Posts

Showing posts from March, 2026

തിരുക്കല്ലറ ദേവാലയത്തില്‍ വിശുദ്ധവാര തിരുക്കര്‍മ്മങ്ങള്‍ മുടങ്ങില്ല

Image
ജെറുസലെം: പ്രാദേശിക സംഘർഷങ്ങൾക്കിടയിൽ ഇസ്രായേൽ അധികൃതരുമായുള്ള ചര്‍ച്ചയെ തുടര്‍ന്നു ജെറുസലേമിലെ തിരുക്കല്ലറ ദേവാലയത്തില്‍ വിശുദ്ധവാര, ഈസ്റ്റർ തിരുക്കര്‍മ്മങ്ങള്‍ നടത്തുവാന്‍ തീരുമാനം. ജെറുസലേമിലെ ലാറ്റിൻ പാത്രിയാർക്കേറ്റും വിശുദ്ധ നാടിന്റെ സംരക്ഷണ സമിതിയും ഇന്നലെ മാർച്ച് 30 തിങ്കളാഴ്ച പുറത്തിറക്കിയ സംയുക്ത പത്രക്കുറിപ്പിലാണ് ഇക്കാര്യം സ്ഥിരീകരിച്ചിരിക്കുന്നത്. വിശുദ്ധ വാരത്തിലെ ദിനങ്ങളില്‍ ഔദ്യോഗിക സഭാ പ്രതിനിധികൾക്ക് ആരാധനക്രമ ആഘോഷങ്ങള്‍ക്കും ചടങ്ങുകൾക്കുമായി പ്രവേശനം അനുവദിക്കുന്നതിനുള്ള ക്രമീകരണങ്ങൾ ഇസ്രായേല്‍ അധികൃതര്‍ സ്ഥിരീകരിച്ചു. അതേസമയം നിലവിലെ യുദ്ധസാഹചര്യത്തിന്റെ വെളിച്ചത്തിൽ, വിശ്വാസികള്‍ പങ്കെടുത്തുക്കൊണ്ടുള്ള പൊതുസമ്മേളനങ്ങൾക്ക് ഇപ്പോഴുള്ള നിയന്ത്രണങ്ങൾ തുടരും. തിരുക്കല്ലറ ദേവാലയത്തില്‍ നിന്നുള്ള തിരുക്കര്‍മ്മങ്ങളും പ്രാർത്ഥനകളും ലോകമെമ്പാടുമുള്ള വിശ്വാസികൾക്ക് തത്സമയം ലഭ്യമാകുവാന്‍ തത്സമയം സംപ്രേഷണം ലഭ്യമാക്കുന്നുണ്ട്. വിഷയത്തില്‍ ഇടപെടല്‍ നടത്തിയ പ്രസിഡന്‍റ് ഐസക് ഹെർസോഗിന്റെ സമയോചിതമായ ഇടപെടലിന് ജെറുസലേമിലെ ലാറ്റിൻ പാത്രിയാർക്കേറ്റ് നന്ദിയറിയിച്ചു. യേശുവിനെ അടക്കം ചെയ്ത...

ബിഷപ്പുമാർക്ക് തലയ്ക്ക് സുഖമില്ലെന്നും ഊളത്തരം പറഞ്ഞു നടക്കുന്നുവെന്നുംപിസി ജോർജ്

Image
  പൂഞ്ഞാർ: എഫ് സി ആര്‍ എ ഭേദഗതിക്കെതിരെ പ്രതികരിച്ച ബിഷപ്പുമാർക്ക് തലയ്ക്ക് സുഖമില്ലെന്നും ഊളത്തരം പറഞ്ഞു നടക്കുന്നുവെന്നും പൂഞ്ഞാർ നിയോജകമണ്ഡലത്തിലെ എൻഡിഎ സ്ഥാനാർഥി പിസി ജോർജ്.ഇന്ന് മലയാളത്തിലെ ഒരു പ്രമുഖ വാർത്താ ചാനലിനോട് സംസാരിക്കവേയാണ് അദ്ദേഹം ഇങ്ങനെ പറഞ്ഞത്.ഇവിടെ ചില പിതാക്കന്മാർ കോൺഗ്രസ് വരണമെന്നും കോൺഗ്രസ് ഇല്ലെങ്കിൽ പ്രളയം എന്നും കരുതുന്നവരുണ്ട്.ഞാനിതൊന്നും മൈൻഡ് ചെയ്യുന്നില്ല. മെത്രാന്മാർ പറയുന്നിടത്തോളം വോട്ടുകൾ ക്രിസ്ത്യാനികൾ ചെയ്താൽ എങ്ങനെയാണ് പിണറായി വിജയന് ഇവിടെ ഭരിക്കാൻ സാധിച്ചത് എന്ന് പിസി ജോർജ് ചോദിച്ചു.ക്രിസ്ത്യാനികളും മെത്രാന്മാരെ മൈൻഡ് ചെയ്യുന്നില്ല.അങ്ങനെ എന്ത് ഊളത്തരവും പറഞ്ഞു നടക്കുന്ന കുറെ പിതാക്കന്മാർ ഉണ്ട്.ബിജെപി എന്ന് കേട്ടാൽ ഹാലിളകുന്നവരാണ് അവർ.അവർക്കൊന്നും തലയ്ക്ക് സ്ഥിരമില്ല എന്നാണ് തൻറെ അഭിപ്രായം എന്നും പിസി ജോർജ് പറഞ്ഞു . ക്രിസ്ത്യാനികളെ അടച്ചാക്ഷേപിക്കുന്ന അഭിപ്രായവും അദ്ദേഹത്തിൻറെ ഭാഗത്തുനിന്നുണ്ടായി.ക്രിസ്ത്യാനി എന്ന് പറഞ്ഞ് ഇവിടെ കിടന്ന് ചാടുന്നവന്മാർ ഭാരതത്തിൽ രണ്ട് ശതമാനമേ ഉള്ളുവെന്നും ബിജെപിയുടെ മാന്യത കൊണ്ടാണ് അവരെ ചുമന്നുകൊണ്ട് നടക്കുന്നത് എ...

രാജ്യത്ത് നിലനിൽക്കുന്ന സാമൂഹിക നന്മയെ അപകടത്തിലാക്കുകയാണ് കേന്ദ്രസർക്കാർ:മാർ ജോസഫ് കല്ലറങ്ങാട്ട്

Image
  കേന്ദ്രസർക്കാരിൻറെ നടപടികൾ ലൈസൻസ് രാജിലേക്കുള്ള മടക്കയാത്ര എന്ന് പാലാ രൂപത ബിഷപ്പ് മാർ ജോസഫ് കല്ലറങ്ങാട്ട്.കേന്ദ്രസർക്കാർ എഫ് സി ആർ എയിൽ വരുത്തിയ ഭേദഗതികളെക്കുറിച്ച് ഔദ്യോഗികമായി പ്രതികരിക്കുകയായിരുന്നു അദ്ദേഹം.എലിയെ പിടിക്കാൻ ഇല്ലം ചുടുകയാണ് കേന്ദ്രസർക്കാർ എന്നും അദ്ദേഹം പറഞ്ഞു. കേരളം കാത്തിരുന്നത് മാർ കല്ലറങ്ങാട്ടിൻ്റെ പ്രതികരണമായിരുന്നു.ആഴത്തിൽ പഠിച്ചും അളന്നു മുറിച്ചുമുള്ള അദ്ദേഹത്തിൻറെ പ്രതികരണമാണ് സീറോ മലബാർ സഭയുടെ ഏറ്റവും ശക്തമായ പ്രതികരണമായി പൊതുസമൂഹം കാണുന്നത്.മാർ കല്ലറങ്ങാട്ടിന്റെ പ്രതികരണത്തിന്റെ സംക്ഷിപ്തരൂപം:  കേന്ദ്രസർക്കാരിൻറെ എഫ് സി ആർ എ ഭേദഗതി ബിൽ മതന്യൂനപക്ഷങ്ങൾക്കിടയിൽ പ്രത്യേകിച്ച് ക്രൈസ്തവ വിഭാഗത്തിനിടയിൽ കടുത്ത ആശങ്ക സൃഷ്ടിച്ചിരിക്കുകയാണ്.പ്രസ്തുത ബിൽ അതിൻറെ നിരീക്ഷണ സ്വഭാവത്തിൽ നിന്നും  നിയന്ത്രണ സ്വഭാവത്തിലേക്ക് മാറിയിരിക്കുകയാണ്.ട്രസ്റ്റുകളുടെ ഗുണഭോക്താക്കൾ പൊതുസമൂഹമാണ്. കാലാകാലങ്ങളിൽ ട്രസ്റ്റ് നിയമങ്ങളിൽ  കൂട്ടിച്ചേർക്കറുകൾ വരാറുണ്ട്. ഗുണകരമെങ്കിൽ അത് നല്ലതുമാണ്.ഇപ്പോൾതന്നെ കർശന നിയമങ്ങളും നിയന്ത്രണങ്ങളുമായി മുന്നോട്ടുപോകുന്ന എഫ്സി ആർ എ നി...

വെള്ളികുളം ഇടവക വല്യച്ചൻ കുരിശുമല തീർത്ഥാടനം നടത്തി.

