Posts

Showing posts from May, 2026

സങ്കീര്‍ത്തനങ്ങള്‍ 5 : 1-12

Image
  കര്‍ത്താവേ, എന്‍റെ പ്രാര്‍ഥന ചെവിക്കൊള്ളണമേ! എന്‍റെ നെടുവീര്‍പ്പുകള്‍ ശ്രദ്ധിക്കണമേ! എന്‍റെ രാജാവേ, എന്‍റെ ദൈവമേ, എന്‍റെ നിലവിളിയുടെ സ്വരം ശ്രവിക്കണമേ! അങ്ങയോടാണല്ലോ ഞാന്‍ പ്രാര്‍ഥിക്കുന്നത്. കര്‍ത്താവേ, പ്രഭാതത്തില്‍ അങ്ങ്എന്‍റെ പ്രാര്‍ഥന കേള്‍ക്കുന്നു; പ്രഭാതബലി ഒരുക്കി ഞാന്‍ അങ്ങേക്കായി കാത്തിരിക്കുന്നു. അങ്ങു ദുഷ്ടതയില്‍ പ്രസാദിക്കുന്ന ദൈവമല്ല; തിന്‍മ അങ്ങയോടൊത്തു വസിക്കുകയില്ല. അഹങ്കാരികള്‍ അങ്ങയുടെ കണ്‍മുന്‍പില്‍ നില്‍ക്കുകയില്ല; അധര്‍മികളെ അങ്ങു വെറുക്കുന്നു. വ്യാജം പറയുന്നവരെ അങ്ങ് നശിപ്പിക്കുന്നു; രക്തദാഹികളെയും വഞ്ചകരെയും കര്‍ത്താവു വെറുക്കുന്നു. എന്നാല്‍, അവിടുത്തെ കാരുണ്യാതിരേകത്താല്‍ ഞാന്‍ അങ്ങയുടെ ആലയത്തില്‍ പ്രവേശിക്കും. ഭക്തിപൂര്‍വം ഞാന്‍ അങ്ങയുടെ വിശുദ്ധ മന്ദിരത്തിനുനേരേ പ്രണമിക്കും; കര്‍ത്താവേ, എന്‍റെ ശത്രുക്കള്‍ നിമിത്തം എന്നെ അങ്ങയുടെ നീതിമാര്‍ഗത്തിലൂടെ നയിക്കണമേ! എന്‍റെ മുന്‍പില്‍ അങ്ങയുടെ പാതസുഗമമാക്കണമേ! അവരുടെ അധരങ്ങളില്‍ സത്യമില്ല; അവരുടെ ഹൃദയം നാശകൂപമാണ്. അവരുടെ തൊണ്ട തുറന്ന ശവക്കുഴിയാണ്; അവരുടെ നാവില്‍ മുഖസ്തുതി മുറ്റിനില്‍ക്കുന്നു.  ദൈവമേ, അവര്‍ക്...

നാം സങ്കടപ്പെടുത്തിയവരെയും ഓർക്കണമെന്ന് പി യൂ തോമസ്

Image
  പാലാ : നമ്മളെ സങ്കടപ്പെടുത്തിയവരെ ഓർക്കുന്നതുപോലെ തന്നെ നാം സങ്കടപ്പെടുത്തിയവരെയും ഓർക്കണമെന്ന് കാരുണ്യ പ്രവർത്തകൻ പി യൂ തോമസ്. ഇന്ത്യയിലെ ആദ്യത്തെ ക്രൈസ്തവ സംഘടനയായ സി.വൈ.എം.എല്‍. നടത്തിവരുന്ന സൗജന്യ വസ്ത്രവിതരണം പാലാ കുരിശുപള്ളി ജംഗ്ഷനില്‍, സി.വൈ.എം.എല്‍. നഗറില്‍ പ്രത്യേകം തയ്യാറാക്കിയ പന്തലില്‍  നിർവഹിച്ചുകൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം.സ്നേഹവും ഒരുമയും ഉള്ളിടത്തേ സമാധാനമുണ്ടാവുകയുള്ളൂ എന്നും കലഹങ്ങൾ മാറ്റിവെച്ച് ഒരുമയിൽ ജീവിക്കണമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.  പരിശുദ്ധ മാതാവിന്റെ മെയ്മാസവണക്കത്തിന്റെ ഭാഗമായി നടത്തുന്ന വസ്ത്രവിതരണം 79 വർഷം പൂർത്തിയായി.കഴിഞ്ഞ 78 വര്‍ഷമായി സി.വൈ.എം.എല്‍. പ്രവര്‍ത്തകര്‍ വ്യക്തികളെയും സ്ഥാപനങ്ങളേയും നേരില്‍ കണ്ട് സംഭാവനകള്‍ സ്വീകരിച്ചാണ് വസ്ത്രങ്ങള്‍ ശേഖരിച്ചത്..  പ്രശസ്ത മരിയന്‍ പ്രഭാഷകനായ ഫാ. ഗീവര്‍ഗ്ഗീസ് തോമസ് വണക്കമാസ സമാപന പ്രാര്‍ത്ഥനയും, വസ്ത്രം നല്കിയ വ്യക്തികളെ സമര്‍പ്പിച്ചും പ്രാര്‍ത്ഥനകൾ നടത്തി. തുടര്‍ന്ന്  കാരുണ്യ പ്രവർത്തകൻ പി .യു തോമസ് വസ്ത്രങ്ങള്‍ വിതരണം ചെയ്തു. സതീഷ് മണര്‍കാട്ട്, സോണി വലിയകാപ്പില്‍, റെജി പുള...

ദി റെസറക്ഷന്‍ ഓഫ് ദി ക്രൈസ്റ്റിന്റെ’ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തിറക്കി

Image
  യേശുവിന്റെ പീഢാനുഭവ രംഗങ്ങളുടെ തനിമയാര്‍ന്ന ആവിഷ്‌കരണത്തിലൂടെ ലോകസിനിമാ ചരിത്രത്തില്‍ വിപ്ലവം സൃഷ്ടിച്ച ‘ദി പാഷന്‍ ഓഫ് ദി ക്രൈസ്റ്റ്’  ചിത്രത്തിന്റെ രണ്ടാം ഭാഗമായ ‘ദി റെസറക്ഷന്‍ ഓഫ് ദി ക്രൈസ്റ്റിന്റെ’ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തിറക്കി.  യേശുവിന്റെ ഉയിര്‍പ്പുമായി ബന്ധപ്പെട്ട സംഭവങ്ങള്‍ പ്രേക്ഷകര്‍ക്ക് മുന്നില്‍ എത്തിക്കുന്ന ചിത്രമാണ് ‘ദി റെസറക്ഷന്‍ ഓഫ് ദി ക്രൈസ്റ്റ്’. യേശു തന്റെ അനുയായികളോടൊപ്പം ഒരു മലമ്പ്രദേശത്തുകൂടെ നടക്കുന്ന ചിത്രമാണ് ഇപ്പോള്‍ എക്‌സ് പ്ലാറ്റ്‌ഫോമിലൂടെ പുറത്തിറക്കിയത്. ‘മനുഷ്യചരിത്രത്തിലെ ഏറ്റവും പ്രധാനപ്പെട്ട കഥ’ എന്ന് സംവിധായകന്‍ മെല്‍ ഗിബ്‌സണ്‍  വിശേഷിപ്പിക്കുന്ന ഈ ചിത്രം രണ്ടു ഭാഗങ്ങളായാണ് തിയേറ്ററുകളില്‍ എത്തുക. പുതുക്കിയ ഷെഡ്യൂള്‍ പ്രകാരം ചിത്രത്തിന്റെ ഒന്നാം ഭാഗം 2027 മെയ് 6-നും, രണ്ടാം ഭാഗം 2028 മെയ് 25-നും തീയേറ്ററുകളിലെത്തും.  ഒരു സിനിമ എന്നതിലുപരി, കഴിഞ്ഞ 20 വര്‍ഷമായി താന്‍ ഹൃദയത്തോട് ചേര്‍ത്തുപിടിച്ച ഒരു മിഷനാണിതെന്നും ജീവിതത്തിന്റെ വലിയൊരുഭാഗം ഇതിനായാണ് അധ്വാനിച്ചതെന്നും അദ്ദേഹം വ്യക്തമാക്കി. ഇറ്റലിയിലെ റോം, മാറ്റേര, ബാരി ത...

വെള്ളികുളം പള്ളിയിൽ മാതാവിൻ്റെ വണക്കമാസ സമാപനം 31 ഞായറാഴ്ച.

