Posts

Showing posts from November, 2025

പ്രത്യാശയുടെ തീർത്ഥാടകരായി ജീവിക്കാനുള്ള വിളിയാണ് ജൂബിലി വാതിൽ: മാർ ജോസഫ് കല്ലറങ്ങാട്ട്

Image
  റിപ്പോർട്ട്: റെനി തോമസ് തയ്യിൽ ഭരണങ്ങാനം: പ്രത്യാശയുടെ തീർത്ഥാടകരായി ജീവിക്കാനുള്ള വിളിയാണ് ഭരണങ്ങാനം അൽഫോൻസാ തീർത്ഥാടന കേന്ദ്രത്തിൽ ഒരുക്കിയിരിക്കുന്ന പ്രത്യാശയുടെ ജൂബിലി വാതിൽ എന്ന് ബിഷപ്പ് മാർ ജോസഫ് കല്ലറങ്ങാട്ട്. ഭരണങ്ങാനം അൽഫോൻസാ തീർത്ഥാടന കേന്ദ്രത്തിൽ ക്രിസ്തുവിൻറെ 2025- ആം തിരുപ്പിറവി വാർഷികത്തോടനുബന്ധിച്ച് സ്ഥാപിച്ച പ്രത്യാശയുടെ കവാടം ആശീർവദിച്ചു തുറന്ന് സന്ദേശം നൽകുകയായിരുന്നു അദ്ദേഹം. ജൂബിലി വാതിൽ വിശുദ്ധ ജീവിതത്തിനുള്ള ക്ഷണമാണ് എന്ന് ഓർമ്മിപ്പിച്ച അദ്ദേഹം ദൈവത്തിൻറെ ഹൃദയ വാതിലാണ് നമുക്കുവേണ്ടി തുറക്കുന്നത് എന്നും ചൂണ്ടിക്കാട്ടി. ഈശോ തന്നെയാണ് നമ്മുടെ യഥാർത്ഥ വാതിൽ എന്നും അദ്ദേഹം വിശ്വാസികളെ ഓർമിപ്പിച്ചു.പാലാ രൂപത ബിഷപ്പ് എമരിറ്റസ് മാർ ജോസഫ് പള്ളിക്കാപറമ്പിലും ചടങ്ങിൽ സന്നിഹിതനായിരുന്നു കവാടം തുറക്കുന്ന പ്രാർത്ഥനയിൽ രൂപതയുടെ മുഖ്യ വികാരി ജനറാൾ മോൺസിഞ്ഞോർ ജോസഫ് തടത്തിൽ,മോൺസിഞ്ഞോർ ജോസഫ് മലേപ്പറമ്പിൽ,രൂപത പ്രൊക്യുറേറ്റർ ഫാ. ജോസഫ് മുത്തനാട്ട്, ഫൊറോനാ വികാരി  ഫാ.സക്കറിയാസ് ആട്ടപ്പാട്ട് , മറ്റ് വൈദികർ ,സമർപ്പിതർ എന്നിവരെ കൂടാതെ അല്മായരും ചടങ്ങിൽ പങ്കെടുത്തു. ഡിസംബർ 1 മു...

മംഗളവാർത്തകാലം

Image
   സീറോമലബാര്‍ സഭയുടെ ആരാധനക്രമവത്സരത്തിലെ ആദ്യകാലമാണ് മംഗളവാര്‍ത്തക്കാലം (സൂവാറ). സീറോമലബാര്‍ സഭയുടെ ആരാധനക്രമവത്സരം കാലികചക്രം ആയതുകൊണ്ടാണ് ഓരോ നിശ്ചിതസമയക്രമത്തെയും ''കാലം'' എന്നു ചേര്‍ത്തുവിളിക്കുന്നത്. മിശിഹായുടെ രക്ഷാകരസംഭവങ്ങളുടെ അടിസ്ഥാനത്തില്‍ ഒന്‍പതു കാലങ്ങളായി ഇതു ക്രമപ്പെടുത്തിയിരിക്കുന്നു. കാലികചക്രത്തോട് വിശുദ്ധരുടെ തിരുനാളുകള്‍ ചേര്‍ത്ത് ആരാധനക്രമത്തെ സമ്പുഷ്ടമാക്കുന്ന രീതിയാണ് പൗരസ്ത്യസഭകള്‍ക്കുള്ളത്. സുറിയാനി ഭാഷയിൽ സുബാറ(ܕܣܘܼܒܵܪܵܐ) എന്നാണ് മംഗളവാർത്തക്കാലം അറിയപ്പെടുന്നത്. 'അറിയിക്കുക', 'പ്രഖ്യാപിക്കുക' എന്നൊക്കെയാണ് ഈ വാക്കിനർത്ഥം.മിശിഹായുടെ ജനനം ഗബ്രിയേൽ മാലാഖ മറിയത്തെ അറിയിക്കുന്ന ബൈബിൾ ഭാഗമാണ് മംഗളവാർത്തക്കാലത്തിന്റെ അടിസ്ഥാനം. അതോടൊപ്പം തന്നെ സ്നാപക യോഹന്നാന്റെ ജനനത്തെ കുറിച്ചുള്ള മുന്നറിയിപ്പ്, സ്നാപകയോഹന്നാന്റെ ജനനം, മിശിഹായുടെ ജനനം, എന്നിവയും ഈ കാലഘട്ടത്തിൽ അനുസ്മരിക്കുന്നു. രക്ഷാകര ചരിത്രത്തിൽ യേശുവിന്റെ മാതാവായ മറിയത്തിനുള്ള പങ്കും ഈ കാലത്ത് അനുസ്മരിക്കുന്നു. മംഗളവാർത്തക്കാലത്ത് സീറോമലബാർ ക്രിസ്ത്യാനികൾ അനുഷ്ഠിക്കുന്ന നോമ്പാണ്...

ജൂബിലി 2025 പ്രത്യാശയുടെ കവാടം ഭരണങ്ങാനത്ത് തുറക്കുന്നു

Image
         പാലാ:   ഈശോയുടെ പിറവിയുടെ 2025 -ാം വർഷ ജൂബിലിയുടെ ഭാഗമായ ജൂബിലി കവാടം - പ്രത്യാശയുടെ വാതിൽ -2025 നവംബർ 30 ഞായറാഴ്ച വൈകുന്നേരം 5 മണിക്ക് അൽഫോൻസാ ഷ്റൈനിൽ പാലാ രൂപതാധ്യക്ഷൻ മാർ ജോസഫ് കല്ലറങ്ങാട്ട് തുറക്കുന്നു.കവാടം തുറക്കുന്ന പ്രാർത്ഥനയിൽ ബിഷപ്പ് എമിരിറ്റസ് മാർ ജോസഫ് പള്ളിക്കാപറമ്പിൽ, രൂപതയുടെ മുഖ്യ വികാരി ജനറാൾ മോൺ.ജോസഫ് തടത്തിലും, ഫൊറോനാ വികാരി  റവ ഫാ.സക്കറിയാസ് ആട്ടപ്പാട്ടും , മറ്റ് വൈദിക ശ്രേഷ്ഠരും , സമർപ്പിതരും, അല്മായ പ്രമുഖരും പങ്കെടുക്കുന്നതാണ്. തുടർന്ന് ഡിസംബർ 1 മുതൽ 2026 ജനുവരി 6 ാം തീയതി വരെ വിവിധ വിഭാഗങ്ങൾക്ക് വേണ്ടിയുള്ള ജൂബിലി ആഘോഷങ്ങൾ നടക്കുന്നതാണ്.ജൂബിലി പ്രമാണിച്ച് 2025 ഡിസംബർ 1 മുതൽ 2026 ജനുവരി 6 വരെ എല്ലാ ദിവസവും അൽഫോൻസാ ഷ്റൈൻ 24 മണിക്കൂറും തീർത്ഥാടകർക്കായി തുറന്നിട്ടിരിക്കുന്നതാണ്.ജൂബിലിയുടെ ഭാഗമായ പ്രത്യാശയുടെ കവാടത്തിലൂടെ പ്രവേശിക്കുന്നവർക്ക് പൂർണ്ണ ദണ്ഡവിമോചനം ലഭിക്കുന്നതാണ്.

