പെരുമ്പള്ളി തീർത്ഥയാത്ര ഫെബ്രുവരി 21 ശനിയാഴ്‌ച

 


കോട്ടയം : മലങ്കര യാക്കോബായ സുറിയാനി സഭയുടെ പരിശുദ്ധ എപ്പിസ്‌കോപ്പൽ സുന്നഹദോസ് പ്രസിഡന്റും, കോട്ടയം ഭദ്രാസന മെത്രാപ്പോലീത്തയുമായിരുന്ന  പുണ്യശ്ലോഗനായ ഗീവര്ഗീസ് മോർ ഗ്രീഗോറിയോസ് തിരുമേനിയുടെ (പെരുമ്പള്ളി തിരുമേനി )

27 മത് ദുഖറോനോയോടനുബന്ധിച്ചു കോട്ടയം ഭദ്രാസന യൂത്ത് അസോസിയേഷന്റെ ആഭിമുഖ്യത്തിൽ തീർത്ഥയാത്ര നടത്തപ്പെടുന്നു. 2026 ഫെബ്രുവരി 21ശനിയാഴ്ച വൈകുന്നേരം 4 മണിക്ക്‌ കോട്ടയം സെന്റ് ജോസഫ് കത്തീഡ്രലിൽ നിന്നും ആരംഭിക്കുന്ന ഇരുചക്ര വാഹന തീർഥയാത്ര വിവിധ ദൈവാലയങ്ങളിലെ സ്വീകരണം ഏറ്റുവാങ്ങി പുണ്യപിതാവിന്റെ തൃക്കബറിൽ എത്തിച്ചേരുന്നതുമാണ്.


പരിശുദ്ധ സഭയുടെ ആപൽഘട്ടത്തിൽ പോലീസിന്റെ ലാത്തിയുടെയും ബൂട്ടിന്റെയും മുൻപിൽ സത്യവിശ്വാസം അടിയറവു വെക്കാതെ നെഞ്ചോട് ചേർത്ത് പിടിച്ചു തന്റെ മക്കൾക്ക്‌ വേണ്ടി സത്യവിശ്വാസം കാത്തുസൂക്ഷിച്ച പുണ്യപിതാവിന്റെ ഓർമ്മ ദിവസം കൊണ്ടാടുന്ന ഈ വേളയിൽ പെരുമ്പള്ളി തിരുമേനിയോട് സ്നേഹവും ബഹുമാനവും വിധേയത്വവും കാത്തു സൂക്ഷിക്കുവാൻ, ഈ തീർത്ഥയാത്രയിൽ പങ്കെടുത്തു അനുഗ്രഹം പ്രാപിക്കണമെന്ന് ഭാരവാഹികൾ അറിയിച്ചു.

Comments

Popular posts from this blog

പാലാ രൂപതയിലെ വൈദികരുടെ സ്ഥലംമാറ്റം: ചിത്രങ്ങൾ സഹിതം

പ്രവിത്താനം പള്ളിയിൽ നടന്ന കുടമാറ്റം ഹൈന്ദവ- ക്രൈസ്തവ സമൂഹത്തിൻറെ സ്നേഹപ്രഖ്യാപന ചടങ്ങ്

ഇടയൻ്റെ സ്വപ്നത്തോട് കൈകോർത്ത് രാമപുരം പിതൃവേദി