്ന പേരിൽ വിളിക്കപ്പെട്ടു.  പ്രാഥമിക വിദ്യാഭ്യാസം സ്വന്ത ഗ്രാമമായ ബർത്തലേയിൽ ആയിരുന്നു. തന്റെ 11മത് വയസ്സിൽ 1923ൽ,തന്റെ ജീവിത നിയോഗം മറ്റെന്നാണ് തിരിച്ചറിഞ്ഞ ബാവ ദൈവവിളിയാൽ മുസലിലെ മാർ മത്തായിയുടെ ദയറായിൽ ചേർന്നു.അവിടെ  വൈദീക വി...

ഉദയംപേരൂർ സൂനഹദോസ്- നേട്ടവും കോട്ടവും : part 05

Image
  വളരെയധികം തയ്യാറെടുപ്പ് നടത്തിയാണ് മെനസിസ് ഈ സുനഹദോസ് വിളിച്ചുചേർത്തത്. ഗോവയിൽ നിന്നും സുനഹദോസിന് മുമ്പായി അങ്കമാലിയിലേക്ക് യാത്രകൾ നടത്തിയിരുന്നതായി ചരിത്രം സാക്ഷ്യപ്പെടുത്തുന്നു.  സുറിയാനി സഭയിൽ നിലനിന്നിരുന്ന എല്ലാ ആചാരങ്ങളും അനുഷ്ഠാനങ്ങളും അദ്ദേഹം പഠിച്ചിരുന്നു. സമ്മേളനത്തിന്റെ ആദ്യം മുതൽ അന്ത്യം വരെ തിരക്കഥയെഴുതിവെച്ചു നടപ്പിലാക്കുകയായിരുന്നു. അതിനുവേണ്ടി കൊച്ചി രാജാവിന്റെയും അദ്ദേഹത്തിന്റെ പട്ടാളക്കാരുടെയും സേവനം ലഭ്യമാക്കി. സുറിയാനി സഭയുടെ കാഴ്ചപ്പാടിൽ പറഞ്ഞാൽ വളരെ ക്രൂരവും പൈശാചികവുമായ വഴിയിലൂടെയാണ് കേരള സഭയെ റോമിന്റെ കീഴിൽ കെട്ടിവച്ചത്. മെനസസിന്റെ വക്രത ബുദ്ധി ഇക്കാര്യത്തിൽ വളരെ വ്യക്തമാണ്.  ഈ സുനഹദോസ് വരുത്തിവെച്ച ആഘാതം ഭീമാകരമായിരുന്നു. എത്ര വെളുപ്പിക്കാൻ ശ്രമിച്ചാലും  മലബാർ/മലങ്കര സഭയുടെ ചരിത്രത്തിലെ തന്നെ കറുത്ത അധ്യായമായി ഈ സുനദോസിനെ രേഖപ്പെടുത്തുന്നു. പാഷാണ്ഡത  മുദ്രകുത്തി സുറിയാനി ഗ്രന്ഥങ്ങൾ മൊത്തത്തിൽ  കത്തിച്ചു നശിപ്പിച്ചത് ഒരിക്കലും ന്യായീകരിക്കാവുന്നതല്ല. പുസ്തകങ്ങൾ കൂന കൂട്ടിയിട്ട് അഗ്നിക്കിരയാക്കുകയായിരുന്നു.  നെസ്തോറിസം  ...

കെ സി ബി സി മദ്യ- ലഹരി വിരുദ്ധ സമിതി നേതൃയോഗം നാളെ (24/06/2026 ബുധൻ)

Image
കൊച്ചി : കൂടൂതൽ മദ്യവാൻമാരെ സൃഷ്ടിക്കാനുള്ള സർക്കാരിൻ്റെ മദ്യ നയത്തിനെതിരെ പ്രതിഷേധ സമര പരിപാടികൾ നടത്തുന്നതിനെ കുറിച്ച് ആലോചിക്കുന്നതിനായി കെസിബിസി മദ്യ ലഹരി വിരുദ്ധ സമിതി എറണാകുളം - അങ്കമാലി മേജർ അതിരൂപത സമിതി നേതൃയോഗം നാളെ  നാളെ (24/06/2026 ബുധൻ) രാവിലെ 10.30 ന് കലൂർ റിന്യൂവൽ സെൻററിൽ കൂടുമെന്ന് സമിതി അതിരൂപത പ്രസിഡൻറ് കെ എ പൗലോസ്, ജനറൽ സെക്രട്ടറി ഷൈബി പാപ്പച്ചൻ എന്നിവർ അറിയിച്ചു. സമിതി മധ്യമേഖല, അതിരൂപത  ഭാരവാഹികൾ, എക്സിക്യൂട്ടിവ് അംഗങ്ങൾ, ഡയറ്ക്ടർ. ആനിമേറ്റഴ്സ്, പ്രോഗ്രാം കൺവീനർമാർ, ഫൊറോന പ്രസിഡൻറ്മാർ എന്നിവരാണ് സമിതി മേജർ അതിരൂപത നേതൃയോഗത്തിൽ പങ്കെടുക്കേണ്ടത്.

