പാലാ രൂപത പാസ്റ്ററൽ കൗൺസിലിന്റെയും പ്രസ്ബിറ്ററി കൗൺസിലിൻ്റെയും ഉദ്ഘാടനം നാളെ
പാലാ രൂപതയുടെ പതിനാലാം പാസ്റ്ററൽ കൗൺസിലിന്റെയും പ്രസ്ബിറ്ററി കൗൺസിലിന്റെയും ഉദ്ഘാടനം മാർത്തോമാ ശ്ലീഹായുടെ ഭാരത പ്രവേശനത്തിന്റെയും രൂപതയുടെ പ്രഥമ മെത്രാനായ മാർ സെബാസ്റ്റ്യൻ വയലിലിൻ്റെയും ഓർമ്മദിനമായ നാളെ നടക്കും.
രാവിലെ 9. 30ന് പാലാ കത്തീഡ്രലിൽ മേജർ ആർച്ച് ബിഷപ്പ് മാർ റാഫേൽ തട്ടിലിന്റെ മുഖ്യകാർമികത്വത്തിൽ വിശുദ്ധ കുർബാന. തുടർന്ന് 11ന് പള്ളി ഹാളിൽ കൗൺസിലുകളുടെ ഉദ്ഘാടനം മാർ റാഫേൽ തട്ടിൽ നിർവഹിക്കും. ബിഷപ്പ് മാർ ജോസഫ് കല്ലറങ്ങാട്ട് അധ്യക്ഷത വഹിക്കും. പാസ്റ്ററൽ - പ്രസ്ബിറ്ററൽ കൗൺസിലിലേക്ക് തെരഞ്ഞെടുക്കപ്പെട്ട അംഗങ്ങൾ പങ്കെടുക്കും. രൂപതാ വൈദികരിൽ നിന്ന് തിരഞ്ഞെടുക്കപ്പെട്ട 99 പേരാണ് പതിനാലാം പ്രസ്ബിറ്ററൽ കൗൺസിലിൽ ഉള്ളത്. പാസ്റ്ററൽ കൗൺസിലിൽ വൈദികരും സിസ്റ്റേഴ്സും അല്മായരും ഉൾപ്പെടെ 364 അംഗങ്ങളുണ്ട്. ബിഷപ്പ് മാർ ജോസഫ് കല്ലറങ്ങാട്ടാണ് പാസ്റ്ററൽ - പ്രസ് ബിറ്ററൽ കൗൺസിൽ പ്രസിഡൻ്റ്.
പാസ്റ്ററൽ കൗൺസിൽ ചെയർമാൻ, സെക്രട്ടറി, പ്രസ്ബിറ്ററൽ കൗൺസിൽ സെക്രട്ടറി എന്നിവരെ മാർ ജോസഫ് കല്ലറങ്ങാട്ട് പ്രഖ്യാപിക്കും

Comments
Post a Comment