Posts

Showing posts from February, 2026

മലങ്കര സഭ ഭിന്നിക്കരുതെന്ന മോദിയുടെ നിലപാടിനെ സ്വാഗതം ചെയ്ത് ഓർത്തഡോക്സ് സഭ

Image
 കോട്ടയം: പ്രധാനമന്ത്രി നരേന്ദ്രമോദിയും യാക്കോബായ സഭാ നേതൃത്വവും തമ്മിൽ നടത്തിയ ചർച്ചയിൽ പ്രതികരണവുമായി ഓർത്തഡോക്സ് സഭ. മലങ്കര സഭ ഭിന്നിക്കരുതെന്ന പ്രധാനമന്ത്രിയുടെ നിലപാട് സ്വാഗതാർഹമെന്ന് കാതോലിക്കാ ബാവ പറഞ്ഞു. സഭാ സമാധാനത്തിന് മറ്റെങ്ങും പോകേണ്ടതില്ലെന്നും ഓർത്തഡോക്‌സ് സഭാധ്യക്ഷൻ ബസേലിയോസ്‌ മാർത്തോമാ മാത്യൂസ് തൃതീയൻ കാതോലിക്കാ ബാവ പറഞ്ഞു. സഭാതർക്കത്തിലെ 1958, 19 95, 2017 കോടതി വിധികളെല്ലാം ഇക്കാര്യം തന്നെയാണ് പറയുന്നത്. പരിശുദ്ധ വട്ടശേരിൽ തിരുമേനിയുടെ കാലം മുതൽ മലങ്കര സഭയുടേയും നിലപാട് ഇതു തന്നെയാണ്. ഒന്നായി മുന്നോട്ട് പോകണമെന്ന നിലപാട് മലങ്കര സഭ കേന്ദ്ര - സംസ്ഥാന സർക്കാരുകളെ അറിയിച്ചിട്ടുള്ളതാണ്. പൗരാണിക പാരമ്പര്യമുള്ള യഥാർത്ഥ ഭാരതീയ സഭയെന്ന വിശേഷണമാണ് സഭയ്ക്ക് ബിജെപിയും, ആർഎസ്എസും നൽകിയിട്ടുള്ളത്. ഭാഗിക്കണമെന്ന ആവശ്യത്തോട് പ്രധാനമന്ത്രി സമ്മതം മൂളുമെന്ന് കരുതുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. മലങ്കരസഭയുടെ അസ്ഥിത്വത്തിനെതിരായുള്ള നിലപാട് ആരും സ്വീകരിക്കില്ല. നിഖ്യാ സുന്നഹദോസ് വിളിച്ചു കൂട്ടിയ കുസ്തന്തീനോസ് ചക്രവർത്തിയും സഭകളുടെ യോജിപ്പാണ് ചർച്ച ചെയ്തത്. സഭാ സമാധനത്തിന് മറ്റെങ്ങും പോ...

ട്രംപിന്റെ ‘ബോർഡ് ഓഫ് പീസ്’യിൽ ചേരാനുള്ള ക്ഷണം പരിശുദ്ധ സിംഹാസനം നിരസിച്ചു.

Image
  സംഘർഷം ബാധിച്ച ആഗോള മേഖലകളുടെ ഭരണനിർവഹണമാണ് ലക്ഷ്യമെന്ന് പറയുന്ന പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ ‘ബോർഡ് ഓഫ് പീസ്’യിൽ ചേരാനുള്ള ക്ഷണം പരിശുദ്ധ സിംഹാസനം നിരസിച്ചു.  “ബോർഡ് ഓഫ് പീസ് എന്നത് മറ്റു രാജ്യങ്ങളുടെ താല്പര്യങ്ങളെ താരതമ്യം ചെയ്യുമ്പോൾ ചേർന്നുപോകാത്ത പ്രത്യേക സ്വഭാവമുള്ളതാണ്. അതിനാൽ വത്തിക്കാൻ അതിൽ പങ്കെടുക്കില്ല.” വത്തിക്കാൻ സ്റ്റേറ്റ് സെക്രട്ടറി കാർഡിനൽ പിയെട്രോ പാരോളിൻ മാധ്യമപ്രവർത്തകരോട് പറഞ്ഞു. ഇറ്റലി നിരീക്ഷകനായി ബോർഡിൽ പങ്കെടുക്കുന്നതിനെക്കുറിച്ച് ചോദിച്ചപ്പോൾ, ബോർഡിന്റെ ചില കാര്യങ്ങൾ “ഒരു പരിധിവരെ ആശങ്കയുണർത്തുന്നതാണ്” എന്ന് പാരോളിൻ പറഞ്ഞു. “വ്യക്തത ആവശ്യമായ ചില നിർണായക വിഷയങ്ങൾ ഉണ്ട്. പ്രധാന കാര്യം ഒരു മറുപടി നൽകാനുള്ള ശ്രമം നടക്കുന്നുവെന്നതാണ്,” അദ്ദേഹം വ്യക്തമാക്കി. “എന്നാൽ,  പരിഹരിക്കേണ്ട ചില നിർണായക വിഷയങ്ങൾ ഇപ്പോഴും നിലനിൽക്കുന്നു,” എന്ന് അദ്ദേഹം പറഞ്ഞു. “ആഗോള തലത്തിൽ ഈ തരത്തിലുള്ള പ്രതിസന്ധി സാഹചര്യങ്ങൾ പ്രധാനമായും ഐക്യരാഷ്ട്രസഭയാണ് കൈകാര്യം ചെയ്യുന്നത്. ഈ വിഷയത്തിലാണ് ഞങ്ങൾ കൂടുതൽ പ്രാധാന്യം നൽകിയിരിക്കുന്നത്,” എന്നും അദ്ദേഹം കൂട്ടിച്ചേർത്തു. അമേരിക്കൻ...

ദൈവവചനത്തിലൂടെ വിശ്വാസത്തിൽ ആഴപ്പെടണം: ബിഷപ് ഡോ. ജയിംസ് ആനാപറമ്പിൽ

Image
  ആലപ്പുഴ:ദൈവവചനത്തിലൂടെ  വിശ്വാസത്തിൽ ആഴപ്പെടണമെന്ന് ആലപ്പുഴ ബിഷപ് ഡോ. ജയിംസ് റാഫേൽ ആനാപറമ്പിൽ .ദൈവവചനം അനുഗ്രഹത്തിൻ്റെ വഴിയും രക്ഷയ്ക്ക് കാരണവുമായി തീരുന്നു. ആലപ്പുഴ നഗരത്തിലെ ലത്തീൻ, സിറോ മലബാർ, സിറോ മലങ്കര റീത്തുകളിലെ വിവിധ് ഇടവകകൾ സംയുക്തമായി സംഘടിപ്പിക്കുന്ന ആലപ്പി കാത്തലിക് കൺവെൻഷൻ ഉദ്ഘാടനം ചെയ്യുകയായിരുന്നു ബിഷപ് ഡോ. ജയിംസ് ആനാപറമ്പിൽ . ദൈവ വചനം ജീവിതയാത്രാ ഭക്ഷണമാണ്.രക്ഷയുടെ പൂർത്തികരണത്തിന് യേശു ക്രിസ്തു മനുഷ്യാവതാരം എടുത്തത്. ദൈവത്തിൻ്റെ ഹിതത്തിന് വിധേയരാകണമെന്നും ബിഷപ് ആനാപറമ്പിൽ പറഞ്ഞു. ആലപ്പുഴ രൂപത വികാരി ജനറാൾ റവ. ഡോ. ജോയി പുത്തൻവീട്ടിൽ , മൗണ്ട് കാർമൽ കത്തീഡ്രൽ വികാരി ഫാ. ഫ്രാൻസീസ് കൊടിയനാട്, പഴവങ്ങാടി മാർസ്ലീവ ഫൊറോന തീർഥാടന  പള്ളി വികാരി ഫാ. മാത്യു നടമുഖത്ത്, സെൻ്റ് മേരീസ് മലങ്കര കത്തോലിക്ക പള്ളി വികാരി ഫാ. രഞ്ജിത് മടത്തിറമ്പിൽ എന്നിവർ പ്രസംഗിച്ചു. ഫാ.ഡാനിയേൽ പൂവണ്ണത്തിൽ നയിക്കുന്ന കൺവെൻഷൻ ശനിയാഴ്ച സമാപിക്കും.  ഇന്ന് മാവേലിക്കര മുൻ ബിഷപ് ഡോ. ജോഷ്വാ മാർ ഇഗ്നാത്തിയോസ്, നാളെ  ചങ്ങനാശേരി ആർച്ച് ബിഷപ് മാർ തോമസ് തറയിൽ എന്നിവർ സന്ദേശം നൽകും. എല്ലാ ദിവസവ...

