Posts

ഓർത്തഡോക്സ് വിഭാഗം കല്ലറ കയ്യേറിയെന്ന് യാക്കോബായ വിഭാഗം.

Image
ചാലിശ്ശേരി (പാലക്കാട്‌) : തൃശ്ശൂർ ഭദ്രാസനത്തിലെ സഭാതർക്കമുള്ള ചാലിശ്ശേരി സെന്റ് പീറ്റേഴ്സ് ആൻഡ് സെൻ്റ് പോൾസ് പള്ളി സെമിത്തേരിയിൽ യാക്കോബായ കുടുംബത്തിന്റെ കല്ലറയിൽ വിഘടിത ഓർത്തഡോക്സ് (മെത്രാൻ കക്ഷി) വിഭാഗത്തിൽപ്പെട്ടയാളുടെ മൃതദേഹം സംസ്കരിച്ച്, കല്ലറ കയ്യേറിയെന്ന് ആരോപണം . വികാരി ഫാ. അബ്രഹ്രാം യാക്കോബ് പൂവ്വത്ത്മണ്ണിൽ, ട്രസ്റ്റി സിയു ശലമോൻ, സെക്രട്ടറി ടൈറ്റസ് ഡേവീഡ് എന്നിവരാണ് ആരോപണമുന്നയിച്ചത്. ചാലിശേരി അരിമ്പൂർ കുടുംബത്തിന്റെ കുടുംബക്കല്ലറയിൽ ഓർത്തഡോക്സ് വിഭാഗത്തിൽപ്പെട്ട പുലിക്കോട്ടിൽ കുഞ്ഞാണിയുടെ മൃതദേഹം കഴിഞ്ഞ തിങ്കളാഴ്ചയാണ് സംസ്കരിച്ചതാണ് വിവാദമായിരിക്കുന്നത്. സംഭവത്തിൽ കല്ലറ ഉടമയും ഇടവക സെക്രട്ടറിയുമായ ടൈറ്റസ് ഡേവിഡ് ബുധനാഴ്ച ചാലിശേരി പൊലീസിലും, ദേശീയ മനുഷ്യാവകാശ കമ്മീഷനും, മുഖ്യമന്ത്രി അടക്കമുള്ളവർക്കും പരാതി നൽകി. എന്നാൽ ഓർത്തഡോക്സ് വിഭാഗം ഇതേവരെ ഇത് സംബന്ധിച്ച് പ്രതികരിച്ചിട്ടില്ല.