ഫാ. ജോസഫ് സുനീത് കൊല്ലിത്താനത്തുമലയിൽ ഐഎംഎസ് അന്തരിച്ചു

Image
  കുറവിലങ്ങാട് : അലഹബാദ്,  മധ്യപ്രദേശ് എന്നിവിടങ്ങളിൽ മിഷനറി പ്രവർത്തനങ്ങളിലൂടെ ശ്രദ്ധേയനായ കാളികാവ് സെന്റ് സെബാസ്റ്റ്യൻസ് ഇടവകാംഗം   ഫാ. സുനിത് കൊല്ലിത്താനത്ത് മലയിൽ ഐഎംഎസ് (76) അന്തരിച്ചു.  സംസ്കാരം ഡിസംബർ 1 രാവിലെ ഒൻപതിന് തമ്പലക്കാട് ഐഎംഎസ് ആശ്രമത്തിൽ കാഞ്ഞിരപ്പള്ളി രൂപതാധ്യക്ഷൻ മാർ ജോസ് പുളിക്കലിന്റെയും പാലാ രൂപതാധ്യക്ഷൻ മാർ ജോസഫ് കല്ലറങ്ങാടിന്റെയും കാർമികത്വത്തിൽ  നടക്കും. ഭൗതിക ശരീരം നാളെ  (30) വൈകുന്നേരം 3 മുതൽ അഞ്ചുവരെ കാളികാവ് സെൻ്റ് സെബാസ്റ്റ്യൻസ് ഇടവക ദേവാലയത്തിൽ പൊതുദർശനത്തിന് വയ്ക്കും. വൈകുന്നേരം ആറു മുതൽ തമ്പലക്കാട് ഐഎംഎസ് ആശ്രമത്തിൽ പൊതുദർശനം. പാലാ രൂപത മുൻ വികാരി ജനറാളും മുട്ടുചിറ റൂഹാദ്ക്കുദിശ ഫൊറോനാ പള്ളി വികാരിയുമായ ഫാ. അബ്രഹാം കൊല്ലിത്താനത്തുമലയിൽ, ഫാ. പോൾ കൊല്ലിത്താനത്ത് മലയിൽ (പോർച്ചുഗൽ ലിസ്ബൻ രൂപത ഫൊറോന വികാരി) ,  സിസ്റ്റർ ലിറ്റി എൽഎസ് ടി  (ഗോരഖ്പൂർ മിഷൻ ),   ആനികുട്ടി, മേരി, ലില്ലി,  മാത്തച്ചൻ, ടോമി എന്നിവരാണ് സഹോദരങ്ങൾ.  1949 മാർച്ച് 23 ന്  വെമ്പളളി  കളത്തൂർ  കെ. ജെ ചാക്കോയുടെയും മറി...

ലെയോ പാപ്പയുടെ പ്രഥമ അപ്പസ്തോലിക സന്ദര്‍ശനത്തിന് തുർക്കിയിൽ ആരംഭം

Image
  നിഖ്യ സൂനഹദോസിന്റെ 1700  ആം വാർഷിക ചടങ്ങിൽ പങ്കെടുക്കുന്നതിന്റെ ഭാഗമായി ലെയോ മാർപാപ്പ തുര്‍ക്കിയുടെ മണ്ണില്‍ കാലു കുത്തി. ലിയോ പതിനാലാമൻ പപ്പയുടെ ആദ്യ അപ്പോസ്തോലിക സന്ദർശനമാണ് ഇത്. പാപ്പയും സംഘവും റോമില്‍ നിന്നു പുറപ്പെട്ട വിമാനം പ്രാദേശിക സമയം ഉച്ചയ്ക്ക് 12:22 ന് (ഇന്ത്യന്‍ സമയം ഉച്ചക്കഴിഞ്ഞു 02.52നു) അങ്കാരയിലെ വിമാനതാവളത്തിലെത്തി. അങ്കാരയിലുള്ള എസെൻബോഗ അന്താരാഷ്ട്ര വിമാനത്താവളത്തിൽ വിമാനമിറങ്ങിയ മാർപാപ്പയെ തുർക്കിയിലെ ഭരണകൂട നേതൃത്വവും സൈനികരും ചേര്‍ന്ന് സ്വീകരിച്ചു. നേരത്തെ വിമാനത്തില്‍ മാധ്യമ പ്രവര്‍ത്തകരുമായി സംസാരിക്കവേ അപ്പസ്തോലിക യാത്രയെ "ചരിത്ര നിമിഷം" എന്നാണ് ലെയോ പാപ്പ വിശേഷിപ്പിച്ചത്. ലോകമെമ്പാടും സമാധാനം പ്രധാനമാണെന്ന് പ്രഖ്യാപിക്കാനും, എല്ലാ ആളുകളെയും ഐക്യത്തിലേക്കും സഹോദര്യത്തിലേക്കും ക്ഷണിക്കാനും യാത്ര മുതല്‍ക്കൂട്ടാകുമെന്ന് പ്രതീക്ഷിക്കുന്നതായും മാധ്യമപ്രവർത്തകരോട് പറഞ്ഞിരിന്നു. ക്രിസ്ത്യൻ, മുസ്ലീം വിശ്വാസത്തിലുള്ളവർ തമ്മിലുള്ള ബന്ധം ശക്തിപ്പെടുത്തുന്നതിനുള്ള ഒരു അവസരമായാണ് ഈ യാത്രയെ കാണുന്നതെന്നും പാപ്പ സൂചിപ്പിച്ചിരിന്നു. തുർക്കി റിപ്പബ്ലിക്കിന്റെ സ്ഥാപക...

ഫാ. ജോഷി ജോർജ് പൊട്ടയ്ക്കൽ ജര്‍മ്മന്‍ രൂപതയുടെ നിയുക്ത സഹായ മെത്രാന്‍

Image
   ജർമനിയിലെ ഏറ്റവും പഴയ രൂപതകളിലൊന്നായ മയിൻസ് രൂപതയുടെ സഹായ മെത്രാനായി സീറോമലബാർ സഭാംഗമായ  ഫാ. ഡോ. ജോഷി ജോർജ് പൊട്ടയ്ക്കലിനെ ലെയോ പതിനാലാമൻ മാർപാപ്പ നിയമിച്ചു. കോതമംഗലം രൂപതയിലെ മൂവാറ്റുപുഴ മീങ്കുന്നം ഇടവകാംഗമായ റവ. ഡോ. ജോഷി ജോർജ് പൊട്ടയ്ക്കല്‍ ഓർഡർ ഓഫ് കാർമലൈറ്റ്സ് (ഒകാം) സന്യാസ സമൂഹത്തിന്റെ ഇന്ത്യൻ പ്രോവിൻസിലെ അംഗമാണ്. ജർമനിയിൽ ഇതാദ്യമായാണ് ഒരു ഇന്ത്യൻ വൈദികൻ മെത്രാനാകുന്നത്. മയിൻസ് രൂപതയുടെ വികാരി ജനറാളായി സേവനം ചെയ്യുന്നതിനിടെയാണു പുതിയ നിയമനം. മീങ്കുന്നം പൊട്ടയ്ക്കൽ പരേതരായ ജോർജിൻ്റെയും ഏലിയാമ്മയുടെയും രണ്ടാമത്തെ മകനാണ്. ഓർഡർ ഓഫ് കാർമലൈറ്റ്സ് സന്യാസ സമൂഹത്തിലെ തന്നെ അംഗമായ ജ്യേഷ്‌ഠസഹോദരൻ ഫാ. ജോയ്‌സ് പൊട്ടയ്ക്കൽ കാനഡയിൽ സേവനം ചെയ്യുന്നു. മൂവാറ്റുപുഴ നിർമല കോളജിലെ അസി. പ്രഫസർ ജോബിയാണ് മറ്റൊരു സഹോദരൻ. നിയമനത്തെ അത്ഭുതത്തോടെയാണ് നോക്കി കാണുന്നതെന്ന് നിയുക്ത മെത്രാന്‍ പ്രതികരിച്ചു. 2003 ഡിസംബർ 31ന് പൗരോഹിത്യം സ്വീകരിച്ച റവ. ഡോ. പൊട്ടയ്ക്കൽ 22 വർഷമായി മയിൻസ് രൂപതയിലാണു ശുശ്രൂഷ ചെയ്യുന്നത്. 2026 മാർച്ച് 15ന് മയിൻസ് സെന്റ് മാർട്ടിൻ ആൻഡ് സെൻ്റ് സ്റ്റീഫൻ കത്തീഡ്രലിലാണു മെത്രാ...

ഫാ. സെബാസ്റ്റ്യൻ അടപ്പശ്ശേരി ഇനി സെബാസ്ത്യാനോസ് ദ് സ്ലീവാ'

Image
  ഫാ. സെബാസ്റ്റ്യൻ അടപ്പശ്ശേരി ഇനി സെബാസ്ത്യാനോസ് ദ് സ്ലീവാ'... തകിടി സെന്റ് സെബാസ്റ്റ്യൻസ് പള്ളിമേട സഹദേക്കുന്ന് ദയറാ ഫാ. സെബാസ്റ്റ്യൻ അടപ്പശ്ശേരിയെ മാർ ജോസഫ് കല്ലറങ്ങാട്ട് വേർതിരിച്ചു വിശുദ്ധീകരിച്ചു. തകിടി: കുന്നോന്നി തകിടി സെന്റ് സെബാസ്റ്റ്യൻസ് പള്ളിയോടനുബന്ധിച്ച് സ്ഥാപിതമായിരിക്കുന്ന സഹദേക്കുന്ന് ദയറായിൽ ഫാ. സെബാസ്റ്റ്യൻ അടപ്പശ്ശേരി സന്യാസ ജീവിതത്തിലേക്ക് പ്രവേശിച്ചു. 'സെബാസ്ത്യാനോസ് ദ് സ്ലീവാ' എന്ന പേരിൽ ഫാ. സെബാസ്റ്റ്യൻ അടപ്പശ്ശേരിയെ മാർ ജോസഫ് കല്ലറങ്ങാട്ട് വേർതിരിച്ചു വിശുദ്ധീകരിച്ചു. നല്ലതണ്ണി മുറിഞ്ഞപുഴ മാർത്തോമാ ശ്ലീഹാ ദയറയിലെ സന്ന്യാസധിപൻ ഡോ. സേവ്യർ കൂടപ്പുഴ അച്ചന്റെ കീഴിൽ ഒരു വർഷത്തെ കാനോനിക നോവിഷ്യേറ്റ് പൂർത്തിയാക്കിയ വൈദികനാണ് ഫാ. സെബാസ്റ്റ്യൻ അടപ്പശ്ശേരിയിൽ. സന്ന്യാസ ജീവിതത്തിന്റെ പൊതുജീവിതശൈലികൾ പിന്തുടർന്നു കൊണ്ടായിരിക്കും അച്ചൻ ഇവിടെ ആശ്രമജീവിതം ആരംഭിക്കുന്നത്. രൂപതാധ്യക്ഷന്റെ മുൻപിൽ ദാരിദ്ര്യം, ബ്രഹ്മചര്യം, അനുസരണം എന്നീ വ്രതങ്ങൾ പാലിച്ചു കൊള്ളാമെന്നു വാഗ്ദാനം ചെയ്തുകൊണ്ടാണ് അദ്ദേഹം തന്റെ സന്ന്യാസജീവിതത്തിലേക്ക്  പ്രവേശിച്ചത്.  ഈ ജീവിതശൈലിയാൽ ആകർഷിക്കപ...

