മഞ്ഞപ്ര പള്ളി തിരുനാൾ മെയ് 2,3 തീയതികളിൽ
മഞ്ഞപ്ര : സെൻറ് ജോർജ് യാക്കോബായ സുറിയാനി പള്ളിയിൽ മോർ ഗീവർഗീസ് സഹദായുടെ ഓർമ്മ പെരുന്നാൾ മെയ് 2,3 തീയതികളിൽ ആഘോഷിക്കും. രണ്ടാം തീയതി രാവിലെ ഏഴിന് പ്രഭാത പ്രാർത്ഥന 7. 45ന് വിശുദ്ധ കുർബാന, 9 ന് കൊടി കയറ്റം. വൈകിട്ട് ഏഴിന് സന്ധ്യാ പ്രാർത്ഥന, പ്രസംഗം, തുടർന്ന് 8.30 ന് പ്രദക്ഷിണം. മൂന്നാം തീയതി രാവിലെ 7-30 ന് പ്രഭാത പ്രാർത്ഥന, 8-30 ന് വിശുദ്ധ കുർബാന, തുടർന്ന് പ്രദക്ഷിണം , ആശീർവ്വാദം. ഉച്ചക്ക് 12 ന് ലേലം ,കൊടിയിറക്കൽ എന്നിവ ഉണ്ടാകും.