വിശുദ്ധ നാട്ടിലെ ക്രൈസ്തവർക്ക് ശാശ്വത സമാധാനം വേണം

Image
  ജെറുസലേം: വിശുദ്ധ നാട്ടിലെ ക്രൈസ്തവരുടെ ഭാവി സംരക്ഷിക്കാൻ അടിയന്തര ദുരിതാശ്വാസ സഹായങ്ങൾ മാത്രം മതിയാകില്ലെന്നും ശാശ്വതമായ പരിഹാരമാർഗ്ഗങ്ങൾ ഉടനടി നടപ്പിലാക്കേണ്ടതുണ്ടെന്നും ജെറുസലേമിലെ ലാറ്റിൻ പാത്രിയാർക്കീസ്‌ കര്‍ദ്ദിനാള്‍ പിയര്‍ബാറ്റിസ്റ്റ പിസബല്ല. ഓഗസ്റ്റ് 21-ന് പുറത്തിറക്കിയ "പ്രതീക്ഷയ്ക്ക് പ്രവർത്തനം ആവശ്യമാണ്" (Hope Demands Action) എന്ന ലേഖനത്തിലാണ് പാത്രിയാര്‍ക്കീസിന്റെ പ്രതികരണം. യുദ്ധവും രാഷ്ട്രീയ സംഘർഷങ്ങളും കാരണം മേഖലയിലെ ക്രിസ്ത്യൻ സമൂഹം കടുത്ത സാമ്പത്തിക - സാമൂഹിക പ്രതിസന്ധിയാണ് നേരിടുന്നതെന്നും അദ്ദേഹം കുറിച്ചു. മേഖലയിലെ അതിർത്തി അടയ്ക്കലുകളും ടൂറിസം-തീർത്ഥാടന മേഖലയിലെ തിരിച്ചടിയും കാരണം വെസ്റ്റ് ബാങ്കിലെയും പരിസരങ്ങളിലെയും നിരവധി ക്രിസ്ത്യാനികൾക്കാണ് ജോലി നഷ്ടപ്പെട്ടതെന്ന് പാത്രിയാർക്കീസ്‌ ചൂണ്ടിക്കാട്ടി. തൽക്കാലത്തേക്ക് നൽകുന്ന ഭക്ഷണവും സാമ്പത്തിക സഹായവും കൊണ്ട് മാത്രം ഇവരുടെ ഭാവി സുരക്ഷിതമാക്കാനാകില്ല. സ്ഥിരമായ വരുമാന മാർഗ്ഗങ്ങളുടെ അഭാവവും വദ്ധിച്ചുവരുന്ന സുരക്ഷാഭീതിയും ക്രിസ്ത്യൻ കുടുംബങ്ങളെ നാടുവിടാൻ നിർബന്ധിതരാക്കുന്നു. വിശുദ്ധ നാട്ടിലെ ക്രൈസ്തവ സാന്നിധ്...

ബിഷപ്പുമാരെ അവഹേളിക്കുന്നത് അവസാനിപ്പിക്കണം : അൽമായ ശബ്‌ദം

Image
കൊച്ചി : സമൂഹ മാധ്യമങ്ങളിൽ സീറോ മലബാർ സഭ ബിഷപ്പുമാരെ പരസ്യമായി അവഹേളിക്കുന്നവർക്കെതിരെ ശക്തമായ നടപടി സ്വീകരിക്കാൻ സഭാ നേതൃത്വം തയ്യറാകണമെന്ന് അൽമായ ശബ്‌ദം ആവശ്യപ്പെട്ടു. സഭ സ്ഥാപനങ്ങൾ സഭാവിരുദ്ധ യോഗങ്ങൾ നടത്താൻ അനുവാദം നൽകിയവർക്കെതിരെ കടുത്ത ശിക്ഷ നടപടി എടുക്കണം. ലോകത്തിൻ്റെ മുമ്പിൽ സീറോ മലബാർ സഭയെ അവമതിപ്പിന് ഇടയാക്കുന്ന ഇത്തരം സാഹചര്യങ്ങൾ പൂർണ്ണമായും ഒഴിവാക്കപ്പെടണം. സഭയുടെ സത്യകുർബാന എല്ലാ രൂപതകളിൽ ഉള്ള പോലെ മേജർ അതിരൂപതയിലും പൂർണ്ണമായി നടപ്പാക്കണമെന്ന് അൽമായ ശബ്‌ദം പുറത്തിറക്കിയ പത്രക്കുറിപ്പിൽ ചൂണ്ടിക്കാട്ടി. സഭയുടെ സ്ഥാപനങ്ങൾ സഭാവിരുദ്ധ പ്രവർത്തനങ്ങൾക്ക് നൽകരുതെന്നും അൽമായ ശബ്‌ദം വ്യക്തമാക്കി.