വചനാഭിഷേക ശുശ്രൂഷയുംസൗഖ്യാരാധനയും

Image
  പാലാ: ഗ്വാഡലുപ്പെ മാതാ ദൈവാലയത്തിൽ നാളെ നവംബർ 27വ്യാഴാഴ്ച വചനാഭിഷേക ശുശ്രൂഷയും വിശുദ്ധ കുർബാനയും സൗഖ്യാരാധനയും നടത്തപ്പെടുന്നു.  ഫാ.ജോർജി കാട്ടൂർ MSFC വചനപ്രഘോഷണം നടത്തും. വികാരി ഫാ. ജോഷി പുതുപ്പറമ്പിൽ ഫാ. തോമസ് പഴുവകാട്ടിൽ എന്നിവർ നേതൃത്വം നൽകുന്നു. രാവിലെ 10 മണി മുതൽ ജപമാല, കരുണകൊന്ത, വചനപ്രഘോഷണം, കുമ്പസാരം, ദിവ്യബലി, ആരാധന, ദിവ്യകാരുണ്യ പ്രദക്ഷിണം,സമാപനആശിർവാദം, നേർച്ചവിതരണം എന്നിങ്ങനെയാണ് ദേവാലയത്തിലെ കർമ്മങ്ങൾ

ഏഷ്യൻ ഭൂഖണ്ഡത്തിലെ മിഷണറി കോൺഗ്രസ് നാളെ(നവംബർ 27) മുതൽ മലേഷ്യയില്‍

Image
  പ്രത്യാശയുടെ മഹത്തായ തീർത്ഥാടനം' എന്ന പ്രമേയത്തിലൂന്നി ഏഷ്യൻ ഭൂഖണ്ഡത്തിലെ സഭകളുടെ മിഷ്ണറി കോൺഗ്രസ് നവംബർ 27 മുതൽ 30 വരെ മലേഷ്യയിലെ പെനാങിൽവെച്ച് നടക്കും. ഏഷ്യയിലെ മെത്രാൻ സമിതിയും, സുവിശേഷവൽക്കരണ കാര്യാലയവും, പൊന്തിഫിക്കൽ മിഷൻ സൊസൈറ്റികളും ഒരുമിച്ചാണ് ഏഷ്യൻ ഭൂഖണ്ഡത്തിലെ സഭകളുടെ മിഷ്ണറി കോൺഗ്രസ് സംഘടിപ്പിക്കുന്നത്. നവംബർ 27ന് സുവിശേഷവൽക്കരണത്തിനായുള്ള ഡിക്കാസ്റ്ററിയുടെ പ്രോ-പ്രിഫെക്റ്റ് കർദ്ദിനാൾ ലൂയിസ് താഗ്ലെ ഉദ്ഘാടനം ചെയ്യുന്ന മിഷ്ണറി കോൺഗ്രസിൽ, 10 കർദ്ദിനാളുമാർ, നൂറിലധികം ബിഷപ്പുമാർ, നൂറ്റിഅന്‍പതിലധികം വൈദികർ, 75 സന്യാസിനികൾ , അഞ്ഞൂറിലധികം അത്മായർ എന്നിവരുൾപ്പെടെ ഭൂഖണ്ഡത്തിലെ എല്ലാ കത്തോലിക്കാ സമൂഹങ്ങളിൽ നിന്നുമുള്ള ആയിരത്തോളം പ്രതിനിധികൾ പങ്കെടുക്കും.

ചിറ്റാര്‍: സെന്റ് ജോര്‍ജ് പള്ളിയില്‍ തിരുനാള്‍

Image
  ചിറ്റാര്‍: സെന്റ് ജോര്‍ജ് പള്ളിയില്‍ വിശുദ്ധ ഫ്രാന്‍സീസ് സേവ്യറുടെ തിരുനാള്‍  നവംബർ 28 മുതല്‍ 30 വരെ ആഘോഷിക്കും. 28 ന് വൈകുന്നേരം 5.30ന് കൊടിയേറ്റ്്, വിശുദ്ധ കുര്‍ബാന ഫാ. അലക്‌സാണ്ടര്‍ മൂലക്കുന്നേല്‍.  തുടര്‍ന്ന് പൂര്‍വിക സ്മരണ, സെമിത്തേരി സന്ദര്‍ശനം. രാത്രി 7.30ന് നാടകം. 29ന് വൈകുന്നേരം 5.30ന് വിശുദ്ധ കുര്‍ബാന, സന്ദേശം ഫാ.മാത്യു പുതുപ്പറമ്പില്‍. തുടര്‍ന്ന് ജപമാല പ്രദക്ഷിണം, സ്‌നേഹവിരുന്ന്. പ്രധാന തിരുനാള്‍ ദിനമായ 30നു രാവിലെ 6.45ന് തിരുസ്വരൂപ പ്രതിഷ്ഠ. ഏഴിന് വിശുദ്ധ കുര്‍ബാന. വൈകുന്നേരം 4.30ന് തിരുനാള്‍ കുര്‍ബാന ഫാ.മാത്യു കുഴിയടിയില്‍. സന്ദേശം ഫാ. ജോസഫ് ആലഞ്ചേരില്‍. ആറിന് പ്രദക്ഷിണം. ലദീഞ്ഞ്, സന്ദേശം ഫാ. ജോര്‍ജ് പറമ്പിത്തടത്തില്‍. എട്ടിന് സമാപനാശീര്‍വാദം.

ഒരാള്‍ക്ക് ഒരു പങ്കാളി മതി:പുതിയ കുറിപ്പുമായി ലിയോ പതിനാലാമന്‍ മാര്‍പാപ്പ

Image
  ഒരാള്‍ക്ക് ഒരു പങ്കാളി മതി, ഒന്നിലധികം പങ്കാളികളുണ്ടാവുന്നത് ബന്ധത്തിന്റെ പവിത്രത നശിപ്പിക്കും; വിവാഹം ഒരു സ്ത്രീയും പുരുഷനും തമ്മിലെ ആജീവനാന്ത ഉടമ്പടി; പുതിയ കുറിപ്പുമായി ലിയോ പതിനാലാമന്‍ മാര്‍പാപ്പ വത്തിക്കാന്‍ സിറ്റി: ഏകഭാര്യാത്വത്തെ സംബന്ധിച്ച് കുറിപ്പ് പുറത്തിറക്കി ലിയോ പതിനാലാമന്‍ മാര്‍പാപ്പ. ജീവിതത്തില്‍ ഒരാള്‍ക്ക് ഒരു പങ്കാളി മതിയെന്നാണ് വത്തിക്കാന്‍ പുറത്തിറക്കിയ കുറിപ്പില്‍ നിര്‍ദേശിക്കുന്നത്. കത്തോലിക്ക മതവിശ്വാസികളുടെ വിവാഹക്രമവുമായി ബന്ധപ്പെട്ടാണ് പുതിയ കുറിപ്പ് പുറത്തിറക്കിയിരിക്കുന്നത്. ഒരാള്‍ക്ക് ഒന്നിലധികം ലൈംഗിക പങ്കാളികളുണ്ടാകുന്നതും, ബഹുഭാര്യത്വവും ബന്ധങ്ങളുടെ പവിത്രത തകര്‍ക്കുന്നതാണ്. ആഫ്രിക്കന്‍ ഉപഭൂഖണ്ഡത്തില്‍ സഭാ വിശ്വാസികള്‍ക്കിടയില്‍ കണ്ടുവരുന്ന ബഹുഭാര്യത്വം പരാമര്‍ശിക്കുന്ന ഉത്തരവില്‍ വിവാഹം ഒരു സ്ത്രീയും പുരുഷനും തമ്മിലെ ആജീവനാന്ത ഉടമ്പടിയാണെന്നും, ജീവിതകാലം മുഴുവന്‍ ആ വ്യക്തിയോടുള്ള പ്രതിബദ്ധത പുലര്‍ത്തണമെന്നും പറയുന്നു. വിവാഹത്തിനുള്ളില്‍ ലൈംഗികത കുട്ടികളെ ജനിപ്പിക്കുക എന്നതിലും കൂടുതലാണെന്നും കുറിപ്പില്‍ പറയുന്നുണ്ട്. അതേസമയം, സ്വവര്‍ഗ വിവാഹത്തെക്കു...

നവീകരിച്ച പയറ്റുവിള പള്ളിയുടെ കൂദാശ നിർവ്വഹിച്ചു.