ലെയോ പതിനാലാമൻ മാർപാപ്പയുടെ പുതിയ അപ്പസ്തോലിക യാത്രകൾ

Image
  പരിശുദ്ധ പിതാവ് ലിയോ പതിനാലാമൻ പാപ്പാ അൾജീരിയ, കാമറൂൺ, അംഗോള, ഇക്വറ്റോറിയൽ ഗിനി, സ്പെയിൻ, മൊണാക്കോ എന്നീ രാജ്യങ്ങളിലേക്ക് അപ്പസ്തോലിക യാത്ര നടത്തുമെന്ന് പരിശുദ്ധ സിംഹാസനത്തിന്റെ പ്രെസ് ഓഫീസ് ഫെബ്രുവരി 25 ബുധനാഴ്ച പുറത്തുവിട്ട ഒരു പത്രക്കുറിപ്പിലൂടെ അറിയിച്ചു. ഈ വർഷത്തെ അപ്പസ്തോലിക യാത്രകളിൽ ഏറ്റവും ആദ്യത്തേത്, മൊണാക്കോ രാജ്യത്തേക്കുള്ള ഒരു ദിവസം മാത്രം നീണ്ടുനിൽക്കുന്നതായിരിക്കും. വലിയ ആഴ്ചയ്ക്ക് മുൻപായി, മാർച്ച് 28-ന് നടക്കുന്ന ഈ യാത്ര, ഫ്രാൻസിസ് പാപ്പായ്ക്കും, തുടർന്ന് ലിയോ പതിനാലാമൻ പാപ്പായ്ക്കും രാജ്യത്തെ രാഷ്ട്രീയനേതൃത്വം നൽകിയ ക്ഷണത്തിന് മറുപടിയായാണ് നടക്കുക. കത്തോലിക്കാ വിശ്വാസം  രാജ്യത്തിന്റെ ഔദ്യോഗികമതമായുള്ള യൂറോപ്യൻ രാജ്യമാണ് മൊണാക്കോ. ലോകത്തിലെ ഏറ്റവും ചെറിയ രാജ്യങ്ങളിൽ രണ്ടാമതാണ് മൊണോക്കോ.  2026-ലെ മാർ പാപ്പയുടെ  അപ്പസ്തോലികയാത്രകളിൽ ഏറ്റവും ദൈർഘ്യമേറിയത്, അൾജീരിയ, കാമറൂൺ, അംഗോള, ഇക്വറ്റോറിയൽ ഗിനി എന്നീ ആഫ്രിക്കൻ  രാജ്യങ്ങളിലേക്കുള്ള പത്തു ദിവസങ്ങൾ നീളുന്ന യാത്രയാണ്. ഏപ്രിൽ 13 മുതൽ 23 വരെ തീയതികളിലായിരിക്കും ഇത് നടക്കുക. അൾജീരിയയിലെ അൾജീരി, അന്നാബ...

കന്യാസ്ത്രീയെ ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തി

Image
 ദക്ഷിണ ബ്രസീലിയൻ നഗരമായ ഇവായിലെ മഠത്തിൽ അതിക്രമിച്ചു കയറിയ യുവാവ് കന്യാസ്ത്രീയെ ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തി.  82 വയസ്സുള്ള കന്യാസ്ത്രീയെയാണ് യുവാവ് കൊലപ്പെടുത്തിയത്. ഉക്രേനിയൻ ഗ്രീക്ക് കാത്തലിക് സഭയുടെ ‘സിസ്റ്റേഴ്‌സ് സെർവന്റ്‌സ് ഓഫ് ഇമ്മാക്കുലേറ്റ് മേരി’ സന്യാസ സമൂഹത്തിലെ അംഗമായ സിസ്റ്റർ നാദിയ ഗാവൻസ്‌കി ആണ് കൊല്ലപ്പെട്ടത്. സംഭവവുമായി ബന്ധപ്പെട്ട് 32 വയസ്സുള്ള പ്രാദേശിക യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു. ബുധനാഴ്ച രാവിലെ കോൺവെന്റിനോട് ചേർന്നുള്ള പറമ്പിൽ കോഴികൾക്ക് തീറ്റ നൽകിക്കൊണ്ടിരിക്കുകയായിരുന്നു സിസ്റ്റർ നാദിയ. ഈ സമയത്താണ് മതിൽ ചാടിക്കടന്ന് പ്രതി അകത്തെത്തിയത്. കോൺവെന്റിലെ ഒരു ചടങ്ങ് ചിത്രീകരിക്കാനെത്തിയ ഫോട്ടോഗ്രാഫറാണ് രക്തം പുരണ്ട വസ്ത്രങ്ങളുമായി ഒരാൾ നിൽക്കുന്നത് ആദ്യം കണ്ടത്. തുടർന്ന് രഹസ്യമായി ദൃശ്യങ്ങൾ പകർത്തിയ ശേഷം പോലീസിനെയും ആംബുലൻസിനെയും വിവരമറിയിക്കുകയായിരുന്നു. പിടിക്കപ്പെട്ട പ്രതി പോലീസിനോട് കുറ്റം സമ്മതിച്ചു. തലേദിവസം രാത്രി മുഴുവൻ ലഹരിമരുന്നും മദ്യവും ഉപയോഗിച്ചിരുന്നതായി ഇയാൾ മൊഴി നൽകി. ആരോ തന്നോട് കൊലപ്പെടുത്താൻ ആജ്ഞാപിക്കുന്നത് പോലെ തോന്നിയതുകൊണ്ടാണ് കോൺവ...

ഓർത്തഡോക്സ് സഭയിൽ പുതിയ രീതിയിൽ തൈലം തയ്യാറാക്കുന്നു

Image
   കോട്ടയം: മലങ്കര ഓർത്തഡോക്സ് സഭയിൽ വിവിധ ആരാധനാചടങ്ങുകൾക്കായി ഉപയോഗിക്കുന്ന വിശുദ്ധ തൈലം തയ്യാറാക്കുന്നതിനുള്ള പ്രധാന വസ്തുക്കൾ ദേവലോകം അരമനയിൽ എത്തിച്ചു. 100 ലിറ്റർ പാം ഓയിലും 250 ലിറ്റർ തവിട് എണ്ണയും ഉൾപ്പെടെ ആവശ്യമായ സാധനങ്ങൾ ദേവലോകം അരമനയിൽ എത്തിച്ചതായി സഭാ വൃത്തങ്ങൾ അറിയിച്ചു. ഏലക്ക, ഗ്രാമ്പൂ, കറുവപ്പട്ട, നെല്ല്, ഗോതമ്പ് തുടങ്ങിയവയും ചേർത്താണ് തൈലം തയ്യാറാക്കുന്നത്. സഭയുടെ 1934 ഭരണഘടനയിലെ 248-ാം ക്ലോസിന്റെ അടിസ്ഥാനത്തിലാണ് ഈ തൈലം തയ്യാറാക്കുന്നത്. ഈ തൈലം സഭയുടെ വിവിധ വിശുദ്ധ ചടങ്ങുകളിൽ ഉപയോഗിക്കും. മുമ്പ് മുറോൻ തൈലമാണ് ഉപയോഗിച്ചിരുന്നത്. എന്നാൽ വിദേശ സുറിയാനി സഭയുടെ ആചാരങ്ങൾ ഇനി തുടരേണ്ടതില്ലെന്ന സഭാ തീരുമാനം പ്രകാരമാണ് പുതിയ രീതിയിൽ തൈലം തയ്യാറാക്കുന്നതെന്ന് ബന്ധപ്പെട്ടവർ അറിയിച്ചു.