സാജോ ജോസ്: സീറോ മലബാർ സഭയുടെ പ്രതിബദ്ധതയുള്ള അൽമായ മുഖം

Image
കൊച്ചി: സീറോ മലബാർ സഭയുടെ ഏകീകൃത കുർബാന ക്രമത്തിനും സഭാ കൂട്ടായ്മയ്ക്കും വേണ്ടി ജീവിതം ഉഴിഞ്ഞുവെച്ച പ്രമുഖ അൽമായ വ്യക്തിത്വമായിരുന്നു സാജോ ജോസ് എന്ന് സീറോ മലബാർ സഭയുടെ മുൻ അൽമായ സെക്രട്ടറി ടോണി ചിറ്റിലപ്പിള്ളി അഭിപ്രായപ്പെട്ടു. എറണാകുളം-അങ്കമാലി അതിരൂപതയിൽ അർപ്പണബോധത്തോടെ പ്രവർത്തിച്ച സാജോ ജോസിന്റെ അനുസ്മരണ സമ്മേളനം അങ്കമാലിയിൽ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ​പ്രവാസി മലയാളിയായി ജീവിച്ച വേളയിലും സഭയുടെയും വിശ്വാസസമൂഹത്തിന്റെയും ഉന്നതിക്കായി നിരന്തരം പ്രവർത്തിച്ച വ്യക്തിയാണ് സജോ ജോസ്.സഭ പ്രതിസന്ധികളെ അഭിമുഖീകരിച്ച ഘട്ടങ്ങളിലെല്ലാം അതിരൂപതയുടെ ഐക്യത്തിനും നന്മയ്ക്കും വേണ്ടി അടിയുറച്ച നിലപാടുകൾ സ്വീകരിക്കാൻ അദ്ദേഹത്തിന് കഴിഞ്ഞിട്ടുണ്ടെന്ന് ടോണി ചിറ്റിലപ്പിള്ളി അനുസ്മരിച്ചു.​ അങ്കമാലിയിൽ നടന്ന അനുസ്മരണ സമ്മേളനത്തിൽ അങ്കമാലി നസ്രാണി അസോസിയേഷൻ പ്രസിഡന്റ്  ജോർജ് മൂഴിക്കുളം അധ്യക്ഷത വഹിച്ചു. സഭയുടെയും അൽമായ പ്രസ്ഥാനങ്ങളുടെയും വളർച്ചയിൽ സാജോ ജോസ് നൽകിയ നിസ്തുലമായ സംഭാവനകളെ ജോർജ് മൂഴിക്കുളം എടുത്തു പറഞ്ഞു. ഷൈബി പാപ്പച്ചൻ,ജോസ് മണവാളൻ,റെമി പൗലോസ്, പോൾസൻ കുടിയിരിപ്പിൽ,ബാബു പീറ്റർ...

മ്യാൻമറിൽ പുതിയ ദൈവവിളികൾ

Image
മ്യാൻമറിലെ ആഭ്യന്തര സംഘർഷങ്ങളും ദാരിദ്ര്യവും ദുരിതങ്ങളും തുടരുന്ന പശ്ചാത്തലത്തിലും കത്തോലിക്കാ സഭയിൽ പുതിയ ദൈവവിളികൾ വർദ്ധിക്കുന്നു.  ഓഗസ്റ്റ് മാസത്തിൽ നടന്ന വിവിധ ചടങ്ങുകളിലായി മൂന്ന് പുതിയ വൈദികരും നാല് ഡീക്കൻമാരും സഭയുടെ ശുശ്രൂഷാ രംഗത്തേക്കു കടന്നുവന്നു.  ഹഖ രൂപതയിൽ നാല് പുതിയ ഡീക്കൻമാരും യാങ്കൂണിൽ രണ്ട് പുതിയ സമർപ്പിതരും, തങ്ങളുടെ ശുശ്രൂഷ ആരംഭിച്ചു. പഠന വൈദഗ്ധ്യത്തേക്കാൾ ഉപരിയായി ദൈവത്തോടുള്ള സ്നേഹവും എളിമയും ആത്മാക്കളുടെ രക്ഷയ്ക്കായുള്ള തീക്ഷ്ണതയുമാണ് ശുശ്രൂഷകർക്ക് വേണ്ടതെന്ന് മെത്രാൻ ലൂസിയസ് ഹ്രെ കുങ് തിരുചടങ്ങിൽ  ഓർമ്മിപ്പിച്ചു. ടാങ്കൂ രൂപതയുടെ സഹായ മെത്രാനായി ബെർണാർഡിനോ നീ നീ അഭിഷിക്തനായതും,മ്യാൻമറിലെ സഭയ്ക്ക് പുതിയ ഉണർവ് പ്രദാനം ചെയ്യുന്നു. "കണ്ണീരിന്റെ താഴ്‌വരയിലൂടെ" കടന്നുപോകുന്ന മ്യാൻമറിലെ ജനങ്ങൾക്ക് ക്രിസ്തുവിന്റെ പ്രകാശം നൽകാനാണ് മെത്രാന്റെ നിയോഗം എന്ന്, കർദിനാൾ ചാൾസ് ബോ വ്യക്തമാക്കി. ദുരിതബാധിതരെ ആശ്വസിപ്പിക്കാനും വിഘടിച്ചുനിൽക്കുന്ന സമൂഹങ്ങളെ ഒന്നിപ്പിക്കാനും പുതിയ മെത്രാനെ ആഹ്വാനം ചെയ്തു. "എന്റെ ആത്മാവ് കർത്താവിനെ മഹത്വപ്പെടുത്തുന്നു" എന്ന സ്തോത്രഗ...