Image
വെള്ളികുളം:  വെള്ളികുളം പള്ളിയുടെ  മാതാവിൻ്റെ ഗ്രോട്ടോയിൽ വണക്കമാസ പ്രാർത്ഥന സമാപനം 31 ഞായറാഴ്ച നടത്തപ്പെടും. 3 .45 pm വിശുദ്ധ കുർബാന, സന്ദേശം -ഫാ.സ്‌കറിയ വേകത്താനം. ജപമാല പ്രദക്ഷിണം ,ജപമാല പ്രാർത്ഥന,വണക്കമാസ പ്രാർത്ഥന,ലദീഞ്ഞ് തുടർന്ന് നേർച്ച വിതരണം.ബിനോയി ഇലവുങ്കൽ , ചാക്കോച്ചൻ കാലാപറമ്പിൽ, ജയ്സൺ വാഴയിൽ, അമൽ ബാബു ഇഞ്ചയിൽ, സണ്ണി കണിയാം കണ്ടത്തിൽ തുടങ്ങിയവർ പരിപാടികൾക്ക് നേതൃത്വം നൽകും.

വെള്ളികുളം സെൻ്റ് ആൻ്റണീസ് ഇടവകയിൽ ഏകസ്ഥ സംഗമം - നവോമി കൂട്ടായ്മ ശ്രദ്ധേയമായി.

Image
വെള്ളികുളം: വെള്ളികുളം സെൻ്റ്  ആൻ്റണീസ് ഇടവകയിൽ കുടുംബക്കൂട്ടായ്മയുടെയും ഭക്ത സംഘടനകളുടെയും ആഭിമുഖ്യത്തിൽ ഏകസ്ഥ സംഗമം - നവോമി കൂട്ടായ്മ നടത്തപ്പെട്ടു. ഇടവകയിൽആദ്യമായിട്ടാണ് ഏകസ്ഥരായ ആളുകളെ ഒരുമിച്ചു കൂട്ടി ഇങ്ങനെ ഒരു കൂട്ടായ്മ സംഘടിപ്പിക്കുന്നത് . ഈ സംഗമം  നവ്യാനുഭവത്താൽ ഏറെ ശ്രദ്ധേയമായി.ഇതോടനുബന്ധിച്ച് വിശുദ്ധ കുർബാന, കുമ്പസാരം,ആരാധന എന്നിവ ഉണ്ടായിരുന്നു.സെൻ്റ് തോമസ് പാരിഷ് ഹാളിൽവച്ച് നടന്ന പൊതു സമ്മേളനത്തിൽ ജോസഫ് കടപ്ലാക്കൽ മീറ്റിങ്ങിൽ അധ്യക്ഷത വഹിച്ചു.വികാരി ഫാസ്കറിയ വേകത്താനം ഏകസ്ഥ സംഗമം ഉദ്ഘാടനം ചെയ്തു. "ഏക സ്ഥ ജീവിതത്തിലെ വെല്ലുവിളികളും പരിഹാരം മാർഗങ്ങളും"എന്ന വിഷയത്തെക്കുറിച്ച് ഫാ. സാന്റോ മണ്ണത്താനിക്കൽ ഒ .എസ് ബി . ക്ലാസ് നയിച്ചു. മേരി വട്ടോത്ത് ചർച്ചകൾക്ക് നേതൃത്വം നൽകി.സമ്മേളനത്തിൽ ഏകസ്ഥ കൂട്ടായ്മ ഭാരവാഹികളെ തെരഞ്ഞെടുത്തു. എല്ലാവർക്കും സ്നേഹവിരുന്ന് നൽകി.ജിജി വട്ടോത്ത്, ജെസി ഷാജി ഇഞ്ചയിൽ, ജിജി അത്തിയാലിൽ , തെയ്യാമ്മ വട്ടോത്ത്, ഏലിക്കുട്ടി ഇളംതുരുത്തിയിൽ, മേരി കളപ്പുരക്കൽ തുടങ്ങിയവർ പരിപാടികൾക്ക് നേതൃത്വം നൽകി.

ഗ്രേറ്റ് ബ്രിട്ടൻ സീറോ മലബാർ രൂപതയ്ക്ക് യുകെ മണ്ണിൽ നിന്നും ആദ്യത്തെ സന്യാസിനി വൊക്കേഷൻ

Image
  ലണ്ടൻ : ചരിത്ര നിമിഷം കുറിച്ചുകൊണ്ട് ഗ്രേറ്റ് ബ്രിട്ടൻ സീറോ മലബാർ രൂപതയ്ക്ക് യുകെ മണ്ണിൽ നിന്നും ആദ്യത്തെ സന്യാസിനി വൊക്കേഷൻ. രൂപതാംഗമായ റവ. സിസ്റ്റർ ക്രിസ്റ്റി മരിയ എസ്.എച്ചിന്റെ സന്യാസ വസ്ത്രധാരണവും പ്രഥമ വ്രതവാഗ്ദാനവും ലണ്ടനിലെ ടൂട്ടിങ് സെന്റ് ബോണിഫസ് ചർച്ചിൽ വെച്ച് ഭക്തിസാന്ദ്രമായി ആഘോഷിച്ചു. മെയ് 28-ന് നടന്ന തിരുക്കർമ്മങ്ങൾക്ക് ഗ്രേറ്റ് ബ്രിട്ടൻ സീറോ മലബാർ രൂപതാ മെത്രാൻ മാർ ജോസഫ് സ്രാമ്പിക്കൽ മുഖ്യകാർമ്മികത്വം വഹിച്ച് വിശുദ്ധ കുർബാന അർപ്പിച്ചു.  രൂപതയുടെ ചരിത്രത്തിൽ ആദ്യമായാണ് ഇവിടെ നിന്നൊരു മകൾ സന്യാസജീവിതത്തിന്റെ വഴി തിരഞ്ഞെടുക്കുന്നത്. ഒരു പ്രൊഫഷണൽ ഫാർമസിസ്റ്റായി ഉയർന്ന ജോലിയിൽ സേവനമനുഷ്ഠിച്ചിരുന്ന ക്രിസ്റ്റി മരിയ, ദൈവത്തിന്റെ അദൃശ്യമായ വിളിക്ക് മുന്നിൽ തന്റെ കരിയർ പൂർണ്ണമായി സമർപ്പിച്ചുകൊണ്ടാണ് തിരുസഭയുടെ വിശുദ്ധ സേവനത്തിനായി മുന്നോട്ടുവന്നത്. സഭയുടെയും സമൂഹത്തിന്റെയും കാരുണ്യ പ്രവർത്തനങ്ങളിൽ എപ്പോഴും മുൻപന്തിയിലുള്ള സേക്രഡ് ഹാർട്ട് കോൺഗ്രിഗേഷനിലാണ് (എസ്.എച്ച്) സിസ്റ്റർ സന്യാസജീവിതം സ്വീകരിച്ചിരിക്കുന്നത്.

സീറോമലബാർസഭ പ്രതിനിധി സംഘം മുഖ്യമന്ത്രിയെ സന്ദർശിച്ചു

Image
  സീറോമലബാർസഭയുടെ പ്രതിനിധി സംഘം മെയ് 29 വെള്ളിയാഴ്ച രാവിലെ കേരള മുഖ്യമന്ത്രി വി.ഡി. സതീശനെ സന്ദർശിച്ച് ആശംസകളറിയിച്ചു. ആർച്ചുബിഷപ്പ് മാർ ആൻഡ്രൂസ് താഴത്ത്, ആർച്ചുബിഷപ്പ് മാർ ജോസഫ് പാമ്പ്ലാനി, ബിഷപ്പ് മാർ റെമജിയോസ് ഇഞ്ചനാനിയിൽ,  ബിഷപ്പ് മാർ ജോസ് പുളിക്കൽ, സഭയുടെ പി. ആർ. ഒ. ഫാ. ഡോ. ടോം ഓലിക്കരോട്ട്,  പബ്ലിക് അഫയേഴ്സ് കമ്മീഷൻ സെക്രട്ടറി ഫാ. ജെയിംസ് കൊക്കാവയലിൽ തിരുവനന്തപുരത്തെ സഭയുടെ ലയ്സൺ ഓഫീസർ ഫാ. ഡോ. ജോൺ തെക്കേക്കര, കത്തോലിക്ക കോൺഗ്രസ് പ്രസിഡന്റ്  രാജീവ് കൊച്ചുപറമ്പിൽ എന്നിവരാണ് പ്രതിനിധി സംഘത്തിൽ ഉണ്ടായിരുന്നത്. സഭയും സമുദായവുമായി ബന്ധപ്പെട്ട് ബഹു. മുഖ്യമന്ത്രിയുടെ പരിഗണനയ്ക്കായുള്ള വിവിധ വിഷയങ്ങൾ അടങ്ങിയ മേജർ ആർച്ചുബിഷപ്പ് മാർ റാഫേൽ തട്ടിൽ പിതാവിന്റെ കത്ത് പ്രതിനിധി സംഘം മുഖ്യമന്ത്രിക്ക് കൈമാറി.

ഫാ. തോമസ് കിഴക്കേൽ അജപാലന ശുശ്രൂഷയ്ക്കായ് അമേരിക്കയിലേക്ക്.