കേരളത്തിലെ ക്രിസ്ത്യൻ സമൂഹത്തിന്റെ നിലനിൽപ്പിന് 'മൈക്രോ മൈനോരിറ്റി' പദവി അനിവാര്യം!

Image
  കേന്ദ്ര ന്യൂനപക്ഷകാര്യ മന്ത്രി ശ്രീ. കിരൺ റിജിജു സീറോമലബാർ സഭ ആസ്ഥാനം സന്ദർശിച്ചപ്പോൾ, കേരളത്തിലെ ക്രൈസ്തവ സമൂഹം ദീർഘകാലമായി ഉന്നയിക്കുന്ന 'മൈക്രോ മൈനോരിറ്റി' (Micro-Minority) പദവി സംബന്ധിച്ച ആവശ്യം സഭാനേതൃത്വം അദ്ദേഹത്തിന് മുൻപാകെ സമർപ്പിച്ചു. ക്രൈസ്തവരെ ദേശീയതലത്തിൽത്തന്നെ ഭരണഘടനാപരമായ 'മൈക്രോ മൈനോരിറ്റി' വിഭാഗമായി അംഗീകരിക്കണമെന്നും, ന്യൂനപക്ഷങ്ങൾക്കിടയിലെ എണ്ണത്തിൽ കുറഞ്ഞ ഈ വിഭാഗത്തിന് പ്രത്യേക പരിഗണന ഉറപ്പാക്കണമെന്നുമുള്ള സുപ്രധാന ആവശ്യമാണ് കൂടിക്കാഴ്ചയിൽ ഉന്നയിക്കപ്പെട്ടത്. ഭാരതത്തിന്റെ നിർമ്മാണ പ്രക്രിയയിലും സാമൂഹിക-വിദ്യാഭ്യാസ-ആരോഗ്യ മേഖലകളിലും നിസ്തുലമായ സംഭാവനകൾ നൽകിയ ക്രൈസ്തവ ജനത, ഇന്ന് സങ്കീർണ്ണമായ ജനസംഖ്യാപരമായ തകർച്ചയും (Demographic Crisis) സാമൂഹികമായ അവഗണനയും നേരിടുകയാണ്. കേവലമായ രാഷ്ട്രീയ ആവശ്യങ്ങൾക്കപ്പുറം, നിലനിൽപ്പിനായുള്ള ഈ പോരാട്ടത്തിൽ സമുദായത്തിന് അർഹമായ നീതിയും സംരക്ഷണവും ഉറപ്പാക്കാൻ സർക്കാർ തലത്തിലുള്ള അടിയന്തര ഇടപെടൽ അനിവാര്യമാണെന്ന് സഭാനേതൃത്വം കേന്ദ്രമന്ത്രിയെ അറിയിച്ചു. ക്രൈസ്തവ വിഭാഗത്തിന് 'മൈക്രോ മൈനോരിറ്റി' (Micro-Minority) പദവി ...

പരിശുദ്ധ സിംഹാസനത്തിന്റെ ക്ഷണം നിരസിച്ച് പത്താം പിയൂസ് സൊസൈറ്റി

Image
  പരിശുദ്ധ സിംഹാസനവുമായി ദൈവശാസ്ത്ര സംവാദത്തിനില്ലെന്നും, ജൂലൈ ഒന്നിന് നടത്താനിരുന്ന മെത്രാഭിഷേകങ്ങൾ മാറ്റിവയ്ക്കില്ലെന്നും പത്താം പിയൂസ് പൗരോഹിത്യ സാഹോദര്യ സമൂഹം. രണ്ടാം വത്തിക്കാൻ കൗൺസിൽ രേഖകൾ മാറ്റാനോ, ആരാധനാപരമായ പരിഷ്‌കാരത്തിന്റെ നിയമസാധുത ചോദ്യം ചെയ്യപ്പെടാനോ സാധിക്കില്ലാത്തതുകൊണ്ട്, സംവാദം നടത്താനുള്ള പരിശുദ്ധ സിംഹാസനത്തിന്റെ ആഹ്വാനം നിരസിക്കുകയാണെന്ന്, ഈ സമൂഹത്തിന്റെ ജനറൽ കൗൺസിലിലെ അഞ്ച് അംഗങ്ങളും ഒപ്പിട്ട ഒരു കത്തിലൂടെ സൊസൈറ്റി സുപ്പീരിയർ ജനറൽ ദാവിദേ പാല്യറാനി അറിയിച്ചു. വിശ്വാസകാര്യങ്ങൾക്കായുള്ള വത്തിക്കാൻ ഡികാസ്റ്ററി അദ്ധ്യക്ഷൻ കർദ്ദിനാൾ ഫെർണാണ്ടസും പത്താം പിയൂസ് പൗരോഹിത്യ സാഹോദര്യ സമൂഹം സുപ്പീരിയർ ജനറൽ പാല്യറാനിയും രണ്ടാം വത്തിക്കാൻ കൗൺസിൽ നടത്തിയ പരിഷ്‌കാരങ്ങളുമായി യോജിച്ചുപോകാനാകില്ലെന്ന അഭിപ്രായം മുന്നോട്ട് വച്ച്, എഴുപതുകളിൽ ഈ സമൂഹം സ്ഥാപിച്ച ആർച്ച്ബിഷപ് മർസെൽ ലെഫെബ്രിൻറെ പേരുമായി ബന്ധപ്പെടുത്തി, "ലെഫെബ്രിയൻ" സമൂഹമെന്ന പേരിൽ അറിയപ്പെടുന്ന ഈ സംഘടനാനേതൃത്വവുമായി ഫെബ്രുവരി 12-ന് വിശ്വാസകാര്യങ്ങൾക്കായുള്ള വത്തിക്കാൻ ഡികാസ്റ്ററി അദ്ധ്യക്ഷൻ കർദ്ദിനാൾ വിക്ടർ മാനുവേൽ ഫ...

ചെറുപുഷ്പ മിഷൻ ലീഗ് വെള്ളികുളം ശാഖയുടെ ആഭിമുഖ്യത്തിൽ ഏകദിന സെമിനാർ നടത്തി.

Image
  വെള്ളികുളം ചെറുപുഷ്പ മിഷൻലീഗ് വെള്ളികുളം ശാഖയുടെ ആഭിമുഖ്യത്തിൽ സെൻ്റ് ആൻ്റണീസ് ഹൈസ്കൂളിൽ വച്ച് ഏകദിന സെമിനാർ നടത്തി.പ്രസിഡൻ്റ് റ്റോബിൻസ് ജോസഫ് കൊച്ചുപുരയ്ക്കൽ മീറ്റിങ്ങിൽ അധ്യക്ഷത വഹിച്ചു. ഹെഡ്മാസ്റ്റർ ജോമോൻ കടപ്ളാക്കൽ ആമുഖ പ്രഭാഷണം നടത്തി. വികാരി ഫാ.സ്കറിയ വേകത്താനം ഏകദിന സെമിനാർ ഉദ്ഘാടനം ചെയ്തു.വിശുദ്ധ കുർബാന നിത്യ ജീവന്റെഅപ്പം,ദൈവവിളി കണ്ടെത്തുവാൻ തുടങ്ങിയ വിഷയങ്ങളെക്കുറിച്ച് അരുവിത്തുറ എഫ്.സി.സി. പ്രൊവിൻഷ്യൽ ടീം അംഗങ്ങളായ സിസ്റ്റർ ജസിൽ മരിയ കൊട്ടുകാപ്പിള്ളിൽ,സിസ്റ്റർ ലീസാ ജീസ് വടക്കേൽ , സിസ്റ്റർ അമല ബാബു കിഴക്കേടത്ത്,സിസ്റ്റർ ലിബി ആൻ്റണി വടക്കേ കുരീക്കാട്ട് തുടങ്ങിയവർ ക്ലാസ് നയിച്ചു.ആൽബിൻ സാജൻ തോട്ടപ്പള്ളിൽ ചർച്ചകൾക്ക് നേതൃത്വം നൽകി.സിസ്റ്റർ ഷാൽബി മുകളേൽസി സി.എം .സി ,.ജോസ്നാ രാജേഷ് മുതുപേഴത്തേൽ, മെൽബിൻ സുനിൽ മുതുകാട്ടിൽ,ഡോൺ ബിനോയി മറ്റത്തിൽ, ആൻ്റോ ജോയി തുണ്ടത്തിൽ, ജാസ്മിൻ പ്രതീഷ്  കൊച്ചുകുടിയാറ്റ് തുടങ്ങിയവർ പരിപാടികൾക്ക് നേതൃത്വം നൽകി.