Image
  വെള്ളികുളം സെൻ്റ് ആൻ്റണീസ് ഇടവകയുടെ നേതൃത്വത്തിൽ അരുവിത്തുറ വല്യച്ചൻ കുരിശുമല തീർത്ഥാടനം നടത്തി. വെള്ളികുളം:നോമ്പുകാലത്ത് ഈശോയുടെ പീഡാനുഭവത്തെ സ്മരിച്ചുകൊണ്ട് വെള്ളികുളം സെൻ്റ് ആൻ്റണീസ് ഇടവകയുടെ നേതൃത്വത്തിൽ അരുവിത്തുറ വല്യച്ചൻ കുരിശുമല തീർത്ഥാടനം നടത്തി.ഇടവകയുടെ നേതൃത്വത്തിൽ നടത്തിയ പ്രഥമ വല്യച്ചൻ കുരിശുമല തീർത്ഥാടനമായിരുന്നു.ലാസറിൻ്റെ ശനി എന്ന് വിശേഷിപ്പിക്കുന്ന കൊഴുക്കോട്ട ശനിയാഴ്ച ആണ് തീർത്ഥാടനം നടത്തിയത്.മലയടിവാരത്തു നിന്നുള്ള കുരിശിന്റെ വഴിക്ക് ഫാ. ജോബി കുന്നയ്ക്കാട്ട് നേതൃത്വം നൽകി .വെള്ളികുളം പള്ളി വികാരി ഫാ സ്‌കറിയ വേകത്താനം മലമുകളിലെ ദേവാലയത്തിൽ വിശുദ്ധ കുർബാന അർപ്പിച്ചു സന്ദേശം നൽകി.ഇടവകയിലെ നൂറുകണക്കിന് വിശ്വാസികൾ തീർത്ഥാടനത്തിൽ പങ്കെടുത്തു.ജയ്സൺ വാഴയിൽ, സാജൻ ആനക്കുഴിയിൽ, ജോബി മണ്ണാറാത്ത്, ബേബി പുത്തൻപുരക്കൽ, ലാൽ ചെറുശ്ശേരിൽ, ബിൻസി കരോട്ടുപുള്ളോലിൽ, ആൻസി ജസ്റ്റിൻ വാഴയിൽ തുടങ്ങിയവർ പരിപാടികൾക്ക് നേതൃത്വം നൽകി.

നസ്രാണി സമുദായ ദേശ യോഗം കാപ്പുംതല നസ്രാണി ദയറായിൽ നാളെ

Image
പാലാ: സീറോ മലബാർ, യാക്കോബായ സുറിയാനി, ഓർത്തഡോക്സ് സുറിയാനി, മാർത്തോമാ സുറിയാനി, തൊഴിയൂർ സ്വതന്ത്ര സുറിയാനി,  പൗരസ്ത്യ കൽദായ സുറിയാനി,  സീറോ മലങ്കര എന്നിങ്ങനെ മാർ തോമാ പൈതൃകമുള്ള  സുറിയാനി സഭകളിലെ  നസ്രാണി  സമുദായ സംയുക്ത മുന്നേറ്റമായ നസ്രാണി ജാത്യൈക്യ സംഘത്തിൻ്റെ  ആഭിമുഖ്യത്തിൽ ഒരു ദേശ യോഗം ബേസ് അപ്രേം നസ്രാണി ദയറായിൽ നാളെ (01-04-2026  ബുധനാഴ്ച)  വൈകുന്നേരം 6.30 ന് നടക്കും. 6.30 ന് സുറിയാനി പാരമ്പര്യത്തിലുള്ള യാമ നമസ്കാരത്തെ തുടർന്ന് 7 മണിക്ക്  ചർച്ച നടക്കും. നസ്രാണി ഐക്യത്തിലൂടെ സമുദായത്തിൻ്റെയും  സഭകളുടെയും  മാതൃ രാജ്യത്തിന്റെയും ശക്തീകരണം ലക്ഷ്യം വെച്ചാണ് നസ്രാണി സമുദായ ദേശയോഗങ്ങൾ നടക്കുക. ഇപ്പോഴത്തെ തലമുറയ്ക്ക് പൂർവികരുടെ നസ്രാണി ചൈതന്യം കാത്തുസൂക്ഷിക്കുന്നതിനും പഠിക്കുന്നതിനും നഷ്ടപ്പെട്ടവ വീണ്ടെടുക്കുന്നതിനും നസ്രാണിത്തനിമയിൽ വളരുന്നതിനും ഐക്യത്തിനു മുള്ള ഒരു വേദിയാണിത്. സമുദായം ഇല്ലാതാകാതെ അടുത്ത തലമുറയെ നസ്രാണിത്തത്തിൽ ഒരുക്കിയെടുക്കേണ്ടത് ഒരു ധാർമ്മിക ഉത്തവാദിത്വവും ദൈവരാജ്യ നിർമ്മിതിയിൽ വേദശാസ്ത്രപരമായി അത്യന്താപേക്ഷിതവും ...

മാർ സ്ലീവാ മെഡിസിറ്റിയിൽ വെല്ലീസ് റോബോട്ട് എത്തി

Image
  പാലാ: സാങ്കേതികവിദ്യയുടെ ഔന്നത്യത്തെ കൂട്ടുപിടിച്ച് മാർ സ്ലീവാ മെഡിസിറ്റി. മുട്ടുമാറ്റിവയ്ക്കൽ ശസ്ത്രക്രിയയ്ക്കായി അത്യാധുനിക സാങ്കേതിക വിദ്യകളോടെയുള്ള വെല്ലീസ് റോബോട്ട് കൂടി എത്തിയതോടെ റോബോട്ടിക് സാങ്കേതിക വിദ്യ ഉപയോ​ഗിച്ച് മുട്ടുമാറ്റിവയ്ക്കൽ ശസ്ത്രക്രിയ നടത്തിയിരുന്ന മാർ സ്ലീവാ മെഡിസിറ്റിയിൽ കൂടുതൽ സാങ്കേതിക മികവിലാകും ശസ്ത്രക്രിയകൾ.  ശസ്ത്രക്രിയ വി​ദ​ഗ്ധനെ സഹായിക്കാൻ സാധിക്കുന്ന ഏറ്റവും അത്യാധുനികമായ റോബോട്ട് ആണിത്. ഒരോരുത്തരുടെയും മുട്ടുമായി ബന്ധപ്പെട്ട വിശദാംശങ്ങളും ഡാറ്റയും ശേഖരിച്ച് ഏറ്റവും അനുയോജ്യമായ ഇംപ്ലാന്റ് തിരഞ്ഞെടുക്കാൻ റോബോട്ടിക് സാങ്കേതികവിദ്യയിലൂടെ സാധിക്കുമെന്നതാണ് വെല്ലീസ് റോബോട്ടിന്റെ പ്രത്യേകത. ശസ്ത്രകിയ സമയത്ത് തൽസമയ വിവരങ്ങൾ നൽകാൻ കഴിയുന്നതിനാൽ കൃത്യമായ തീരുമാനങ്ങൾ എടുക്കാൻ സാധിക്കുകയും കേടായ അസ്ഥിഭാ​ഗങ്ങൾ കൃത്യമായി നീക്കം ചെയ്യാനും സാധിക്കും. ഇൻഫ്രെറെഡ് ക്യാമറയും ഒപ്റ്റിക്കൽ ട്രാക്കറുകളും ഉപയോ​ഗിച്ച് പരമാവധി കൃത്യതയും ഉറപ്പാക്കും. കുറഞ്ഞ വേദനയും വേ​ഗത്തിലുള്ള സുഖപ്രാപ്തിയും റോബോട്ടിക് ശസ്ത്രക്രിയകളുടെ പ്രത്യേകതകളാണ്. പുതിയ റോബോട്ടിന്റെ വെഞ്ചരിപ്പ് പ...

തുറന്ന പ്രതിഷേധത്തിലേയ്ക്കെന്ന് ഓർത്തഡോക്സ് സഭാ തലവൻ

Image
  കേന്ദ്രസർക്കാരിൻറെ എഫ് സി ആർ എ ഭേദഗതി ബില്ലിനെതിരെ തുറന്ന പ്രതിഷേധത്തിലേയ്ക്കെന്ന് ഓർത്തഡോക്സ് സഭാ തലവൻ കോട്ടയം: സഭകൾക്ക് വിദേശത്തെ അവരുടെ ദേവാലയങ്ങളിൽ നിന്നുള്ള നേർച്ചപ്പണം പോലും ലഭിക്കാതെയാക്കുന്ന അവസ്ഥയിലേക്കാണ് കേന്ദ്രസർക്കാരിൻറെ നടപടി നയിക്കുന്നത് എന്ന് ഓർത്തഡോക്സ് സഭയുടെ പരമാധ്യക്ഷൻ ബസേലിയസ് മാർതോമ മാത്യുസ് തൃതീയൻ കാതോലിക്കാ ബാവ. തുറന്ന പ്രതിഷേധത്തിലേക്കാണ് ബിജെപി സർക്കാർ കാര്യങ്ങളെ കൊണ്ടെത്തിച്ചിരിക്കുന്നത് എന്ന് അദ്ദേഹം പറഞ്ഞു.എഫ് സി ആർ എ യുടെ നിലവിലുള്ള  നിയമങ്ങൾ വളരെ കർക്കശമാണ്. അത് പാലിച്ചുകൊണ്ട് തന്നെയാണ് സഭകൾ കാര്യങ്ങൾ ചെയ്യുന്നത്. ഇതു തന്നെയായിരുന്നു സീറോ മലബാർ സഭയുടെ ചങ്ങനാശ്ശേരി അതിരൂപതാ മെത്രാപ്പോലീത്ത മാർ തോമസ് തറയിലും ഇന്നലെ പറഞ്ഞത്. സഭകൾ നടത്തിവരുന്ന സാമൂഹിക സേവന ക്ഷേമപ്രവർത്തനങ്ങളെല്ലാം എന്തെങ്കിലും കാര്യം പറഞ്ഞു ബ്ലോക്ക് ചെയ്തു കൊണ്ട് സ്ഥാപനങ്ങളെല്ലാം കേന്ദ്രസർക്കാരിന് ഏറ്റെടുക്കാനുള്ള ഉദ്ദേശത്തോടുകൂടിയാണോ പുതിയ നിയമങ്ങൾ വരുന്നത് എന്ന ആശങ്കപ്പെടുന്നതായി കാതോലിക്ക ബാവാ പറഞ്ഞു. മലങ്കര സഭയുടെ രണ്ടുമൂന്ന് എഫ് സി ആർ എ കാരണമെന്നും പറയാതെ കേന്ദ്രസർക്കാർ തടഞ്ഞു...