ഭരണങ്ങാനം അസ്സീസി ധ്യാനകേന്ദ്രം സുവർണ്ണ ജൂബിലി നിറവിൽ.

Image
ലോക സുവിശേഷവത്‌കരണം ലക്ഷ്യമാക്കി കേരളത്തിൽ ആദ്യത്തെ താമസിച്ചുള്ള കരിസ്മാറ്റിക്ക് ധ്യാനം ആരംഭിച്ച പാലാ ഭരണങ്ങാനത്തുള്ള അസ്സീസി ധ്യാനകേന്ദ്രം  സുവർണ്ണ ജൂബിലി നിറവിൽ.  അസ്സീസി ധ്യാനകേന്ദ്രത്തിൻ്റെ സുവർണ്ണ ജൂബി‌ലിയുടെ സമാപന സമ്മേളനം 2026 ആഗസ്റ്റ് മാസം 30-ാം തീയതി ഞായർ വൈകിട്ട് 04.00ന് അസ്സീസി  ധ്യാനകേന്ദ്രത്തിൽ നടക്കും.  കോട്ടയം സെന്റ് ജോസഫ് കപ്പുച്ചിൻ പ്രൊവിൻസി‌ൻ്റെ പ്രൊവിൻഷ്യൽ  ഫാ. സരീഷ് തൊണ്ടാംകുഴിയുടെ മുഖ്യ കാർമികത്വത്തിൽ അർപ്പിക്കപ്പെടുന്ന കൃതജ്ഞത ബലിയോടെയാണ് സമാപന ദിനാഘോഷങ്ങൾക്ക് തുടക്കം കുറിക്കുന്നത്. ധ്യാനകേന്ദ്രത്തിൻ്റെ മുൻ ഡയറക്‌ടർമാർ സഹകാർമികരായിരിക്കും. തുടർന്ന് നടക്കുന്ന പൊതുസമ്മേളനത്തിൽ പ്രൊവിൻഷ്യൽ ഫാ. സരീഷ് തൊണ്ടാംകുഴിയിൽ അദ്ധ്യക്ഷത വഹിക്കും.  കെ.സി.എസ്.സി. കോർഡിനേറ്റർ ഫാ. ജോൺസൺ കാണ്ടിയിൽ, കെ.സി.എസ്.സി. ജോയിന്റ് കോർഡിനേറ്റർ ഷാജി വൈക്കത്ത്പറമ്പിൽ, പാലാ രൂപത ഇവാഞ്ചലൈസേഷൻ ഡയറക്‌ടർ ഫാ. തോമസ് ഓലായത്തിൽ എന്നിവർ സന്ദേശം നല്‌കുന്നു. ഇതേ തുടർന്ന്, സോഷ്യൽ മീഡിയയിൽ തരംഗമായി മാറിയ കപ്പുച്ചിൻ സഹോദരങ്ങളുടെ 'കാപ്പിപ്പൊടി ബാൻഡ്' അവതരിപ്പിക്കുന്ന സംഗീതവിരുന്നുമുണ...