Image
  കൊല്ലം : മലങ്കര യാക്കോബായ സുറിയാനി ഓർത്തോഡോക്സ് സഭയുടെ കൊല്ലം ഭദ്രാസനത്തിലെ ഏറ്റവും ചെറിയ ഇടവകകളിൽ ഒന്നായ കുണ്ടറ നെടുമ്പായിക്കുളം മോർ ഇഗ്നേഷ്യസ് (പയറ്റുവിള പള്ളി) പള്ളിയുടെ കൂദാശയും, തുടർന്ന് വിശുദ്ധ കുർബ്ബാനയും കൊല്ലം ഭദ്രാസനാധിപൻ അഭിവന്ദ്യ മോർ തേവൊദോസിയോസ് മാത്യൂസ് മെത്രാപ്പോലീത്തയുടെ മുഖ്യ കാർമികത്വത്തിൽ നടത്തപ്പെട്ടു. വികാരി ഫാ. തോമസ് ശാമുവൽ, ഫാ ടി.വി പുന്നൂസ് തരകൻ എന്നിവർ സന്നിഹിതരായിരുന്നു. പരിശുദ്ധ സഭയ്ക്ക് ഏറെ സംഭാവനകൾ നൽകിയ ഇടവക 1920-ലാണ് സ്ഥാപിതമായത്.

മൂവാറ്റുപുഴ രൂപതാംഗം ഷിബു തോമസ് 2025 ലോഗോസ് പ്രതിഭ

Image
  എറണാകുളം - അങ്കമാലി, തൃശ്ശൂര്‍, പാലാ, എന്നീ രൂപതകളാണ് ഏറ്റവും കൂടുതല്‍ അംഗങ്ങളെ പങ്കെടുപ്പിച്ച രൂപതകള്‍ക്കുള്ള അവാര്‍ഡുകള്‍ കരസ്ഥമാക്കിയത്. ഏറ്റവും കൂടുതല്‍ ആളുകളെ പങ്കെടുപ്പിച്ച ഇടവകകള്‍ക്കുള്ള അവാര്‍ഡ് സ്വന്തമാക്കിയത് ഓച്ചന്‍തുരുത്ത്, കുറവിലങ്ങാട്, എടക്കുന്ന് എന്നീ ഇടവകകളാണ്.  കൊച്ചി: ലോകത്തിലെ ഏറ്റവും വലിയ ക്വിസ് പ്രോഗ്രാമായ 25-ാമത് അഖിലേന്ത്യാ ലോഗോസ് ക്വിസ് ഗ്രാന്‍ഡ് ഫിനാലെയില്‍ മൂവാറ്റുപുഴ രൂപതയില്‍നിന്നുള്ള ഷിബു തോമസ് ലോഗോസ് പ്രതിഭയായി. തൃശ്ശൂര്‍ കൊണ്ടഴി സ്വദേശിയായ ഷിബു അമേസിംഗ് ലാറ്റെക്‌സ് എന്ന കമ്പനിയില്‍ അക്കൗണ്ടന്റ് ആയി ജോലി ചെയ്യുന്നു. നാലു ലക്ഷത്തിഎഴുപത്തിയയ്യായിരംപേര്‍ പങ്കെടുത്ത പരീക്ഷയില്‍ 600 പേര്‍ രണ്ടാം റൗണ്ടിലേക്ക് തിരഞ്ഞെടുക്കപ്പെട്ടു, ഫൈനല്‍ റൗണ്ടിലേക്ക് ആറുപേര്‍ യോഗ്യത നേടി. അതില്‍നിന്നും ലോഗോസ് പ്രതിഭ സ്വര്‍ണമെഡലും 1,01,000 രൂപയുടെ ക്യാഷ് അവാര്‍ഡും ട്രോഫിയും ഷിബു തോമസ് കരസ്ഥമാക്കി. ബധിരഭിന്നശേഷിക്കാര്‍ക്കായുള്ള സംസ്ഥാനതല ഫൈനലില്‍ ഒന്നാം സ്ഥാനത്തിന് കോട്ടയം അതിരൂപതയില്‍നിന്നുള്ള ബെന്‍ ജോസഫ് ബൈജു അര്‍ഹനായി. കുടുംബങ്ങള്‍ക്കായുള്ള ലോഗോസ് ഫമിലിയ ക്വിസ്സില...

കെ‌സി‌ബി‌സിയുടെ വിലങ്ങാട് പുനരധിവാസ പദ്ധതി; ആറു വീടുകളുടെ വെഞ്ചരിപ്പ് നടത്തി

Image
  വിലങ്ങാട്: കെസിബിസി വിലങ്ങാട് പുനരധിവാസ പദ്ധതിയുടെ ഭാഗമായി ഇരിങ്ങാലക്കുട രൂപതയുടെ സഹായത്താൽ സിഒഡി താമരശേരി നിർമിച്ച ആറു വീടുകളുടെ വെഞ്ചരിപ്പ് നടത്തി. ഇരിങ്ങാലക്കുട ബിഷപ്പ് മാർ പോളി കണ്ണുക്കാടൻ, താമരശേരി ബിഷപ്പ് മാർ റെമീജിയോസ് ഇഞ്ചനാനിയിൽ എന്നിവർ നേത്യത്വം നൽകി. മരുതോങ്കരയിൽ രാവിലെയായിരുന്നു വെഞ്ചരിപ്പു ചടങ്ങ്. ഉച്ചയ്ക്ക് 1.45ന് വിലങ്ങാട്, വൈകുന്നേരം 5.45ന് ഇരിട്ടി എന്നിവിടങ്ങളിൽ വെഞ്ചരിപ്പ് നടന്നു. സാമൂഹിക സാംസ്‌കാരിക രംഗങ്ങളിലെ പ്രമുഖരും നാട്ടുകാരും ചടങ്ങിന് സാക്ഷ്യം വഹിച്ചു. കെഎസ്എസ്എഫ് ഡയറക്‌ടർ ഫാ. ജേക്കബ് മാവുങ്കൽ, താമരശേരി രൂപത വികാരി ജനറാൾ മോൺ. ഏബ്രഹാം വയലിൽ, ഇരിങ്ങാലക്കുട രൂപത വി കാരി ജനറാൾ മോൺ. ജോളി വടക്കൻ, ഇരിങ്ങാലക്കുട രൂപത സോഷ്യൽ ആക്‌ഷൻ ഫോറം ഡയറക്‌ടർ ഫാ. തോമസ് നട്ടേക്കാടൻ, താമരശേരി രൂപത സിഒഡി ഡയറക്ട്‌ടർ ഫാ. സായി പാറൻകുളങ്ങര തുടങ്ങിയവർ ചടങ്ങുകളിൽ പങ്കെടുത്തു. ഫാ. ഷാജു ചിറയത്ത്, ഫാ. സിനു അരിമ്പുപറമ്പിൽ, ഫാ. ജിൻ്റോ വേരൻപിലാവിൽ, മരുതോങ്കര വികാരി ഫാ. ആന്റോ മൂലയിൽ, മഞ്ഞക്കുന്ന് വികാരി ഫാ. ബോബി പൂവത്തിങ്കൽ, സിഒഡി പ്രോജക്‌ട് ജീവനക്കാരായ ആൽബിൻ സക്കറിയാസ്, സിദ്ധാർഥ് എസ്. നാഥ്, പ...

മാർ ആലഞ്ചേരിയുടെ താമസം മാറ്റം സംബന്ധിച്ച പ്രചാരണങ്ങൾ അടിസ്ഥാനരഹിതം : സീറോ മലബാർ സഭ

Image
  കാക്കനാട്: സീറോമലബാർസഭയുടെ മേജർ ആർച്ചുബിഷപ്പ് എമിരിറ്റസ് കർദിനാൾ മാർ ജോർജ് ആലഞ്ചേരി സഭാകാര്യാലയമായ കാക്കനാട് മൗണ്ട് സെൻറ് തോമസിൽനിന്നു താമസം മാറ്റുന്നതുമായി ബന്ധപ്പെട്ടു നടക്കുന്ന പ്രചരണം തികച്ചും അടിസ്ഥാനരഹിതമെന്ന് സീറോ മലബാർ സഭ വക്താവ് അറിയിച്ചു.  ചില വാർത്താമാധ്യമങ്ങൾ നടത്തുന്നതു ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്ന് വ്യക്തമായ ഔദ്യോഗിക കുറിപ്പ് പുറത്തിറക്കുകയും ചെയ്തു.അതിൽ പറയുന്നത് ചുവടെ ചേർക്കുന്നു: 2023 ഡിസംബർ ഏഴിന് മേജർ ആർച്ചുബിഷപ്പു സ്ഥാനത്തുനിന്നു രാജിവച്ച് വിശ്രമജീവിതത്തിലേക്കു പ്രവേശിച്ച അഭിവന്ദ്യ ആലഞ്ചേരി പിതാവ്, മൗണ്ട് സെൻറ് തോമസിലുള്ള ശാലോം ഭവനിൽ താമസിച്ചുവരികയാണ്. കഴിഞ്ഞ മാസങ്ങളിൽ പിതാവ് ഒരു ശസ്ത്രക്രിയക്കു വിധേയനായിരുന്നു. അതിനെത്തുടർന്ന് പിതാവിൻറെ പ്രായവും ആരോഗ്യസ്ഥിതിയും കണക്കിലെടുത്ത് ആശുപത്രി സമീപത്തുള്ള ഒരു താമസസ്ഥലം കണ്ടെത്തണമെന്നു ഡോക്ടർമാർ നിർദ്ദേശിക്കുകയുണ്ടായി. അതിൻപ്രകാരം, പിതാവ് ചങ്ങനാശ്ശേരി ചെത്തിപ്പുഴ ആശുപത്രിക്കടുത്തുള്ള വൈദികമന്ദിരത്തിലേക്ക് താമസം മാറ്റുന്ന കാര്യത്തിൽ മേജർ ആർച്ചുബിഷപ് മാർ റാഫേൽ തട്ടിൽ പിതാവുമായി ആലോചിച്ച് ആവശ്യമായ നടപടികൾ സ്വീകരിച്ചുവ...