എഫ്‌സിആർഎ ബില്ലും പരീക്ഷാ തീയതികളും: ആശങ്ക അറിയിച്ച് മാർ ആൻഡ്രൂസ് താഴത്ത്

Image
കേന്ദ്ര സർക്കാരിന്റെ പുതിയ എഫ്‌സിആർഎ ബില്ല് ഭരണഘടനാവിരുദ്ധവും പൗരന്മാരുടെ അവകാശങ്ങൾക്കു വിരുദ്ധവുമാണെന്ന് തൃശൂർ അതിരൂപത ആർച്ച് ബിഷപ്പ് മാർ ആൻഡ്രൂസ് താഴത്ത്. ബില്ലിലെ വ്യവസ്ഥകൾ വലിയ ആശങ്കയുണ്ടാക്കുന്നതാണെന്നും സ്വത്തുകൾ കണ്ടുകെട്ടാനുള്ള നീക്കം പ്രതിഷേധാർഹമാണെന്നും അദ്ദേഹം പറഞ്ഞു. ക്രൈസ്തവരുടെ വിശേഷദിവസങ്ങളായ പെസഹ വ്യാഴം, ദുഃഖവെള്ളി, ഈസ്റ്റർ ദിനങ്ങളിൽ പരീക്ഷകൾ നിശ്ചയിച്ചതിലും ഉദ്യോഗസ്ഥർക്ക് പരിശീലനവും ഹോം വോട്ടിംഗും ഏർപ്പെടുത്തിയതിലും വലിയ വേദനയുണ്ടെന്നും ആർച്ച് ബിഷപ്പ് കൂട്ടിച്ചേർത്തു. വിശുദ്ധ ദിനങ്ങളിൽ പരീക്ഷ എഴുതേണ്ടി വരുന്നത് വിദ്യാർത്ഥികളെയും വിശ്വാസികളെയും ഒരുപോലെ പ്രയാസത്തിലാക്കുന്നതാണെന്നും അദ്ദേഹം വ്യക്തമാക്കി.

വിശുദ്ധവാരങ്ങളിൽ വിവിധ പരീക്ഷകൾ നടത്തുന്നത് അപലപനീയം എ കെ സി സി

Image
  മഞ്ഞപ്ര : ക്രൈസ്തവർ വിശുദ്ധവാരത്തിലേക്ക് പ്രവേശിക്കുന്ന ദിവസങ്ങളിൽ തെരഞ്ഞെടുപ്പ് പരിശീലനങ്ങളും വിവിധ പരീക്ഷകളുമൊക്കെ നടത്തുന്നത് അങ്ങേയറ്റം പ്രതിഷേധാർഹർവും അപലപനീയവുമാണെന്ന് കത്തോലിക്ക കോൺഗ്രസ് (എകെ സിസി)  അഭിപ്രായപ്പെട്ടു. ക്രൈസ്തവ വിശ്വാസികൾ പരിശുദ്ധമായി ആചരിക്കുന്ന  വിശുദ്ധവാരആഴ്ചയിൽ പ്രവേശന പരീക്ഷ നടത്തുന്നതും തിരഞ്ഞെടുപ്പ് കമ്മീഷൻ പരിശീലനങ്ങൾ നടത്തുന്നതും ക്രൈസ്തവ സമൂഹത്തോടുള്ള വെല്ലുവിളിയുമാണ് . ഇത് മൂലം അവരുടെ മതപരമായ ചടങ്ങുകളിൽ പങ്കെടുക്കാനുള്ള അവകാശങ്ങൾ കവർന്നെടുക്കുന്ന നടപടിയാണ് കുറച്ച് നാളുകളായി ഇവിടെകണ്ട് വരുന്നത്. വിശുദ്ധവാരത്തെ നിന്ദിക്കരുത്. ഇത്തരം  നീക്കങ്ങൾ ചില പുണ്യദിനങ്ങൾക്ക് മാത്രമെ ബാധകമാക്കുന്നുള്ളൂ ഇത് ഒരിക്കലും നീതിക്കരിക്കാനവില്ല കത്തോലിക്ക കോൺഗ്രസ് മഞ്ഞപ്ര ഫൊറോന നേതൃയോഗം ചൂണ്ടിക്കാട്ടി. എ കെ സി സി ഗ്ലോബൽ സെക്രട്ടറി സെബാസ്റ്റ്യൻ ചെന്നേക്കാടൻ ഉദ്ഘാടനം ചെയ്തു. മഞ്ഞപ്ര ഫൊറോന പ്രസിഡൻറ് ബിജു പോൾ നെറ്റിക്കാടൻ അധ്യക്ഷത വഹിച്ചു. കെ.പി പോൾ,അലക്സ് ആൻ്റു, സി. ജെ പോളച്ചൻ, അഗസ്റ്റിൻ തിരുതനത്തിൽ, ബിജോയ് കരിങ്ങേൻ, ഷൈബി പാപ്പച്ചൻ എന്നിവർ പ്രസംഗിച്ച.

വെള്ളികുളം സെൻ്റ് ആൻ്റണീസ് പള്ളിയിൽ ഏകദിന ആരാധന ശുശ്രൂഷ

Image
വെള്ളികുളം :വെള്ളികുളം സെൻ്റ് ആൻ്റണീസ് പള്ളിയിൽ പാലാ രൂപത കരിസ്മാറ്റിക് സർവ്വീസ് ടീമിൻ്റെ ആഭിമുഖ്യത്തിൽ 31 ചൊവ്വാഴ്ച ഏകദിന ആരാധന ശുശ്രൂഷ നടത്തപ്പെടും നോമ്പ് കാലത്ത് യേശുവിന്റെ പീഡാസഹനത്തെയും മണത്തേയും ധ്യാനിച്ചുകൊണ്ടുള്ള ആരാധന ശുശ്രൂഷയാണ് നടത്തുന്നത്. 6. 40 am - വിശുദ്ധകുർബാന,വിശുദ്ധ അന്തോനീസിന്റെ നൊവേന പ്രാർത്ഥന, 7.45am - മുതൽ  വൈകിട്ട് 7.00 pm വരെ ആരാധന. 6.00 pm -ദിവ്യകാരുണ്യ പ്രദക്ഷിണം, 6.45 pm സമാപനശീർവാദം.ഇടവകയിലെ കുടുംബക്കൂട്ടായ്മയുടെ നേതൃത്വത്തിലാണ് ആരാധന ശുശ്രൂഷ നടത്തപ്പെടുന്നത്. വികാരി ഫാ.സ്കറിയ വേകത്താനം, ജോമി കുറ്റിയാനിക്കൽ, ജാൻസി ഫ്രാൻസിസ് കുരിശിങ്കൽ പറമ്പിൽ,ജോസഫ് കടപ്ലാക്കൽ, മരീനാ കടപ്ളാക്കൽ തുടങ്ങിയവർ പരിപാടികൾക്ക് നേതൃത്വം നൽകും.

വിദേശ സംഭാവന ഭേദഗതി ബിൽ ക്രൈസ്തവരെ തകർക്കാൻ?

Image
  ലോക്‌സഭയിൽ അവതരിപ്പിച്ച വിദേശ സംഭാവന (നിയന്ത്രണ) ഭേദഗതി ബിൽ ക്രൈസ്തവ സഭകൾക്കെതിരെയുള്ള ശക്തമായ താക്കീതും സഭയുടെ സ്വത്തുക്കളടക്കം പിടിച്ചെടുക്കാനും സഭാധികാരികളെയും ആത്മീയ നേതൃത്വത്തെയും കേസുകളിൽ കുടുക്കി ജയിലിൽ അടയ്ക്കുന്നതിനുള്ള അവസരത്തിലേയ്ക്കുമാണ് വിരൽ ചൂണ്ടുന്നത്. ഇതിനെതിരെ ചങ്ങനശേരി അതിരൂപത ആർച്ച് ബിഷപ്പ് മാർ തോമസ് തറയിൽ ശക്തമായ നിലപാടുമായി മുന്നോട്ടു വന്നിട്ടുണ്ട്.രാജ്യത്തെ നിലവിലുള്ള നിയമങ്ങൾ ഉപയോഗിച്ച് കേന്ദ്രസർക്കാർ ശക്തമായ മോണിട്ടറിംഗ് നടത്തുകയും ആവശ്യമെങ്കിൽ നടപടികൾ സ്വീകരിക്കുകയും ചെയ്തുകൊണ്ടിരിക്കുന്ന ഈ സാഹചര്യത്തിൽ പുതിയ നിയമങ്ങൾ അങ്ങേയറ്റം ദുരൂഹവും ആശങ്കാജനവും ആണെന്ന് അദ്ദേഹം പ്രസ്താവിച്ചു.നിയമത്തിന്റെ വശങ്ങളിലേക്ക് കടന്നുവന്ന് ചിന്തിക്കാം ഇന്ത്യയുടെ വിദേശ ഫണ്ടിംഗ് നിയമങ്ങളിൽ വലിയ മാറ്റങ്ങളാണ് ഇത് നിർദ്ദേശിക്കുന്നത്. ക്രിസ്ത്യൻ മാനേജ്മെൻ്റിന് കീഴിലുള്ള ആശുപത്രികൾ, എജ്യുക്കേഷണൽ ട്രസ്റ്റുകൾ, സാമൂഹിക ക്ഷേമ സന്നദ്ധ സംഘടനകൾ (NGOs) എന്നിവയുടെ ചരിത്രപരവും വിപുലവുമായ ശൃംഖലയുള്ള കേരളത്തിലെ ക്രിസ്ത്യൻ സ്ഥാപനങ്ങളെ സംബന്ധിച്ചിടത്തോളം, നിർദ്ദേശിക്കപ്പെട്ട ഈ മാറ്റങ്ങൾ വലിയ ആശങ്കയ...

