വിശുദ്ധവാരം മുതൽ മലയാറ്റൂർ കുരിശുമുടിയിൽ ഏകീകൃത കുർബാന ലഭ്യമാകണം

 അന്തർദേശീയ തീർത്ഥാടന കേന്ദ്രമായ മലയാറ്റൂർ - കുരിശുമുടിയിൽ വിശുദ്ധവാരം മുതൽ  ഏകീകൃത കുർബാന ലഭ്യമാകണമെന്ന്  വിശ്വാസ കൂട്ടായ്മ  മേഖല നേതൃയോഗം ആവശ്യപ്പെട്ടു.സിനഡ് അംഗീകരിച്ച ഏകീകൃത കുർബാന മലയാറ്റൂർ തീർത്ഥാടനത്തിന് എത്തുന്ന ഓരോ വിശ്വസി യുടെയും അവകാശമാണ്. 

വിവിധ രൂപതകളിൽ നിന്ന് മലയാറ്റൂർ പൊൻമല കയറാൻ എത്തുന്ന അനേകം വിശ്വാസികൾക്ക് സഭയുടെ ഔദോഗിക കുർബാന  ലഭ്യമാക്കണമെന്നാണ് വിശ്വാസ കൂട്ടായ്മ സഭ നേതൃത്വത്തോട് ആവശ്യപ്പെട്ടത്. സഭയുടെ വിവിധ ഇടവകളിൽ നിന്ന് ഇവിടെ എത്തുന്ന പുരോഹിതർക്ക് ഏകീകൃത കുർബാന അർപ്പിക്കാനുള്ള സൗകര്യവും ഒരുക്കണം.


വിശ്വാസ കൂട്ടായ്മ മേഖല കൺവീനർ അനി പോൾസൺ അധ്യക്ഷത വഹിച്ചു. ജോണി ചിറയത്ത്, ബിജു നെറ്റിക്കാടൻ, ജോസ് പട്ടാറ, ഷൈബി പാപ്പച്ചൻ,  ഡേവീസ് ചൂരമന,   പി.ആർ ജോൺസൺ  എന്നിവർ പ്രസംഗിച്ചു

Comments

Popular posts from this blog

പാലാ രൂപതയിലെ വൈദികരുടെ സ്ഥലംമാറ്റം: ചിത്രങ്ങൾ സഹിതം

പ്രവിത്താനം പള്ളിയിൽ നടന്ന കുടമാറ്റം ഹൈന്ദവ- ക്രൈസ്തവ സമൂഹത്തിൻറെ സ്നേഹപ്രഖ്യാപന ചടങ്ങ്

ഇടയൻ്റെ സ്വപ്നത്തോട് കൈകോർത്ത് രാമപുരം പിതൃവേദി