യുസി കോളജ് സെന്റ് മേരീസ് പള്ളിയുടെ സുവർണ ജൂബിലി ആഘോഷങ്ങൾക്ക് നവംബർ 22 ശനിയാഴ്ച തുടക്കമാകും

 

ആലുവ : യുസി കോളജ് സെൻ്റ് മേരീസ് യാക്കോബായ സുറിയാനി ഓർത്തോഡോക്സ് പള്ളി സുവർണ ജൂബിലി ആഘോഷം ഉദ്ഘാടനവും പെരുന്നാളും നവംബർ 22, 23 തീയതികളിൽ നടക്കും. ശനിയാഴ്ച 7.30ന് വിശുദ്ധ കുർബ്ബാന, കൊടിയേറ്റ്, 4 മണിക്ക്‌ മർത്തമറിയം വനിതാ സമാജം ജീവകാരുണ്യ ഫണ്ട് ശേഖരണത്തിനായി നടത്തുന്ന ഫുഡ് ഫെസ്റ്റ‌്, ഉൽപന്ന ലേലം, വൈകുന്നേരം 6 മണിക്ക്‌ സന്ധ്യാ പ്രാർഥന, പ്രദക്ഷിണം, കരിമരുന്ന് പ്രയോഗം. രാത്രി 7 മണിക്ക്‌ ഒരു വർഷം നീളുന്ന സുവർണ ജൂബിലി ആഘോഷം ഹൈറേഞ്ച് മേഖലാധിപൻ ഡോ. മോർ അത്തനാസിയോസ് ഏലിയാസ് മെത്രാപ്പോലീത്താ ഉദ്ഘാടനം ചെയ്യും.

നവംബർ 23 ഞായറാഴ്ച രാവിലെ 7:15ന് പ്രഭാത പ്രാർഥന, 8:15ന് പൗരസ്ത്യ സുവിശേഷ സമാജം അതിഭദ്രാസനാധിപൻ മോർ  ക്രിസോസ്റ്റമോസ് മാർക്കോസ് മെത്രാപ്പോലീത്താ കാർമികത്വത്തിൽ വിശുദ്ധ കുർബ്ബാന, പ്രദക്ഷിണം, വിദ്യാഭ്യാസ പുരസ്കാര വിതരണം, ക്രിസ്തീയ സംഗീതവിരുന്ന് എന്നിവ നടത്തപ്പെടും.

Comments

Popular posts from this blog

പാലാ രൂപതയിലെ വൈദികരുടെ സ്ഥലംമാറ്റം: ചിത്രങ്ങൾ സഹിതം

പ്രവിത്താനം പള്ളിയിൽ നടന്ന കുടമാറ്റം ഹൈന്ദവ- ക്രൈസ്തവ സമൂഹത്തിൻറെ സ്നേഹപ്രഖ്യാപന ചടങ്ങ്

ഇടയൻ്റെ സ്വപ്നത്തോട് കൈകോർത്ത് രാമപുരം പിതൃവേദി