ഫ്രാൻസിസ്കൻ ശതാബ്ദി വര്‍ഷത്തില്‍ യൂറോപ്പിലെ യുവജനങ്ങൾ അസീസ്സിയിൽ ഒന്നിക്കുന്നു

Image
  റോം: ഫ്രാൻസിസ്കൻ ശതാബ്ദി വര്‍ഷത്തില്‍ യൂറോപ്പിലെ യുവജനങ്ങൾ അസീസ്സിയിൽ യുവജന സമ്മേളനത്തിനായി ഒന്നിക്കുന്നു. ഓഗസ്റ്റ് 3 മുതൽ 6 വരെ, അസീസ്സിയിൽ നടക്കുന്ന സമ്മേളനത്തിന് " പോവുക! ഫ്രാൻസിസ്കൻ യുവജന സമ്മേളനം" എന്നതാണ് പേര് നല്‍കിയിരിക്കുന്നത്. 18നും 33നും ഇടയിൽ പ്രായമുള്ള വിശ്വാസികളും അല്ലാത്തവരുമായ യുവജനങ്ങൾ സമ്മേളനത്തിൽ പങ്കെടുക്കും. ഫ്രാൻസിസ്കൻ ശതാബ്ദിയുടെ ഈ വർഷത്തിൽ അസീസ്സി നഗരം യൂറോപ്യൻ ഭൂഖണ്ഡത്തിലെമ്പാടുമുള്ള ആയിരക്കണക്കിന് യുവജനങ്ങള്‍ക്കു വേണ്ടി വേദിയാകുന്നുവെന്നതാണ് ശ്രദ്ധേയമായ വസ്തുത. "ഗോ! ഫ്രാൻസിസ്കൻ യൂത്ത് മീറ്റിംഗ്" എന്ന അന്താരാഷ്ട്ര സമ്മേളനത്തിൽ പരസ്പരമുള്ള സൗഹൃദം, പ്രാർത്ഥന, ആഘോഷങ്ങൾ എന്നിവയിലൂടെ വിശുദ്ധ ഫ്രാൻസിസിന്റെ സമാധാന സന്ദേശം എല്ലാവരിലേക്കും എത്തിക്കുക എന്നതാണ് സമ്മേളനത്തിന്റെ പ്രധാന ലക്‌ഷ്യം. സാർവത്രിക സാഹോദര്യത്തിന്റെ പശ്ചാത്തലത്തിൽ ജീവിതത്തിലെ അടിസ്ഥാന വിഷയങ്ങൾ സമ്മേളനത്തിൽ യുവജനങ്ങൾ ചർച്ച ചെയ്യും. ഫ്രാൻസിസ്കൻ സമൂഹത്തിലെ വിവിധ അംഗങ്ങളും, അസീസ്സി നഗരവും, രൂപതയും സംയുക്തമായിട്ടാണ് സമ്മേളനം സംഘടിപ്പിക്കുന്നത്.

മാർ ജോസഫ് പൗവ്വത്തിൽ ഫൗണ്ടേഷൻ ഉദ്ഘാടനം ചെയ്തു

Image
  ചങ്ങനാശ്ശേരി:പൗരസ്ത്യ സുറിയാനി കത്തോലിക്കാ സഭയുടെ കിരീടം, ആർച്ചുബിഷപ്പ് മാർ ജോസഫ് പൗവ്വത്തിൽ ഫൗണ്ടേഷൻ ഉദ്ഘാടനം മീഡിയ വില്ലേജിൽ   കർദ്ദിനാൾ മാർ ഓസ്വാൾഡ് ഗ്രേഷ്യസ് നിർവ്വഹിച്ചു. സീറോ മലബാർ സഭയുടെ മേജർ ആർച്ചു ബിഷപ്പ്  റാഫേൽ തട്ടിൽ,  മാർ തോമസ് തറയിൽ , മാർ ജോസഫ് പെരുന്തോട്ടം , മാർ ജോർജ് വലിയമറ്റം, മാർ ജോസഫ് കല്ലറങ്ങാട്ട്, മാർ ജോർജ് കോച്ചേരി ,മാർ തോമസ് പാടിയത്ത് തുടങ്ങിയവർ സന്നിഹിതരായിരുന്നു.

പാലാ രൂപത പിതൃവേദി പ്രവർത്തന വർഷ ഉദ്ഘാടനം നാളെ (22.02.26)

Image
  പാലാ: കാലഘട്ടത്തിന്റെ മാറ്റങ്ങളെ തിരിച്ചറിഞ്ഞ് സമുദായത്തെയും സമൂ ഹത്തെയും ശക്തിപ്പെടുത്തുന്ന പിതാക്കൻമാരുടെ സംഘടനയായ പിതൃവേദി യുടെ പ്രവർത്തന വർഷ ഉദ്ഘാടനം നാളെ. പാലാ രൂപത ഫാമിലി അപ്പോസ്ത ലേറ്റാണ് സമ്മേളനം സംഘടിപ്പിച്ചിരിക്കുന്നത്. വൈകുന്നേരം 4 മണിക്ക് പാലാ സെന്റ് തോമസ് കോളേജ് ക്യാമ്പസിലുള്ള മാർ സെബാസ്റ്റ്യൻ വയലിൽ ഓഡി റ്റോറിയത്തിൽ വച്ച് പാലാ രൂപതാദ്ധ്യക്ഷൻ മാർ ജോസഫ് കല്ലറങ്ങാട്ട് തിരി തെളിച്ച് ഉദ്ഘാടനം ചെയ്ത് സംസാരിക്കും. രൂപത പിതൃവേദി പ്രസിഡന്റ് ശ്രീ. ജോസ് തോമസ് മുത്തനാട്ട് ചടങ്ങിൽ അദ്ധ്യക്ഷത വഹിക്കും. പാലാ രൂപത പിതൃവേദി ഡയറക്ടർ റവ. ഫാ. ജോസഫ് നരിതൂക്കിൽ ഏവർക്കും സ്വാഗതം ആശംസിക്കും. കഴിഞ്ഞ വർഷങ്ങളിൽ മികച്ച പ്രവർത്തനം കാഴ്ച വച്ച് യൂണിറ്റുകളെയും പിതൃവേദിയുടെ മുൻ പ്രസിഡന്റുമാരെയും തദവസരത്തിൽ ആദരിക്കും. തുടർന്ന് 6 മണിക്ക് ചേരുന്ന പഠനശിബിരത്തിൽ പാലാ രൂപത വികാരി ജനറാൾ മോൺ. സെബാസ്റ്റ്യൻ വേത്താനത്ത് ആമുഖപ്രഭാഷണം നടത്തും. സീറോ മലബാർ സഭ സമുദായശക്തീകരണവർഷമായി പ്രഖ്യാപിച്ചിരിക്കുന്ന ഈ വർഷ ത്തിൽ സമുദായശക്തീകരണ വർഷത്തെക്കുറിച്ചുള്ള പഠനക്ലാസ്സ് SMYM ഗ്ലോബൽ ഡയറക്ടർ റവ. ഫാ. ജേക്കബ് ചക്കാത്ര നയിക്കു...