മുട്ടുചിറ പടിയോല പ്രഖ്യാപനം നടത്തി നസ്രാണി സമുദായ യോഗം:അവിഭക്ത ഇന്ത്യ നസ്രാണികളുടെ ആശയമെന്ന് മാർ കല്ലറങ്ങാട്ട്

Image
  അനിൽ  ജെ തയ്യിൽ അവിഭക്ത ഇന്ത്യ എന്ന ആശയം  മറ്റാരെക്കാളും മുൻപേ നമ്മുടെ രാജ്യത്ത് ഉണ്ടായിരുന്നത് നസ്രാണികൾക്കാണെന്ന് ബിഷപ്പ് മാർ ജോസഫ് കല്ലറങ്ങാട്ട് പൊതു പൈതൃകവും  സംസ്കാരവും ആചാരങ്ങളും പുനരുദ്ധരിച്ച് നസ്രാണി സമുദായ ഐക്യം സാധ്യമാക്കാൻ കഴിയും എന്ന്  കർദിനാൾ മാർ ജോർജ് ആലഞ്ചേരി മുട്ടുചിറ : ക്രൈസ്തവ സമുദായത്തിന് ആവേശമായി ഏഴു നസ്രാണി സഭകളിൽ നിന്നായി വിവിധ ദേശങ്ങളിൽ നിന്നും  കടന്നുവന്ന നസ്രാണി സമുദായ യോഗങ്ങളുടെ പ്രതിനിധികൾ പങ്കെടുത്ത സമുദായ യോഗം.  സംശുദ്ധ നസ്രാണിത്തത്തിന്റെ ഈറ്റില്ലമായ മുട്ടുചിറയിൽ  മാർത്തോമാ ശ്ലീഹായുടെ ഭാരതപ്രവേശന ഓർമ്മയാചരണവും   ഒന്നാം നൂറ്റാണ്ടു മുതൽ  ഭാരതത്തിലുള്ള നസ്രാണികളുടെ പിന്മുറക്കാരുടെ സമുദായ യോഗവും റൂഹാ സത്യവും നടത്തി. മാർത്തോമാ ശ്ലീഹായുടെ ഭാരത പ്രവേശനത്തോടനുബന്ധിച്ച് നടന്ന നസ്രാണി യോഗത്തിൽ പാലാ രൂപത മെത്രാൻ മാർ ജോസഫ് കല്ലറങ്ങാട്ട് അധ്യക്ഷത വഹിച്ചു.      അവിഭക്ത ഇന്ത്യ എന്ന ആശയം  മറ്റാരെക്കാളും മുൻപേ നമ്മുടെ രാജ്യത്ത് ഉണ്ടായിരുന്നത് നസ്രാണികൾക്കാണെന്ന് ബിഷപ്പ് മാർ ജോസഫ് കല്ലറങ്ങാട്ട് പറഞ്ഞ...

അത്താണിമലങ്കരകത്തോലിക്ക പള്ളിയിൽതിരുനാൾ

Image
  കാക്കനാട് : അത്താണി സെൻ്റ് മേരീസ് മലങ്കര സുറിയാനി കത്തോലിക്ക പള്ളിയിൽ പരിശുദ്ധ ദൈവമാതാവിന്റെ ദൈവാലയ പ്രവേശന തിരുനാളിന് ഇടവക വികാരി ഫാ ഐസക് കോച്ചേരി കൊടിയേറ്റി.  നവംബർ 21 22 23 വെള്ളി ശനി ഞായർ ദിവസങ്ങളിൽ ആണ് തിരുനാൾ നടത്തപ്പെടുന്നത്. 22ന് ശനിയാഴ്ച വൈകിട്ട് ആറുമണിക്ക് സീറോ മലബാർ ക്രമത്തിലുള്ള വിശുദ്ധ കുർബാനയ്ക്ക് ഫാദർ ആൻ്റണി മാങ്കുറിയിൽ മുഖ്യ കാർമികനാകും.  ഫാദർ ജിനോ ആറ്റുമാലിൽ തിരുനാൾ സന്ദേശം നൽകും . തുടർന്ന് വർണ്ണശബളമായ പ്രദക്ഷിണം, ഊട്ടു നേർച്ച എന്നിവ ഉണ്ടായിരിക്കുന്നതാണ്. 22 ഞായറാഴ്ച രാവിലെ 8.15ന് മൂവാറ്റുപുഴ ഭദ്രാസനാധ്യക്ഷൻ അഭിവന്ദ്യ തെയഡേഷ്യസ് മെത്രാപ്പോലീത്തായുടെ മുഖ്യ കാർമികത്വത്തിൽ വിശുദ്ധ കുർബാന ഉണ്ടായിരിക്കും. തുടർന്ന് മധ്യസ്ഥ പ്രാർത്ഥനയും വചന സന്ദേശവും സ്നേഹവിരുന്നും ഉണ്ടായിരിക്കുന്നതാണ്.

"കുമ്പസാരക്കൂട്ടിലെ നായകൻ" വാഴ്ത്തപ്പെട്ട പദവിയില്‍

Image
റോം: കുമ്പസാര ശുശ്രൂഷയ്ക്കും ആത്മീയ മാർഗനിർദേശത്തിനുമായി ജീവിതം സമർപ്പിച്ച ഇറ്റാലിയന്‍ വൈദികന്‍ ഫാ. കാർമെലോ ഡി പാൽമ വാഴ്ത്തപ്പെട്ട പദവിയില്‍. ഇറ്റലിയിലെ ബാരിയിലെ സെന്റ് സ്കോളാസ്റ്റിക്കയിലെ വിശ്വാസികളുടെയും, വൈദികരുടെയും, സെമിനാരി വിദ്യാർത്ഥികളുടെയും, ബെനഡിക്റ്റൈൻ കന്യാസ്ത്രീകളുടെയും കുമ്പസാര ശുശ്രൂഷയ്ക്കും ആത്മീയ മാർഗനിർദേശത്തിനുമായി ജീവിതം പൂര്‍ണ്ണമായി ഉഴിഞ്ഞുവെച്ച രൂപതാ വൈദികനായിരിന്നു ഫാ. കാർമെലോ. വൈദികന്റെ സാക്ഷ്യം ദൈവത്തിന്റെ വിശുദ്ധ ജനത്തിന്റെ സേവനത്തിനായി പൂർണ്ണഹൃദയത്തോടെ സമർപ്പിക്കാൻ വൈദികരെ പ്രോത്സാഹിപ്പിക്കട്ടെയെന്ന് ലെയോ പാപ്പ ഞായറാഴ്ച പറഞ്ഞിരിന്നു. നവംബർ 15 ശനിയാഴ്ച, ഇറ്റലിയിലെ ബാരി നഗരത്തിൽ നടന്ന തിരുക്കര്‍മ്മങ്ങള്‍ക്കിടെ "കുമ്പസാരക്കൂട്ടിലെ നായകൻ" എന്നറിയപ്പെടുന്ന ഫാ. കാർമെലോ ഡി പാൽമയെ വാഴ്ത്തപ്പെട്ടവനായി പ്രഖ്യാപിക്കുകയായിരിന്നു. രാവും പകലുമില്ലാതെ കുമ്പസാരത്തിനും ആത്മീയ സഹായത്തിനും ജീവിതം സമർപ്പിച്ച അദ്ദേഹം 1961-ലാണ് നിത്യസമ്മാനത്തിന് വിളിക്കപ്പെട്ടത്. വിശുദ്ധരുടെ നാമകരണ നടപടികൾക്കായുള്ള ഡിക്കാസ്റ്ററിയുടെ പ്രീഫെക്റ്റ് കർദ്ദിനാൾ മാർസെല്ലോ സെമരാരോ മുഖ്യകാര്‍മ്മി...

അനുദിന വിശുദ്ധർ - നവംബർ 22: വിശുദ്ധ സിസിലി

Image
  പുരാതന റോമില്‍ വളരെയേറെ ആദരിക്കപ്പെട്ടിരുന്ന ഒരു വിശുദ്ധയായിരുന്നു സിസിലി.വിശുദ്ധയുടെ രക്തസാക്ഷിത്വമല്ലാതെ ചരിത്രപരമായി അവകാശപ്പെടാവുന്ന മറ്റ് വിവരങ്ങളൊന്നും നമുക്ക് ലഭ്യമല്ല. പ്രാര്‍ത്ഥനാ പുസ്തകങ്ങളിലെ വിവരണമനുസരിച്ച് വിശുദ്ധ സിസിലി പ്രാര്‍ത്ഥനകളിലും ധ്യാനങ്ങളിലും മുഴുകിയ ഒരു ജീവിതമായിരുന്നു നയിച്ചിരുന്നത്. താന്‍ ജീവിതകാലം മുഴുവനും കന്യകയായി ഇരിക്കുമെന്ന്‍ അവള്‍ പ്രതിജ്ഞ ചെയ്തിരുന്നു. അവളുടെ മാതാപിതാക്കളുടെ സമ്മതപ്രകാരം വലേരിയന്‍ എന്ന യുവാവ് അവളെ വിവാഹം ചെയ്യുവാന്‍ ആഗ്രഹിച്ചിരുന്നു. അതേ തുടര്‍ന്ന്‍ അവരുടെ വിവാഹം തീരുമാനിക്കപ്പെട്ടു. അങ്ങിനെ കല്യാണദിവസം രാത്രിയില്‍ അവള്‍ വലെരിയന്റെ ചെവിയില്‍ വളരെ രഹസ്യമായി ഇപ്രകാരം പറഞ്ഞു. "ഒരു രഹസ്യം ഞാന്‍ നിന്നോട് പറയുവാന്‍ ആഗ്രഹിക്കുന്നു, അസൂയയോട് കൂടി എന്റെ ശരീരത്തിന് കാവല്‍ നില്‍ക്കുന്ന ദൈവത്തിന്റെ മാലാഖയായ ഒരു കാമുകന്‍ എനിക്കുണ്ട്." തനിക്ക് ആ മാലാഖയെ കാണിച്ചു തന്നാല്‍ താന്‍ ക്രിസ്തുവില്‍ വിശ്വസിക്കാമെന്ന് വലേരിയന്‍ വാക്ക് കൊടുത്തു. എന്നാല്‍ മാമ്മോദീസ കൂടാതെ ഇത് സാധ്യമല്ലെന്ന് വിശുദ്ധ വലേരിയനെ ധരിപ്പിച്ച പ്രകാരം അദ്ദേഹം ഉര്‍ബന്‍ പാപ്പാ...

