സെൻറ് ആൻസ് വിശാഖപട്ടണം പ്രോവിൻസ് അംഗമായ സിസ്റ്റർ ലില്ലിയോസ(78) മണ്ണഞ്ചേരിൽ (ചക്കാമ്പുഴ) കർത്താവിൽ നിദ്ര പ്രാപിച്ചു. മൃതസംസ്കാരം 30/06/26 (ചൊവ്വാഴ്ച) വിശാഖപട്ടണം മരിയ ഭവൻ ചാപ്പലിൽ രണ്ടുമണിക്ക്.
പാലാ രൂപതയിലെ വൈദികരുടെ സ്ഥലംമാറ്റത്തിന്റെ ലിസ്റ്റ് പ്രസിദ്ധീകരിച്ചു തുടങ്ങി.മോൺ. ഡോ. ജോസഫ് കണിയോടിക്കൽ മാർസ്ലീവാ മെഡിസിറ്റിയുടെ മാനേജിംഗ് ഡയറക്ടർ സ്ഥാനം ഒഴിഞ്ഞ് രൂപതാ കേന്ദ്രത്തിലേക്ക് മാറി വരുന്നതും ചേർപ്പുങ്കൽ ഫൊറോനാ വികാരി ഫാ. മാത്യു തെക്കേൽ മാർസ്ലീവാ മെഡിസിറ്റിയുടെ മാനേജിങ് ഡയറക്ടറായി ചാർജ് എടുക്കുന്നതും പാലാ കത്തീഡ്രൽ വികാരി ഫാ. ഡോ. ജോസ് കാക്കല്ലിൽ മംഗലപ്പുഴ സെമിനാരിയുടെ ചുമതല ഏറ്റെടുത്ത് പോകുന്നതും വികാരി ജനറാൾ ഫാ. ജോസഫ് മലേപ്പറമ്പിൽ കത്തീഡ്രൽ വികാരിയായി ചാർജെടുക്കുന്നതും ഫാ. മാത്യു ചന്ദ്രൻകുന്നേൽ അരുവിത്തുറ പള്ളിയുടെ വികാരിയായി ചാർജെടുക്കുന്നതും ഒക്കെയാണ് സുപ്രധാനമാറ്റങ്ങളിൽപ്പെടുന്നത്.
പ്രവിത്താനം: ഭാരതത്തിലെ ക്രിസ്ത്യാനികൾ വൈദേശികരല്ല മറിച്ച് ഭാരതീയർ തന്നെയാണ് എന്നുള്ള ബിഷപ്പ് മാർ ആൻഡ്രൂസ് താഴത്തിൻ്റെ പ്രഖ്യാപനത്തിന് അടിവരയിട്ട് ഇന്ന് പ്രവിത്താനം ഫൊറോനാ പള്ളിയിൽ നടന്നത് ഭാരതത്തിൽ പരമ്പരാഗതമായി തുടർന്നുപോരുന്ന ഹൈന്ദവ -ക്രൈസ്തവ മതസൗഹാർദത്തിൻറെ കുടമാറ്റം. പ്രവിത്താനം സെൻ്റ് അഗസ്റ്റിൻസ് ഫോറോന ദേവാലയത്തിൽ വിശുദ്ധ മിഖായേൽ റേശ് മാലാഖയുടെയും വിശുദ്ധ ആഗസ്തിനോസിൻ്റേയും ദർശന തിരുനാളിനോടനുബന്ധിച്ചാണ് പരസ്പരം വിശ്വാസങ്ങൾ ഉൾക്കൊണ്ട് ജീവിക്കുന്ന ഹൈന്ദവ- ക്രൈസ്തവ സമൂഹത്തിൻറെ സ്നേഹപ്രഖ്യാപന ചടങ്ങ് നടന്നത്. തിരുനാളിന്റെ കൊടിയേറ്റ ദിവസമായിരുന്ന ഇന്ന് അന്തീനാട് മഹാദേവ ക്ഷേത്രത്തിലെ ഭാരവാഹികൾ പള്ളിയിലെത്തി കുടകൾ കൈമാറിയാണ് ക്രൈസ്തവ സഹോദരങ്ങളോടുള്ള തങ്ങളുടെ ഐക്യദാർഢ്യം പ്രഖ്യാപിച്ചത്. പാലാ രൂപതാ ചാൻസലർ ഫാ.ജോസഫ് കുറ്റിയാങ്കലാണ് തിരുനാൾ കൊടിയേറ്റ് നടത്തിയത്. അന്തീനാട് മഹാദേവ ക്ഷേത്ര കമ്മിറ്റി പ്രസിഡന്റ് കെ എസ് പ്രവീൺ കുമാർ, സെക്രട്ടറി പി കെ മാധവൻ നായർ, വൈസ് പ്രസിഡന്റ് ബിജു പാറപ്പുറത്ത്, ട്രഷറര് സതീശൻ പടിഞ്ഞാക്കൽ, വി ഡി സുരേന്ദ്രൻ നായർ, ജയകുമാർ പതിയിൽ,...