വല്യച്ചൻ മലയിലേക്ക് ഭക്തജന സഹസ്രങ്ങൾ ഒഴുകിയെത്തുന്നു

Image
  അരുവിത്തുറ: സഹനത്തിന്റെയും അനുതാപത്തിന്റെയും പശ്‌ചാതാപത്തിന്റെയും കാലമായ വലിയ നോമ്പിലെ ആദ്യ വെളളിയാഴ്ചയായ ഇന്നലെ (20 /02/26 )  പ്രാർഥനാ മന്ത്രങ്ങൾ ഉരുവിട്ട് നിരവധിവിശ്വാസികൾ വല്യച്ചൻമല കയറി. അരുവിത്തുറ ദേവാലയത്തിൽ നിന്ന് ജപമാല പ്രദക്ഷിണത്തോടെ ആരംഭിച്ച കുരിശിന്റെ വഴിയിൽ സന്ന്യസ്തരും, കുട്ടികളും ഉൾപ്പടെ ആയിരങ്ങൾ പങ്കെടുത്തു. വടവാതൂർ സെന്റ്. തോമസ് അപ്പസ്‌റ്റോലിക് സെമിനാരിയിലെ പ്രഫസർ ഫാ. തോമസ് വടക്കേൽ പീഡാനുഭവസന്ദേശം നൽകി. വികാരി ഫാ. മാത്യൂ ചന്ദ്രൻകുന്നേൽ, ഫാ. ബിജു കുന്നയ്ക്കാട്ട്, ഫാ. ഗോഡ്‌സൺ ചെങ്ങഴശേരിൽ, ഫാ. ജോസഫ് കുഴിവേലിത്തടത്തിൽ, ഫാ. സിറിൽ തയ്യിൽ, ഡി. ബ്ലെസ്സിൻ O C D എന്നിവർ നേതൃത്വം നൽകി.

എഴുകുംവയൽ കുരിശുമലയിൽ നോമ്പുകാല തീർഥാടനത്തിന് തുടക്കമായി

Image
   നെടുംങ്കണ്ടം :ഇടുക്കി രൂപതയുടെ തീർത്ഥാടന  കേന്ദ്രവും കിഴക്കൻ മലയാറ്റൂർ എന്നറിയപ്പെടുന്നതുമായ എഴുകുംവയൽ കുരിശുമലയിൽ നോമ്പുകാല തീർത്ഥാടനത്തിന് തുടക്കമായി . നൂറുകണക്കിന് വിശ്വാസികൾ കുരിശുമല കയറി  വലിയ നോമ്പിലെ ആദ്യത്തെ വെള്ളിയാഴ്ച ആയ ഇന്നലെ നേരം പുലരുന്നതിനു മുൻപ് തന്നെ  വിശ്വാസികൾ ക്രിസ്തുവിൻ്റെ പീഡാനുഭവ യാത്രയെ അനുസ്മരിച്ചു കൊണ്ട് മലകയറി.  രാവിലെ 9 30 ന് മലഅടിവാരത്തുള്ള ടൗൺ കപ്പേളയിൽ നിന്നും കുരിശുമലയിലേക്കുള്ള പീഡാനുഭവ യാത്ര ആരംഭിച്ചു തുടർന്ന് കുരിശിൻറെ വഴിയുടെ 14 സ്ഥലങ്ങളും കടന്നു മലമുകളിൽ എത്തിയ വിശ്വാസികൾ തീർത്ഥാടക ദേവാലയത്തിൽ ദിവ്യബലിയിലും വചനപ്രഘോഷണത്തിലും  നേർച്ച കഞ്ഞിയിലും പങ്കെടുത്തു. തിരുകർമ്മങ്ങൾക്ക് തൂക്കുപാലം സെന്റ് ആൻറണീസ് ദേവാലയ വികാരി ഫാദർ തോമസ് വലിയമംഗലം നേതൃത്വം നൽകി. വലിയ നോമ്പിലെ എല്ലാ ദിവസങ്ങളിലും രാത്രിയിൽ കുരിശുമല കയറുന്നതിനുള്ള വെളിച്ചവും മറ്റ്  സൗകര്യങ്ങളും  ഒരുക്കിയിട്ടുണ്ട് . ഞായറാഴ്ച ഒഴികെ വൈകുന്നേരം 7 മണിക്ക് കുരിശുമല ദേവാലയത്തിൽ ദിവ്യബലി ഉണ്ടായിരിക്കുമെന്ന് തീർഥാടക ദേവാല ഡയറക്ടർ ഫാദർ ജോസഫ് ചുനയൻ മാക്കൽ അസിസ്റ്റ...

പെരുമ്പള്ളി തീർത്ഥയാത്ര ഫെബ്രുവരി 21 ശനിയാഴ്‌ച

Image
  കോട്ടയം : മലങ്കര യാക്കോബായ സുറിയാനി സഭയുടെ പരിശുദ്ധ എപ്പിസ്‌കോപ്പൽ സുന്നഹദോസ് പ്രസിഡന്റും, കോട്ടയം ഭദ്രാസന മെത്രാപ്പോലീത്തയുമായിരുന്ന  പുണ്യശ്ലോഗനായ ഗീവര്ഗീസ് മോർ ഗ്രീഗോറിയോസ് തിരുമേനിയുടെ (പെരുമ്പള്ളി തിരുമേനി ) 27 മത് ദുഖറോനോയോടനുബന്ധിച്ചു കോട്ടയം ഭദ്രാസന യൂത്ത് അസോസിയേഷന്റെ ആഭിമുഖ്യത്തിൽ തീർത്ഥയാത്ര നടത്തപ്പെടുന്നു. 2026 ഫെബ്രുവരി 21ശനിയാഴ്ച വൈകുന്നേരം 4 മണിക്ക്‌ കോട്ടയം സെന്റ് ജോസഫ് കത്തീഡ്രലിൽ നിന്നും ആരംഭിക്കുന്ന ഇരുചക്ര വാഹന തീർഥയാത്ര വിവിധ ദൈവാലയങ്ങളിലെ സ്വീകരണം ഏറ്റുവാങ്ങി പുണ്യപിതാവിന്റെ തൃക്കബറിൽ എത്തിച്ചേരുന്നതുമാണ്. പരിശുദ്ധ സഭയുടെ ആപൽഘട്ടത്തിൽ പോലീസിന്റെ ലാത്തിയുടെയും ബൂട്ടിന്റെയും മുൻപിൽ സത്യവിശ്വാസം അടിയറവു വെക്കാതെ നെഞ്ചോട് ചേർത്ത് പിടിച്ചു തന്റെ മക്കൾക്ക്‌ വേണ്ടി സത്യവിശ്വാസം കാത്തുസൂക്ഷിച്ച പുണ്യപിതാവിന്റെ ഓർമ്മ ദിവസം കൊണ്ടാടുന്ന ഈ വേളയിൽ പെരുമ്പള്ളി തിരുമേനിയോട് സ്നേഹവും ബഹുമാനവും വിധേയത്വവും കാത്തു സൂക്ഷിക്കുവാൻ, ഈ തീർത്ഥയാത്രയിൽ പങ്കെടുത്തു അനുഗ്രഹം പ്രാപിക്കണമെന്ന് ഭാരവാഹികൾ അറിയിച്ചു.