Image
പാലാ : പാലാ രൂപത സോഷ്യൽ വെൽഫെയർ സൊസൈറ്റിയുടെ ഡയറക്ടറും ഫാർമേഴ്സ് മൂവ്മെൻ്റ് കോർഡിനേറ്ററുമായ ഫാ.തോമസ് കിഴക്കേൽ അജപാലന ശുശ്രൂഷയ്ക്കായി അമേരിക്കയിലേക്ക് . ആറര വർഷക്കാലമായി പാലാ സോഷ്യൽ വെൽഫെയർ സൊസൈറ്റിയുടെ ഡയറക്ടറായി ഒട്ടേറെ  പ്രവർത്തനങ്ങൾക്ക് നേതൃത്വം കൊടുത്തതിനുശേഷമാണ് ഫാ. തോമസ് കിഴക്കേൽ ഷാലോമിൻ്റെ പടിയിറങ്ങുന്നത് . രൂപതയുടെ ആഭിമുഖ്യത്തിൽ മുണ്ടുപാലത്ത് ആരംഭിച്ച പാലാ സാൻതോം ഫുഡ് ഫാക്ടറി , അഗ്രിമ സെൻട്രൽ നഴ്സറി, അഗ്രിമ മാർക്കറ്റ്  മുട്ടുചിറ , കേരളാ ഗ്രോസ്റ്റോർ തുടങ്ങി നിരവധി സ്ഥാപനങ്ങൾ അച്ഛൻ്റെ ശ്രമഫലമായി ഉണ്ടായതാണ്. കേവലം ആഴ്ച വിപണി മാത്രമായിരുന്ന  പാലാ സെൻ്റ് തോമസ് പ്രസ്സിനു സമീപമുള്ള അഗ്രിമ കർഷക ഓപ്പൺ മാർക്കറ്റ് വിപുലീകരിച്ച്  കർഷകർക്കാവശ്യമായ ഫലവൃക്ഷ തൈകൾ, ചെടി വർഗ്ഗങ്ങൾ, പച്ചക്കറി തൈകൾ, ജൈവ വളം, കോഴി കൂടുകൾ, മൽസ്യ കുഞ്ഞുങ്ങൾ തുടങ്ങി വലിയ ഒരു കർഷക ഓപ്പൺ മാർക്കറ്റായി മാറ്റാൻ അച്ഛന് സാധിച്ചു. നവീകരിച്ച അഗ്രിമ ഷോപ്പിംഗ് കോംപ്ലക്സിന്റെ മുകളിലത്തെ നിലയിൽ ഇരുന്നൂറ് പേർക്ക് ഇരിക്കുവാൻ കഴിയുന്ന സെമിനാർ ഹാളും താഴത്തെ നിലയിൽ വിവിധ സ്റ്റോറുകളും പച്ചക്കറി ചന്തയും വിജയകരമായി സ്ഥ...

സങ്കീര്‍ത്തനങ്ങള്‍ 4 : 1-8

Image
  എനിക്കു നീതി നടത്തിത്തരുന്ന ദൈവമേ, ഞാന്‍ വിളിച്ചപേക്ഷിക്കുമ്പോള്‍ എനിക്ക് ഉത്തരമരുളണമേ! ഞെരുക്കത്തില്‍ എനിക്ക് അങ്ങ് അഭയമരുളി, കാരുണ്യപൂര്‍വം എന്‍റെ പ്രാര്‍ഥന കേള്‍ക്കണമേ! മാനവരേ, എത്രനാള്‍ നിങ്ങള്‍ എന്‍റെ അഭിമാനത്തിനു ക്ഷതമേല്‍പിക്കും? എത്രനാള്‍ നിങ്ങള്‍ പൊള്ളവാക്കുകളില്‍ രസിച്ചു വ്യാജം അന്വേഷിക്കും? കര്‍ത്താവു നീതിമാന്‍മാരെ തനിക്കായി തിരഞ്ഞെടുത്തിരിക്കുന്നുവെന്ന് അറിഞ്ഞുകൊള്ളുവിന്‍; ഞാന്‍ വിളിച്ചപേക്ഷിക്കുമ്പോള്‍ അവിടുന്നു കേള്‍ക്കുന്നു. കോപിച്ചുകൊള്ളുക, എന്നാല്‍ പാപം ചെയ്യരുത്; നിങ്ങള്‍ കിടക്കയില്‍ വച്ചുധ്യാനിച്ചു മൗനമായിരിക്കുക. ഉചിതമായ ബലികള്‍ അര്‍പ്പിക്കുകയും കര്‍ത്താവില്‍ ആശ്രയിക്കുകയും ചെയ്യുവിന്‍. ആര് നമുക്കു നന്‍മ ചെയ്യും? കര്‍ത്താവേ, അങ്ങയുടെ മുഖകാന്തി ഞങ്ങളുടെമേല്‍ പ്രകാശിപ്പിക്കണമേ എന്നു പലരും പറയാറുണ്ട്. ധാന്യത്തിന്‍റെയും വീഞ്ഞിന്‍റെയും സമൃദ്ധിയില്‍ അവര്‍ക്കുണ്ടായതിലേറെ ആനന്ദം എന്‍റെ ഹൃദയത്തില്‍ അങ്ങു നിക്ഷേപിച്ചിരിക്കുന്നു. ഞാന്‍ പ്രശാന്തമായി കിടന്നുറങ്ങും; എന്തെന്നാല്‍, കര്‍ത്താവേ, അങ്ങുതന്നെയാണ് എനിക്കു സുരക്ഷിതത്വം നല്‍കുന്നത്.

ഖത്തറിൽ 142 കുട്ടികളുടെ ആദ്യകുര്‍ബാന നടന്നു

Image
  ഖത്തര്‍ സെന്റ് തോമസ് സീറോ മലബാര്‍ ദേവാലയത്തില്‍ 142 കുട്ടികളുടെ ആഘോഷമായ ആദ്യകുര്‍ബാന സ്വീകരണവും 28 കുട്ടികളുടെ സ്ഥൈര്യലേപനം നടന്നു. ഉജ്ജയിന്‍ അതിരൂപതാ മെത്രാപ്പോലീത്ത മാര്‍ സെബാസ്റ്റ്യന്‍ വടക്കേലിന്റെ മുഖ്യകാര്‍മികത്വത്തിലായിരുന്നു ശുശ്രൂഷകള്‍. 

വഖഫ് ബോർഡ് പിരിച്ചുവിടണം : ഭാരതീയ ജനതാ പാർട്ടി

Image
നിലവിലെ വഖഫ് ഭേദഗതി നിയമം പാലിക്കാതെ പിണറായി വിജയൻറെ നേതൃത്വത്തിലുള്ള ഇടതുപക്ഷ സർക്കാർ നിയമിച്ച വഖഫ് ബോർഡ് പിരിച്ചുവിടണമെന്ന് എറണാകുളം പ്രസ് ക്ലബ്ബിൽ നടത്തിയ വാർത്താ സമ്മേളനത്തിൽ ഭാരതീയ ജനതാ പാർട്ടി സംസ്ഥാന ഉപാധ്യക്ഷൻ അഡ്വ. ഷോൺ ജോർജ് പറഞ്ഞു. വഖഫ് ഭേദഗതി നിയമം 2025 സെക്സ് 14 പ്രകാരം ബോർഡിൽ ഉണ്ടായിരിക്കേണ്ട വ്യക്തികളുടെ മാനദണ്ഡങ്ങൾ പാലിക്കാതെയാണ് മുൻ മുഖ്യമന്ത്രിയും നിലവിലെ പ്രതിപക്ഷ നേതാവുമായ പിണറായി വിജയൻറെ നേതൃത്വത്തിലുള്ള മുൻ സംസ്ഥാനസർക്കാർ  നിയമിച്ചിട്ടുള്ളത്.  ഭാരതീയ ജനതാ പാർട്ടിയുടെ 3 നിയമസഭാ അംഗങ്ങളും നിലവിലെ വഖഫ് ബോർഡ് പിരിച്ചു വിടണം എന്ന് ആവശ്യപ്പെട്ടുകൊണ്ട് സംസ്ഥാന മുഖ്യമന്ത്രിക്ക് കത്തു നൽകുമെന്നും, സർക്കാർ ഈ വിഷയത്തിൽ നടപടി സ്വീകരിച്ചില്ലെങ്കിൽ ഭാരതീയ ജനതാ പാർട്ടി ഈ വിഷയവുമായി ബന്ധപ്പെട്ട് കേരള ഹൈകോടതിയെ സമീപിക്കും എന്നും ഷോൺ ജോർജ് പറഞ്ഞു.  മുനമ്പം ഭൂമി ഉമീദ് പോർട്ടലിൽ രജിസ്റ്റർ ചെയ്തതുമായി ബന്ധപ്പെട്ട് ഈ റജിസ്റ്ററിൽ ന്യായമായ വസ്തുക്കൾ എന്തെങ്കിലുമുണ്ടെങ്കിൽ അത്  നീക്കം ചെയ്യാനുള്ള അധികാരം കേന്ദ്രസർക്കാരിനുണ്ട്, ഈ വിഷയത്തിൽ ന്യായമായ കാര്യങ്ങൾ ഉള്ളതിനാൽ അത്...

