അത്താണിമലങ്കരകത്തോലിക്ക പള്ളിയിൽതിരുനാൾ
കാക്കനാട് : അത്താണി സെൻ്റ് മേരീസ് മലങ്കര സുറിയാനി കത്തോലിക്ക പള്ളിയിൽ പരിശുദ്ധ ദൈവമാതാവിന്റെ ദൈവാലയ പ്രവേശന തിരുനാളിന് ഇടവക വികാരി ഫാ ഐസക് കോച്ചേരി കൊടിയേറ്റി.
നവംബർ 21 22 23 വെള്ളി ശനി ഞായർ ദിവസങ്ങളിൽ ആണ് തിരുനാൾ നടത്തപ്പെടുന്നത്. 22ന് ശനിയാഴ്ച വൈകിട്ട് ആറുമണിക്ക് സീറോ മലബാർ ക്രമത്തിലുള്ള വിശുദ്ധ കുർബാനയ്ക്ക് ഫാദർ ആൻ്റണി മാങ്കുറിയിൽ മുഖ്യ കാർമികനാകും. ഫാദർ ജിനോ ആറ്റുമാലിൽ തിരുനാൾ സന്ദേശം നൽകും . തുടർന്ന് വർണ്ണശബളമായ പ്രദക്ഷിണം, ഊട്ടു നേർച്ച എന്നിവ ഉണ്ടായിരിക്കുന്നതാണ്. 22 ഞായറാഴ്ച രാവിലെ 8.15ന് മൂവാറ്റുപുഴ ഭദ്രാസനാധ്യക്ഷൻ അഭിവന്ദ്യ തെയഡേഷ്യസ് മെത്രാപ്പോലീത്തായുടെ മുഖ്യ കാർമികത്വത്തിൽ വിശുദ്ധ കുർബാന ഉണ്ടായിരിക്കും. തുടർന്ന് മധ്യസ്ഥ പ്രാർത്ഥനയും വചന സന്ദേശവും സ്നേഹവിരുന്നും ഉണ്ടായിരിക്കുന്നതാണ്.

Comments
Post a Comment