അബുദാബിയിൽ 1,400 വർഷം പഴക്കമുള്ള ഒരു ക്രിസ്ത്യൻ കുരിശ് കണ്ടെത്തി

Image
  അബുദാബിയിലെ സർ ബാനി യാസ് ദ്വീപിൽ, ഏഴാം നൂറ്റാണ്ടിലെ ഈസ്റ്റ് ചർച്ചുമായി ബന്ധപ്പെട്ട ഒരു മഠത്തിന്റെ സ്ഥലത്ത്, പ്ലാസ്റ്റർ ഫലകത്തിൽ കൊത്തിയെടുത്ത 1,400 വർഷം പഴക്കമുള്ള ഒരു ക്രിസ്ത്യൻ കുരിശ് പുരാവസ്തു ഗവേഷകർ കണ്ടെത്തി. ക്രിസ്തുമതത്തിന്റെ ആദ്യ നൂറ്റാണ്ടുകളിൽ അറേബ്യൻ ഗൾഫിൽ ക്രിസ്ത്യൻ ആരാധനയും സന്യാസജീവിതവും നിലനിന്നിരുന്നുവെന്ന് ഈ ശ്രദ്ധേയമായ കണ്ടെത്തൽ സ്ഥിരീകരിക്കുന്നു. പ്രാർത്ഥന, സമൂഹം, ഭക്തി എന്നിവയ്ക്കായി വിശ്വാസികൾ ആ പ്രദേശത്ത് ഒത്തുകൂടിയ ഒരു കാലഘട്ടത്തെയാണ് ഈ അവശിഷ്ടങ്ങൾ പ്രതിഫലിപ്പിക്കുന്നത്. ക്രിസ്തുവിന്റെ  ഉയിർപ്പ് മുതൽ പല നൂറ്റാണ്ടുകൾ ക്രിസ്ത്യൻ ആത്മീയതയുടെ ഈറ്റില്ലമായിരുന്നു അറെബ്യൻ ഉപഭൂഗണ്ടം.അബുദാബിക്കടുത്തുള്ള സർബാനിയാസ് ദ്വീപിൽ അടുത്തിടെ കണ്ടെത്തിയ 1,400 വർഷം പഴക്കമുള്ള ഒരു ക്രിസ്ത്യൻ കുരിശ് അബുദാബി മ്യൂസിയം പൊതുജനങ്ങൾക്കായി പ്രദർശിപ്പിച്ചിട്ടുണ്ട്. രിത്രപരവും സാംസ്കാരികവുമായ പശ്ചാത്തലം കുരിശ് ഒരു സ്റ്റക്കോ ഫലകത്തിൽ കൊത്തിയെടുത്തിരിക്കുന്നു, അതിൽ പുഷ്പ രൂപങ്ങൾ, ഡോട്ട് പാറ്റേണുകൾ, യേശുവിന്റെ കുരിശുമരണ സ്ഥലമായ ഗൊൽഗോഥയെ പ്രതീകപ്പെടുത്തുന്ന ഒരു പടി അടിത്തറ എന്നിവയുണ്ട്. ഇ...

പള്ളി വികാരിക്കും ബിഷപ്പിനുമെതിരെ സോഷ്യൽ മീഡിയ അപകീർത്തി; പ്രതി അറസ്റ്റിൽ

Image
  മാള : പുത്തൻചിറ ഈസ്റ്റ് സെന്റ് ജോസഫ് പള്ളിയുടെ പുതിയ ദേവാലയ നിർമ്മാണവുമായി ബന്ധപ്പെട്ട് വികാരിയായ  പള്ളി വികാരിയായ  പുത്തൻച്ചിറ കവലക്കാട്ട് വീട്ടിൽ ജോൺ കവലക്കാട്ടിനെതിരെയും ഇരിങ്ങാലക്കുട രൂപതാ ബിഷപ്പിനെതിരെയും സോഷ്യൽ മീഡിയ വഴി അപകീർത്തികരമായ പരാമർശങ്ങൾ നടത്തിയ പ്രതിയെ തൃശൂർ റൂറൽ സൈബർ പോലീസ് അറസ്റ്റ് ചെയ്തു. പുത്തൻചിറ ഈസ്റ്റ് സ്വദേശി പഴങ്ങാട്ടിൽ വീട്ടിൽ നെൽസൺ പോൾസൺ (47) എന്നയാളെയാണ് അറസ്റ്റ് ചെയ്തത്.  ഇരിങ്ങാലക്കുട സൈബർ ക്രൈം പോലീസ് സ്റ്റേഷൻ എസ് ഐ മാരായ ആൽബി തോമസ് വർക്കി, ഗ്ലാഡിൻ എന്നിവരാണ് അന്വേഷ സംഘത്തിൽ ഉണ്ടായിരുന്നത്.

പുത്തൻപീടിക സെന്റ് തോമസ് ദൈവാലയം ഇനി മാർത്തോമൻ തീർത്ഥാടന ദൈവാലയം

Image
പത്തനംതിട്ട: മലങ്കര സുറിയാനി കത്തോലിക്ക സഭയുടെ പത്തനംതിട്ട രൂപതയിലെ പുരാതന വിശ്വാസകേന്ദ്രമായ സെന്റ് തോമസ് മലങ്കര കത്തോലിക്കാ ദൈവാലയം, പുത്തൻപീടിക ഒരു പുതിയ ചരിത്രഘട്ടത്തിലേക്ക് ഉയർന്നു. മലങ്കര കത്തോലിക്കാ സഭയുടെ തലവനായ കർദിനാൾ മാർ ബസേലിയോസ് ക്ലീമീസ് കാതോലിക്കാ ബാവാ ഈ ദൈവാലയത്തെ ഔദ്യോഗികമായി മാർത്തോമൻ തീർത്ഥാടന ദൈവാലയമായി ഉയർത്തി പ്രഖ്യാപിച്ചു. ശതാബ്ദ്ധി ആഘോഷങ്ങളുടെ സന്തോഷവേളയിൽ ഉണ്ടായ ഈ പ്രഖ്യാപനം പുത്തൻപീടിക വിശ്വാസ സമൂഹത്തിന് അഭിമാന നിമിഷമായി മാറി. പുത്തൻപീടികയുടെ ചരിത്രപാരമ്പര്യം പത്തനംതിട്ട ജില്ലയിലെ വിശ്വാസപാരമ്പര്യത്തിൽ പുത്തൻപീടികയ്ക്ക് പ്രത്യേക സ്ഥാനമുണ്ട്. നിലയ്ക്കലിൽ നിന്ന് ആരംഭിച്ച വിശുദ്ധ തോമാസ്ലീഹായുടെ സുവിശേഷ പാരമ്പര്യം ഹൃദയത്തിൽ സൂക്ഷിച്ചിരുന്ന ഈ വിശ്വാസസമൂഹം തലമുറകളായി ആരാധനാ ജീവിതം  നയിച്ചു. പള്ളിയുടെ ആദിമ രൂപം ലളിതമായിരുന്നുവെങ്കിലും, അതിന്റെ ആത്മീയ ഊർജ്ജം സമൃദ്ധമായിരുന്നു. പ്രാർത്ഥന, ഉപവാസം, ദാനധർമ്മം എന്നിവയിൽ ഉറച്ചുനിന്ന വിശ്വാസികൾ ഈ ദൈവാലയത്തെ പ്രദേശത്തെ ആത്മീയ കേന്ദ്രമായി വളർത്തി. 1926-ൽ ഈ വിശ്വാസസമൂഹം മാർ ഈവാനിയോസ് തിരുമേനിയുടെ അനഗ്രഹാശിസുകളാൽ കത്തോലിക്കാ കൂ...

വെള്ളികുളം പള്ളിയിൽ വിഭൂതി തിരുനാൾ ആചരിച്ചു.

Image
  വെള്ളികുളം: അമ്പതു നോമ്പിന് മുന്നോടിയായി വെള്ളികുളം പള്ളിയിൽ വിഭൂതി തിരുനാൾ ആചരിച്ചു. വികാരി ഫാ.സ്കറിയ വേകത്താനം തിരുക്കർമ്മങ്ങൾക്ക് നേതൃത്വം നൽകി വിശ്വാസികളുടെ നെറ്റിയിൽ ഭസ്മം പൂശി വിഭൂതി തിരുന്നാൾ സന്ദേശം നൽകി.ധാരാളം പേർ തിരുക്കർമ്മങ്ങളിൽ പങ്കെടുത്തു.മനുഷ്യ ജീവൻ്റെ ക്ഷണികതയും നിസ്സാരതയും പറ്റി ഓർമ്മ പ്പെടുത്തുന്നതാണ് വിഭൂതി തിരുനാൾ . പ്രാർത്ഥനയും പ്രായശ്ചിത്തവും ഉപവാസവുംവഴി ഈശോയുടെ പീഡാസഹനത്തെയും മരണത്തെയും പറ്റി ധ്യാനിച്ചുകൊണ്ട് ക്രൈസ്തവ വിശ്വാസികൾ ആത്മീയമായി ഒരുങ്ങുന്ന കാലഘട്ടമാണ് നോമ്പുകാലം.നോമ്പുകാലത്ത് എല്ലാ ദിവസവും ദേവാലയത്തിൽ ആഘോഷമായ കുരിശിൻ്റെ വഴി നടത്തപ്പെടും.ബിനോയി ഇലവുങ്കൽ, ചാക്കോച്ചൻ കാലാപറമ്പിൽ, ജയ്സൺ വാഴയിൽ,അമൽ ബാബു ഇഞ്ചയിൽ തുടങ്ങിയവർ പരിപാടികൾക്ക് നേതൃത്വം നൽകി.