ഫാ. തോമസ് ആനിമൂട്ടിൽ കോട്ടയം ക്നാനായ അതിരൂപതയുടെ പുതിയ സഹായ മെത്രാൻ

Image
  സീറോ-മലബാർ മേജർ ആർക്കി എപ്പിസ്കോപ്പൽ സഭയുടെ സിനഡ്, പരിശുദ്ധ പിതാവ് ലിയോ പതിനാലാമൻ പാപ്പായുടെ മുൻകൂർ അനുമതിയോടെ, കോട്ടയം ക്നാനായ  അതിരൂപതയുടെ പുതിയ സഹായ മെത്രാനായി ഫാ. തോമസ് ആനിമൂട്ടിലിനെ തിരഞ്ഞെടുത്തു. ത്രോയിന രൂപതയുടെ സ്ഥാനിക മെത്രാൻ എന്ന സ്ഥാനവും നൽകി. 1962 ജനുവരി 13 ന് കേരളത്തിലെ പയ്യാവൂരിൽ ജനിച്ച ഫാ. തോമസ് ആനിമൂട്ടിൽ, കോട്ടയത്തെ സെന്റ് സ്റ്റനിസ്ലാവൂസ്‌  മൈനർ സെമിനാരിയിലാണ്  തന്റെ  പൗരോഹിത്യ പരിശീലനം ആരംഭിച്ചത്. മംഗലാപുരത്തെ സെന്റ് ജോസഫ് സെമിനാരിയിൽ നിന്ന് തത്ത്വശാസ്ത്ര- ദൈവശാസ്ത്ര പഠനം പൂർത്തിയാക്കിയ ശേഷം, 1989 ഏപ്രിൽ 13 ന് വൈദികനായി അഭിഷിക്തനായി. റോമിലെ സാന്താ ക്രോച്ചേ (Pontificia Università Santa Croce) പൊന്തിഫിക്കൽ സർവകലാശാലയിൽ നിന്നും, 1993 ൽ കാനൻ നിയമത്തിൽ ഉന്നത പഠനവും അദ്ദേഹം പൂർത്തിയാക്കിയിട്ടുണ്ട്. ഇടവക വികാരി, മെത്രാന്റെ സെക്രട്ടറി, ചാൻസലർ, പാസ്റ്ററൽ കൗൺസിലിന്റെ സെക്രട്ടറി, കാത്തലിക് നഴ്‌സസ് ഗിൽഡ് ഓഫ് ഇന്ത്യയുടെ സഭാ ഉപദേഷ്ടാവ്, എന്നീ നിലകളിൽ സേവനം അനുഷ്ഠിച്ച അദ്ദേഹം, 2025 മുതൽ  കോട്ടയം അതിരൂപതയുടെ പ്രോ-പ്രോട്ടോസിൻസെല്ലൂസ് എന്ന നിലയിൽ തന്റെ കർ...