ഇസ്രായേലിൽ മിനിമം വേതനം വർധിപ്പിച്ചു; ഇറാൻ തെരുവുകളിൽ ജനങ്ങൾ പട്ടിണിയിൽ

Image
  പട്ടിണികൊണ്ട് ഇറാനിലെ ജനങ്ങൾ വലയുകയും സാമ്പത്തികാവസ്ഥ ഭൂമിക്കും താഴേക്ക് കൂപ്പുകുത്തുകയും ചെയ്യവേ ഇസ്രായേലിലെ തൊഴിൽ മേഖലയിൽ ഏപ്രിൽ ഒന്നു മുതൽ മിനിമം വേതനത്തിൽ മാറ്റം വരുന്നു. 2026 ഏപ്രിൽ 1 മുതൽ മിനിമം ശമ്പളം 6444 ഷെക്കൽ (NIS) ആയി ഉയരുമെന്ന് ഔദ്യോഗിക അറിയിപ്പിൽ പറയുന്നു. തൊഴിലുടമകൾക്കും തൊഴിലാളികൾക്കും ഒരുപോലെ ബാധകമായ പ്രധാന നിർദ്ദേശങ്ങളാണ് പുറത്തു വന്നിരിക്കുന്നത്.  ആഴ്ചാവസാനങ്ങളിൽ (Weekends) ജോലി ചെയ്യുന്നവർക്ക് അധിക വേതനമായി 440 ഷെക്കൽ നൽകേണ്ടതാണ്. നിലവിൽ ആഴ്ചയിൽ 100 ഷെക്കൽ അലവൻസ് ആയി നിശ്ചയിച്ചിട്ടുള്ളവർക്ക് അത് അതേപടി തുടരാവുന്നതാണെന്നും അറിയിപ്പിലുണ്ട്.  ആശുപത്രികളിൽ ജോലി ചെയ്യുന്ന കെയർഗീവർമാർക്കുള്ള പ്രവൃത്തി സമയത്തിലും മാറ്റങ്ങളുണ്ട്. സാധാരണ ശമ്പള വ്യവസ്ഥയിൽ പകൽ സമയം 8 മണിക്കൂറും രാത്രി സമയത്ത് 7 മണിക്കൂറുമാണ് ജോലി സമയം നിശ്ചയിച്ചിരിക്കുന്നത്.  നിശ്ചിത സമയത്തിന് ശേഷം ആശുപത്രികളിൽ അധിക സമയം ജോലി ചെയ്യേണ്ടി വന്നാൽ (Over-stay) പ്രത്യേക വേതനം ലഭിക്കും. ആദ്യത്തെ രണ്ട് മണിക്കൂർ അധിക ജോലിക്ക് മണിക്കൂറിന് 44 ഷെക്കൽ വീതവും, അതിനുശേഷമുള്ള ഓരോ മണിക്കൂറിനും 53 ഷെക്കൽ വീ...

എഫ്. സി. ആർ എ ഭേദഗതി ക്രൈസ്തവ സ്ഥാപനങ്ങൾ പിടിച്ചെടുക്കാൻ: കത്തോലിക്ക കോൺഗ്രസ്

Image
  എഫ്. സി. ആർ എ നിയമഭേദഗതി പിൻവലിക്കണം കത്തോലിക്ക കോൺഗ്രസ് .  പാല: കേന്ദ്ര സർക്കാർ കൊണ്ടുവന്ന വിദേശ സംഭാവന നിയന്ത്രണ നിയമ ഭേദഗതി ബിൽ ക്രൈസ്തവ സ്ഥാപനങ്ങൾ പിടിച്ചെടുക്കണമെന്നുള്ള അജണ്ടയോടെയാണോ എന്ന് സംശയിക്കുന്നതായി കത്തോലിക്കാ കോൺഗ്രസ് പാലാ രൂപത സമിതി. വിദേശ സംഭാവന സ്വീകരിക്കുന്ന സ്ഥാപനങ്ങളെ നിയന്ത്രിക്കാൻ നിലവിൽ നിരവധി നിയമങ്ങൾ ഉണ്ട്. അതിൽ നിന്ന് വ്യത്യസ്തമായി പുതിയ ഭേദഗതി പ്രകാരം വിദേശസഹായം സ്വീകരിക്കുന്നവർക്ക് നിശ്ചിത സമയത്തിനുള്ളിൽ അവരുടെ എഫ് സി ആർ എ ലൈസൻസ് പുതുക്കി ലഭിക്കാതിരിക്കുകയൊ, ലൈസൻസ് പുനസ്ഥാപിച്ചു കിട്ടാതിരിക്കുകയൊ, ലൈസൻസ് സറണ്ടർ ചെയ്യുകയോ ചെയ്താൽ ഇത്തരം ഫണ്ട് ഉപയോഗിച്ച് സമ്പാദിച്ചിട്ടുള്ള ആരാധനാലയങ്ങൾ ഉൾപ്പെടെയുള്ള ആസ്തികൾ സർക്കാരിന് കണ്ടുകെട്ടാം.  ഇവ വിൽക്കുകയൊ മറ്റ് സ്ഥാപനങ്ങൾക്ക് കൈമാറുകയൊ ചെയ്യാനും സർക്കാരിന് ഭേദഗതി അധികാരം നൽകുന്നു. ലൈസൻസ് പുതുക്കി നൽകുകയും പുനസ്ഥാപിക്കുകയും ചെയ്യേണ്ടത് സർക്കാർ ഉദ്യോഗസ്ഥരാണ്. സർക്കാരിന് താല്പര്യം ഇല്ലാത്ത ഏത് സംഘടനയുടെയും അനുമതി പുതുക്കി നൽകാതിരിക്കാൻ സാധിക്കും. ഇത് ന്യൂനപക്ഷങ്ങളിൽ വലിയ ആശങ്കകൾ ഉണ്ടാക്കുന്നു നിർബന്ധിത മ...

സഭയോട് ബന്ധപ്പെട്ട് നിൽക്കുമ്പോഴാണ് സമുദായത്തിന്റെ അകക്കാമ്പ് നമുക്ക് മനസ്സിലാകുന്നത്: മാർ കല്ലറങ്ങാട്ട്

Image
  പാലാ: നമ്മൾ ആരെന്ന് ചിന്തിക്കാതെ മുന്നോട്ട് പോകുമ്പോഴാണ് സമുദായ ബോധവും ബോധ്യവും ഇല്ലാതെ പോകുന്നതെന്നും സഭയും സമുദായവും രണ്ടാണെന്ന് നമ്മൾ കരുതരുത് എന്നും പാലാ രൂപത ബിഷപ്പ് മാർ ജോസഫ് കല്ലറങ്ങാട്ട് . പാലാ വലിയപള്ളി സെൻറ് തോമസ് കത്തീഡ്രലിൽ നടന്ന സമുദായ ശാക്തീകരണ സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം . സഭയുടെ സാമൂഹിക രാഷ്ട്രീയ സംവേദന മുഖമാണ് സമുദായമെന്നും സഭ ആത്മീയമായ കാര്യങ്ങളിൽ പഠിച്ചു തീരുമാനങ്ങൾ എടുക്കുമ്പോൾ,സമുദായം സഭയ്ക്കുള്ളിൽ നിന്നുകൊണ്ട് പുറത്തേക്ക് തലയുയർത്തി നിൽക്കുന്ന ഒരു കാര്യമാണ് എന്നു പറഞ്ഞ മാർ കല്ലറങ്ങാട്ട്, സമുദായ ചരിത്രം നമ്മുടെ ആത്മകഥയാണെന്നും അതിന്റെ അജ്ഞത നമ്മുടെ ആത്മനിഷേധമാണ് എന്നും സഭാ മക്കളെ ഓർമിപ്പിച്ചു. സഭയോട് ബന്ധപ്പെട്ട് നിൽക്കുമ്പോഴാണ് സമുദായത്തിന്റെ അകക്കാമ്പ് നമുക്ക് മനസ്സിലാകുന്നത്. ഭാവിയിലേക്കുള്ള സാംസ്കാരിക ഘടകങ്ങൾ കൂട്ടിച്ചേർത്ത് വയ്ക്കാൻ നമുക്ക് സാധിച്ചിട്ടുണ്ട്. സർക്കാരുകളുടെ നിലപാടുകൾ കൂടുതൽ അനുകൂലവും പുരോഗമനപരവും ആയിരുന്നെങ്കിൽ കൂടുതൽ വേഗത്തിലും ഉയരത്തിലും നമുക്ക് നീങ്ങാൻ സാധിക്കുമായിരുന്നു. പരമ്പരാഗതമായ കീഴ് വഴക്കങ്ങളുടെ  പ്രസക്തി നഷ്ട...

