തുറന്ന പ്രതിഷേധത്തിലേയ്ക്കെന്ന് ഓർത്തഡോക്സ് സഭാ തലവൻ
കേന്ദ്രസർക്കാരിൻറെ എഫ് സി ആർ എ ഭേദഗതി ബില്ലിനെതിരെ തുറന്ന പ്രതിഷേധത്തിലേയ്ക്കെന്ന് ഓർത്തഡോക്സ് സഭാ തലവൻ
കോട്ടയം: സഭകൾക്ക് വിദേശത്തെ അവരുടെ ദേവാലയങ്ങളിൽ നിന്നുള്ള നേർച്ചപ്പണം പോലും ലഭിക്കാതെയാക്കുന്ന അവസ്ഥയിലേക്കാണ് കേന്ദ്രസർക്കാരിൻറെ നടപടി നയിക്കുന്നത് എന്ന് ഓർത്തഡോക്സ് സഭയുടെ പരമാധ്യക്ഷൻ ബസേലിയസ് മാർതോമ മാത്യുസ് തൃതീയൻ കാതോലിക്കാ ബാവ. തുറന്ന പ്രതിഷേധത്തിലേക്കാണ് ബിജെപി സർക്കാർ കാര്യങ്ങളെ കൊണ്ടെത്തിച്ചിരിക്കുന്നത് എന്ന് അദ്ദേഹം പറഞ്ഞു.എഫ് സി ആർ എ യുടെ നിലവിലുള്ള നിയമങ്ങൾ വളരെ കർക്കശമാണ്. അത് പാലിച്ചുകൊണ്ട് തന്നെയാണ് സഭകൾ കാര്യങ്ങൾ ചെയ്യുന്നത്. ഇതു തന്നെയായിരുന്നു സീറോ മലബാർ സഭയുടെ ചങ്ങനാശ്ശേരി അതിരൂപതാ മെത്രാപ്പോലീത്ത മാർ തോമസ് തറയിലും ഇന്നലെ പറഞ്ഞത്.
സഭകൾ നടത്തിവരുന്ന സാമൂഹിക സേവന ക്ഷേമപ്രവർത്തനങ്ങളെല്ലാം എന്തെങ്കിലും കാര്യം പറഞ്ഞു ബ്ലോക്ക് ചെയ്തു കൊണ്ട് സ്ഥാപനങ്ങളെല്ലാം കേന്ദ്രസർക്കാരിന് ഏറ്റെടുക്കാനുള്ള ഉദ്ദേശത്തോടുകൂടിയാണോ പുതിയ നിയമങ്ങൾ വരുന്നത് എന്ന ആശങ്കപ്പെടുന്നതായി കാതോലിക്ക ബാവാ പറഞ്ഞു.
മലങ്കര സഭയുടെ രണ്ടുമൂന്ന് എഫ് സി ആർ എ കാരണമെന്നും പറയാതെ കേന്ദ്രസർക്കാർ തടഞ്ഞു വെച്ചിരിക്കുകയാണ്.രാജീവ് ചന്ദ്രശേഖർ ഏതാനും നാൾ മുൻപ് തന്നെ സന്ദർശിക്കാൻ എത്തിയപ്പോൾ ഇക്കാര്യം വിശദമായി അദ്ദേഹത്തിന്റെ മുൻപിൽ അവതരിപ്പിച്ചിരുന്നു.എന്നാൽ രണ്ടുമൂന്നു മാസമായിട്ടും യാതൊരു നടപടിയും അദ്ദേഹത്തിൻറെ ഭാഗത്തുനിന്നും ഉണ്ടായിട്ടില്ല എന്ന് ബാവ കുറ്റപ്പെടുത്തി.
കേന്ദ്രത്തിന്റെ ഈ നടപടി എല്ലാ സഭകളുടെയും മുന്നോട്ടുള്ള ശുശ്രൂഷകളെ ദോഷകരമായി ബാധിക്കുന്ന കാര്യമാണ്. അതുകൊണ്ടുതന്നെ പുതിയ ഭേദഗതിബിൽ പുന : പരിശോധിച്ചു ഗുണകരമായ മാറ്റങ്ങൾ വരുത്തണമെന്നാണ് ഓർത്തഡോക്സ് സഭയ്ക്ക് ആവശ്യപ്പെടാനുള്ളതെന്ന് ബാവ പറഞ്ഞു.
ക്രൈസ്തവ ന്യൂനപക്ഷങ്ങളോടുള്ള മനോഭാവത്തിൽ മാറ്റങ്ങൾ വരുത്താനാണോ സർക്കാർ ഈ നടപടി സ്വീകരിക്കുന്നതെന്ന് ആശങ്കയുണ്ട്. കാരണങ്ങളൊന്നും പറയാതെ ബ്ലോക്ക് ചെയ്തിരിക്കുന്ന എഫ്സി ആർ എ റിലീസ് ചെയ്യാൻ വേണ്ട നടപടി ഉണ്ടാകണമെന്നും ബാവ ആവശ്യപ്പെട്ടു


Comments
Post a Comment