പാലാ ളാലം പഴയപള്ളിയിൽ അഭിഷേകാഗ്നി മരിയൻ കൺവെൻ ആരംഭിച്ചു

Image
  വിശ്വാസജീവിതത്തോടൊപ്പം ഉത്തരവാദിത്വങ്ങളും വിശ്വസ്തതയോടെ നിറവേറ്റണം: മോൺ. ജോസഫ് കണിയോടിക്കൽ ലൗകികമായ ഉത്തരവാദിത്വങ്ങൾ മാത്രം നിർവഹിച്ചു പോകാതെ പ്രാർത്ഥനയിലും ദൈവ ശുശ്രൂഷയിലും അധിഷ്ഠിതമായ ജീവിതം നയിക്കാൻ ഓരോ ക്രൈസ്തവനും കടമയുണ്ടെന്ന് വികാരി ജനറൽ മോൺ. ജോസഫ് കണിയോടിക്കൽ ഉദ്ബോധിപ്പിച്ചു . പ്രസിദ്ധ മരിയൻ തീർത്ഥാടന കേന്ദ്രമായ പാലാ ളാലം പഴയപള്ളിയിൽ പരിശുദ്ധ കന്യകാമറിയത്തിന്റെ ജനനത്തിരുനാളിനോടനുബന്ധിച്ചുള്ള 'അഭിഷേകാഗ്നി മരിയൻ  കൺവെൻഷന്റെ ഉദ്ഘാടന സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. പരിശുദ്ധ അമ്മയോടുള്ള പ്രത്യേക ഭക്തിയും അടുപ്പവും ഈ ഇടവകയുടെയും നാട്ടുകാരുടെയും പാരമ്പര്യത്തിന്റെ ഭാഗമാണ്. പരിശുദ്ധ കന്യാമറിയം നിർദേശിച്ചതുപോലെ "ഈശോ പറയുന്നത് ചെയ്യുക" എന്ന ദൈവവിളി ഉൾക്കൊള്ളാൻ നാം തയ്യാറാകണം. നമ്മിൽ ഏൽപ്പിക്കപ്പെട്ടിരിക്കുന്ന കുടുംബപരവും സാമൂഹികവുമായ ഉത്തരവാദിത്വങ്ങൾ ആത്മാർത്ഥതയോടെ നിറവേറ്റാൻ സാധിക്കണം. ജീവിതസന്ധ്യയിൽ, "ദൈവമേ, എന്റെ കർത്തവ്യം ഞാൻ പൂർത്തിയാക്കി" എന്ന് ദൈവത്തിന്റെയും മനുഷ്യരുടെയും മുൻപിൽ ധൈര്യത്തോടെ പറയാൻ കഴിയുന്ന രീതിയിൽ വിശ്വാസജീവിതം നയിക്കാൻ സാധിക്കണമ...

മലങ്കര സുറിയാനി ക്രിസ്ത്യാനി അസോസിയേഷൻ യോഗത്തിന് ഇന്ന് പതാക ഉയരും

Image
  മുളന്തുരുത്തി :  മലങ്കര ഓർത്തഡോക്സ് സഭയുടെ പാർലമെൻറ് ആയ മലങ്കര സുറിയാനി ക്രിസ്ത്യാനി അസോസിയേഷൻ യോഗത്തിന് വെട്ടിക്കൽ ദയറയിലെ ഗ്രിഗോറിയോസ് നഗറിൽ ഇന്ന് പതാക ഉയരും. സഭയ്ക്ക് പുതിയ മെത്രാപ്പോലീത്തമാരെ തിരഞ്ഞെടുക്കുന്നതിനുള്ള മലങ്കര അസോസിയേഷന്റെ നസ്രാണി പള്ളിയോഗം 27ന് നടക്കും. സഭയുടെ ലോകമെമ്പാടുമുള്ള പള്ളികളിൽ നിന്നും 4000 ത്തിലേറെ പ്രതിനിധികൾ പങ്കെടുക്കും.വോട്ടിങ്ങിലൂടെയാണ് മെത്രാപ്പോലീത്തമാരെ തിരഞ്ഞെടുക്കുക. ജനാധിപത്യരീതിയിൽ മേൽപ്പട്ടക്കാരെ തിരഞ്ഞെടുക്കുന്നത് മലങ്കര സഭയുടെ പൗരാണിക പാരമ്പര്യമാണെന്ന് പറഞ്ഞ സഭ അധ്യക്ഷൻ പരിശുദ്ധ ബസേലിയോസ് മാർത്തോമാ മാത്യൂസ് മ  തൃതിയൻ  കാതോലിക്കാ ബാബ മുളന്തുരുത്തി സൂനഹദോസ്, മലങ്കര സഭയിലെ ആദ്യ മുറോൻ കൂദാശ, പരിശുദ്ധ പരുമല തിരുമേനിയുടെ അഭിഷേകം എന്നീ ധന്യ നിമിഷങ്ങളുടെ 150 വാർഷികത്തിലാണ് അതേ മണ്ണിൽ അസോസിയേഷൻ ചേരുന്നതെന്ന് പറഞ്ഞു . സഭാ മാനേജിംഗ് കമ്മിറ്റി നാമനിർദേശം ചെയ്ത ആറുപേരാണ് തിരഞ്ഞെടുപ്പിൽ മത്സരിക്കുന്നത് ഇതിൽ 50 ശതമാനത്തിലധികം വോട്ട് നേടുന്ന നാല് പേരാകും മെത്രാപ്പോലീത്തമാരാകുക. അസോസിയേഷനിൽ പങ്കെടുക്കുന്നവർക്ക് ബാലറ്റിലൂടെയും വിദേശ ഭദ്രാസന...