കിഴപറയാർ പള്ളിയിൽനവംബർ 22, 23 ദിവസങ്ങളിൽ പ്രധാന തിരുനാൾ

Image
  ഫോട്ടോ/ റിപ്പോർട്ട്: റെജി ചിത്ര    കിഴപറയാർ പള്ളിയിൽ ഇടവക മധ്യസ്ഥനായ വിശുദ്ധ ഗ്രിഗോരിയോസിൻ്റെ തിരുനാൾ ആരംഭിച്ചു. നവംബർ 22, 23 ദിവസങ്ങളിലാണ് പ്രധാന തിരുനാൾ . നാളെ നവംബർ 22 ശനിയാഴ്ച വൈകുന്നേരം 4.00മണിക്ക് തിരുസ്വരൂപ പ്രതിഷ്ഠയെ തുടർന്ന് 5.00മണിക്ക് ആഘോഷമായ തിരുനാൾ റാസ കുർബാന.ഫാ. മാത്യു വെണ്ണായപ്പിള്ളി, ഫാ. ജോസഫ് അമ്പാട്ട്, ഫാ.ആൻറണി വില്ലന്താനം, ഫാ. മാത്യു പന്തലാനിക്കൽ എന്നിവർ മുഖ്യകാർമികത്വം വഹിക്കും. 7.00മണിക്ക് കുരിശുപള്ളിയിലേക്ക് പ്രദക്ഷിണം. ഫാദർ മാർട്ടിൻ മാന്നാത്ത് കപ്പുച്ചിൻ കാർമികത്വം വഹിക്കും. ഫാ. ജോൺ കണ്ണന്താനം സന്ദേശം നൽകും. 23 ഞായറാഴ്ച രാവിലെ 6.00 മണിക്ക് പാട്ടുകുർബാന, ലദീഞ്ഞ്, പ്രസംഗം. ഫാ.മാത്യു പന്തലാനിക്കൽ മുഖ്യ കാർമികത്വം വഹിക്കും.9.00 മണിക്ക് ചെണ്ടമേളം 9 .30ന് ബാൻഡ് മേളം 10.00 മണിക്ക് ആഘോഷമായ തിരുനാൾ കുർബാന, പ്രസംഗം. ഫാ. ജോർജ് നെടുമ്പറമ്പിൽ കപ്പുച്ചിൻ മുഖ്യ കാർമികത്വം വഹിക്കും.ഫാ. ജോർജ് വെള്ളാനിക്കൽ ,ഫാ. മാർട്ടിൻ മാന്നാത്ത് കപ്പുച്ചിൻ എന്നിവർ സഹകാർമികരായിരിക്കും.11 45 ന് തിരുനാൾ പ്രദക്ഷിണം. ഫാ. ജോർജ് വെള്ളാനിക്കൽ കാർമികത്വം വഹിക്കും.12. 45 ന് പ്രസുദേന്തി വാഴ...

ന്യൂയോര്‍ക്കില്‍ കത്തോലിക്ക വിശ്വാസം സ്വീകരിക്കാന്‍ ഒരുങ്ങുന്നവരുടെ എണ്ണത്തില്‍ മൂന്നിരട്ടിയോളം വര്‍ദ്ധനവ്

Image
  ന്യൂയോര്‍ക്ക്: അമേരിക്കയിലെ പ്രധാന നഗരമായ ന്യൂയോര്‍ക്കില്‍ കത്തോലിക്ക വിശ്വാസം സ്വീകരിക്കാന്‍ ഒരുങ്ങുന്നവരുടെ എണ്ണത്തില്‍ മൂന്നിരട്ടിയോളം വര്‍ദ്ധനവെന്ന് പുതിയ റിപ്പോര്‍ട്ട്. ന്യൂയോർക്ക് നിവാസികളുടെ എണ്ണം വർദ്ധിച്ചുവരുന്നതായും, അതേ സമയം തന്നെ കത്തോലിക്ക വിശ്വാസം സ്വീകരിക്കുന്നവരുടെ എണ്ണം വർദ്ധിച്ചുവരികയാണെന്നും റിപ്പോർട്ടുണ്ട്. ന്യൂയോർക്ക് നഗരത്തിലെ ഒന്നിലധികം കത്തോലിക്ക ദേവാലയങ്ങളില്‍ ഓർഡർ ഓഫ് ക്രിസ്ത്യൻ ഇനിഷ്യേഷൻ ഓഫ് അഡൽറ്റ്സ് (OCIA) വഴി കത്തോലിക്ക വിശ്വാസികളാകാന്‍ രജിസ്റ്റർ ചെയ്യുന്ന മുതിർന്നവരുടെ എണ്ണം വർഷം തോറും മൂന്നിരട്ടിയോളമായി ഉയര്‍ന്നതായി പ്രമുഖ മാധ്യമമായ 'ന്യൂയോർക്ക് പോസ്റ്റ്' പങ്കുവെച്ച റിപ്പോര്‍ട്ടില്‍ പറയുന്നു. ഗ്രീൻവിച്ച് വില്ലേജിലെ സെന്റ് ജോസഫ്സ് ദേവാലയത്തില്‍ മാത്രം, കത്തോലിക്ക വിശ്വാസം സ്വീകരിക്കാന്‍ ഒരുങ്ങുന്നവര്‍ക്ക് വേണ്ടിയുള്ള ഓ‌സി‌ഐ‌എയില്‍ പങ്കുചേരുന്നവരുടെ എണ്ണം കഴിഞ്ഞ വർഷത്തേക്കാൾ മൂന്നിരട്ടിയായി വർദ്ധിച്ചിരിക്കുകയാണെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. ഏകദേശം 130 പേരാണ് ഈ ദേവാലയത്തില്‍ മാത്രം രജിസ്റ്റർ ചെയ്തിരിക്കുന്നത്. അപ്പർ ഈസ്റ്റ് സൈഡിലുള്ള സെന്റ് വിൻസ...

നിലനിൽക്കുന്ന വികസനം കാലഘട്ടത്തിൻ്റെ അനിവാര്യത തോമസ് മാർ തീമെഥെയോസ് എപ്പിസ്കോപ്പാ

Image
  കോട്ടയം: വികസനത്തിൻ്റെ അളവുകോൽ സാമ്പത്തികം മാത്രമല്ല സാമൂഹിക വികസനം കൂടിയാണെന്നും, നിലനിൽക്കുന്ന വികസനം വർത്തമാന കാലഘട്ടത്തിൻ്റെ അനിവാര്യതയാണന്നും മാർത്തോമ്മാ സഭാ കോട്ടയം കൊച്ചി ഭദ്രാസന അദ്ധ്യക്ഷൻ തോമസ് മാർ തീമെഥെയോസ് എപ്പിസ്കോപ്പാ പറഞ്ഞു  മാർത്തോമ്മ സഭാ വികസനദർശനം ഉൾക്കൊണ്ടു കൊണ്ട് മുന്നോട്ടു പോവുമെന്ന് എപ്പിസ്കോപ്പാ തുടർന്നു മാർത്തോമ്മാ സഭാ വികസന സംഘം കോട്ടയം - കൊച്ചി ഭദ്രാസന തല പ്രവർത്തക സംഗമം മാങ്ങാനം മോചന ഹാളിൽ ഉൽഘാടനം ചെയ്തു കൊണ്ട് സംസാരിക്കുകയായിരുന്നു മാർ തീമെഥെയോസ് ഭദ്രാസന വികസന സംഘം വൈസ് പ്രസിഡൻ്റ് റവ സജീവ് തോമസിൻ്റെ അദ്ധ്യക്ഷതയിൽ ചേർന്ന സമ്മേളനത്തിൽ വികാരി ജനറാൾ റവ ഡോ സാംസൺ എം ജേക്കബ്, ഭദ്രാസന സെക്രട്ടറി റവ അലക്സ് ഏബ്രഹാം വികസന സംഘം ഭദ്രാസന സെക്രട്ടറി കുരുവിള മാത്യൂസ്, ട്രഷറാർ കോരാ കുര്യൻ, കേന്ദ്ര മാനേജിങ്ങ് കമ്മറ്റി അംഗങ്ങളായ ജോസി കുര്യൻ, എം എസ് റോയി, കേന്ദ്ര ജനറൽ കൗൺസിൽ അംഗങ്ങളായ രാജു ഏബ്രഹാം വെണ്ണിക്കുളം, പി കെ തോമസ്, റവ ജോർജ്ജ് എം കുരുവിള, റവ ഷോജി വർഗീസ്, റവ സജു ശാമുവേൽ, രാജു തോട്ടുങ്കൽ, അജേഷ് ഏബ്രഹാം എന്നിവർ പ്രസംഗിച്ചു വികസന സംഘം മുൻ ഡയറക്ട്രർ റവ ഡോ കെ സോളമൻ...

