നസ്രാണി സമുദായ ദേശ യോഗം കാപ്പുംതല നസ്രാണി ദയറായിൽ നാളെ
പാലാ: സീറോ മലബാർ, യാക്കോബായ സുറിയാനി, ഓർത്തഡോക്സ് സുറിയാനി, മാർത്തോമാ സുറിയാനി, തൊഴിയൂർ സ്വതന്ത്ര സുറിയാനി, പൗരസ്ത്യ കൽദായ സുറിയാനി, സീറോ മലങ്കര എന്നിങ്ങനെ മാർ തോമാ പൈതൃകമുള്ള സുറിയാനി സഭകളിലെ നസ്രാണി സമുദായ സംയുക്ത മുന്നേറ്റമായ നസ്രാണി ജാത്യൈക്യ സംഘത്തിൻ്റെ ആഭിമുഖ്യത്തിൽ ഒരു ദേശ യോഗം ബേസ് അപ്രേം നസ്രാണി ദയറായിൽ നാളെ (01-04-2026 ബുധനാഴ്ച) വൈകുന്നേരം 6.30 ന് നടക്കും.
6.30 ന് സുറിയാനി പാരമ്പര്യത്തിലുള്ള യാമ നമസ്കാരത്തെ തുടർന്ന് 7 മണിക്ക് ചർച്ച നടക്കും.
നസ്രാണി ഐക്യത്തിലൂടെ സമുദായത്തിൻ്റെയും സഭകളുടെയും മാതൃ രാജ്യത്തിന്റെയും ശക്തീകരണം ലക്ഷ്യം വെച്ചാണ് നസ്രാണി സമുദായ ദേശയോഗങ്ങൾ നടക്കുക. ഇപ്പോഴത്തെ തലമുറയ്ക്ക് പൂർവികരുടെ നസ്രാണി ചൈതന്യം കാത്തുസൂക്ഷിക്കുന്നതിനും പഠിക്കുന്നതിനും നഷ്ടപ്പെട്ടവ വീണ്ടെടുക്കുന്നതിനും നസ്രാണിത്തനിമയിൽ വളരുന്നതിനും ഐക്യത്തിനു മുള്ള ഒരു വേദിയാണിത്. സമുദായം ഇല്ലാതാകാതെ അടുത്ത തലമുറയെ നസ്രാണിത്തത്തിൽ ഒരുക്കിയെടുക്കേണ്ടത് ഒരു ധാർമ്മിക ഉത്തവാദിത്വവും ദൈവരാജ്യ നിർമ്മിതിയിൽ വേദശാസ്ത്രപരമായി അത്യന്താപേക്ഷിതവും ആയിക്കണ്ടാണ് യോഗം നടത്തുന്നതെന്ന് സംഘാടകർ അറിയിച്ചു.

Comments
Post a Comment