ഫാ. അലക്സാണ്ടർ ഓലിക്കലിന്റെ സംസ്കാരം ഇന്ന്

Image
  പാലാ : രൂപതയിലെ മുതിർന്ന വൈദികൻ ഫാ. അലക്സാണ്ടർ ഓലിക്കലിന്റെ സംസ്കാരം ഇന്ന്. ഉച്ചകഴിഞ്ഞ് 2.30ന് ഭരണങ്ങാനത്തുള്ള ഭവനത്തിൽ ആർച്ച് ബിഷപ്പ് എമിരിറ്റസ് മാർ തോമസ് മേനാംപറമ്പിൽ സംസ്കാര ശുശ്രൂഷകൾക്ക് കാർമികത്വം വഹിക്കും. തുടർന്ന് ഭരണങ്ങാനം സെൻ്റ് മേരിസ് ഫൊറോന ദേവാലയത്തിൽ നടക്കുന്ന ശുശ്രൂഷകൾക്ക്  പാലാ രൂപത ബിഷപ് മാർ ജോസഫ് കല്ലറങ്ങാട്ട് മുഖ്യകാർമികത്വം വഹിക്കും . മാർ ജേക്കബ്ബ് മുരിക്കൻ മോൺ. ജോസഫ് തടത്തിൽ എന്നിവരുടെ കാർമികത്വത്തിൽ വിശുദ്ധ കുർബാന അർപ്പിക്കും. ബിഷപ്പുമാരായ ജോഷ്വാ മാർ ഇഗ്നാത്തിയോസ്, യോഹന്നാൻ മാർ ക്രിസോസ്റ്റം എന്നിവർ സന്നിഹിതരായിരിക്കും. കൂട്ടിക്കൽ, രാമപുരം ഇടവകകളിൽ അസിസ്റ്റൻറ് വികാരിയും അടിവാരം, പാലക്കാട്ട്മല, രത്നഗിരി, കൂത്താട്ടുകുളം വടകര, കൂടല്ലൂർ, നീലൂർ, തിടനാട്, കടുത്തുരുത്തി ഇടവകകളിൽ വികാരിയായും സീവ്യൂ എസ്റ്റേറ്റിൽ മാനേജരായും പാലാ കാർമൽ ആശുപത്രിയിൽ ചാപ്ലയിൻ ആയും സേവനമനുഷ്ഠിച്ചിട്ടുണ്ട്. ഭരണങ്ങാനം ഓലിക്കൽ ചാണ്ടിയുടെയും അന്നമ്മയുടെയും 11 മക്കളിൽ മൂത്ത മകനായി 1936 ൽ ജനിച്ച അലക്സാണ്ടർ 1964 ലാണ് പൗരോഹിത്യ പട്ടം സ്വീകരിക്കുന്നത്. ഒരു ഇടവക വൈദികന്റെ ജീവിതക്കുറിപ്പുകൾ എന്ന ആത...