പരസ്യമായി ക്ഷമാപണം നടത്തി ലിയോ പതിനാലാമൻ മാർപാപ്പ

Image
ചരിത്രത്തിൽ ആദ്യമായി അടിമത്തത്തെ ന്യായീകരിക്കുന്നതിൽ കത്തോലിക്കാ സഭയ്ക്ക് സംഭവിച്ച വീഴ്ചകൾ തുറന്നുപറഞ്ഞ്      പരസ്യമായി ക്ഷമാപണം നടത്തി  ലിയോ പതിനാലാമൻ മാർപാപ്പ. അടിമത്തത്തെ നൂറ്റാണ്ടുകളോളം അപലപിക്കുന്നതിൽ വത്തിക്കാന് വീഴ്ച പറ്റിയിട്ടുണ്ടെന്നും, കത്തോലിക്കാ സഭയുടെ ചരിത്രത്തിലെ ഈ കറുത്ത അധ്യായം "ക്രിസ്തീയ സ്മരണയിലെ ഒരു മുറിവാണ്"  എന്നും അദ്ദേഹം വിശേഷിപ്പിച്ചു.   മേയ് 25 ന് പുറത്തിറക്കിയ പപ്പയുടെ  ആദ്യത്തെ  ചാക്രിക ലേഖനമായ  'മാഗ്നിഫിക്ക ഹ്യൂമാനിറ്റാസ്'   എന്ന പ്രമാണത്തിലാണ് മാർപാപ്പ ഈ ചരിത്രപ്രധാനമായ മാപ്പപേക്ഷ ഉൾപ്പെടുത്തിയിരിക്കുന്നത്. ആർട്ടിഫിഷ്യൽ ഇന്റലിജൻസ് (AI) സാങ്കേതികവിദ്യയുടെ കാലഘട്ടത്തിൽ മനുഷ്യന്റെ അന്തസ്സ് കാത്തുസൂക്ഷിക്കേണ്ടതിനെക്കുറിച്ച് പ്രതിപാദിക്കുന്നതാണ് ഈ പുതിയ വത്തിക്കാൻ രേഖ. ഡിജിറ്റൽ വിപ്ലവം വഴി ഉണ്ടാകാൻ സാധ്യതയുള്ള പുതിയ രൂപത്തിലുള്ള അടിമത്തങ്ങളെയും ചൂഷണങ്ങളെയും കുറിച്ച് മുന്നറിയിപ്പ് നൽകുന്നതിനിടയിലാണ് മുൻകാലങ്ങളിൽ സഭയ്ക്ക് സംഭവിച്ച തെറ്റുകൾ അദ്ദേഹം ചൂണ്ടിക്കാണിച്ചത്.  മാർപാപ്പയുടെ പ്രസ്താവനയിലെ പ്രധാന ...

സങ്കീര്‍ത്തനങ്ങള്‍ 3 : 1-8

Image
  കര്‍ത്താവേ, എന്‍റെ ശത്രുക്കള്‍ അസംഖ്യമാണ്; അനേകര്‍ എന്നെ എതിര്‍ക്കുന്നു.  ദൈവം അവനെ സഹായിക്കുകയില്ല എന്നു പലരും എന്നെക്കുറിച്ചു പറയുന്നു. കര്‍ത്താവേ, അങ്ങാണ് എന്‍റെ രക്ഷാകവചവും എന്‍റെ മഹത്വവും; എന്നെ ശിരസ്സുയര്‍ത്തി നിറുത്തുന്നതും അവിടുന്നുതന്നെ. ഉച്ചത്തില്‍ ഞാന്‍ കര്‍ത്താവിനെ വിളിച്ചപേക്ഷിക്കുന്നു; തന്‍റെ വിശുദ്ധപര്‍വതത്തില്‍ നിന്ന് അവിടുന്ന് എനിക്ക് ഉത്തരമരുളുന്നു. ഞാന്‍ ശാന്തമായി കിടന്നുറങ്ങുന്നു, ഉണര്‍ന്നെഴുന്നേല്‍ക്കുന്നു; എന്തെന്നാല്‍, ഞാന്‍ കര്‍ത്താവിന്‍റെ കരങ്ങളിലാണ്. എനിക്കെതിരേ പാളയമടിച്ചിരിക്കുന്ന പതിനായിരങ്ങളെ ഞാന്‍ ഭയപ്പെടുകയില്ല. കര്‍ത്താവേ, എഴുന്നേല്‍ക്കണമേ! എന്‍റെ ദൈവമേ, എന്നെ രക്ഷിക്കണമേ! അങ്ങ് എന്‍റെ ശത്രുക്കളുടെ ചെകിട്ടത്തടിച്ചു; ദുഷ്ടരുടെ പല്ലുകളെ അങ്ങു തകര്‍ത്തു. വിമോചനം കര്‍ത്താവില്‍നിന്നാണ്; അവിടുത്തെ അനുഗ്രഹം അങ്ങയുടെ ജനത്തിന്‍മേല്‍ ഉണ്ടാകുമാറാകട്ടെ!

ലീഗ് സ്വാധീനം ഭരണ തലത്തിൽ.!

Image
  ക്രൈസ്തവ പിന്നോക്കാവസ്ഥ  പഠിച്ച ജസ്റ്റീസ് ജെ.ബി. കോശി കമ്മീഷന്റെ ശിപാർശകൾ, കഴിഞ്ഞ മന്ത്രിസഭ തത്വത്തിൽ അംഗീകരിച്ചിരിക്കേ, അവ നടപ്പാക്കാൻ യുഡിഎഫ് സർക്കാരിന് ആത്മാർഥമായ ആഗ്രഹവും ആർജവവും ഉണ്ടോ എന്നു സംശയിക്കേണ്ടിയിരിക്കുന്നു. ഉണ്ടായിരുന്നെങ്കിൽ, ന്യൂനപക്ഷ വകുപ്പുമന്ത്രിയായി ഒരു ക്രൈസ്‌തവനെ നിയോഗിക്കുമായിരുന്നല്ലോ. പാലൊളി കമ്മിറ്റി യുടെ ശിപാർശകൾ നടപ്പാക്കുന്ന സമയത്തെ ലൈൻ അതായിരുന്നില്ലേ? 2013ൽ ആരംഭിച്ചതു മുതൽ ഇന്നുവരെ ഈ വകുപ്പ് എന്തുകൊണ്ടാണ് ഒരു കൂട്ടർ മാത്രം കൈകാര്യം ചെയ്യുന്നത്?  എന്തുകൊണ്ടാണ് കേരളമെമ്പാടും ന്യൂനപക്ഷ കമ്മീഷനിലെ പ്രാതിനിധ്യത്തിൽ സാമുദായിക സന്തുലനം തീരെ ഇല്ലാത്തത്? എന്തുകൊണ്ടാണ് ന്യൂനപക്ഷ ക്ഷേമ ഡയറക്‌ടറേറ്റിലെ 22 ജീവനക്കാരിൽ എല്ലാവരും മുസ്‌ലിംകൾ ആയിരിക്കുന്നത്? (വിവരാവകാശ നിയമപ്രകാരം ലഭിച്ച ഈ കണക്ക് ജെ.ബി. കോശി കമ്മീഷൻ റിപ്പോർട്ടിൽ കാണാം.) എന്തുകൊണ്ടാണ് അവിടെ സുപ്പർവൈസറിൽ താഴെയുള്ള ജീവനക്കാരുടെ നിയമനത്തിനു കൃത്യമായ ചട്ടങ്ങൾ ഇല്ലാത്തത്? എന്തുകൊണ്ടാണ് പ്രധാനമന്ത്രി ജൻവികാസ് കാര്യക്രം പോലെയുള്ള പദ്ധതികൾ, മുഖ്യമായും മുസ്‌ലിം കേന്ദ്രീകൃത ജില്ലകളിൽ നടപ്പാക്കുന്നത...