ഒന്നായാൽ നന്നായി, നന്നായാൽ ഒന്നായി എന്ന് മാർ റാഫേൽ തട്ടിൽ

Image
  പാസ്റ്ററൽ, പ്രസ്ബിറ്ററൽ കൗൺസിൽ അംഗങ്ങൾക്ക് സഭയെ പടുത്തുയർത്തുന്നതിൽ കൂട്ടുത്തരവാദിത്വമാണുള്ളത് എന്ന് മാർ റാഫേൽ തട്ടിൽ പാസ്റ്ററൽ കൗൺസിലും  പ്രസ്ബിറ്ററൽ കൗൺസിലും രൂപതാദ്ധ്യക്ഷൻ്റെ രണ്ട് ചിറകുകൾ മാർ ജോസഫ് കല്ലറങ്ങാട്ട്  പാലാ: പാലാ രൂപത പതിനാലാം പാസ്റ്ററൽ കൗൺസിലിന്റെയും പതിനാലാം പ്രസ്ബിറ്ററൽ കൗൺസിലിന്റെയും ഉദ്‌ഘാടനം പാലാ സെൻറ് തോമസ് കത്തീഡ്രൽ  ഹാളിൽ നടന്നു. പാലാ രൂപതാ പ്രഥമ മെത്രാൻ മാർ സെബാസ്റ്റ്യൻ വയലിലിൻ്റെ  മുപ്പത്തിഒമ്പതാം ചരമ വാർഷികദിനത്തിൽ സീറോമലബാർസഭയുടെ മേജർ ആർച്ചുബിഷപ്പ്  മാർ റാഫേൽ തട്ടിലിന്റെ മുഖ്യകാർമികത്വത്തിൽ നടന്ന വിശുദ്ധ കുർബാനയ്ക്കും ഒപ്പീസ് പ്രാർത്ഥനയ്ക്കും ശേഷമാണ് ഉദ്ഘാടനസമ്മേളനം നടത്തപ്പെട്ടത്. പാസ്റ്ററൽ, പ്രസ്ബിറ്ററൽ കൗൺസിൽ അംഗങ്ങൾക്ക് സഭയെ പടുത്തുയർത്തുന്നതിൽ കൂട്ടുത്തരവാദിത്വമാണുള്ളത് എന്ന് ഉദ്ഘാടന പ്രസംഗത്തിൽ സീറോമലബാർസഭയുടെ മേജർ ആർച്ചുബിഷപ്പ് മാർ റാഫേൽ തട്ടിൽ അറിയിച്ചു. ഒന്നായാൽ നന്നായി, നന്നായാൽ ഒന്നായി എന്ന കുഞ്ഞുണ്ണിമാഷിൻ്റെ കവിത പിതാവ് ആവർത്തിച്ചത് സഭയിൽ എല്ലാവരും ഒന്നായിരിക്കേണ്ടതിന്റെ ആവശ്യകത വിളിച്ചോതി. സമ്മേളനത്തിൽ രൂപതാധ്യക്ഷൻ...

യുസി കോളജ് സെന്റ് മേരീസ് പള്ളിയുടെ സുവർണ ജൂബിലി ആഘോഷങ്ങൾക്ക് നവംബർ 22 ശനിയാഴ്ച തുടക്കമാകും

Image
  ആലുവ : യുസി കോളജ് സെൻ്റ് മേരീസ് യാക്കോബായ സുറിയാനി ഓർത്തോഡോക്സ് പള്ളി സുവർണ ജൂബിലി ആഘോഷം ഉദ്ഘാടനവും പെരുന്നാളും നവംബർ 22, 23 തീയതികളിൽ നടക്കും. ശനിയാഴ്ച 7.30ന് വിശുദ്ധ കുർബ്ബാന, കൊടിയേറ്റ്, 4 മണിക്ക്‌ മർത്തമറിയം വനിതാ സമാജം ജീവകാരുണ്യ ഫണ്ട് ശേഖരണത്തിനായി നടത്തുന്ന ഫുഡ് ഫെസ്റ്റ‌്, ഉൽപന്ന ലേലം, വൈകുന്നേരം 6 മണിക്ക്‌ സന്ധ്യാ പ്രാർഥന, പ്രദക്ഷിണം, കരിമരുന്ന് പ്രയോഗം. രാത്രി 7 മണിക്ക്‌ ഒരു വർഷം നീളുന്ന സുവർണ ജൂബിലി ആഘോഷം ഹൈറേഞ്ച് മേഖലാധിപൻ ഡോ. മോർ അത്തനാസിയോസ് ഏലിയാസ് മെത്രാപ്പോലീത്താ ഉദ്ഘാടനം ചെയ്യും. നവംബർ 23 ഞായറാഴ്ച രാവിലെ 7:15ന് പ്രഭാത പ്രാർഥന, 8:15ന് പൗരസ്ത്യ സുവിശേഷ സമാജം അതിഭദ്രാസനാധിപൻ മോർ  ക്രിസോസ്റ്റമോസ് മാർക്കോസ് മെത്രാപ്പോലീത്താ കാർമികത്വത്തിൽ വിശുദ്ധ കുർബ്ബാന, പ്രദക്ഷിണം, വിദ്യാഭ്യാസ പുരസ്കാര വിതരണം, ക്രിസ്തീയ സംഗീതവിരുന്ന് എന്നിവ നടത്തപ്പെടും.

പാലാ രൂപത പാസ്റ്ററൽ കൗൺസിലിന്റെയും പ്രസ്ബിറ്ററി കൗൺസിലിൻ്റെയും ഉദ്ഘാടനം നാളെ

Image
  പാലാ രൂപതയുടെ പതിനാലാം പാസ്റ്ററൽ കൗൺസിലിന്റെയും പ്രസ്ബിറ്ററി കൗൺസിലിന്റെയും ഉദ്ഘാടനം മാർത്തോമാ ശ്ലീഹായുടെ ഭാരത പ്രവേശനത്തിന്റെയും രൂപതയുടെ പ്രഥമ മെത്രാനായ മാർ സെബാസ്റ്റ്യൻ വയലിലിൻ്റെയും ഓർമ്മദിനമായ നാളെ നടക്കും. രാവിലെ 9. 30ന് പാലാ കത്തീഡ്രലിൽ മേജർ ആർച്ച് ബിഷപ്പ് മാർ റാഫേൽ തട്ടിലിന്റെ മുഖ്യകാർമികത്വത്തിൽ വിശുദ്ധ കുർബാന. തുടർന്ന് 11ന് പള്ളി ഹാളിൽ  കൗൺസിലുകളുടെ ഉദ്ഘാടനം മാർ റാഫേൽ തട്ടിൽ നിർവഹിക്കും. ബിഷപ്പ് മാർ ജോസഫ് കല്ലറങ്ങാട്ട് അധ്യക്ഷത വഹിക്കും. പാസ്റ്ററൽ - പ്രസ്ബിറ്ററൽ കൗൺസിലിലേക്ക് തെരഞ്ഞെടുക്കപ്പെട്ട അംഗങ്ങൾ പങ്കെടുക്കും. രൂപതാ വൈദികരിൽ നിന്ന് തിരഞ്ഞെടുക്കപ്പെട്ട 99 പേരാണ് പതിനാലാം പ്രസ്ബിറ്ററൽ കൗൺസിലിൽ ഉള്ളത്. പാസ്റ്ററൽ കൗൺസിലിൽ വൈദികരും സിസ്റ്റേഴ്സും അല്മായരും ഉൾപ്പെടെ 364 അംഗങ്ങളുണ്ട്. ബിഷപ്പ് മാർ ജോസഫ് കല്ലറങ്ങാട്ടാണ് പാസ്റ്ററൽ - പ്രസ് ബിറ്ററൽ കൗൺസിൽ പ്രസിഡൻ്റ്. പാസ്റ്ററൽ കൗൺസിൽ ചെയർമാൻ, സെക്രട്ടറി, പ്രസ്ബിറ്ററൽ കൗൺസിൽ സെക്രട്ടറി എന്നിവരെ മാർ ജോസഫ് കല്ലറങ്ങാട്ട് പ്രഖ്യാപിക്കും

മുട്ടുചിറ ഫൊറോന പള്ളിയിൽ മാർത്തോമാ ശ്ലീഹായുടെ ഭാരതപ്രവേശന ഓർമ്മയാചരണവും നസ്രാണി സമ്മേളനവും

