ഏഷ്യൻ ഭൂഖണ്ഡത്തിലെ മിഷണറി കോൺഗ്രസ് നാളെ(നവംബർ 27) മുതൽ മലേഷ്യയില്‍

 



പ്രത്യാശയുടെ മഹത്തായ തീർത്ഥാടനം' എന്ന പ്രമേയത്തിലൂന്നി ഏഷ്യൻ ഭൂഖണ്ഡത്തിലെ സഭകളുടെ മിഷ്ണറി കോൺഗ്രസ് നവംബർ 27 മുതൽ 30 വരെ മലേഷ്യയിലെ പെനാങിൽവെച്ച് നടക്കും. ഏഷ്യയിലെ മെത്രാൻ സമിതിയും, സുവിശേഷവൽക്കരണ കാര്യാലയവും, പൊന്തിഫിക്കൽ മിഷൻ സൊസൈറ്റികളും ഒരുമിച്ചാണ് ഏഷ്യൻ ഭൂഖണ്ഡത്തിലെ സഭകളുടെ മിഷ്ണറി കോൺഗ്രസ് സംഘടിപ്പിക്കുന്നത്. നവംബർ 27ന് സുവിശേഷവൽക്കരണത്തിനായുള്ള ഡിക്കാസ്റ്ററിയുടെ പ്രോ-പ്രിഫെക്റ്റ് കർദ്ദിനാൾ ലൂയിസ് താഗ്ലെ ഉദ്ഘാടനം ചെയ്യുന്ന മിഷ്ണറി കോൺഗ്രസിൽ, 10 കർദ്ദിനാളുമാർ, നൂറിലധികം ബിഷപ്പുമാർ, നൂറ്റിഅന്‍പതിലധികം വൈദികർ, 75 സന്യാസിനികൾ , അഞ്ഞൂറിലധികം അത്മായർ എന്നിവരുൾപ്പെടെ ഭൂഖണ്ഡത്തിലെ എല്ലാ കത്തോലിക്കാ സമൂഹങ്ങളിൽ നിന്നുമുള്ള ആയിരത്തോളം പ്രതിനിധികൾ പങ്കെടുക്കും.

Comments

Popular posts from this blog

പാലാ രൂപതയിലെ വൈദികരുടെ സ്ഥലംമാറ്റം: ചിത്രങ്ങൾ സഹിതം

പ്രവിത്താനം പള്ളിയിൽ നടന്ന കുടമാറ്റം ഹൈന്ദവ- ക്രൈസ്തവ സമൂഹത്തിൻറെ സ്നേഹപ്രഖ്യാപന ചടങ്ങ്

ഇടയൻ്റെ സ്വപ്നത്തോട് കൈകോർത്ത് രാമപുരം പിതൃവേദി