ഇസ്ലാമിക് സ്റ്റേറ്റ്സ് നശിപ്പിച്ച ഇറാഖിലെ ക്രിസ്ത്യന്‍ ആശ്രമങ്ങളില്‍ പുനരുദ്ധാരണം തുടരുന്നു

Image
  ബാഗ്ദാദ്: ഇറാഖിലെ പുരാതന ക്രൈസ്തവ ആശ്രമങ്ങളായ മാർ ബെഹ്‌നാമിലെയും സാറാ ആശ്രമത്തിലെയും പതിമൂന്നാം നൂറ്റാണ്ടിലെ ചരിത്രപരമായ ചുവർചിത്രങ്ങളുടെ പുനഃസ്ഥാപന പ്രവർത്തനങ്ങൾ പുരോഗമിക്കുന്നു. ഇസ്ലാമിക് സ്റ്റേറ്റ്സ് അധിനിവേശം നടത്തിയ കാലയളവില്‍ കലാസൃഷ്ടികൾ വ്യാപകമായി നശിപ്പിക്കപ്പെട്ടവയാണ് ഇവ. മെസൊപ്പൊട്ടേമിയ എന്ന ഫ്രഞ്ച് സംഘടനയുമായി ചേര്‍ന്നാണ് പുനരുദ്ധാരണ പ്രവര്‍ത്തികള്‍ പുരോഗമിക്കുന്നത്. ആക്രമണങ്ങള്‍ മുറിവേല്‍പ്പിച്ചുവെങ്കിലും മാർ ബെഹ്‌നാം ആശ്രമം സഹിഷ്ണുതയുടെയും പുതുക്കലിന്റെയും ദൃശ്യമായ അടയാളമായി നിലകൊള്ളുകയാണ്. ക്രിസ്തീയ പൈതൃകം മായ്‌ക്കാനും നൂറ്റാണ്ടുകളുടെ വെല്ലുവിളികളെ അതിജീവിച്ച കലാസൃഷ്ടികൾ ഇല്ലാതാക്കാനുമുള്ള ശ്രമത്തിൽ ഇസ്ലാമിക് സ്റ്റേറ്റ്സ് തീവ്രവാദികൾ രണ്ട് പ്രധാന ചുവർചിത്രങ്ങൾ നശിപ്പിക്കുകയായിരിന്നു. വലുപ്പം, പഴക്കം, സൃഷ്ടിപരമായ വൈദഗ്ധ്യം എന്നിവയിൽ താരതമ്യപ്പെടുത്താവുന്ന ഈ ചുവര്‍ ചിത്രങ്ങള്‍ മറ്റൊരു ആശ്രമത്തിലും ഇല്ലായിരിന്നുവെന്നും നാശനഷ്ടങ്ങളുടെ കാഠിന്യവും പുനഃസ്ഥാപനത്തിന്റെ ഉയർന്ന ചെലവും ഉണ്ടായിരുന്നിട്ടും, ദൈവിക പരിപാലനയാൽ ഇത് പുനഃസൃഷ്ടിക്കപ്പെടുകയാണെന്നും ആശ്രമത്തിന്റെ സുപ്പീരി...

വാഹനാപകടത്തിൽ രണ്ട് കപ്പൂച്ചിൻ വൈദികര്‍ മരിച്ചു

Image
  ഡോർമ, ജാർഖണ്ഡ്: ജാർഖണ്ഡിലെ ഡോർമയിലുണ്ടായ വാഹനാപകടത്തിൽ രണ്ട് കപ്പൂച്ചിൻ വൈദികര്‍ മരിച്ചു. ഞായറാഴ്ച വൈകുന്നേരമുണ്ടായ വാഹനാപകടത്തെ തുടർന്ന് ഓർഡർ ഓഫ് ഫ്രയേഴ്‌സ് മൈനർ കപ്പൂച്ചിൻ അംഗങ്ങളായ ഫാ. ഗ്രിഗറി ബിലുങ് (55), ഫാ. സ്റ്റാനിസ്ലോസ് കുജുർ (68) എന്നിവരാണ് മരിച്ചത്. വൈദികരുടെ ആകസ്മിക വിയോഗത്തില്‍ വളരെ വേദനയുണ്ടെന്നും പുനരുത്ഥാനത്തില്‍ പ്രത്യാശവെയ്ക്കുകയാണെന്നും സെന്റ് ഫിഡെലിസ് കപ്പൂച്ചിൻ പ്രവിശ്യ പുറത്തിറക്കിയ പ്രസ്താവനയില്‍ പറയുന്നു. പരേതരുടെ നിത്യവിശ്രമത്തിനായി പ്രാർത്ഥനയിൽ ഐക്യപ്പെടുകയാണെന്നും വിയോഗത്തില്‍ ദുഃഖിക്കുന്നവർക്ക് ശക്തിയും ആശ്വാസവും ലഭിക്കാന്‍ പ്രാര്‍ത്ഥനയ്ക്കും സന്യാസ സമൂഹം ആഹ്വാനം ചെയ്തിട്ടുണ്ട്. ജനങ്ങളോട് എളിമയോടും വിനയത്തോടും കാണിച്ച ശുശ്രൂഷയിലൂടെ ശ്രദ്ധ നേടിയവരായിരിന്നു ഫാ. ബിലുങ്ങും ഫാ. കുജൂരും. മൃതസംസ്ക്കാര ചടങ്ങുകളെക്കുറിച്ചുള്ള വിവരങ്ങള്‍ പുറത്തുവിട്ടിട്ടില്ല.

ത്യാഗസ്മരണയിൽ അരുവിത്തുറ വല്യച്ചൻമല തീർഥാടനത്തിന് തുടക്കമായി

Image
  അരുവിത്തുറ: അരുവിത്തുറ സെന്റ് ജോർജ് ഫൊറോന ദേവാലയത്തിൽ അമ്പത് നോമ്പാചരണത്തിനും വല്യച്ചൻ മല കയറ്റത്തിനും തുടക്കമായി.  നോമ്പാചരണത്തിനു തുടക്കം കുറിച്ച് ഇന്നലെ രാവിലെ ദേവാലായത്തിൽ വിഭൂതി തിരുക്കർമങ്ങളുടെ ഭാഗമായ ചാരം കൊണ്ട് നെറ്റിയിൽ  കുരിശു വരക്കൽ ചടങ്ങ് നടന്നു. വികാരി ഫാ. മാത്യൂ ചന്ദ്രൻകുന്നേൽ, ഫാ. ബിജു കുന്നക്കാട്ട്, ഫാ. ഗോഡ്‌സൻ ചെങ്ങഴശേരിൽ, ഫാ. ജോസഫ് കുഴിവേലിത്തടത്തിൽ, ഫാ. സിറിൽ തയ്യിൽ എന്നിവർ കാർമികത്വം വഹിച്ചു. വൈകുന്നേരം യേശുവിന്റെ പീഢാനുഭവ സ്മരണകൾ പുതുക്കി പള്ളിയിൽ നിന്നും മലയടിവാരത്തേക്ക് ഇടവകാംഗങ്ങളുടെ നേതൃത്വത്തിൽ ജപമാല പ്രദക്ഷിണം നടന്നു. തുടർന്ന് കുരിശിന്റ വഴി പ്രാർഥന ചൊല്ലി ആയിരങ്ങൾ അരുവിത്തുറ വല്യച്ചൻമല കയറി. വിശ്വാസികൾക്ക് ആത്മ പരിശോധനയ്ക്കും പശ്ചാത്തപിക്കാനും പാപ പരിഹാരത്തിനുമുള്ള അവസരമാണ് ഈ നോമ്പുകാലം. നോമ്പ് ദിനങ്ങളിൽ ഉച്ചകഴിഞ്ഞ് 4 ന് അരുവിത്തുറ ദേവാലയത്തിൽ വി. കുർബാന, തുടർന്ന് വല്യച്ചൻ മലയടിവാരത്തേക്ക് ജപമാല പ്രദക്ഷിണം, 5.15 ന് മലമുകളിലേക്ക് കുരിശിന്റെ വഴി, 6ന്  മലമുകളിൽ വചന സന്ദേശം, 6.15 ന്  വി. കുർബാന. തീർഥാടകർക്ക് മലയിൽ എല്ലാ സൗകര്യങ്ങളും...

