ഇസ്രായേലിൽ മിനിമം വേതനം വർധിപ്പിച്ചു; ഇറാൻ തെരുവുകളിൽ ജനങ്ങൾ പട്ടിണിയിൽ
പട്ടിണികൊണ്ട് ഇറാനിലെ ജനങ്ങൾ വലയുകയും സാമ്പത്തികാവസ്ഥ ഭൂമിക്കും താഴേക്ക് കൂപ്പുകുത്തുകയും ചെയ്യവേ ഇസ്രായേലിലെ തൊഴിൽ മേഖലയിൽ ഏപ്രിൽ ഒന്നു മുതൽ മിനിമം വേതനത്തിൽ മാറ്റം വരുന്നു. 2026 ഏപ്രിൽ 1 മുതൽ മിനിമം ശമ്പളം 6444 ഷെക്കൽ (NIS) ആയി ഉയരുമെന്ന് ഔദ്യോഗിക അറിയിപ്പിൽ പറയുന്നു. തൊഴിലുടമകൾക്കും തൊഴിലാളികൾക്കും ഒരുപോലെ ബാധകമായ പ്രധാന നിർദ്ദേശങ്ങളാണ് പുറത്തു വന്നിരിക്കുന്നത്.
ആഴ്ചാവസാനങ്ങളിൽ (Weekends) ജോലി ചെയ്യുന്നവർക്ക് അധിക വേതനമായി 440 ഷെക്കൽ നൽകേണ്ടതാണ്. നിലവിൽ ആഴ്ചയിൽ 100 ഷെക്കൽ അലവൻസ് ആയി നിശ്ചയിച്ചിട്ടുള്ളവർക്ക് അത് അതേപടി തുടരാവുന്നതാണെന്നും അറിയിപ്പിലുണ്ട്.
ആശുപത്രികളിൽ ജോലി ചെയ്യുന്ന കെയർഗീവർമാർക്കുള്ള പ്രവൃത്തി സമയത്തിലും മാറ്റങ്ങളുണ്ട്. സാധാരണ ശമ്പള വ്യവസ്ഥയിൽ പകൽ സമയം 8 മണിക്കൂറും രാത്രി സമയത്ത് 7 മണിക്കൂറുമാണ് ജോലി സമയം നിശ്ചയിച്ചിരിക്കുന്നത്.
നിശ്ചിത സമയത്തിന് ശേഷം ആശുപത്രികളിൽ അധിക സമയം ജോലി ചെയ്യേണ്ടി വന്നാൽ (Over-stay) പ്രത്യേക വേതനം ലഭിക്കും. ആദ്യത്തെ രണ്ട് മണിക്കൂർ അധിക ജോലിക്ക് മണിക്കൂറിന് 44 ഷെക്കൽ വീതവും, അതിനുശേഷമുള്ള ഓരോ മണിക്കൂറിനും 53 ഷെക്കൽ വീതവും അധികമായി നൽകണം.
ഇസ്രായേലിലെ മലയാളികൾ ഉൾപ്പെടെയുള്ള വിദേശ തൊഴിലാളികൾക്ക് ഏറെ ആശ്വാസം നൽകുന്നതാണ് ഈ ശമ്പള വർദ്ധനവ്. പുതുക്കിയ നിരക്കുകൾ കൃത്യമായി മനസ്സിലാക്കുന്നത് തൊഴിൽപരമായ അവകാശങ്ങൾ ഉറപ്പാക്കാൻ സഹായിക്കും.



Comments
Post a Comment