*'ബാര്‍ ഡീല്‍' ഏറ്റവും വലിയ ഡീല്‍*

Image
സംസ്ഥാനത്തുണ്ടായ ഏറ്റവും വലിയ ഡീല്‍ തെരഞ്ഞെടുപ്പിന് മുന്നോടിയായിട്ടുള്ള 'ബാര്‍ ഡീല്‍' ആണെന്ന് കെ.സി.ബി.സി. മദ്യ-ലഹരി വിരുദ്ധ സമിതി സംസ്ഥാന സെക്രട്ടറിയും വക്താവുമായ പ്രസാദ് കുരുവിള. മറ്റ് ഡീലുകളുടെ മറവില്‍ ബാര്‍ ഡീല്‍ സംരക്ഷിക്കപ്പെട്ടു. അബ്കാരി-അധികാരി ഡീലാണ് ക്ലാസിഫിക്കേഷന്‍ ഇല്ലാത്ത ഹോട്ടലുകള്‍ക്ക് ബാര്‍ ലൈസന്‍സ് പുതുക്കി നല്‍കുന്നതും സമയപരിധി ദീര്‍ഘിപ്പിച്ച് നല്‍കിയതും. രാഷ്ട്രീയ പാര്‍ട്ടികളോ, മുന്നണികളോ ബാര്‍ ഡീലിനെതിരെ പ്രതികരിക്കാത്തത് 'ഡീല്‍' കെണിയില്‍പ്പെട്ടതുകൊണ്ടാണ്.2016 മുതല്‍ 2026 വരെയുള്ള 'വിമുക്തി മിഷന്റെ ഔട്ട്കം ആണ് ആയിരത്തിലധികം ബാറുകളും 5171 കള്ളുഷാപ്പുകളും നാനൂറോളം ബെവ്‌കോ-കണ്‍സ്യൂമര്‍ഫെഡ് ഔട്ട്‌ലെറ്റുകളും. ഡീല്‍ ഉണ്ടെങ്കില്‍ ചട്ടങ്ങളെ യഥേഷ്ടം മറികടക്കാമെന്ന് തെളിയിച്ച സര്‍ക്കാരാണിത്.  മദ്യത്തിന്റെയും, മാരക ലഹരികളുടെയും ദുരന്തത്തിനിരയായവരുടെ കുടുംബങ്ങളും പതിനായിരക്കണക്കായ ബന്ധുമിത്രാദികളും നിയമസഭാ തെരഞ്ഞെടുപ്പില്‍ തങ്ങളുടെ വോട്ടവകാശം ശക്തമായി വിനിയോഗിക്കുമെന്നാണ് പ്രതികരണങ്ങളില്‍ നിന്നും മനസ്സിലാകുന്നത്.  സംസ്ഥാനത്തിന്റെ ചരിത്രത്തില്‍ ഇത്രയധികം മദ്...

മരിയസദനത്തിന് ‘ഒരു പിടി അരി’ പദ്ധതി കാരുണ്യത്തിൻ്റെ മുഖം : മാർ ജേക്കബ് മുരിക്കൻ

Image
  പാലാ: മരിയസദനത്തിന് ‘ഒരു പിടി അരി’ പദ്ധതി കാരുണ്യത്തിൻ്റെ മുഖമാണെന്ന് മാർ ജേക്കബ് മുരിക്കൻ പിതാവ് പറഞ്ഞു. “മനസ് അനുവദിച്ച് നന്മ ചെയ്യുന്നത് ഓരോരുത്തരുടെയും ബാധ്യതയാണെന്നും മരിയസദനത്തിലെ മക്കൾ നമ്മുടെ സ്വന്തം കുടുംബാംഗങ്ങളാണെന്ന് കരുതിയാണ് നാം ഇവരെ സമീപിക്കേണ്ടതെന്നും പിതാവ് പറഞ്ഞു. ഒരു പിടി അരി പോലുള്ള ചെറിയ പ്രവർത്തനങ്ങൾ പോലും വലിയ കരുണയുടെ അടയാളങ്ങളാണെന്നും പിതാവ്  പറഞ്ഞു.          സദ്യ ഒരുക്കുമ്പോൾ ഒരു പിടി അരി മാറ്റിവെക്കുന്നതിനുള്ള പഴമയ പാരമ്പര്യം പുതുക്കിപ്പിടിച്ച് ഓൾ കേരള കാറ്റേഴ്സ് അസോസിയേഷൻ (AKCA) പാലാ യൂണിറ്റ് നടപ്പിലാക്കുന്ന ‘ഒരു പിടി അരി’ പദ്ധതിയുടെ ഒരു വർഷം പൂർത്തിയായി. പദ്ധതിയുടെ വാർഷികാഘോഷത്തിന്റെ ഭാഗമായി അസോസിയേഷൻ അംഗങ്ങൾ നൽകിയ പതിവുപോലെ അരിയും വിവിധ ഭക്ഷ്യവസ്തുക്കളും   മരിയസദനത്തിന് കൈമാറി പ്രസംഗിക്കുകയായിരുന്നു മാർ ജേക്കബ് മുരിക്കൻ പിതാവ്.                      മരിയസദനത്തിലെ അന്തേവാസികൾക്കായി സദ്യവെക്കുമ്പോൾ അരിയും പലവ്യഞ്ജനങ്ങളും മാറ്റിവെക്കുന്നതാണ് പദ്ധതിയുടെ പ്രധാന ല...

ഇന്ന് കൊഴുക്കട്ട ശനി

Image
  പുരാതന ക്രിസ്ത്യാനികള്‍ വലിയനോമ്പിന്റെ നാല്പത്തൊന്നാം നാൾ പരമ്പരാഗതമായി ആചരിക്കുന്ന ദിനമാണ് കൊഴുക്കട്ട ശനി. അമ്പതു നോമ്പിന്റെ ആദ്യ നാല്പതു ദിവസങ്ങൾ ഈശോ മരുഭൂമിയിൽ നാൽപ്പത് ദിനരാത്രങ്ങൾ ഉപവസിച്ചതിനെയും പിന്നീടുള്ള പത്തു ദിവസങ്ങൾ ഈശോയുടെ പീഢാസഹനത്തെയും ഓര്‍ത്ത്‌ ക്രിസ്ത്യാനികള്‍ നോമ്പനുഷ്ഠിക്കുന്നു. കര്‍ത്താവ്‌ നാല്പതുദിവസങ്ങൾക്ക് ശേഷം ഉപവാസം അവസാനിപ്പിച്ചതിനെയോർത്ത് ക്രൈസ്തവരും നാല്പത്തൊന്നാം ദിവസം നോമ്പ് വീടുന്നു. എന്നാല്‍ പിന്നീടുള്ള പത്തു ദിവസം കര്‍ത്താവിന്റെ പീഢാനുഭവത്തെ ഓര്‍ത്ത്‌ നോമ്പ് അനുഷ്ടിക്കുന്നതുകൊണ്ട് അത് വരെ അനുഷ്ഠിച്ചു വന്ന നോമ്പിന്റെ തീഷ്ണത ഒട്ടും കുറക്കാതെ നോമ്പ് വീടുന്നതിനാണ് കൊഴുക്കട്ട ഉണ്ടാക്കുന്നത്‌.  'കൊഴു' എന്നാല്‍ മഴു എന്നര്‍ത്ഥം . "കൊഴു ഭൂമിയെ പിളര്‍ന്നു ചിതറിക്കുന്നത് പോലെ പാതാള വാതിൽക്കല്‍ അവരുടെ അസ്ഥികള്‍ ചിതറിക്കപ്പെട്ടു" (സങ്കീ 141 : 7) എന്ന വചനം അനുസ്മരിച്ചുകൊണ്ട് നോമ്പിനെ മുറിക്കാന്‍ ഉപയോഗിക്കുന്നത് എന്ന അർത്ഥത്തിലാണ് കൊഴുക്കട്ട എന്ന് ഈപലഹാരത്തിനു പേരുണ്ടായത്. ലാസറിൻ്റെ ശനി എന്നും ഈ ദിവസം അറിയപ്പെടുന്നുണ്ട്. ജറുസലേമിലേക്കുള്ള യാത്രയ്ക്...

പി സി ജോർജിൻ്റെയും ഷോൺ ജോർജിൻ്റെയും സാന്നിധ്യത്തിൽ വിശ്വാസികളിൽ അതൃപ്തി പുകയുന്നു

Image
  പാലാ: രൂപതയുമായി ബന്ധപ്പെട്ട പല സമ്മേളനങ്ങളിലും ബിജെപി നേതാക്കളായ പി സി ജോർജിൻ്റെയും ഷോൺ ജോർജിൻ്റെയും സാന്നിധ്യത്തിൽ വിശ്വാസികളിൽ അതൃപ്തി പുകയുന്നു.ക്രിസ്ത്യാനികളുടെ യാതൊരാവശ്യത്തിനും വേണ്ടി ചെറുവിരലനക്കാത്ത ഇവർ ഇപ്പോൾ ബിജെപിയിൽ സ്ഥാനമുറപ്പിക്കുവാൻ സഭയെയും ക്രൈസ്തവരെയും ചൂഷണം ചെയ്യുകയാണെന്നും അത് അനുവദിച്ചു കൊടുക്കാൻ പാടില്ല എന്നും സേവ് ചർച്ച് ഫോറം  മുന്നറിയിപ്പ് നൽകി . ക്രൈസ്തവ സഭയ്ക്ക് വേണ്ടി എന്താണ് അവർ ചെയ്തിട്ടുള്ളത് എന്ന് വ്യക്തമാക്കാൻ സഭാ നേതൃത്വം തയ്യാറാകണം എന്നാണ് സമിതിയുടെ ആവശ്യമെന്ന് ഫോറം വക്താവ് ബോബി ജോസഫ് പറഞ്ഞു. അടുത്തിടെ തിടനാട് പള്ളിയിലെ വൈദികനെതിരെ വരെ അസഭ്യവർഷം നടത്തിയ ആളാണ് പിസി ജോർജ്. മുനമ്പം പ്രശ്നത്തിൽ സമരം നടത്തുന്ന പാവങ്ങളുടെ മുമ്പിൽ ചെന്ന് രണ്ടു പ്രസംഗം നടത്താനും, കേന്ദ്രമന്ത്രി കിരൺ റിജ്ജുവിനെ ഒന്നോ രണ്ടോ തവണ അവിടെ എത്തിച്ച് കണ്ണിൽ പൊടിയിടാൻ മാത്രമാണ് ഇവർ ശ്രമിച്ചിട്ടുള്ളത്.മുനമ്പത്ത് പാവങ്ങളായ ക്രിസ്ത്യാനികളുടെ പ്രശ്നത്തിന് എന്ത് പരിഹാരമാണ് ഉണ്ടാക്കിയിട്ടുള്ളത്? കഴിഞ്ഞ ദിവസങ്ങളിൽ പാലായിൽ നടന്ന തെരഞ്ഞെടുപ്പ് സംബന്ധമായ ചാനൽ ചർച്ചകളിൽ ബിഷപ്പ് മാർ ജോസഫ...