എഫ്‌സിആർഎ നിയന്ത്രണം കടുപ്പിച്ചു

Image
 വിദേശ ഫണ്ട് സ്വീകരിക്കുന്ന എൻജിഒകൾക്കുള്ള നിയന്ത്രണം കടുപ്പിച്ചു; ചെലവാക്കിയ കണക്ക് കാണിക്കണം ന്യൂഡൽഹി: വിദേശ ഫണ്ട് സ്വീകരിക്കുന്ന സന്നദ്ധ സംഘടനകൾക്ക് നിയന്ത്രണം കടുപ്പിച്ചുകൊണ്ട് കേന്ദ്ര സർക്കാർ പുതിയ വിജ്ഞാപനം പുറത്തിറക്കി. എഫ്‌സിആർഎ (FCRA) നിയമത്തിൽ വരുത്തിയ ഭേദഗതികൾ അനുസരിച്ച്, വിദേശത്തുനിന്ന് പണം സ്വീകരിക്കുന്ന എൻജിഒകൾ അവരുടെ പ്രവർത്തനങ്ങളെക്കുറിച്ച് കൂടുതൽ വ്യക്തമായ വിവരങ്ങൾ സർക്കാരിന് കൈമാറേണ്ടതുണ്ട്. എൻജിഒകൾ ഏതൊക്കെ മേഖലകളിലാണ് പ്രവർത്തിക്കുന്നത് എന്നും ഏതൊക്കെ സംസ്ഥാനങ്ങളിലോ കേന്ദ്രഭരണ പ്രദേശങ്ങളിലോ ആണ് ഇവയുടെ പ്രവർത്തന മേഖലകളെന്നും എന്നും ഇനി മുതൽ കേന്ദ്ര സർക്കാരിനെ അറിയിക്കണം. വിദേശ ഫണ്ട് ഏത് ലക്ഷ്യത്തിനാണോ സ്വീകരിച്ചത്, ആ ലക്ഷ്യത്തിന് തന്നെയാണോ അത് ചെലവഴിക്കുന്നത് എന്ന് ഉറപ്പാക്കാനാണ് ഈ നീക്കം. ആരാധനാലയങ്ങളുടെ നിർമ്മാണം, മതവിദ്യാഭ്യാസം, ഭക്തിഗാനങ്ങൾ, ധാർമ്മിക ബോധവൽക്കരണം, പ്രഭാഷണങ്ങൾ, സത്സംഗങ്ങൾ, ധ്യാന ക്യാമ്പുകൾ എന്നിവ നടത്താൻ വിദേശ ഫണ്ട് ഉപയോഗിക്കാൻ അനുമതിയുണ്ട്. എന്നാൽ മതപരിവർത്തനവുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങൾക്കായി ഈ പണം ഉപയോഗിക്കാൻ പാടില്ലെന്ന് സർക്കാർ കർശനമായി ...

യാക്കോബായ സഭയ്ക്ക് പുതിയ മെത്രാപ്പോലീത്ത; ജൂൺ 30ന് പുത്തൻകുരിൽ സ്ഥാനാരഹണം

Image
  മലങ്കര യാക്കോബായ സുറിയാനി ഓർത്തഡോക്സ് സഭയ്ക്ക് പുതിയ മെത്രാപ്പോലീത്ത; ജൂൺ 30ന് പുത്തൻകുരിൽ സ്ഥാനാരഹണം പുത്തൻകുരിശ് (കൊച്ചി) : മലങ്കര യാക്കോബായ സുറിയാനി ഓർത്തഡോക്സ് സഭയുടെ അങ്കമാലി ഭദ്രാസനത്തിലെ മുവാറ്റുപുഴ മേഖലയ്ക്ക് പുതിയ മെത്രാപ്പോലീത്തായെ വാഴിക്കുന്നു. വന്ദ്യ ഗബ്രിയേൽ റമ്പാൻ, മലങ്കര സഭയുടെ ശ്രേഷ്ഠ ബസേലിയോസ് ജോസഫ് പ്രഥമൻ കാതോലിക്കാ ബാവായുടെ മുഖ്യകാർമികത്വത്തിൽ 2026 ജൂൺ 30ന് പുത്തൻകുരിശ് സെൻറ് അത്തനേഷ്യസ് കത്തീഡ്രലിൽ വച്ച് അഭിഷിക്തനാവും. ശ്രേഷ്ഠ ബസേലിയോസ് ജോസഫ് കാതോലിക്ക ബാവ കാർമികത്വം വഹിക്കുന്ന പ്രഥമ മെത്രാപ്പോലീത്തൻ സ്ഥാനാരോഹണമാണ് പരി. ഇഗ്നാത്തിയോസ് അഫ്രേം II പാത്രിയർക്കീസ് ബാവയുടെ നിർദേശാനുസരണം ജൂൺ 30 ചൊവ്വാഴ്ച സഭാ ആസ്ഥാനമായ പുത്തൻകുരിശിൽ നടക്കുന്നത്. വന്ദ്യ ഗബ്രിയേൽ റമ്പാനെ മെത്രാപ്പോലീത്തയായി വാഴിച്ചു തരണമെന്ന പള്ളി പ്രതിനിധി യോഗത്തിൻ്റെ ആവശ്യത്തിന് സഭാ സമിതികളും, മലങ്കരയിലെ എപ്പിസ്കോപ്പൽ സുന്നഹദോസും പരി.പാത്രിയർക്കീസ് ബാവായും അംഗീകാരം നൽകിയിരുന്നു. മൂവാറ്റുപുഴ വാഴപ്പള്ളിയിലെ കളപ്പുരയിൽ കുടുംബത്തിൽ ശ്രീ എബ്രഹാം വർഗീസിൻറെയും, ശ്രീമതി മോളി വർഗീസിൻറെയും മകനായി ജനിച്ച വന്ദ്യ ഗ...