വി ഡി മുഖ്യമന്ത്രിയാകുമോ? ആശങ്കയിൽ ക്രൈസ്തവർ

 കോട്ടയം : കേരള മുഖ്യമന്ത്രി ആരെന്ന പ്രഖ്യാപനം നാളെ ഉണ്ടാകുമെന്ന് കോൺഗ്രസ് ഹൈക്കമാൻ്റിന്റെ പ്രഖ്യാപനം വന്നതോടെ കേരളത്തിലെ ക്രൈസ്തവരും ആശങ്കയിൽ.വി ഡി സതീശൻ മുഖ്യമന്ത്രിയാകുന്നതിൽ ക്രൈസ്തവർക്ക് വലിയ ആശങ്കയാണ് ഉള്ളത്. ഇതേ ആശങ്ക തന്നെ ഇന്ന് എൻഎസ്എസ് പ്രകടിപ്പിച്ചു കഴിഞ്ഞു. 


മുസ്ലിം ലീഗ് അടക്കമുള്ള ഇസ്ലാമിക സംഘടനകൾ സതീശന് വേണ്ടി ശക്തമായി വാദിച്ചതോടെ മുൻധാരണകൾ ശരിയെന്ന് തെളിഞ്ഞിരിക്കുകയാണ്. വി ഡി സതീശൻ മുഖ്യമന്ത്രിയായാൽ കേരളം ഭരിക്കുക മുസ്ലിം ലീഗോ  ജമാഅത്ത് ഇസ്ലാമിയോ ആയിരിക്കുമെന്ന പ്രചാരണം ഏതാണ്ട് ശരിയാകുന്ന ലക്ഷണമാണ് കാണുന്നത്. 


ഭൂമി ഉരുണ്ടതാണെന്ന് ഖുർആനിൽ എഴുതിയിരുന്നു എന്ന് തുടങ്ങിയ സതീശന്റെ സുഖിപ്പിക്കൽ പ്രസംഗങ്ങൾക്കൊപ്പം തന്നെ പാലാ ബിഷപ്പ് മാർ ജോസഫ് കല്ലറങ്ങാട്ടിനെതിരെ എസ്ഡിപിഐ അടക്കമുള്ളവരോട് ചേർന്ന് നിന്നുകൊണ്ട് പിതാവിനെ അറസ്റ്റ് ചെയ്യണമെന്ന് ആക്രോശിച്ച വി ഡി  സതീശനെ ക്രിസ്ത്യാനികൾക്ക് മറക്കാൻ പറ്റില്ല. കാക്കനാട് സെൻറ് തോമസിൽ മൗണ്ടിൽ വന്നു വി ഡി സതീശൻ കുമ്പിട്ടപ്പോൾ ഏതെങ്കിലും സഭാ പിതാക്കന്മാരുടെ മനസ്സിളകി യിട്ടുണ്ടെങ്കിൽ അത് സീറോ മലബാർ സഭയ്ക്ക് അത്ര ഗുണകരമാവില്ല. കെ സി വേണുഗോപാലിനെ പോലെ സഹിഷ്ണുതയുടെയും സമന്വയത്തിന്റെയും വക്താവായ ഒരാൾ മുഖ്യമന്ത്രിയാകുന്നത് തന്നെയാണ് ക്രൈസ്തവ സഭകൾക്കും ക്രൈസ്തവർക്കും നല്ലത്.



Comments

Popular posts from this blog

പാലാ രൂപതയിലെ വൈദികരുടെ സ്ഥലംമാറ്റം: ചിത്രങ്ങൾ സഹിതം

പ്രവിത്താനം പള്ളിയിൽ നടന്ന കുടമാറ്റം ഹൈന്ദവ- ക്രൈസ്തവ സമൂഹത്തിൻറെ സ്നേഹപ്രഖ്യാപന ചടങ്ങ്

ഇടയൻ്റെ സ്വപ്നത്തോട് കൈകോർത്ത് രാമപുരം പിതൃവേദി