വെള്ളികുളം ഇടവക വല്യച്ചൻ കുരിശുമല തീർത്ഥാടനം നടത്തി.
വെള്ളികുളം സെൻ്റ് ആൻ്റണീസ് ഇടവകയുടെ നേതൃത്വത്തിൽ അരുവിത്തുറ വല്യച്ചൻ കുരിശുമല തീർത്ഥാടനം നടത്തി.
വെള്ളികുളം:നോമ്പുകാലത്ത് ഈശോയുടെ പീഡാനുഭവത്തെ സ്മരിച്ചുകൊണ്ട് വെള്ളികുളം സെൻ്റ് ആൻ്റണീസ് ഇടവകയുടെ നേതൃത്വത്തിൽ അരുവിത്തുറ വല്യച്ചൻ കുരിശുമല തീർത്ഥാടനം നടത്തി.ഇടവകയുടെ നേതൃത്വത്തിൽ നടത്തിയ പ്രഥമ വല്യച്ചൻ കുരിശുമല തീർത്ഥാടനമായിരുന്നു.ലാസറിൻ്റെ ശനി എന്ന് വിശേഷിപ്പിക്കുന്ന കൊഴുക്കോട്ട ശനിയാഴ്ച ആണ് തീർത്ഥാടനം നടത്തിയത്.മലയടിവാരത്തു നിന്നുള്ള കുരിശിന്റെ വഴിക്ക് ഫാ. ജോബി കുന്നയ്ക്കാട്ട് നേതൃത്വം നൽകി .വെള്ളികുളം പള്ളി വികാരി ഫാ സ്‌കറിയ വേകത്താനം മലമുകളിലെ ദേവാലയത്തിൽ വിശുദ്ധ കുർബാന അർപ്പിച്ചു സന്ദേശം നൽകി.ഇടവകയിലെ നൂറുകണക്കിന് വിശ്വാസികൾ തീർത്ഥാടനത്തിൽ പങ്കെടുത്തു.ജയ്സൺ വാഴയിൽ, സാജൻ ആനക്കുഴിയിൽ, ജോബി മണ്ണാറാത്ത്, ബേബി പുത്തൻപുരക്കൽ, ലാൽ ചെറുശ്ശേരിൽ, ബിൻസി കരോട്ടുപുള്ളോലിൽ, ആൻസി ജസ്റ്റിൻ വാഴയിൽ തുടങ്ങിയവർ പരിപാടികൾക്ക് നേതൃത്വം നൽകി.

Comments
Post a Comment