സഭയോട് ബന്ധപ്പെട്ട് നിൽക്കുമ്പോഴാണ് സമുദായത്തിന്റെ അകക്കാമ്പ് നമുക്ക് മനസ്സിലാകുന്നത്: മാർ കല്ലറങ്ങാട്ട്

 പാലാ: നമ്മൾ ആരെന്ന് ചിന്തിക്കാതെ മുന്നോട്ട് പോകുമ്പോഴാണ് സമുദായ ബോധവും ബോധ്യവും ഇല്ലാതെ പോകുന്നതെന്നും സഭയും സമുദായവും രണ്ടാണെന്ന് നമ്മൾ കരുതരുത് എന്നും പാലാ രൂപത ബിഷപ്പ് മാർ ജോസഫ് കല്ലറങ്ങാട്ട് . പാലാ വലിയപള്ളി സെൻറ് തോമസ് കത്തീഡ്രലിൽ നടന്ന സമുദായ ശാക്തീകരണ സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.


സഭയുടെ സാമൂഹിക രാഷ്ട്രീയ സംവേദന മുഖമാണ് സമുദായമെന്നും സഭ ആത്മീയമായ കാര്യങ്ങളിൽ പഠിച്ചു തീരുമാനങ്ങൾ എടുക്കുമ്പോൾ,സമുദായം സഭയ്ക്കുള്ളിൽ നിന്നുകൊണ്ട് പുറത്തേക്ക് തലയുയർത്തി നിൽക്കുന്ന ഒരു കാര്യമാണ് എന്നു പറഞ്ഞ മാർ കല്ലറങ്ങാട്ട്, സമുദായ ചരിത്രം നമ്മുടെ ആത്മകഥയാണെന്നും അതിന്റെ അജ്ഞത നമ്മുടെ ആത്മനിഷേധമാണ് എന്നും സഭാ മക്കളെ ഓർമിപ്പിച്ചു. സഭയോട് ബന്ധപ്പെട്ട് നിൽക്കുമ്പോഴാണ് സമുദായത്തിന്റെ അകക്കാമ്പ് നമുക്ക് മനസ്സിലാകുന്നത്. ഭാവിയിലേക്കുള്ള സാംസ്കാരിക ഘടകങ്ങൾ കൂട്ടിച്ചേർത്ത് വയ്ക്കാൻ നമുക്ക് സാധിച്ചിട്ടുണ്ട്. സർക്കാരുകളുടെ നിലപാടുകൾ കൂടുതൽ അനുകൂലവും പുരോഗമനപരവും ആയിരുന്നെങ്കിൽ കൂടുതൽ വേഗത്തിലും ഉയരത്തിലും നമുക്ക് നീങ്ങാൻ സാധിക്കുമായിരുന്നു. പരമ്പരാഗതമായ കീഴ് വഴക്കങ്ങളുടെ  പ്രസക്തി നഷ്ടപ്പെട്ടിട്ടില്ല,

അത് ഇല്ലാതാവുകയുമില്ല.ഭാരതീയ നസ്രാണിത്വ മഹത്വം അതിൻറെ ഉത്തമാം ശങ്ങളോടെ സംരക്ഷിക്കുവാനുള്ള ബാധ്യതകൂടി നമുക്കുണ്ട് എന്നും അദ്ദേഹം സമ്മേളനത്തിൽ തിങ്ങി കൂടിയ വിശ്വാസി സമൂഹത്തെ ഓർമിപ്പിച്ചു.


പാലാ വലിയപള്ളി , ഭരണങ്ങാനം, ചേർപ്പുങ്കൽ, കടപ്ലാമറ്റം, കൊഴുവനാൽ, പ്രവിത്താനം എന്നീ ഫൊറോനകളുടെ നേതൃത്വത്തിലുള്ള സമുദായ ശാക്തീകരണ സമ്മേളനമാണ് ഇന്ന് സെൻറ് തോമസ് കത്തിഡ്രൽ അങ്കണത്തിൽ നടന്നത്.പാലാ വലിയ പള്ളി വികാരി ഫാ. ജോസഫ് മലേപ്പറമ്പിൽ സ്വാഗതമാശംസിച്ചു.പാലാ രൂപത പ്രോട്ടോസിഞ്ചെല്ലുസ് മോൺ. ജോസഫ് തടത്തിൽ, എഫ്സിസി പ്രൊവിൻഷ്യൽ സുപ്പീരിയർ സി. ലിസ്ബിൻ എഫ് സി സി,പ്രോ ലൈഫ് പ്രസിഡൻറ് മാത്യു എം കുര്യാക്കോസ്, പാലാ രൂപത  സിഞ്ചെല്ലുസ് മോൺ സെബാസ്റ്റ്യൻ വേത്താനത്ത് എന്നിവർ പ്രസംഗിച്ചു.സംസ്ഥാന യുവകർഷക അവാർഡ് ജേതാവ് മോനു വെളിയത്ത് മാലിലിനെ ആദരിച്ചു.എസ് എം വൈ എം പ്രതിനിധി ടിൻസി ബാബു പ്രതിജ്ഞ ചൊല്ലി കൊടുത്തു.പാലാ വലിയപള്ളി സൺഡേസ്കൂൾ ഹെഡ്മാസ്റ്റർ ഷാജി ആവിമൂട്ടിൽ കൃതജ്ഞത അർപ്പിച്ചു.

Comments

Popular posts from this blog

പാലാ രൂപതയിലെ വൈദികരുടെ സ്ഥലംമാറ്റം: ചിത്രങ്ങൾ സഹിതം

പ്രവിത്താനം പള്ളിയിൽ നടന്ന കുടമാറ്റം ഹൈന്ദവ- ക്രൈസ്തവ സമൂഹത്തിൻറെ സ്നേഹപ്രഖ്യാപന ചടങ്ങ്

ഇടയൻ്റെ സ്വപ്നത്തോട് കൈകോർത്ത് രാമപുരം പിതൃവേദി