സങ്കീർത്തനത്തിലൂടെ ദിവസം തുടങ്ങാം : സങ്കീര്‍ത്തനങ്ങള്‍ 2 : 1-12

Image
  ജനതകള്‍ ഇളകിമറിയുന്നതെന്തിന്? ജനങ്ങള്‍ എന്തിനു വ്യര്‍ഥമായി ഗൂഢാലോചന നടത്തുന്നു? കര്‍ത്താവിനും അവിടുത്തെ അഭിഷിക്തനും എതിരേ ഭൂമിയിലെ രാജാക്കന്‍മാര്‍ അണിനിരക്കുന്നു; ഭരണാധിപന്‍മാര്‍ കൂടിയാലോചിക്കുന്നു. അവര്‍ വച്ചവിലങ്ങുകള്‍ തകര്‍ക്കാം;അവരുടെ ചങ്ങലപൊട്ടിച്ചു മോചനം നേടാം. സ്വര്‍ഗത്തിലിരിക്കുന്നവന്‍ അതു കേട്ടു ചിരിക്കുന്നു; കര്‍ത്താവ് അവരെ പരിഹസിക്കുന്നു. അവിടുന്ന് അവരോടു കോപത്തോടെ സംസാരിക്കും; ക്രോധത്തോടെ അവരെ സംഭീതരാക്കും. എന്‍റെ വിശുദ്ധ പര്‍വതമായ സീയോനില്‍ ഞാനാണ് എന്‍റെ രാജാവിനെ വാഴിച്ചതെന്ന് അവിടുന്ന് അരുളിച്ചെയ്യും. കര്‍ത്താവിന്‍റെ കല്‍പന ഞാന്‍ വിളംബരം ചെയ്യും; അവിടുന്ന് എന്നോട് അരുളിച്ചെയ്തു: നീ എന്‍റെ പുത്രനാണ്; ഇന്നു ഞാന്‍ നിനക്കു ജന്‍മം നല്‍കി. എന്നോടു ചോദിച്ചുകൊള്ളുക, ഞാന്‍ നിനക്കു ജനതകളെ അവകാശമായിത്തരും; ഭൂമിയുടെ അതിരുകള്‍ നിനക്ക് അധീനമാകും. ഇരുമ്പുദണ്ഡുകൊണ്ടു നീ അവരെ തകര്‍ക്കും, മണ്‍പാത്രത്തെയെന്നപോലെ നീ അവരെ അടിച്ചുടയ്ക്കും. രാജാക്കന്‍മാരേ, വിവേകമുള്ളവരായിരിക്കുവിന്‍, ഭൂമിയുടെ അധിപന്‍മാരേ, സൂക്ഷിച്ചുകൊള്ളുവിന്‍. ഭയത്തോടെ കര്‍ത്താവിനു ശുശ്രൂഷചെയ്യുവിന്‍; വിറയലോടെ അവിടുത്തെ ...

സങ്കീര്‍ത്തനങ്ങള്‍ 1 : 1-6

Image
  ദുഷ്ടരുടെ ഉപദേശം സ്വീകരിക്കുകയോ പാപികളുടെ വഴിയില്‍ വ്യാപരിക്കുകയോ പരിഹാസകരുടെ പീഠങ്ങളിലിരിക്കുകയോ ചെയ്യാത്തവന്‍ ഭാഗ്യവാന്‍. അവന്‍റെ ആനന്ദം കര്‍ത്താവിന്‍റെ നിയമത്തിലാണ്; രാവും പകലും അവന്‍ അതിനെക്കുറിച്ചു ധ്യാനിക്കുന്നു. നീര്‍ച്ചാലിനരികേ നട്ടതും യഥാകാലം ഫലം തരുന്നതും ഇലകൊഴിയാത്തതുമായ വൃക്ഷംപോലെയാണ് അവന്‍; അവന്‍റെ പ്രവൃത്തികള്‍ സഫലമാകുന്നു. ദുഷ്ടര്‍ ഇങ്ങനെയല്ല, കാറ്റു പറത്തുന്ന പതിരുപോലെയാണ് അവര്‍. ദുഷ്ടര്‍ക്കുന്യായവിധിയെ നേരിടാന്‍ കഴിയുകയില്ല; പാപികള്‍ക്കു നീതിമാന്‍മാരുടെ ഇടയില്‍ ഉറച്ചുനില്‍ക്കാനും കഴിയുകയില്ല. കര്‍ത്താവു നീതിമാന്‍മാരുടെ മാര്‍ഗം അറിയുന്നു; ദുഷ്ടരുടെ മാര്‍ഗം നാശത്തില്‍ അവസാനിക്കും

എന്താണ് പെന്തക്കുസ്താ?

Image
  ‘അൻപതാമത് ദിവസം’ എന്നാണ് ‘പെന്തക്കുസ്താ’ (Pentecostés) എന്ന വാക്കിന്റെ അർഥം. ഈസ്റ്റർ (ഉത്ഥാന) തിരുനാളിന് ശേഷം കൃത്യം അൻപതാം നാളാണ് സഭ ഈ ദിനം ആഘോഷിക്കുന്നത്. കത്തോലിക്കാ വിശ്വാസികളെ സംബന്ധിച്ചിടത്തോളം ഇത് വെറുമൊരു ചരിത്രസ്മരണ മാത്രമല്ല, ഇന്നും തുടർന്നുപോരുന്ന ഒരു ജീവസ്സുറ്റ ആത്മീയ അനുഭവമാണ്. ക്രിസ്തുവിന്റെ വാഗ്ദാനപ്രകാരം, ഒരുമിച്ചുകൂടി പ്രാർഥിച്ചുകൊണ്ടിരുന്ന അപ്പസ്തോലന്മാരുടെ മേൽ പരിശുദ്ധാത്മാവ് പെയ്തിറങ്ങിയ സംഭവമാണ് ഇതിന്റെ പശ്ചാത്തലം. ബൈബിളിലെ അപ്പസ്തോലന്മാരുടെ പ്രവർത്തനങ്ങളിൽ വിവരിക്കുന്നതുപോലെ, യേശുവിന്റെ അമ്മയായ മറിയത്തോടൊപ്പം ശിഷ്യന്മാർ പ്രാർഥനയിൽ മുഴുകിയിരിക്കുമ്പോൾ പെട്ടെന്ന് ആകാശത്തുനിന്ന് ശക്തമായ കാറ്റടിയ്ക്കുകയും, അഗ്നിനാളങ്ങളുടെ രൂപത്തിൽ പരിശുദ്ധാത്മാവ് അവരുടെ മേൽ വന്നിരിക്കുകയും ചെയ്തു. ഈ ദിവ്യാനുഭവം അതുവരെ ഭയം കാരണം ഒളിച്ചിരുന്ന ശിഷ്യന്മാരെ ധീരന്മാരാക്കി മാറ്റി. അവർ യാതൊരു ഭയവുമില്ലാതെ സുവിശേഷം പ്രഘോഷിക്കാൻ തെരുവുകളിലേക്ക് ഇറങ്ങി. അതുകൊണ്ടുതന്നെയാണ് പെന്തക്കുസ്തായെ ‘സഭയുടെ ജന്മദിനം’ എന്ന് വിശേഷിപ്പിക്കുന്നത്. എന്തുകൊണ്ട് സഭ ഇത് ആഘോഷിക്കുന്നു? ഈ തിരുനാൾ ആഘോഷിക്കുന്നതി...

കുഞ്ഞുമക്കളെ പെന്തക്കുസ്താ ദിനത്തിനായി ഒരുക്കാം

Image
വീണ്ടും ഒരു പെന്തക്കുസ്താ ദിനത്തിനായി ഒരുങ്ങുകയാണ് നാം. ഈ ദിനത്തിന്റെ പ്രാധാന്യം മുതിർന്നവർക്ക് അറിയാമെങ്കിലും കൊച്ചുകുട്ടികൾക്ക് അത് അറിയില്ലായിരിക്കാം. എന്നാൽ സഭയിലെ പ്രധാനപ്പെട്ട ദിനം എന്ന നിലയിൽ പെന്തക്കുസ്താ തിരുനാൾദിനം ആചരിക്കാൻ അവരെ ഒരുക്കേണ്ടത് ആവശ്യമാണ്. അതിനു മാതാപിതാക്കളെ സഹായിക്കുന്ന ഏതാനും മാർഗങ്ങൾ ഇതാ. 1. പരിശുദ്ധാത്മാവിനെ കുഞ്ഞുങ്ങൾക്കു പരിചയപ്പെടുത്താം പരിശുദ്ധാത്മാവ് ആരാണെന്നും എന്താണെന്നും കുട്ടികൾക്ക് പറഞ്ഞുകൊടുക്കാം. ഈശോ അയച്ച സഹായകനാണെന്നും പരിശുദ്ധ ത്രിത്വത്തിലെ മൂന്നാമത്തെ ആളാണെന്നുമുള്ള വിവരങ്ങൾ കുഞ്ഞിന് മനസ്സിലാകുന്ന വിധത്തിൽ പറഞ്ഞുകൊടുക്കാം. അതിന് മാതാപിതാക്കൾക്ക് അവരുടെ കുഞ്ഞുങ്ങൾക്ക് മനസ്സിലാകുന്ന മാർഗം സ്വീകരിക്കാം. ചിത്രങ്ങൾ കാണിക്കാം, പരിശുദ്ധാത്മാവിനെക്കുറിച്ചുള്ള വീഡിയോകൾ കാണിക്കാം അങ്ങനെ എന്തുമാകാം. 2. നമ്മുടെ ജീവിതത്തിൽ പരിശുദ്ധാത്മാവിന്റെ പ്രാധാന്യം എന്താണെന്നു പറഞ്ഞുകൊടുക്കാം പരിശുദ്ധാത്മാവിനെക്കുറിച്ചു പറഞ്ഞുകൊടുക്കുമ്പോൾ നമ്മുടെ ജീവിതത്തിൽ പരിശുദ്ധാത്മാവിന്റെ പ്രാധാന്യം എന്താണെന്നും അവിടുത്തെ വരദാനങ്ങളെക്കുറിച്ചും പറഞ്ഞുകൊടുക്കാം. തെറ്റും ശരിയും ത...

മുനമ്പത്തെ 404 ഏക്കർ ഭൂമി വഖഫ് പോർട്ടലിൽ രജിസ്റ്റർ ചെയ്തു.

