പുതുപ്പള്ളി ഓർത്തഡോക്സ് വലിയ പള്ളിയിൽ ഇന്നു കൊടിയേറും
പുതുപ്പള്ളി സെൻ്റ് ജോർജ് ഓർത്തഡോക്സ് വലിയ പള്ളിയിൽ വിശുദ്ധ ഗീവർഗീസ് സഹദായുടെ പെരുന്നാളിന് ഇന്നു കൊടിയേറും
മെയ് 3നു രാവിലെ 11.30നു സാംസ്കാരിക സമ്മേളനം അശ്വതി തിരുനാൾ ഗൗരി ലക്ഷ്മി ബായി ഉദ്ഘാടനം ചെയ്യും
മെയ് 5നു വിവിധ കുരിശടികളിൽനിന്നുള്ള പുതുപ്പള്ളി തീർഥാടനം. 6നു 11നു പൊന്നിൻകുരിശ് മദ്‌ബഹയിൽ സ്ഥാപിക്കും. ഉച്ചയ്ക്കു 2നു വിറകിടീൽ ഘോഷയാത്ര
മെയ് 7നു പുലർച്ചെ ഒന്നിനു വെച്ചൂട്ടിനുള്ള അരിയിടീൽ ചടങ്ങ് ..ഉച്ചയ്ക്ക് വെച്ചൂട്ട്
ഉച്ചയ്ക്ക് 2നു പ്രദക്ഷിണം. വൈകിട്ട് 4നു നേർച്ചവിളമ്പ്
ഉച്ചയ്ക്കു 2ന് എറികാട്, പുതുപ്പള്ളി കരകളിൽ നിന്നു കൊടിമര ഘോഷയാത്ര ആരംഭിക്കും. വൈകിട്ട് 5നു സക്കറിയ മാർ സേവേറിയോസ് കൊടിയേറ്റും. വൈദ്യുതി ദീപാലങ്കാരങ്ങളുടെ സ്വിച്ച് ഓൺ കർമം വികാരി ഫാ.ആൻഡ്രൂസ് ടി.ജോൺ നിർവഹിക്കും.
ദിവസവും രാവിലെ കുർബാനയും മധ്യസ്ഥപ്രാർഥനയും 5.30 നു സന്ധ്യാനമസ്കാരവും നടക്കും. മേയ് ഒന്നു മുതൽ 4 വരെ പുതുപ്പള്ളി കൺവൻഷനും നട ക്കും.
നാളെ രാവിലെ 10നു വയോജനസംഗമം. മേയ് 2നു രാവിലെ 9നു വെച്ചൂട്ടിനുള്ള മാങ്ങ അരിയൽ.
3നു രാവിലെ 11.30നു സാംസ്കാരിക സമ്മേളനം അശ്വതി തിരുനാൾ ഗൗരി ലക്ഷ്മി ബായി ഉദ്ഘാടനം ചെയ്യും. ഓർഡർ ഓഫ് സെന്റ് ജോർജ് അവാർഡ് എംജിഎം ഇൻസ്റ്റിറ്റ്യൂഷൻസ് ചെയർമാൻ ഗീവർഗീസ് യോഹന്നാനു സമ്മാനിക്കും.
4നു രാവിലെ 10ന് എംജിഒസിഎസ്എമ്മിന്റെ നേതൃത്വത്തിൽ അഖില കേരള സംഗീത മത്സരം, കോട്ടയം ഭദ്രാസനം മർത്തമറിയം സമാജം സമ്മേളനം, പാറയ്ക്കൽ അന്നമ്മ കുര്യാക്കോസ് മെമ്മോറിയൽ ക്വിസ് മത്സരം എന്നിവ നടക്കും.മേയ് 5,6,7 തീയതികളാണു പ്രധാന പെരുന്നാൾ. 5നു വിവിധ കുരിശടികളിൽനിന്നുള്ള പുതുപ്പള്ളി തീർഥാടനം. 6നു 11നു പൊന്നിൻകുരിശ് മദ്‌ബഹയിൽ സ്ഥാപിക്കും. ഉച്ചയ്ക്കു 2നു വിറകിടീൽ ഘോഷയാത്ര.
രാത്രി 7നു ഗീവർഗീസ് സഹദാ അനുസ്മരണ പ്രഭാഷണം: യാക്കോബ് റമ്പാൻ. തുടർന്നു പ്രദക്ഷിണം.
വലിയ പെരുന്നാൾ ദിനമായ 7നു പുലർച്ചെ ഒന്നിനു വെച്ചൂട്ടിനുള്ള അരിയിടീൽ ചടങ്ങ്. രാവിലെ 8നു ബസേലിയോസ് മാർത്തോമ്മാ മാത്യൂസ് തൃതീയൻ കാതോലിക്കാ ബാവായുടെ മുഖ്യകാർമികത്വത്തിൽ ഒൻപതിന്മേൽ കുർബാന. തുടർന്നു വെച്ചൂട്ട് നേർച്ചസദ്യയും കുട്ടികൾക്കുള്ള ആദ്യ ചോറൂട്ടും നടക്കും. ഉച്ചയ്ക്ക് 2നു പ്രദക്ഷിണം. വൈകിട്ട് 4നു നേർച്ചവിളമ്പ്. മേയ് 23നു പെരുന്നാൾ സമാപിക്കും.


Comments
Post a Comment