അരുവിത്തുറ പള്ളിയിൽ വിഭൂതിയും നോമ്പാചരണവും

Image
  അരുവിത്തുറ: അരുവിത്തുറ സെന്റ് ജോർജ് ഫൊറോന ദേവാലയത്തിൽ അമ്പത് നോമ്പാചരണത്തിനു തുടക്കം കുറിച്ചു കൊണ്ടുള്ള വിഭൂതിയുടെ തിരുക്കർമ്മങ്ങൾ നാളെ (16-02-26 ) രാവിലെ 6.30 ന് കുർബാനയോടെ കൂടി ആരംഭിക്കും.അമ്പത് നോമ്പു ദിനങ്ങളിൽ വൈകുന്നേരം നാല് മണിക്കുള്ള വിശുദ്ധ കുർബാന ശേഷം വല്യച്ചൻ മലയടിവാരത്തേയ്ക്ക് ജപമാല പ്രദക്ഷിണവും 5.15 ന് മലമുകളിലേക്ക് കുരിശിന്റെ വഴിയും 6 മണിക്ക് തിരുവചന സന്ദേശവും 6.15 ന് വിശുദ്ധ കുർബാനയും ഉണ്ടായിരിക്കും ദേവാലയത്തിൽ രാവിലെ 5.30 നും 6.30 നും 7.30 നും 4 നും വൈകിട്ട് 7നും വിശുദ്ധ കുർബാന ഉണ്ടായിരിക്കും. വിഭുതി തിരുക്കർമ്മങ്ങൾക്ക് വികാരി ഫാ. മാത്യൂ ചന്ദ്രൻകുന്നേൽ, ഫാ. ബിജു കുന്നക്കാട്ട്, ഫാ. ഗോഡ്‌സൻ ചെങ്ങഴശേരിൽ, ഫാ. ജോസഫ് കുഴിവേലിത്തടത്തിൽ, ഫാ. സിറിൽ തയ്യിൽ തുടങ്ങിയവർ നേതൃത്വം നൽകും

മാർ ജോസഫ് പാംപ്ലാനിക്കെതിരെയുള്ള സമരം ശരിയല്ലെന്ന് സീറോ മലബാർ സഭ മീഡിയ കമ്മീഷൻ

Image
  കൊച്ചി: എറണാകുളം-അങ്കമാലി അതിരൂപതയ്ക്കുവേണ്ടിയുള്ള മേജർ ആർച്ചുബിഷപ്പിന്റെ വികാരി എന്ന നിലയിൽ, അതിരൂപതയുടെ സാധാരണ ഭരണനിർവഹണം നടത്തുന്ന ആർച്ചുബിഷപ്പ് മാർ ജോസഫ് പാംപ്ലാനിക്കെതിരെ നടത്തിവരുന്ന സമരമാർഗങ്ങൾ ശരിയല്ലെന്ന് സീറോ മലബാർ സഭ മീഡിയ കമ്മീഷന്റെ പ്രസ്താവന.പ്രസ്താവനയുടെ പൂർണ്ണരൂപം താഴെ കൊടുക്കുന്നു പി ആർ ഒ യുടെ  പ്രസ്താവന :'"എറണാകുളം-അങ്കമാലി അതിരൂപതയ്ക്കുവേണ്ടിയുള്ള മേജർ ആർച്ചുബിഷപ്പിന്റെ വികാരി എന്ന നിലയിൽ, അതിരൂപതയുടെ സാധാരണ ഭരണനിർവഹണം നടത്തുന്ന ആർച്ചുബിഷപ്പ് മാർ ജോസഫ് പാംപ്ലാനി പിതാവിനെതിരേ നടത്തിവരുന്ന സമരമാർഗങ്ങൾ ക്രൈസ്തവസ്നേഹത്തിന്റെ പരിധികളെയെല്ലാം ലംഘിക്കുന്ന സാഹചര്യത്തിലാണ് ഈ പ്രസ്‌താവന നൽകുന്നത്. ഏകീകൃത വിശുദ്ധ കുർബാനയർപ്പണരീതി എറണാകുളം-അങ്കമാലി അതിരൂപതയിൽ മറ്റു രൂപത കളിലേതുപോലെ നടപ്പിലാക്കാൻ സാധിക്കാത്ത സാഹചര്യത്തിലാണ്, സഭാകൂട്ടായ്‌മയ്ക്കു മുൻഗണന കൊടുത്തുകൊണ്ട് ഘട്ടംഘട്ടമായി നടപ്പിലാക്കാനുള്ള പ്രത്യേക അനുമതി സിനഡ് നല്‌കിയത്. പ്രക്ഷുബ്ധമായിരുന്ന അതിരൂപതയിലെ അജപാലനാന്തരീക്ഷം ഈ തീരുമാനം നടപ്പിലാക്കിയതോടെ ശാന്തമാ യിത്തുടങ്ങി. അതിനിടയിലാണ് സിനഡ് അതിരൂപതയ്ക്കുവേണ്ടി നൽകി...

നോമ്പുകാലം മാനസാന്തരത്തിനുള്ള സമയം, തിരുവചനത്തിനു ചെവി കൊടുക്കണം: ലെയോ പാപ്പ

Image
  വത്തിക്കാന്‍ സിറ്റി: നോമ്പുകാലം മാനസാന്തരത്തിനുള്ള സമയമാണെന്ന് ഓർമ്മപ്പെടുത്തിക്കൊണ്ടും, തിരുവചനത്തിനു ചെവികൊടുത്തുകൊണ്ടും, ആത്മാവിന്റെ പ്രചോദനങ്ങളെ സ്വീകരിച്ചുകൊണ്ടും, ഈ സമയം ഫലപ്രദമാക്കണമെന്നു ലെയോ പാപ്പ. നമ്മുടെ വിശ്വാസത്തിന്റെ ഊർജ്ജം വീണ്ടെടുക്കാനും, ദൈനംദിന ഉത്കണ്ഠകൾക്കും വ്യതിചലനങ്ങൾക്കും ഇടയിൽ ഹൃദയം നഷ്ടപ്പെടാതിരിക്കാനും ദൈവീക രഹസ്യം നമ്മുടെ ജീവിതത്തിന്റെ കേന്ദ്രത്തിൽ തിരികെ സ്ഥാപിക്കാൻ സഭ നമ്മെ ക്ഷണിക്കുന്ന സമയമാണ് നോമ്പു കാലമെന്നും പാപ്പ പറഞ്ഞു. ശ്രവിക്കുക, ഉപവാസമനുഷ്ഠിക്കുക, കൂട്ടായ്മയിൽ ജീവിക്കുക, എന്നിങ്ങനെയുള്ള നോമ്പുകാല ചൈതന്യങ്ങളെ പാപ്പ സന്ദേശത്തിൽ പ്രത്യേകം ചൂണ്ടിക്കാണിച്ചു. നോമ്പുകാലത്ത് തിരുവചനം വായിക്കുവാനും ശ്രവിക്കുവാനും പാപ്പ ഏവരെയും ക്ഷണിച്ചു. മറ്റൊരാളെ ശ്രവിക്കുവാനുള്ള ആഗ്രഹമാണ്, ആ വ്യക്തിയുമായി ബന്ധം സ്ഥാപിക്കുന്നതിനുള്ള പ്രാരംഭ കാര്യമെന്നു പാപ്പ എടുത്തുപറഞ്ഞു. യാഥാർഥ്യങ്ങളെ തിരിച്ചറിയുവാനും, വ്യക്തിപരവും സാമൂഹികവുമായ ജീവിതത്തിൽ, നമ്മെ കടന്നുപോകുന്ന നിരവധി ശബ്ദങ്ങളിൽ, തിരുവെഴുത്തുകൾ ചൂണ്ടിക്കാണിക്കുന്ന സ്വരം തിരിച്ചറിയുവാൻ ഈ ശ്രവണം നമ്മെ സഹായിക്കുമെന്നും ...