ഓർത്തഡോക്സ് വിഭാഗം കല്ലറ കയ്യേറിയെന്ന് യാക്കോബായ വിഭാഗം.


ചാലിശ്ശേരി (പാലക്കാട്‌) : തൃശ്ശൂർ ഭദ്രാസനത്തിലെ സഭാതർക്കമുള്ള ചാലിശ്ശേരി സെന്റ് പീറ്റേഴ്സ് ആൻഡ് സെൻ്റ് പോൾസ് പള്ളി സെമിത്തേരിയിൽ യാക്കോബായ കുടുംബത്തിന്റെ കല്ലറയിൽ വിഘടിത ഓർത്തഡോക്സ് (മെത്രാൻ കക്ഷി) വിഭാഗത്തിൽപ്പെട്ടയാളുടെ മൃതദേഹം സംസ്കരിച്ച്, കല്ലറ കയ്യേറിയെന്ന് ആരോപണം . വികാരി ഫാ. അബ്രഹ്രാം യാക്കോബ് പൂവ്വത്ത്മണ്ണിൽ, ട്രസ്റ്റി സിയു ശലമോൻ, സെക്രട്ടറി ടൈറ്റസ് ഡേവീഡ് എന്നിവരാണ് ആരോപണമുന്നയിച്ചത്.

ചാലിശേരി അരിമ്പൂർ കുടുംബത്തിന്റെ കുടുംബക്കല്ലറയിൽ ഓർത്തഡോക്സ് വിഭാഗത്തിൽപ്പെട്ട പുലിക്കോട്ടിൽ കുഞ്ഞാണിയുടെ മൃതദേഹം കഴിഞ്ഞ തിങ്കളാഴ്ചയാണ് സംസ്കരിച്ചതാണ് വിവാദമായിരിക്കുന്നത്. സംഭവത്തിൽ കല്ലറ ഉടമയും ഇടവക സെക്രട്ടറിയുമായ ടൈറ്റസ് ഡേവിഡ് ബുധനാഴ്ച ചാലിശേരി പൊലീസിലും, ദേശീയ മനുഷ്യാവകാശ കമ്മീഷനും, മുഖ്യമന്ത്രി അടക്കമുള്ളവർക്കും പരാതി നൽകി.

എന്നാൽ ഓർത്തഡോക്സ് വിഭാഗം ഇതേവരെ ഇത് സംബന്ധിച്ച് പ്രതികരിച്ചിട്ടില്ല.

Comments

Popular posts from this blog

പാലാ രൂപതയിലെ വൈദികരുടെ സ്ഥലംമാറ്റം: ചിത്രങ്ങൾ സഹിതം

പ്രവിത്താനം പള്ളിയിൽ നടന്ന കുടമാറ്റം ഹൈന്ദവ- ക്രൈസ്തവ സമൂഹത്തിൻറെ സ്നേഹപ്രഖ്യാപന ചടങ്ങ്

ഇടയൻ്റെ സ്വപ്നത്തോട് കൈകോർത്ത് രാമപുരം പിതൃവേദി