കരുവള്ളിക്കാട്ട് സെന്റ് തോമസ് കുരിശുമലയിലേക്കുള്ള സംയുക്ത കുരിശിന്റെ വഴി തീർത്ഥാടനം നാളെ

Image
  ചുങ്കപ്പാറ: മധ്യതിരുവിതാംകൂറിലെ പ്രശസ്തമായ നിർമ്മലപുരം - കരുവള്ളിക്കാട്ട് സെന്റ് തോമസ് കുരിശുമലയിലേക്കുള്ള സംയുക്ത കുരിശിന്റെ വഴി തീർത്ഥാടനം നാളെ (നാൽപതാം വെള്ളിയാഴ്ച) നടക്കും. ഉച്ചകഴിഞ്ഞ് 2.30-ന് ചുങ്കപ്പാറ സെന്റ് ജോർജ് മലങ്കര കത്തോലിക്കാ ദേവാലയത്തിൽ നിന്ന് തീർത്ഥാടനം ആരംഭിക്കും. സീറോ മലബാർ, മലങ്കര, ലത്തീൻ രൂപതകളുടെയും ഐക്യക്രൈസ്തവ വേദിയുടെയും നേതൃത്വത്തിൽ വൈദികർ, സമർപ്പിതർ, വിവിധ ഭക്തസംഘടനകൾ എന്നിവരടക്കം ആയിരങ്ങൾ തീർത്ഥാടനത്തിൽ അണിചേരും. ചങ്ങനാശ്ശേരി അതിരൂപതാ മെത്രാപ്പോലീത്ത മാർ തോമസ് തറയിൽ വചനസന്ദേശം നൽകി തീർത്ഥയാത്രയ്ക്ക് നേതൃത്വം വഹിക്കും. വിവിധ രൂപതകളിലെ വികാരി ജനറാൾമാർ, ഫൊറോനാ വികാരിമാർ എന്നിവരടക്കം നിരവധി വൈദികരും സന്യസ്തരും വിശ്വാസികളും പ്രാർത്ഥനാപൂർവ്വം യാത്രയെ അനുഗമിക്കും. കാനനപാത പിന്നിട്ട് തീർത്ഥാടനം മലമുകളിൽ എത്തുമ്പോൾ സന്ദേശനിലയം ഡയറക്ടർ റവ. ഡോ. വർഗീസ് പുത്തൻപുരയ്ക്കൽ സമാപന സന്ദേശം നൽകും. കുരിശുമല ചാപ്പൽ നിർമ്മാണ ഫണ്ടിന്റെ ഉദ്ഘാടനം അഭിവന്ദ്യ മാർ തോമസ് തറയിൽ നിർവ്വഹിക്കും. തുടർന്ന് നേർച്ച വിതരണവും ഉണ്ടായിരിക്കും. രാത്രി 7 മണിക്കും 11 മണിക്കും മലമുകളിലെ ചാപ്പലിൽ ഫാ. ...

അരുവിത്തുറ പള്ളിയിൽ വിശുദ്ധ വാരാചരണവും നാല്പതാം വെള്ളി ആചരണവും

Image
  അരുവിത്തുറ : ചരിത്രപ്രസിദ്ധമായ അരുവിത്തുറ സെന്റ് ജോർജ് ഫൊറോന തീർഥാടന ദൈവാലയത്തിലെ വിശുദ്ധ വാരാചരണങ്ങൾക്ക് നാല്പതാം വെള്ളിയോടെ തുടക്കമാകും. നാല്പതാം വെള്ളിയാഴ്ച രാവിലെ 5.30, 6.45, 8.00, 9.15 ,10. 30 എന്നീ സമയങ്ങളിലും വൈകിട്ട് നാലിനും  ദൈവാലയത്തിൽ വിശുദ്ധ കുർബാനകൾ ഉണ്ടായിരിക്കും. അന്നേദിവസം രാവിലെ 9.30, 11.00, വൈകിട്ട് 5.15 എന്നീ സമയങ്ങളിൽ ഫൊറോനാ തീർത്ഥാടന ദൈവാലയത്തിൽ നിന്നും ജപമാല പ്രദക്ഷിണത്തോടുകൂടിയ കുരിശിന്റെ വഴി വല്യച്ചൻ മലയിലേക്ക് നടത്തപ്പെടും. രാവിലെ എട്ടു മുതൽ വല്യച്ചൻ മലയിൽ എത്തുന്ന തീർത്ഥാടകർക്കായി നേർച്ച കഞ്ഞി വിതരണവും ഒരുക്കിയിട്ടുണ്ട്. നാല്പതാം വെള്ളിയാഴ്ച വൈകുന്നേരത്തെ തിരുകർമ്മങ്ങളോട് അനുബന്ധിച്ച് കിഴക്കിന്റെ കാൽവരി എന്നറിയപ്പെടുന്ന അരുവിത്തുറ വല്യച്ചൻ മലയുടെ രാജശില്പി ഫാ. തോമസ് ഓലിക്കലിനെ ആദരിക്കും. ഫാ. സെബാസ്റ്റ്യൻ വേത്താനത്ത് വല്യച്ചൻ മലയിൽ സന്ദേശം നൽകും. മാർച്ച് 29ന് വിപുലമായ ഓശാന ഞായറാഴ്ച ആചരണങ്ങൾ ദൈവാലയത്തിൽ നടക്കും. മാർച്ച് 30 തിങ്കളാഴ്ച രാവിലെ 6.30 ന് ദൈവാലയത്തിൽ പാലാ രൂപതാ പ്രോട്ടോസിഞ്ചല്ലൂസ് ഡോ. ജോസഫ് തടത്തിൽ വിശുദ്ധ കുർബാന അർപ്പിച്ച് സന്ദേശം നൽകും. തു...

6 പള്ളികൾ ഏറ്റെടുക്കണമെന്ന ഉത്തരവ് ഹൈക്കോടതി റദ്ദാക്കി

Image
  *6 പള്ളികൾ ഏറ്റെടുക്കണമെന്ന ഉത്തരവ് ഹൈക്കോടതി റദ്ദാക്കി; യാക്കോബായ സഭയ്ക്കും സർക്കാരിനും ആശ്വാസം* ഓർത്തഡോക്സ്-യാക്കോബായ സഭാ തർക്കം നിലനിൽക്കുന്ന ആറ് പള്ളികൾ സർക്കാർ ഏറ്റെടുക്കണമെന്ന സിംഗിൾ ബെഞ്ച് ഉത്തരവ് ഹൈക്കോടതി ഡിവിഷൻ ബെഞ്ച് റദ്ദാക്കി. ജസ്റ്റിസ് അനിൽ കെ. നരേന്ദ്രൻ അധ്യക്ഷനായ ബെഞ്ചിന്റേതാണ് ഉത്തരവ്. പള്ളികൾ ഏറ്റെടുക്കുന്നത് വലിയ ക്രമസമാധാന പ്രശ്‌നങ്ങൾക്ക് കാരണമാകുമെന്ന സർക്കാരിന്റെയും യാക്കോബായ സഭയുടെയും വാദം കോടതി അംഗീകരിക്കുകയായിരുന്നു.എറണാകുളം പാലക്കാട് ജില്ലകളിലെ കുന്നക്കുരുടി, മംഗലം ഡാം, എരുക്കുംചിറ, ചെറുകുന്നം പള്ളികളുൾപ്പെടെയുള്ള ആറ് പള്ളികളെ സംബന്ധിച്ചായിരുന്നു കോടതിയുടെ വിധി. ഈ പള്ളികൾ ഓർത്തഡോക്സ് വിഭാഗത്തിന് അവകാശപ്പെട്ടതാണെന്ന സുപ്രീം കോടതി വിധി നടപ്പിലാക്കാത്തതിനെത്തുടർന്നാണ് ഓർത്തഡോക്‌സ് സഭ കോടതി അലക്ഷ്യ ഹർജിയുമായി ഹൈക്കോടതിയെ സമീപിച്ചത്. തുടർന്നാണ് പള്ളികൾ ജില്ലാ കളക്‌ടർമാർ ഏറ്റെടുത്ത് സൂക്ഷിക്കണമെന്ന് സിംഗിൾ ബെഞ്ച് നിർദ്ദേശിച്ചത്.

വെള്ളികുളം ഇടവകയുടെ നേതൃത്വത്തിൽ നാല്പതാം വെള്ളിയാഴ്ച വാഗമൺ കുരിശുമല കയറ്റം.