പാലാ രൂപതാ ഹോം പ്രോജക്റ്റ്: രാമപുരം പിതൃവേദിയുടെ രണ്ടാം ഭവനം പൂർത്തിയായി രാമപുരം: പാലാ രൂപതയുടെ പ്രിയ ഇടയൻ മാർ ജോസഫ് കല്ലറങ്ങാട്ടിന്റെ സ്വപ്നത്തോട് കൈകോർത്ത് രാമപുരം പിതൃവേദി യൂണിറ്റും. തൻറെ രൂപതയുടെ കീഴിൽ,ഏതു മതത്തിൽപെട്ടവരാണെങ്കിലും ഭവനമില്ലാത്ത ഒരു കുടുംബവും ഉണ്ടാവരുത് എന്ന മാർ ജോസഫ് കല്ലറങ്ങാട്ടിന്റെ സ്വപ്നത്തോടും അതിവേഗം ലക്ഷ്യം കണ്ടുകൊണ്ടിരിക്കുന്ന പിതാവിൻറെ സ്വപ്നപദ്ധതിയായ പാലാ രൂപതയുടെ ഹോം പ്രോജക്റ്റിനോടും ചേർന്നുനിന്ന് പിതൃവേദി രാമപുരം യൂണിറ്റ് രണ്ടാമത്തെ ഭവനവും പണിതീർത്തു. വീടിന്റെ താക്കോൽ ദാന കർമ്മം പാലാ രൂപതാധ്യക്ഷൻ മാർ ജോസഫ് കല്ലറങ്ങാട്ട് നിർവഹിച്ചു. ദരിദ്രർക്കും കഷ്ടതയനുഭവിക്കുന്നവർക്കും സുരക്ഷിതമായ ഒരു ഭവനം എന്ന മാർ ജോസഫ് കല്ലറങ്ങാട്ടു പിതാവിന്റെ സ്വപ്നത്തോട് ചേർന്ന് നിന്നുകൊണ്ട് തങ്ങൾ ഇനിയും മുന്നോട്ടുപോകുമെന്ന് പിതൃവേദി രാമപുരം യൂണിറ്റ് ഭാരവാഹികൾ അറിയിച്ചു താക്കോൽ ദാന ചടങ്ങിൽ മോൺ. ജോസഫ് തടത്തിൽഅധ്യക്ഷത വഹിച്ചു, രാമപുരം ഫൊറോന പള്ളി വികാരി ഫാ. ബർക്ക്മാൻസ് കുന്നുംപുറം, പിതൃവേദി ഡയറക്ടർ ഫാ. ജോസഫ് നരിതൂക്കിൽ, ഫാ. ജോവാനി കുറുവാച്ചിറ, ഫാ. ...
Comments
Post a Comment