Image
  എറണാകുളം: തെരഞ്ഞെടുപ്പ് കഴിഞ്ഞ് 10 മിനിറ്റായത് മുഖ്യമന്ത്രി വി ഡി സതീശൻ അറിഞ്ഞില്ല. മുനമ്പത്തെ 404 ഏക്കർ ഭൂമി വഖഫ് പോർട്ടലായ ഉമീദിൽ രജിസ്റ്റർ ചെയ്തു. ഭൂമിയുടെ മുതവല്ലി സ്ഥാനം വഖഫ് ബോർഡ് ഏറ്റെടുത്താണ് രജിസ്ട്രേഷൻ പൂർത്തീകരിച്ചത്. ഭൂമി വഖഫ് അല്ല എന്ന് ഫറൂഖ് കോളേജ് നിലപാടെടുത്തതിനാൽ ഭൂമിയുടെ ഉടമസ്ഥാവകാശം അഥവാ മുതവല്ലി സ്ഥാനം ഫറൂഖ് കോളേജിൽ നിന്നും വഖഫ് ബോർഡ് ഏറ്റെടുക്കുകയായിരുന്നു. ഇസ്ലാമിക അധിനിവേശത്തിന്റെ ഒരു കറുത്തമുഖമായി ഇതിനെ കണക്കാക്കണം. മുനമ്പത്തെ ഈ ഭൂമിയുടെ നിലവിലെ കൈവശക്കാരായ ഇരുനൂറോളം കുടുംബങ്ങൾ റവന്യൂ അവകാശങ്ങൾക്കായി നിയമപോരാട്ടത്തിലാണ്. മുനമ്പത്ത് പ്രശ്നം പരിഹരിക്കാൻ തനിക്ക് 10 മിനിറ്റ് മതിയെന്ന് വി ഡി സതീശൻ മുൻപ് പ്രഖ്യാപിച്ചിരുന്നു. ഇങ്ങനെയാവും അദ്ദേഹത്തിൻറെ പ്രശ്ന പരിഹാരമെന്ന് മുഖ്യമന്ത്രി സ്ഥാനത്തേക്ക് അദ്ദേഹത്തിന് വേണ്ടി ജമാഅത്തെ ഇസ്ലാമിയും മുസ്ലിം ലീഗും ഒരുപോലെ വാശിപിടിച്ചപ്പോൾ തന്നെ മനസ്സിലായതാണ്. മുനമ്പത്ത് വക്കഫ് ഭൂമി അല്ലെന്നാണ് ഹൈക്കോടതിയുടെ നിലപാട്. എന്നിട്ടും  ഭൂമി വഖഫാണെന്ന നിലപാടാണ് എപ്പോഴും വഖഫ് ബോർഡ് സ്വീകരിച്ചത്. ഇതിന്‍റെ തുടർച്ചയാണ് മുനമ്പത്തെ 404...

ഓപ്പറേഷന്‍ തൂഫാന് സമ്പൂര്‍ണ്ണ പിന്തുണ : കെ.സി.ബി.സി. മദ്യ-ലഹരി വിരുദ്ധ സമിതി

Image
  ഓപ്പറേഷന്‍ തൂഫാന്‍ ദി നാര്‍ക്കോ ഹണ്ടിന് സമ്പൂര്‍ണ്ണ പിന്തുണ - കെ.സി.ബി.സി. മദ്യ-ലഹരി വിരുദ്ധ സമിതി സംസ്ഥാനത്തെ ലഹരിമാഫിയയെ അമര്‍ച്ച ചെയ്യാന്‍ സംസ്ഥാന ആഭ്യന്തര വകുപ്പ് രൂപം നല്‍കിയിരിക്കുന്ന ഓപ്പറേഷന്‍ തൂഫാന്‍ ദി നാര്‍ക്കോ ഹണ്ട് പദ്ധതിക്ക് സമ്പൂര്‍ണ്ണ പിന്തുണയും സഹകരണവും നല്‍കുമെന്ന് കെ.സി.ബി.സി. മദ്യ-ലഹരി വിരുദ്ധ സമിതി ചെയര്‍മാന്‍ ബിഷപ് അംബ്രോസ് പുത്തന്‍വീട്ടിലും കമ്മീഷന്‍ സെക്രട്ടറി ഫാ. തോമസ് സൈജു ചിറയിലും സംസ്ഥാന സെക്രട്ടറി പ്രസാദ് കുരുവിളയും അറിയിച്ചു. ഉപയോഗിക്കുന്നവനെ കണ്ടെത്തിയാല്‍ വാഹകനെയും ഉറവിടത്തെയും കണ്ടെത്തി ഉന്‍മൂലം ചെയ്യാന്‍ സാധിക്കും. അതിര്‍ത്തി സംസ്ഥാനങ്ങളെ കൂടി ലഹരിവേട്ടയില്‍ ഉള്‍പ്പെടുത്തണമെന്നത് കെ.സി.ബി.സിയുടെ അഭിപ്രായം കൂടിയാണ്.വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ പരിസരങ്ങളില്‍ യാതൊരു കാരണവുംകൂടാതെ സ്ഥിരം തമ്പടിക്കുകയും കുട്ടികളെ സ്വാധീനിക്കുകയും ചെയ്യുന്നവരെ കസ്റ്റഡിയിലാക്കാന്‍ ഷാഡോ പോലീസിനെ നിയോഗിക്കണം.

ഡി സി എൽ തൊടുപുഴ പ്രവിശ്യാ ക്യാമ്പിനു കൊടിയിറങ്ങി

Image
അറക്കുളം : സെൻ്റ് മേരീസ് എച്ച് എസ് എസിൽ നടന്ന ഡി സി എൽ തൊടുപുഴ പ്രവിശ്യയുടെ നാലാമത് ത്രിദിന പെറ്റ്സ് ക്യാമ്പിനു കൊടിയിറങ്ങി  .   പ്രതിഭാ സംഗമം ഡീൻ കുര്യാക്കോസ് എം.പി ഉദ്ഘാടനം ചെയ്തു . ജില്ലാ പഞ്ചായത്ത് അംഗം സജി പി ജോസ്  മുഖ്യപ്രഭാഷണം നടത്തി . രാഷ്ട്രദീപിക ഡയറക്ടർ റവ : ഡോ : തോമസ് പോത്തനാമുഴി  സമാപന സന്ദേശം നൽകി . ക്യാമ്പ് ജനറൽ കൺവീനർ പ്രവിശ്യാ കോ - ഓർഡിനേറ്റർ റോയ് ജെ കല്ലറങ്ങാട്ട് അധ്യക്ഷത വഹിച്ചു . ബ്ലോക്ക് മെംബർ സ്‌റ്റീഫൻ ജോർജ് ക്യാമ്പ് പത്രം പ്രകാശനം ചെയ്തു . ഫാ : ജോർജ് ഞാറ്റുതൊട്ടിയിൽ ബഹുമതി പത്രങ്ങൾ വിതരണം ചെയ്തു  ക്യാമ്പ് ചീഫ് കുരുവിള ജേക്കബ് , തോമസ് കുണിഞ്ഞി , സിബി കണിയാരകം , ഇവാന ജോ , അഗസ്റ്റിൻ ബിനോയി , അർളിൻ ട്രിസ അബി ,  ബെസ്‌റ്റ് ക്യാമ്പംഗങ്ങളായ മിക്കി രാജേഷ് ( സെൻ്റ് ജോർജ് കോതമംഗലം ) , അഖിൽ ജെയ്സൺ (സെൻ്റ് മേരീസ് അറക്കുളം ) , ഡയറക്ടർമാരായ അഞ്ജലി അനിൽ , സൗമ്യ ജോൺ , ലില്ലി പെരുംപുഴ , കൊച്ചുറാണി ജോയി , നിഷ തോമസ് , ബിൻസി കെ. എ എന്നിവർ പ്രസംഗിച്ചു  പുരസ്‌കാര വിതരണവും നടത്തി . *വിജയികൾ*   മോഡൽ ക്യാമ്പംഗങ്ങൾ : ദാൻ അലക്സ് റോഷൻ (സെൻ്റ്...