Image
  വെള്ളികുളം:കിഴക്കൻ മലയോര മേഖലയിലെ പ്രശസ്ത തീർത്ഥാടന കേന്ദ്രമായ വാഗമൺ കുരിശുമലയിലേക്ക് നാല്പതാം വെള്ളി ആചരണത്തോടനുബന്ധിച്ച് 27-ാം തീയതി വെള്ളിയാഴ്ച വെള്ളികുളം ഇടവകയുടെ നേതൃത്വത്തിൽ അടിവാരം, മോനിപ്പള്ളി എന്നീ ഇടവകകളുമായി സഹകരിച്ച് വാഗമൺ കുരിശുമല തീർത്ഥാടനം നടത്തും. ഈ വർഷത്തെ 122-ാം മത്തെകുരിശുമല തീർത്ഥാടനമാണ് . 9 മണിക്ക് കല്ലില്ലാകവലയിൽ നിന്നും ആഘോഷമായ സ്ലീവാപ്പാത .വെള്ളികുളം പള്ളി വികാരി ഫാ.സ്കറിയ വേകത്താനം കുരിശിൻറെ വഴി പ്രാർത്ഥനയ്ക്ക്  നേതൃത്വം നൽകും.10. 30 ന് - മലമുകളിലെ പള്ളിയിൽ ആഘോഷമായ വിശുദ്ധ കുർബാന.അടിവാരം പള്ളി വികാരി ഫാ.ജോസഫ് തെരുവിൽ മുഖ്യ കാർമ്മികത്വം വഹിക്കും .തുടർന്ന് നേർച്ചക്കഞ്ഞി വിതരണം.നാൽപ്പതാം വെള്ളിയാചരണത്തിൽ നൂറുകണക്കിന് തീർത്ഥാടകർ കുരിശുമലകയറും. ഫാ.ജോസഫ് ആലാ നിക്കൽ, ബിനോയി ഇലവുങ്കൽ,ചാക്കോച്ചൻ കാലാപറമ്പിൽ, ജയ്സൺ വാഴയിൽ, അമൽ ബാബു ഇഞ്ചയിൽ, സ്റ്റെബിൻ നെല്ലിയേക്കുന്നേൽ, ജെസി ഷാജി ഇഞ്ചയിൽ, ജോസഫ് കടപ്ളാക്കൽ തുടങ്ങിയവർ പരിപാടികൾക്ക് നേതൃത്വം നൽകും.

വിശുദ്ധ വാരവും ഭരണകൂടത്തിന്റെ അവഗണനയും: ഒരു ജനാധിപത്യ ചോദ്യചിഹ്നം

Image
  ചേർപ്പുങ്കൽ :ഇന്ത്യയുടെ ഭരണഘടന ഓരോ പൗരനും നൽകുന്ന അടിസ്ഥാനാവകാശങ്ങളിൽ ഏറ്റവും പ്രധാനപ്പെട്ട ഒന്നാണ് ആരാധനാസ്വാതന്ത്ര്യം. എന്നാൽ, അതേ ഭരണഘടനയെ ശിരസ്സിലേറ്റി ഭരണചക്രം മുന്നോട്ട് കൊണ്ടുപോകേണ്ടവർ തന്നെയാണ് ചിലപ്പോൾ ഈ അവകാശത്തെ അവഗണിക്കുന്ന നിലപാടുകൾ കൈക്കൊള്ളുന്നത് എന്നത് ദുഃഖകരമായ യാഥാർത്ഥ്യമാണെന്ന് കത്തോലിക്ക കോൺഗ്രസ്സ് ചേർപ്പുങ്കൽ മേഖലാ പ്രസിഡൻ്റ് മാർട്ടിൻ ജെ കോലടി .വിശുദ്ധ വാര ദിനങ്ങളിൽ മത്സരപരീക്ഷകൾ നിശ്ചയിച്ച കേന്ദ്ര ഗവൺമെൻറ് തീരുമാനത്തിനെതിരെയുള്ള പ്രതിഷേധ പരിപാടി ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ക്രൈസ്തവ സമൂഹത്തിന് ഏറ്റവും വിശുദ്ധമായ കാലഘട്ടമാണ് വിശുദ്ധ വാരം, പ്രത്യേകിച്ച് ദുഃഖവെള്ളിയും ഉയർപ്പ് ഞായറും  . ആത്മപരിശുദ്ധിയും, പ്രാർത്ഥനയും, വിശ്വാസപരമായ ആചാരങ്ങളും നിറഞ്ഞ ഈ ദിവസങ്ങളിൽ ദേശീയതല മത്സരപരീക്ഷകൾ നിശ്ചയിക്കുന്നത് ഒരു സാധാരണ അഡ്മിനിസ്ട്രേറ്റീവ് തീരുമാനമല്ല; മറിച്ച് അത് സമൂഹത്തിന്റെ ആത്മീയ ജീവിതത്തെ അവഗണിക്കുന്ന സമീപനമായി തന്നെ കാണപ്പെടേണ്ടതാണ്. വിദൂര സ്ഥലങ്ങളിൽ നിശ്ചയിക്കപ്പെടുന്ന പരീക്ഷാ കേന്ദ്രങ്ങളിലേക്കുള്ള യാത്രകൾ പോലും ആത്മീയ ആചാര ആചരണത്തിന് തടസ്സമാകും. ഇത്തരം...

വിശുദ്ധ വാരത്തിലെ പരീക്ഷകൾ ക്രൈസ്തവ ന്യൂനപക്ഷത്തോടുള്ള വെല്ലുവിളി

Image
  വിശുദ്ധ വാരത്തിലെ പരീക്ഷകൾ ക്രൈസ്തവ ന്യൂനപക്ഷത്തോടുള്ള വെല്ലുവിളി : എസ് എം വൈ എം രാമപുരം യൂണിറ്റ് രാമപുരം: വിശുദ്ധ വാരത്തിലെ ദേശീയ എൻട്രൻസ് പരീക്ഷകൾ ക്രൈസ്തവ ന്യൂനപക്ഷത്തോടുള്ള കേന്ദ്ര സർക്കാരിൻ്റെ  വെല്ലുവിളിയും അവഗണനയുമാണെന്ന് എസ് എം വൈ എം രാമപുരം യൂണിറ്റ് അഭിപ്രായപ്പെട്ടു. ഈസ്റ്റർ ,പെസഹ തുടങ്ങിയ വിശുദ്ധ ദിനങ്ങളിൽ നാഷണൽ ടെസ്റ്റിംഗ് ഏജൻസിയുടെ എൻജിനീയറിങ് പ്രവേശന പരീക്ഷ നടത്തുന്നതിൽ പ്രതിഷേധമറിയിച്ചുകൊണ്ട് യോഗം ചേരുകയും *കേന്ദ്ര വിദ്യാഭ്യാസ മന്ത്രി  ശ്രീ ധർമേന്ദ്ര പ്രഥാന്* ആവശ്യമായ നടപടികൾ സ്വീകരിക്കണം  എന്നാവശ്യപ്പെട്ട് കൊണ്ട് നിവേദനം അയക്കുകയും ചെയ്തു.

ബസ്സേലിയോസ് ജോസഫ് ബാവായുടെ ഒന്നാം കാതോലിക്ക സ്ഥാനാരോഹണ വാർഷികം ആഘോഷിച്ചു

Image
  പുത്തൻകുരിശ് : മലങ്കര യാക്കോബായ സുറിയാനി ഓർത്തഡോക്സ് സഭയുടെ ശ്രേഷ്ഠ കാതോലിക്കായും, മലങ്കര മെത്രാപ്പോലീത്തായുമായ ആബൂൻ മോർ ബസ്സേലിയോസ് ജോസഫ് ബാവായുടെ ഒന്നാം കാതോലിക്ക സ്ഥാനാരോഹണ വാർഷികം മാർച്ച് 25 ബുധനാഴ്ച നടത്തപ്പെട്ടു. വി. ദൈവമാതാവിന്റെ വചനിപ്പ് പെരുന്നാൾ ദിനം കൂടിയായ നാളെ (മാർച്ച് 25) രാവിലെ 7.30-ന് പുത്തൻകുരിശ് പാത്രിയർക്കാ സെന്ററിലെ സെന്റ് അത്തനേഷ്യസ് കത്തീഡ്രലിൽ ശ്രേഷ്ഠ ബാവയുടെ മുഖ്യകാർമികത്വത്തിൽ വിശുദ്ധ കുർബ്ബാന അർപ്പിച്ചു. സഭയിലെ മെത്രാപ്പോലീത്തന്മാർ, ഇതര സഭയിലെ മെത്രാപ്പോലീത്തന്മാർ, സഭാ ഭാരവാഹികൾ, രാഷ്ട്രീയ - കല - സംസ്കാരിക മേഖലയിലെ വ്യക്തിത്വങ്ങൾ, വൈദികർ, വിശ്വാസികൾ തുടങ്ങിയവർ സംബന്ധിച്ചു. പശ്ചിമേഷ്യയിലെ നിലവിലുള്ള യുദ്ധസാഹചര്യങ്ങളും അശാന്തിയും കണക്കിലെടുത്ത്  ആഘോഷങ്ങൾ പൂർണ്ണമായും ഒഴിവാക്കി, പ്രാർത്ഥനാപൂർവ്വമായ ചടങ്ങുകൾക്ക് മാത്രമാണ് പ്രാധാന്യം നൽകിയത്. തുടർന്ന് ശ്രേഷ്ഠ ബാവാ കേക്ക് മുറിച്ച് മധുരം പങ്കിട്ടു. 2025 മാർച്ച് 25-നായിരുന്നു ലബനോനിലെ ബെയ്റൂട്ടിലുള്ള അച്ചാനെ സെന്റ് മേരീസ് പാത്രിയർക്കാ കത്തീഡ്രലിൽ വെച്ച് ചരിത്രപ്രധാനമായ സ്ഥാനാരോഹണ ചടങ്ങുകൾ നടന്നത്. ആകമാന സുറി...

