മുട്ടുചിറ ഫൊറോന പള്ളിയിൽ മാർത്തോമാ ശ്ലീഹായുടെ ഭാരതപ്രവേശന ഓർമ്മയാചരണവും നസ്രാണി സമ്മേളനവും
മുട്ടുചിറ റൂഹാദക്കുദിശാ പള്ളിയിൽ മാർത്തോമാ ശ്ലീഹായുടെ ഭാരതപ്രവേശന ഓർമ്മയാചരണവും നസ്രാണി സമുദായ സമ്മേളനവും നാളെ നടക്കും.വൈകുന്നേരം 4 .30ന് നടക്കുന്ന സമ്മേളനത്തിൽ പാലാ രൂപത ബിഷപ്പ് മാർ ജോസഫ് കല്ലറങ്ങാട്ട് അധ്യക്ഷത വഹിക്കും. കർദിനാൾ മാർ ജോർജ് ആലഞ്ചേരി സമ്മേളനം ഉദ്ഘാടനം ചെയ്യും. സമ്മേളനത്തിന് മുന്നോടിയായി പഴയ പള്ളിയിൽ കബറടങ്ങിയിരിക്കുന്ന അർക്കദിയാക്കോൻ്റെ കബർ സന്ദർശനവും സുറിയാനി നമസ്കാരവും മട്ടാഞ്ചേരിയിൽ നടന്ന സ്ലീവാസത്യത്തിന്റെ ഓർമ്മ പുതുക്കലും ന നടക്കും.വിവിധ നസ്രാണി സഭകളിൽ നിന്നുള്ള ബിഷപ്പുമാർ സമ്മേളനത്തിൽ പങ്കെടുക്കും. സുറിയാനി നമസ്കാരത്തിന് മുട്ടുചിറ പള്ളി വികാരി ഫാ.എബ്രഹാം കൊല്ലിത്താനത്ത് മലയിൽ, ഫാ. ജോസഫ് മലേപ്പറമ്പിൽ എന്നിവർ നേതൃത്വം നൽകും.നസ്രാണി സമുദായത്തെ ഐക്യപ്പെടുത്താൻ എഡി 1890 ൽ പുലിക്കോട്ടിൽ രണ്ടാമൻ ദിവന്യാസിയോസ് അഞ്ചാമൻ മെത്രാപ്പോലീത്തായും നിധീരിക്കൽ മാണി കത്തനാരും ചേർന്നാണ് നസ്രാണി ജാത്യൈക്യ സംഘത്തിന് രൂപം നൽകിയത്.

Comments
Post a Comment