Image
  മുട്ടുചിറ റൂഹാദക്കുദിശാ പള്ളിയിൽ മാർത്തോമാ ശ്ലീഹായുടെ ഭാരതപ്രവേശന ഓർമ്മയാചരണവും നസ്രാണി സമുദായ സമ്മേളനവും നാളെ നടക്കും.വൈകുന്നേരം 4 .30ന് നടക്കുന്ന സമ്മേളനത്തിൽ പാലാ രൂപത ബിഷപ്പ് മാർ ജോസഫ് കല്ലറങ്ങാട്ട് അധ്യക്ഷത വഹിക്കും. കർദിനാൾ മാർ ജോർജ് ആലഞ്ചേരി സമ്മേളനം ഉദ്ഘാടനം ചെയ്യും. സമ്മേളനത്തിന് മുന്നോടിയായി പഴയ പള്ളിയിൽ കബറടങ്ങിയിരിക്കുന്ന അർക്കദിയാക്കോൻ്റെ കബർ  സന്ദർശനവും സുറിയാനി നമസ്കാരവും മട്ടാഞ്ചേരിയിൽ നടന്ന സ്ലീവാസത്യത്തിന്റെ ഓർമ്മ പുതുക്കലും ന നടക്കും.വിവിധ നസ്രാണി സഭകളിൽ നിന്നുള്ള ബിഷപ്പുമാർ സമ്മേളനത്തിൽ പങ്കെടുക്കും. സുറിയാനി നമസ്കാരത്തിന് മുട്ടുചിറ പള്ളി വികാരി ഫാ.എബ്രഹാം കൊല്ലിത്താനത്ത് മലയിൽ, ഫാ. ജോസഫ് മലേപ്പറമ്പിൽ എന്നിവർ നേതൃത്വം നൽകും.നസ്രാണി സമുദായത്തെ ഐക്യപ്പെടുത്താൻ എഡി 1890 ൽ പുലിക്കോട്ടിൽ രണ്ടാമൻ ദിവന്യാസിയോസ് അഞ്ചാമൻ മെത്രാപ്പോലീത്തായും നിധീരിക്കൽ മാണി കത്തനാരും ചേർന്നാണ് നസ്രാണി ജാത്യൈക്യ സംഘത്തിന് രൂപം നൽകിയത്.

മുഖ്യമന്ത്രിയ്ക്കെതിരെ ഭീഷണി മുഴക്കിയ ടീന ജോസ് കത്തോലിക്ക സന്യാസിനിയല്ല

Image
  കൊച്ചി: രാജീവ് ഗാന്ധിയെ കൊന്നതുപോലെ കേരള മുഖ്യമന്ത്രിയെയും ബോംബെറിഞ്ഞു കൊല്ലണമെന്ന്‌ ഫേസ്ബുക്കില്‍ കമന്റിട്ട ടീന ജോസ് കത്തോലിക്ക സന്യാസിനിയാണെന്ന് വ്യാജ പ്രചരണം. സി‌എം‌സി സന്യാസിനീ സമൂഹത്തിലെ മുൻ അംഗമായിരുന്നു ടീന ജോസെന്നും ഇവരുടെ സന്യാസ സമൂഹത്തിലെ അംഗത്വം സഭയുടെ കാനോനിക നടപടിക്രമങ്ങൾക്ക് വിധേയപ്പെട്ട് 04/04/2009 തീയതി മുതല്‍ ഒഴിവാക്കിയതാണെന്നും എറണാകുളം വിമല പ്രോവിന്‍സ് വ്യക്തമാക്കി. കാനോനിക നടപടിക്രമങ്ങൾക്ക് വിധേയപ്പെട്ട് സന്യാസ സമൂഹത്തിലെ അംഗം നഷ്ട്ടപ്പെട്ട അന്നു മുതൽ സന്യാസ വസ്ത്രം ധരിക്കുവാൻ ടീന ജോസിന് നിയമപരമായി അനുവാദമോ അവകാശമോ ഇല്ലാത്തതാണെന്നും ടീന ജോസ് ചെയ്യുന്ന കാര്യങ്ങൾ പൂർണമായും അവരുടെ തീരുമാനത്തിലും ഉത്തരവാദിത്വത്തിലും മാത്രമാണെന്നും ഇതില്‍ സന്യാസിനി സമൂഹത്തിന് യാതൊരു പങ്കുമില്ലെന്നും വിമല പ്രോവിന്‍സ് പി‌ആര്‍‌ഓ ബിസ്മി പോള്‍ വ്യക്തമാക്കി.

ബേത് സഥാ" സൗഖ്യ ശുശ്രൂഷ നാളെ പാലാ സെൻറ് തോമസ് കത്തീഡ്രലിൽ

Image
  പാലാ രൂപത കരിസ്മാറ്റിക് കൂട്ടായ്മയുടെ ആഭിമുഖ്യത്തിലുള്ള "ബേത് സഥാ" സൗഖ്യ ശുശ്രൂഷ എല്ലാ വെള്ളിയാഴ്ചകളിലും രാവിലെ 9.00 മണി മുതൽ ഉച്ചകഴിഞ്ഞ് 2.00 മണിവരെ പാലാ സെൻറ് തോമസ് കത്തീഡ്രലിൽ നടക്കും.വചന ശുശ്രൂഷ, ദിവ്യകാരുണ്യ ആരാധന, ജപമാല, വിശുദ്ധ കുർബാന  എന്നിവയാണ് നടക്കുന്നത്. നാളെ (നവംബർ 21 വെള്ളിയാഴ്ച) ഫാ. ജോർജ് പള്ളിക്കാമലയിൽ   വചന ശുശ്രൂഷ നയിക്കും.

പാലാ രൂപത വൈദികൻ ഫാ.ജോസഫ് പാമ്പാറ (90) അന്തരിച്ചു.

Image
  പാലാ രൂപത വൈദികൻ ഫാ.ജോസഫ് പാമ്പാറ (90) അന്തരിച്ചു. സംസ്കാരം വെള്ളിയാഴ്ച (21.11.2025) ഉച്ചകഴിഞ്ഞ് 02.00 മണിക്ക് സിബിഗിരി - മുട്ടം സെൻ്റ് സെബാസ്റ്റ്യൻസ് പള്ളിയിലെ പാരിഷ് ഹാളിൽ ആരംഭിച്ച് വിശുദ്ധ കുർബാനയ്ക്കും അന്ത്യകർമ്മങ്ങൾക്കും ശേഷം. മൃതദേഹം നാളെ (വ്യാഴം, 20.11.2025) വൈകുന്നേരം 05.00 മണിക്ക് മുട്ടത്തുള്ള സഹോദരൻ പ്രൊഫ.പി.സി.ദേവസ്യ പാമ്പാറയുടെ വീട്ടിൽ കൊണ്ടുവരും.  നവംബർ 21 വെള്ളിയാഴ്ച വരെ രാവിലെ 09.30 ന് ഭവനത്തിൽ പൊതുദർശനത്തിന് ശേഷം മൃതദേഹം പാരിഷ് ഹാളിലേക്ക് കൊണ്ടുപോകും. 1962 ഡിസംബർ മൂന്നിനാണ് അദ്ദേഹം വൈദിക പട്ടം സ്വീകരിച്ചത്.

ഫാ. ജോളി വടക്കൻ ഗൾഫുനാടുകളിലെ സീറോമലബാർ അപ്പസ്തോലിക് വിസിറ്റർ

Image
  കാക്കനാട്: ഗൾഫുനാടുകളിലെ സീറോമലബാർ വിശ്വാസികൾക്കുവേണ്ടിയുള്ള അപ്പസ്തോലിക് വിസിറ്ററായി ഇരിങ്ങാലക്കുട രൂപതാംഗമായ റവ. ഫാ. ജോളി വടക്കനെ പരിശുദ്ധ പിതാവ് ലെയോ പതിനാലാമൻ മാർപാപ്പ നിയമിച്ചു. ഇതു സംബന്ധിച്ചു വത്തിക്കാനിൽനിന്നുള്ള അറിയിപ്പു മേജർ ആർച്ചുബിഷപ്പ് മാർ റാഫേൽ തട്ടിൽ പിതാവിനു ഭാരതത്തിലെ അപ്പസ്തോലിക് ന്യുൺഷ്യോ ആർച്ചു ബിഷപ്പ് ലെയോപോൾ ദോ ജില്ലി വഴി ലഭിച്ചു. ഗൾഫുനാടുകളിൽ സീറോമലബാർ വിശ്വാസികൾക്കുവേണ്ടിയുള്ള അജപാലനസംവിധാനങ്ങൾ രൂപപ്പെടുത്തു ന്നതുമായി ബന്ധപ്പെട്ട വിഷയങ്ങൾ പഠിക്കാനും കർമപദ്ധതി തയ്യാറാക്കാനുമാണ് അപ്പസ്തോലിക് വിസിറ്ററെ നിയമിച്ചിരിക്കുന്നത്. അറേബ്യൻ ഉപദീപിലെ രണ്ട് അപ്പസ്തോലിക് വികാരിയാത്തുകളുടെ അധ്യക്ഷന്മാരുമായുള്ള ഐക്യത്തിലും സഹകരണത്തിലുമായിരിക്കും അപ്പസ്തോലിക് വിസിറ്റർ പ്രവർത്തിക്കുന്നത്. തന്റെ ദൗത്യനിർവ്വഹണത്തിന്റെ എല്ലാ വിശദാംശങ്ങളും പരി. സിംഹാസനത്തെ അറിയിക്കണമെന്നും വിസിറ്ററോട് നിർദേശിച്ചിട്ടുണ്ട്. സീറോമലബാർ സഭ മുഴുവനും പ്രത്യേകിച്ചു ഗൾഫുനാടുകളിലെ സീറോമലബാർ വിശ്വാസിസമൂഹവും ഏറെനാളുകളായി കാത്തിരുന്ന ഒരു നിയമനമാണ് ഇപ്പോൾ വത്തിക്കാൻ നടത്തിയിരിക്കുന്നത്. മേജർ ആർച്ചുബിഷപ്പായി ...