കിഴപറയാർ പള്ളിയിൽനവംബർ 22, 23 ദിവസങ്ങളിൽ പ്രധാന തിരുനാൾ
ഫോട്ടോ/ റിപ്പോർട്ട്: റെജി ചിത്ര
കിഴപറയാർ പള്ളിയിൽ ഇടവക മധ്യസ്ഥനായ വിശുദ്ധ ഗ്രിഗോരിയോസിൻ്റെ തിരുനാൾ ആരംഭിച്ചു. നവംബർ 22, 23 ദിവസങ്ങളിലാണ് പ്രധാന തിരുനാൾ.
നാളെ നവംബർ 22 ശനിയാഴ്ച വൈകുന്നേരം 4.00മണിക്ക് തിരുസ്വരൂപ പ്രതിഷ്ഠയെ തുടർന്ന് 5.00മണിക്ക് ആഘോഷമായ തിരുനാൾ റാസ കുർബാന.ഫാ. മാത്യു വെണ്ണായപ്പിള്ളി, ഫാ. ജോസഫ് അമ്പാട്ട്, ഫാ.ആൻറണി വില്ലന്താനം, ഫാ. മാത്യു പന്തലാനിക്കൽ എന്നിവർ മുഖ്യകാർമികത്വം വഹിക്കും. 7.00മണിക്ക് കുരിശുപള്ളിയിലേക്ക് പ്രദക്ഷിണം. ഫാദർ മാർട്ടിൻ മാന്നാത്ത് കപ്പുച്ചിൻ കാർമികത്വം വഹിക്കും. ഫാ. ജോൺ കണ്ണന്താനം സന്ദേശം നൽകും.
23 ഞായറാഴ്ച രാവിലെ 6.00 മണിക്ക് പാട്ടുകുർബാന, ലദീഞ്ഞ്, പ്രസംഗം. ഫാ.മാത്യു പന്തലാനിക്കൽ മുഖ്യ കാർമികത്വം വഹിക്കും.9.00 മണിക്ക് ചെണ്ടമേളം 9 .30ന് ബാൻഡ് മേളം 10.00 മണിക്ക് ആഘോഷമായ തിരുനാൾ കുർബാന, പ്രസംഗം. ഫാ. ജോർജ് നെടുമ്പറമ്പിൽ കപ്പുച്ചിൻ മുഖ്യ കാർമികത്വം വഹിക്കും.ഫാ. ജോർജ് വെള്ളാനിക്കൽ ,ഫാ. മാർട്ടിൻ മാന്നാത്ത് കപ്പുച്ചിൻ എന്നിവർ സഹകാർമികരായിരിക്കും.11 45 ന് തിരുനാൾ പ്രദക്ഷിണം. ഫാ. ജോർജ് വെള്ളാനിക്കൽ കാർമികത്വം വഹിക്കും.12. 45 ന് പ്രസുദേന്തി വാഴ്ച, കൊടിയിറക്ക്. വൈകുന്നേരം 7.00 മണിക്ക് പാലാ കമ്മ്യൂണിക്കേഷൻസ് അവതരിപ്പിക്കുന്ന ഗാനമേള.
തിരുനാൾ ദിവസങ്ങളായ നവംബർ 22 ശനി വൈകുന്നേരം നാലുമണി മുതലും 23 ഞായർ രാവിലെ ആറുമണിമുതലും വടി,കഴുന്ന് എന്നിവ എഴുന്നള്ളിക്കാൻ സൗകര്യം ഉണ്ടായിരിക്കുന്നതാണ്.




Comments
Post a Comment