സി. അൽഫോൻസ SVM (87) നിര്യാതയായി

Image
കോട്ടയം : വിസിറ്റേഷൻ സന്ന്യാസിനീ സമൂഹാംഗമായ സി. അൽഫോൻസ SVM (87)  നിര്യാതയായി. ചേർപ്പുങ്കൽ ഇടവക, പതീപ്ലാക്കിൽ പരേതരായ മാത്യു ഉലഹാന്നാൻ - അന്നമ്മ ദമ്പതികളുടെ  മകളാണ്. ലീലാമ്മ, ക്ലാരമ്മ, വത്സമ്മ, സെലിൻ പരേതരായ മാത്തുകുട്ടി, ജോൺ, മേരി, സി ഔറേലിയ SVM,  എന്നിവർ സഹോദരങ്ങളാണ്. BCM കോളേജ് പ്രിൻസിപ്പൽ, കോൺഗ്രിഗേഷന്റെ ജനറൽ പ്രൊക്കൂറേറ്റർ എന്നീ നിലകളിൽ ശ്രദ്ധേയമായ സേവനം ചെയ്ത സിസ്റ്റർ B.C.M ഹോസ്റ്റൽ, കോട്ടയം സെന്റ് ആൻസ്, പീരുമേട്, വിസിറ്റേഷൻ ജനറലേറ്റ്, ബൈസൺവാലി, ഗാന്ധി നഗർ ഹോസ്റ്റൽ, മ്രാല, കുമരകം, എന്നിവിടങ്ങളിലും ശുശ്രൂഷ ചെയ്തിട്ടുണ്ട്. മൃതദേഹം 25-05-2026, തിങ്കളാഴ്ച  രാവിലെ 9.00 ന് കിടങ്ങൂർ  ലിറ്റിൽ ലൂർദ് വിസിറ്റേഷൻ മഠം ചാപ്പലിൽ പൊതുദർശനത്തിന് വയ്ക്കും. മൃതസംസ്കാര ശുശ്രൂഷകൾ ഉച്ചകഴിഞ്ഞു 2. 30 ന് ആരംഭിയ്ക്കും. തുടർന്ന് വൈകുന്നേരം 4 മണിയോടെ സമാപന ശുശ്രൂഷകൾക്ക് ശേഷം മൃതദേഹം മോക്ഷപുരയിൽ സംസ്കരിക്കും.

165 കപ്പൂച്ചിൻ വൈദികർ പങ്കെടുത്ത കുർബാന ഭരണങ്ങാനത്ത്

Image
  ഭരണങ്ങാനം : സെൻറ് ജോസഫ് കേരള കപ്പുച്ചിൻ പ്രോവിൻസിന്റെ പുതുതായി തെരഞ്ഞെടുക്കപ്പെട്ട പ്രൊവിൻഷ്യാളിൻ്റെയും കൗൺസിലർമാരുടെയും മുഖ്യകാർമികത്വത്തിൽ ഇന്നലെ മെയ് 19ന് ഭരണങ്ങാനം അൽഫോൻസാ തീർത്ഥാടന കേന്ദ്രത്തിൽ ദിവ്യബലി അർപ്പിച്ചു. കപ്പൂച്ചിൻ സഭയിൽ പെട്ട 165 ഓളം വൈദികർ ദിവ്യബലിയിൽ പങ്കുചേർന്നു.പ്രൊവിൻഷ്യാൾ ആയി  ഫാ .സരീഷ്, കൗൺസിലർമാരായി ഫാ. ജെയിംസ്, ഫാ. മാർട്ടിൻ, ഫാ.ആൻറണി, ഫാ. സോമി എന്നിവരാണ് തെരഞ്ഞെടുക്കപ്പെട്ടത്.

ഓര്‍ത്തഡോക്‌സ് സഭയുടെ എപ്പിസ്‌കോപ്പല്‍ സുന്നഹദോസ് സമാപിച്ചു

Image
  മലങ്കര യാക്കോബായ സുറിയാനി ഓര്‍ത്തഡോക്‌സ് സഭയുടെ പരിശുദ്ധ എപ്പിസ്‌കോപ്പല്‍ സുന്നഹദോസ് സമാപിച്ചു പുത്തന്‍കുരിശ് : മലങ്കര യാക്കോബായ സുറിയാനി സഭയെ ഏഴ് ഭദ്രാസനങ്ങളായി തിരിച്ച് മെത്രാപ്പോലീത്തന്മാരെ വാഴിച്ച് സഭയില്‍ ജനാധിപത്യ ഭരണസംവിധാനത്തിന് തുടക്കം കുറിച്ച 1876-ല്‍ ആകമാന സുറിയാനി ഓര്‍ത്തഡോക്‌സ് സഭയുടെ പരമാദ്ധ്യക്ഷന്‍ മോറാന്‍ മോര്‍ ഇഗ്നാത്തിയോസ് പത്രോസ് മൂന്നാമന്‍ പാത്രിയര്‍ക്കീസ് ബാവായുടെ അദ്ധ്യക്ഷതയില്‍ നടത്തപ്പെട്ട മുളന്തുരുത്തി സുന്നഹദോസിന്റെ ശതോത്തര രജത ജൂബിലി ആഘോഷങ്ങള്‍ 2026 നവംബര്‍ മാസത്തില്‍ സഭാ തലത്തില്‍ സമുചിതമായി ആഘോഷിക്കുവാന്‍ തീരുമാനിച്ചു. മുളന്തുരുത്തി സുന്നഹദോസിന്റെ മുഖ്യ സംഘാടകനായിരുന്ന പരുമലയില്‍ കബറടങ്ങിയിരിക്കുന്ന പരിശുദ്ധനായ ഗ്രിഗോറിയോസ് കൊച്ചു തിരുമേനിയുടെ 125-ാം മത് ദു:ഖ്‌റോനോയും ചേര്‍ന്ന് ആഘോഷിക്കുവാന്‍ തീരുമാനമെടുത്തു. സഭയുടെ എപ്പിസ്‌ക്കോപ്പസിയും ജനാധിപത്യവും കോര്‍ത്തിണക്കികൊണ്ടുള്ള ഭരണ ക്രമീകരണവും, സഭയുടെ വിശ്വാസ പാരമ്പര്യങ്ങളെ വ്യക്തമായി നിര്‍വചിച്ച സുന്നഹദോസ് തീരുമാനങ്ങളും മലങ്കര സഭയുടെ മാഗ്നകാര്‍ട്ട എന്ന് വിശേഷിപ്പിക്കപ്പെടുന്നു. പരി. പാത്രിയര്‍ക്കീസ് ബാവാ...

ക്രൈസ്തവ മിഷ്ണറിമാര്‍ക്കെതിരെ വീണ്ടും വിഷം തുപ്പി ആർഎസ്എസ് മുഖവാരിക 'കേസരി'

Image
  തിരുവനന്തപുരം: പാവങ്ങളെ ചേര്‍ത്തുപിടിക്കുന്ന ക്രൈസ്തവ മിഷ്ണറിമാര്‍ക്കെതിരെ വിഷം തുപ്പി ആർഎസ്എസ് മുഖവാരികയുടെ ലേഖനം. 'കേസരി' വാരികയുടെ മെയ് മാസ ലക്കത്തിലാണ് "മാവോയിസ്റ്റുകളുടെ മിഷ്ണറി ബന്ധങ്ങള്‍" എന്ന പേരില്‍ വിഷലിപ്തമായ ലേഖനം ഉള്‍ക്കൊള്ളിച്ചിരിക്കുന്നത്. ക്രൈസ്തവ മിഷൻ പ്രവർത്തനങ്ങളെ അപകീർത്തിപ്പെടുത്തുകയും, സാമൂഹിക സേവന പ്രവർത്തനങ്ങളെ മാവോയിസ്റ്റുകളുമായുള്ള ബന്ധമായി ചിത്രീകരിച്ചുമാണ് ലേഖനം . രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ വിദ്യാഭ്യാസം, ആരോഗ്യസംരക്ഷണം, സാമൂഹിക ഉന്നമനം തുടങ്ങിയ വിവിധ മേഖലകളിൽ ക്രൈസ്തവ മിഷ്ണറിമാര്‍ നൽകിയ സംഭാവനകളെ മോശമായി ചിത്രീകരിക്കുന്നതാണ് അനിൽ ഐക്കര എന്നയാള്‍ എഴുതിയിരിക്കുന്ന ലേഖനം. സാമൂഹിക സേവനം ഉപയോഗിച്ച് മതം ലക്ഷ്യമിട്ട് പ്രവര്‍ത്തിക്കുന്ന ക്രിസ്ത്യന്‍ മിഷ്ണറിമാരില്‍ നിന്നും മറ്റ് സമാന ചിന്താഗതിക്കാരായ സംഘടനകളില്‍ നിന്നും അര്‍ബന്‍ നക്‌സലുകള്‍ പിന്തുണ ശേഖരിക്കുന്നുണ്ടെന്ന അടിസ്ഥാനരഹിതമായ ആരോപണമാണ് ലേഖനത്തില്‍ ഉന്നയിക്കുന്നത്. ഭാരതത്തിലെ വനവാസ മേഖലകള്‍ കേന്ദ്രീകരിച്ച് ആസൂത്രിതവും സംഘടിതവുമായ മതംമാറ്റങ്ങള്‍ നടത്തുന്നതിനുവേണ്ടി അമേരിക്കയില്‍ നിന്ന്...

മാഗ്നിഫിക്ക ഹുമാനിത്താസ്": ലെയോ മാർ പാപ്പയുടെ പ്രഥമ ചാക്രികലേഖനം

Image
  മാഗ്നിഫിക്ക ഹുമാനിത്താസ്": ലെയോ മാർ പാപ്പയുടെ പ്രഥമ ചാക്രികലേഖനം ലെയോ പതിനാലാമന്‍ മാര്‍പാപ്പയുടെ പ്രഥമ ചാക്രികലേഖനം ഈ വരുന്ന 25നു പുറത്തിറക്കും. 'നിർമ്മിത ബുദ്ധിയുടെ യുഗത്തിൽ മനുഷ്യവ്യക്തിയുടെ സംരക്ഷണം' എന്ന പ്രമേയത്തെ ആധാരമാക്കി "മാഗ്നിഫിക്ക ഹുമാനിത്താസ്" എന്ന പേരിലാണ് ചാക്രികലേഖനം പുറത്തിറക്കുന്നത്.

