നവീകരിച്ച പയറ്റുവിള പള്ളിയുടെ കൂദാശ നിർവ്വഹിച്ചു.

 



കൊല്ലം : മലങ്കര യാക്കോബായ സുറിയാനി ഓർത്തോഡോക്സ് സഭയുടെ കൊല്ലം ഭദ്രാസനത്തിലെ ഏറ്റവും ചെറിയ ഇടവകകളിൽ ഒന്നായ കുണ്ടറ നെടുമ്പായിക്കുളം മോർ ഇഗ്നേഷ്യസ് (പയറ്റുവിള പള്ളി) പള്ളിയുടെ കൂദാശയും, തുടർന്ന് വിശുദ്ധ കുർബ്ബാനയും കൊല്ലം ഭദ്രാസനാധിപൻ അഭിവന്ദ്യ മോർ തേവൊദോസിയോസ് മാത്യൂസ് മെത്രാപ്പോലീത്തയുടെ മുഖ്യ കാർമികത്വത്തിൽ നടത്തപ്പെട്ടു. വികാരി ഫാ. തോമസ് ശാമുവൽ, ഫാ ടി.വി പുന്നൂസ് തരകൻ എന്നിവർ സന്നിഹിതരായിരുന്നു. പരിശുദ്ധ സഭയ്ക്ക് ഏറെ സംഭാവനകൾ നൽകിയ ഇടവക 1920-ലാണ് സ്ഥാപിതമായത്.



Comments

Popular posts from this blog

പാലാ രൂപതയിലെ വൈദികരുടെ സ്ഥലംമാറ്റം: ചിത്രങ്ങൾ സഹിതം

പ്രവിത്താനം പള്ളിയിൽ നടന്ന കുടമാറ്റം ഹൈന്ദവ- ക്രൈസ്തവ സമൂഹത്തിൻറെ സ്നേഹപ്രഖ്യാപന ചടങ്ങ്

ഇടയൻ്റെ സ്വപ്നത്തോട് കൈകോർത്ത് രാമപുരം പിതൃവേദി