വിശുദ്ധവാരം മുതൽ മലയാറ്റൂർ കുരിശുമുടിയിൽ ഏകീകൃത കുർബാന ലഭ്യമാകണം

Image
  അന്തർദേശീയ തീർത്ഥാടന കേന്ദ്രമായ മലയാറ്റൂർ - കുരിശുമുടിയിൽ വിശുദ്ധവാരം മുതൽ  ഏകീകൃത കുർബാന ലഭ്യമാകണമെന്ന്  വിശ്വാസ കൂട്ടായ്മ  മേഖല നേതൃയോഗം ആവശ്യപ്പെട്ടു.സിനഡ് അംഗീകരിച്ച ഏകീകൃത കുർബാന മലയാറ്റൂർ തീർത്ഥാടനത്തിന് എത്തുന്ന ഓരോ വിശ്വസി യുടെയും അവകാശമാണ്.  വിവിധ രൂപതകളിൽ നിന്ന് മലയാറ്റൂർ പൊൻമല കയറാൻ എത്തുന്ന അനേകം വിശ്വാസികൾക്ക് സഭയുടെ ഔദോഗിക കുർബാന  ലഭ്യമാക്കണമെന്നാണ് വിശ്വാസ കൂട്ടായ്മ സഭ നേതൃത്വത്തോട് ആവശ്യപ്പെട്ടത്. സഭയുടെ വിവിധ ഇടവകളിൽ നിന്ന് ഇവിടെ എത്തുന്ന പുരോഹിതർക്ക് ഏകീകൃത കുർബാന അർപ്പിക്കാനുള്ള സൗകര്യവും ഒരുക്കണം. വിശ്വാസ കൂട്ടായ്മ മേഖല കൺവീനർ അനി പോൾസൺ അധ്യക്ഷത വഹിച്ചു. ജോണി ചിറയത്ത്, ബിജു നെറ്റിക്കാടൻ, ജോസ് പട്ടാറ, ഷൈബി പാപ്പച്ചൻ,  ഡേവീസ് ചൂരമന,   പി.ആർ ജോൺസൺ  എന്നിവർ പ്രസംഗിച്ചു

നിയമസഭ തിരഞ്ഞെടുപ്പ് നിലപാട് വ്യക്തമാക്കുന്ന മദ്യവിരുദ്ധ സമിതി നേതൃയോഗം ഇന്ന്

Image
  കൊച്ചി: നിയമസഭ തിരഞ്ഞെടുപ്പിൽലഹരി വിരുദ്ധ നിലപാട് സ്വീകരിക്കുന്ന മുന്നണികൾക്ക് വോട്ട് നൽകുന്നത് സംബദ്ധിച്ച നിലപാട്കൾ ചർച്ച ചെയ്ത് തീരുമാനം എടുക്കുന്നതിനുള്ള കെ സി ബി സി മദ്യ- ലഹരി വിരുദ്ധ സമിതി എറണാകുളം - അങ്കമാലി മേജർ അതിരൂപത തലത്തിൽ ഇന്ന് (25 ബുധൻ) രാവിലെ 10.30 ന് കലൂർ റിന്യൂവൽ സെൻ്ററിൽ സ്പെഷ്യൽ നേതൃയോഗം ചേരും. സമിതിയുടെ മദ്ധ്യ മേഖല, അതിരൂപത ഭാരവാഹികൾ ,എക്സിക്യൂട്ടീവ് അംഗങ്ങൾ, 16 ഫൊറോന പ്രസിഡൻറ്മാർ എന്നിവർ നേതൃയോഗത്തിൽ പങ്കെടുക്കുമെന്ന് പ്രസിഡൻറ് കെ.എ പൗലോസ് ജനറൽ സെക്രട്ടറി ഷൈബി പാപ്പച്ചൻ എന്നിവർ അറിയിച്ചു.

പെസഹാ ആഴ്ചയിലെ എൻജിനീയറിങ് പ്രവേശന പരീക്ഷ പ്രതിഷേധാർഹം’; സീറോ മലബാർ സഭ

Image
പെസഹാ ആഴ്ചയിലെ എൻജിനീയറിങ് പ്രവേശന പരീക്ഷ പ്രതിഷേധാർഹം എന്ന് സീറോ മലബാർ സഭ. ഇത്തരം തീരുമാനങ്ങൾ ന്യൂനപക്ഷങ്ങൾക്കെതിരേയുള്ള ആസൂത്രിതമായ നീക്കമാണെന്നും ക്രൈസ്തവ വിശ്വാസത്തിൽ ഏറ്റവും പ്രധാനപ്പെട്ട പ്രാർഥനാദിനങ്ങളെ തുടർച്ചയായി സർക്കാർ അവഗണിക്കുകയാണെന്നും സീറോ മലബാർ സഭ. ക്രൈസ്‌തവസമൂഹത്തിൻ്റെ വികാരങ്ങളെ മാനിച്ചുകൊണ്ട് തീരുമാനത്തിൽ നിന്ന് പിന്മാറണമെന്നും സീറോ മലബാർ സഭ ആവശ്യപ്പെട്ടു. ഓശാന ഞായർ, പെസഹാവ്യാഴം, ഈസ്റ്റർ എന്നീ ദിനങ്ങളിൽ ദേശീയതലത്തിലുള്ള പരീക്ഷകൾ ക്രമീകരിക്കുന്നത് ആരാധനാസ്വാതന്ത്ര്യത്തിൻ്റെ നേരിട്ടുള്ള ലംഘനമാണെന്ന് സഭ കുറ്റപ്പെടുത്തി. വിശ്വാസികളെ സംബന്ധിച്ചിടത്തോളം ഏറ്റവും പ്രധാനപ്പെട്ട പ്രാർഥനാദിനങ്ങളെ സർക്കാർ തുടർച്ചയായി അവഗണിക്കുന്നത് ഗൗരവകരമായ വിവേചനമാണെന്ന് സീറോ മലബാർ സഭ പറയുന്നു. ഇത്തരം തീരുമാനങ്ങൾ ന്യൂനപക്ഷങ്ങൾക്കെതിരെയുള്ള ആസൂത്രിതമായ നീക്കമായിട്ടാണ് മനസ്സിലാക്കുന്നതെന്നും സഭ വ്യക്തമാക്കി. ലക്ഷക്കണക്കിന് വിദ്യാർഥികളെയും അധ്യാപകരെയും ഉദ്യോഗസ്ഥരെയും ഒരുപോലെ പ്രതിസന്ധിയിലാക്കുന്ന ഈ നടപടി മതേതര രാജ്യത്തിന്റെ മര്യാദകൾക്ക് നിരക്കാത്തതാണെന്നും സഭയുടെ വാർത്താക്കുറിപ്പിൽ പറയുന്നു.

ആരാധനാ സ്വാതന്ത്ര്യത്തിന്മേലുള്ള കടന്നുകയറ്റം: പിതൃവേദി പാലാ മേഖലാ കമ്മിറ്റി

Image
  പാലാ : ക്രിസ്ത്യനികളുടെ ഏറ്റവും വിശുദ്ധ ദിവസങ്ങളായ പെസഹാ വ്യാഴാഴ്ചയും, ഈസ്റ്റർ ദിവസവും, എൻട്രൻസ് പരീക്ഷ നടത്തുവാനുള്ള നാഷണൽ ടെസ്റ്റിങ് ഏജൻസിയുടെ തീരുമാനത്തിൽ, പാലാ മേഖല പിതൃവേദി കടുത്ത പ്രതിഷേധം രേഘപ്പെടുത്തി.ഒപ്പം തന്നെ ഓശാന ഞായറാഴ്ച പരിശീലന പരിപാടി നടത്താനുള്ള ഇലക്ഷൻ കമ്മീഷൻ്റെ തീരുമാനത്തിന് പിന്നിലും ദുരൂഹതയുണ്ടെന്ന് കമ്മിറ്റി അഭിപ്രായപ്പെട്ടു. ക്രൈസ്തവരുടെ ഏറ്റവും പ്രധാനപ്പെട്ട ആരാധന ദിവസങ്ങളിൽ തന്നെ എൻട്രൻസ് പരീക്ഷ നടത്തുന്നതിന് പിന്നിൽ കുട്ടികളെ ആചരണത്തിൽ നിന്ന് വിലക്കുക എന്നുള്ള ലക്ഷ്യമാണോ എന്ന് കമ്മിറ്റി സംശയം പ്രകടിപ്പിച്ചു.ഇത്തരം നടപടികൾ മേലിൽ ഉണ്ടാകാതിരിക്കുവാൻ ഉള്ള നടപടികൾ സ്വീകരിക്കണമെന്ന് കേന്ദ്ര, സംസ്ഥാന, ഗവണ്മെന്റുകളോട് ആവശ്യപ്പെടുകയും ചെയ്തു.            മേഖലാ പ്രസിഡന്റ്‌ സാബു കരിന്തയിൽ അധ്യക്ഷത വഹിച്ച യോഗത്തിൽ ഫാ. ജോസഫ് മലേപറമ്പിൽ, ഫാ. ജോർജ് തറപ്പേൽ, ഇഗ്നെഷ്യസ് കോര ആനിത്തോട്ടം,ജോണി കൂട്ടുങ്കൽ, അനിൽ ജെ തയ്യിൽ,ജോസ് പന്തലാനി ,ജിൻസ് കടപ്പുർ, സോജൻ കല്ലറക്കൽ, ടെൻസൺ വലിയ കാപ്പിൽഎന്നിവർ പ്രസംഗിച്ചു.