ടൈംസ് ഓഫ് ഇന്ത്യ ദിനപത്രം മാപ്പുപറയണമെന്ന് സേവ് ചർച്ച് ഫോറം

Image
  കോട്ടയം:  അന്ത്യ അത്താഴ ചിത്രം വികലമാക്കിയ ടൈംസ് ഓഫ് ഇന്ത്യ ദിനപത്രം മാപ്പുപറയണമെന്ന് സേവ് ചർച്ച് ഫോറം. ക്രൈസ്തവ വിശ്വാസത്തിൻറെ അടിസ്ഥാന ശിലയായ സംഭവത്തെ ചിത്രീകരിക്കുന്ന പവിത്രമായ ആ പെയിന്റിങ്ങിന് ടൈംസ് ഓഫ് ഇന്ത്യ ദിനപത്രം അങ്ങേയറ്റം അപമാനിച്ചിട്ടും സഭാ നേതൃത്വം ഇതിനെതിരെ പ്രതികരിക്കാത്തത് മാപ്പർഹിക്കാത്ത കുറ്റമാണെന്നും സേവ് ചർച്ച് ഫോറം പറഞ്ഞു . ഇക്കഴിഞ്ഞ ദിവസത്തെ ടൈംസ് ഓഫ് ഇന്ത്യ ദിനപത്രത്തിലാണ് കേരളത്തിലെ കോൺഗ്രസിന്റെ നെറികെട്ട കസേരകളിയെ സൂചിപ്പിച്ചുകൊണ്ട് വി ഡി സതീശനെ യേശുവിൻറെ സ്ഥാനത്തും ബാക്കി സ്ഥാനമോഹികളെ ശിഷ്യന്മാരുടെ സ്ഥാനത്തും ചിത്രീകരിച്ചുകൊണ്ടുള്ള ഫോട്ടോ അതു സംബന്ധിച്ചുള്ള ലേഖനത്തോടൊപ്പം ടൈംസ് ഓഫ് ഇന്ത്യ പ്രസിദ്ധീകരിച്ചത്. ഈ കസേരകളിക്കും കുതികാൽവെട്ടിനും യേശുവിനെയും ശിഷ്യന്മാരെയും ഉപമിച്ചത് എത്ര നിന്ദ്യമായി പോയി എന്ന് ഇതേവരെ സഭാ നേതൃത്വത്തിന് മനസ്സിലായിട്ടില്ല എന്നാണോ ഉദ്ദേശിക്കുന്നത് എന്ന് സേവ് ചർച്ച് ഫോറം വക്താവ് ബോബി ജോസഫ് ചോദിച്ചു. കെ സി വൈ എം ലാറ്റിൻ സ്റ്റേറ്റ് കമ്മിറ്റിയും കാസയും മാത്രമാണ് ഇതിന് അപലപിച്ചു കണ്ടത്. ബിജെപി ക്കും എൽഡിഎഫിനും എതിരെ ഉറഞ്ഞുതുള്ളുന്ന...

വി ഡി സതീശൻ മുഖ്യമന്ത്രി ; പണി തുടങ്ങി ലീഗ്

Image
  ലീഗിൻറെ സമ്മർദ്ദം ഫലിച്ചു. വി.ഡി സതീശൻ മുഖ്യമന്ത്രിയാകും എന്ന് ഹൈക്കമാൻ്റ് പ്രഖ്യാപനം വന്നതിന് തൊട്ടു പിറകെ തന്നെ മുൻപ് പ്രതീക്ഷിച്ചിരുന്നതും ഭയന്നിരുന്നതുമായ ആ കാര്യത്തിന് തൊടുപുഴയിൽ തുടക്കമായി. ഭീഷണി മുദ്രാവാക്യവുമായി മുസ്ലിം ലീഗ് പ്രവർത്തകർ തൊടുപുഴയിൽ തെരുവിലിറങ്ങി. ലീഗ് ഭരിക്കും കേരള മണ്ണിൽ, ലീഗ് പറയും നിയമങ്ങൾ.. പെരുന്നയിലുള്ളോരു നായരേ..ആലപ്പുഴയിലെ വെള്ളാപ്പള്ളീ.. വെള്ളാപ്പള്ളി തെമ്മാടി..വല്ലാണ്ടങ് ചൊറിയല്ലേ.. വല്ലാണ്ടങ് ചൊറിയല്ലേ.. ലീഗാ ടാ , ഇത് ലീഗാ ടാ"..എന്നായിരുന്നു പ്രകടനത്തിലെ മുദ്രാവാക്യങ്ങൾ.  മാർ കല്ലറങ്ങാട്ടിനെ അറസ്റ്റ് ചെയ്ത് ജയിലിൽ അടയ്ക്കണം എന്ന് പറഞ്ഞ വി ഡി സതീശൻ മുഖ്യമന്ത്രിയായാൽ കേരളം ഭരിക്കുന്നത് മുസ്ലിം ലീഗും ജമാഅത്ത് ഇസ്ലാമിയും ആയിരിക്കും എന്നുള്ള പ്രചാരണം ശരി വയ്ക്കുന്ന തരത്തിലായി ആദ്യദിനം തന്നെയുള്ള മുസ്ലിംലീഗിന്റെ പ്രകടനം. യാതൊരു നിലപാടുകളും ഇല്ലാതെ മുസ്ലിം പ്രീണന നയംമാത്രം കൈമുതലാക്കിയ വി ഡി സതീശനെ ക്രൈസ്തവ സഭാ നേതൃത്വങ്ങൾ പലരും ഇന്ന് പരസ്യമായി അഭിനന്ദിക്കുന്നുണ്ടായിരുന്നു. സീറോ മലബാർ സഭയുടെ സിനഡ് നടക്കുന്ന വേളയിൽ അസമയത്ത് കയറിയെത്തിയ വിഡി സതീശന് ...

വി ഡി മുഖ്യമന്ത്രിയാകുമോ? ആശങ്കയിൽ ക്രൈസ്തവർ

Image
  കോട്ടയം : കേരള മുഖ്യമന്ത്രി ആരെന്ന പ്രഖ്യാപനം നാളെ ഉണ്ടാകുമെന്ന് കോൺഗ്രസ് ഹൈക്കമാൻ്റിന്റെ പ്രഖ്യാപനം വന്നതോടെ കേരളത്തിലെ ക്രൈസ്തവരും ആശങ്കയിൽ.വി ഡി സതീശൻ മുഖ്യമന്ത്രിയാകുന്നതിൽ ക്രൈസ്തവർക്ക് വലിയ ആശങ്കയാണ് ഉള്ളത്. ഇതേ ആശങ്ക തന്നെ ഇന്ന് എൻഎസ്എസ് പ്രകടിപ്പിച്ചു കഴിഞ്ഞു.  മുസ്ലിം ലീഗ് അടക്കമുള്ള ഇസ്ലാമിക സംഘടനകൾ സതീശന് വേണ്ടി ശക്തമായി വാദിച്ചതോടെ മുൻധാരണകൾ ശരിയെന്ന് തെളിഞ്ഞിരിക്കുകയാണ്. വി ഡി സതീശൻ മുഖ്യമന്ത്രിയായാൽ കേരളം ഭരിക്കുക മുസ്ലിം ലീഗോ  ജമാഅത്ത് ഇസ്ലാമിയോ ആയിരിക്കുമെന്ന പ്രചാരണം ഏതാണ്ട് ശരിയാകുന്ന ലക്ഷണമാണ് കാണുന്നത്.  ഭൂമി ഉരുണ്ടതാണെന്ന് ഖുർആനിൽ എഴുതിയിരുന്നു എന്ന് തുടങ്ങിയ സതീശന്റെ സുഖിപ്പിക്കൽ പ്രസംഗങ്ങൾക്കൊപ്പം തന്നെ പാലാ ബിഷപ്പ് മാർ ജോസഫ് കല്ലറങ്ങാട്ടിനെതിരെ എസ്ഡിപിഐ അടക്കമുള്ളവരോട് ചേർന്ന് നിന്നുകൊണ്ട് പിതാവിനെ അറസ്റ്റ് ചെയ്യണമെന്ന് ആക്രോശിച്ച വി ഡി  സതീശനെ ക്രിസ്ത്യാനികൾക്ക് മറക്കാൻ പറ്റില്ല. കാക്കനാട് സെൻറ് തോമസിൽ മൗണ്ടിൽ വന്നു വി ഡി സതീശൻ കുമ്പിട്ടപ്പോൾ ഏതെങ്കിലും സഭാ പിതാക്കന്മാരുടെ മനസ്സിളകി യിട്ടുണ്ടെങ്കിൽ അത് സീറോ മലബാർ സഭയ്ക്ക് അത്ര ഗുണകരമാവ...