6 പള്ളികൾ ഏറ്റെടുക്കണമെന്ന ഉത്തരവ് ഹൈക്കോടതി റദ്ദാക്കി
*6 പള്ളികൾ ഏറ്റെടുക്കണമെന്ന ഉത്തരവ് ഹൈക്കോടതി റദ്ദാക്കി; യാക്കോബായ സഭയ്ക്കും സർക്കാരിനും ആശ്വാസം*
ഓർത്തഡോക്സ്-യാക്കോബായ സഭാ തർക്കം നിലനിൽക്കുന്ന ആറ് പള്ളികൾ സർക്കാർ ഏറ്റെടുക്കണമെന്ന സിംഗിൾ ബെഞ്ച് ഉത്തരവ് ഹൈക്കോടതി ഡിവിഷൻ ബെഞ്ച് റദ്ദാക്കി. ജസ്റ്റിസ് അനിൽ കെ. നരേന്ദ്രൻ അധ്യക്ഷനായ ബെഞ്ചിന്റേതാണ് ഉത്തരവ്. പള്ളികൾ ഏറ്റെടുക്കുന്നത് വലിയ ക്രമസമാധാന പ്രശ്‌നങ്ങൾക്ക് കാരണമാകുമെന്ന സർക്കാരിന്റെയും യാക്കോബായ സഭയുടെയും വാദം കോടതി അംഗീകരിക്കുകയായിരുന്നു.എറണാകുളം പാലക്കാട് ജില്ലകളിലെ കുന്നക്കുരുടി, മംഗലം ഡാം, എരുക്കുംചിറ, ചെറുകുന്നം പള്ളികളുൾപ്പെടെയുള്ള ആറ് പള്ളികളെ സംബന്ധിച്ചായിരുന്നു കോടതിയുടെ വിധി. ഈ പള്ളികൾ ഓർത്തഡോക്സ് വിഭാഗത്തിന് അവകാശപ്പെട്ടതാണെന്ന സുപ്രീം കോടതി വിധി നടപ്പിലാക്കാത്തതിനെത്തുടർന്നാണ് ഓർത്തഡോക്‌സ് സഭ കോടതി അലക്ഷ്യ ഹർജിയുമായി ഹൈക്കോടതിയെ സമീപിച്ചത്. തുടർന്നാണ് പള്ളികൾ ജില്ലാ കളക്‌ടർമാർ ഏറ്റെടുത്ത് സൂക്ഷിക്കണമെന്ന് സിംഗിൾ ബെഞ്ച് നിർദ്ദേശിച്ചത്.

Comments
Post a Comment