വെള്ളികുളം സെൻ്റ് ആൻ്റണീസ് പള്ളിയിൽ ഏകദിന ആരാധന ശുശ്രൂഷ

വെള്ളികുളം :വെള്ളികുളം സെൻ്റ് ആൻ്റണീസ് പള്ളിയിൽ പാലാ രൂപത കരിസ്മാറ്റിക് സർവ്വീസ് ടീമിൻ്റെ ആഭിമുഖ്യത്തിൽ 31 ചൊവ്വാഴ്ച ഏകദിന ആരാധന ശുശ്രൂഷ നടത്തപ്പെടും നോമ്പ് കാലത്ത് യേശുവിന്റെ പീഡാസഹനത്തെയും മണത്തേയും ധ്യാനിച്ചുകൊണ്ടുള്ള ആരാധന ശുശ്രൂഷയാണ് നടത്തുന്നത്.


6. 40 am - വിശുദ്ധകുർബാന,വിശുദ്ധ അന്തോനീസിന്റെ നൊവേന പ്രാർത്ഥന,

7.45am - മുതൽ  വൈകിട്ട് 7.00 pm വരെ ആരാധന. 6.00 pm -ദിവ്യകാരുണ്യ പ്രദക്ഷിണം, 6.45 pm സമാപനശീർവാദം.ഇടവകയിലെ കുടുംബക്കൂട്ടായ്മയുടെ നേതൃത്വത്തിലാണ് ആരാധന ശുശ്രൂഷ നടത്തപ്പെടുന്നത്. വികാരി ഫാ.സ്കറിയ വേകത്താനം, ജോമി കുറ്റിയാനിക്കൽ, ജാൻസി ഫ്രാൻസിസ് കുരിശിങ്കൽ പറമ്പിൽ,ജോസഫ് കടപ്ലാക്കൽ, മരീനാ കടപ്ളാക്കൽ തുടങ്ങിയവർ പരിപാടികൾക്ക് നേതൃത്വം നൽകും.

Comments

Popular posts from this blog

പാലാ രൂപതയിലെ വൈദികരുടെ സ്ഥലംമാറ്റം: ചിത്രങ്ങൾ സഹിതം

പ്രവിത്താനം പള്ളിയിൽ നടന്ന കുടമാറ്റം ഹൈന്ദവ- ക്രൈസ്തവ സമൂഹത്തിൻറെ സ്നേഹപ്രഖ്യാപന ചടങ്ങ്

ഇടയൻ്റെ സ്വപ്നത്തോട് കൈകോർത്ത് രാമപുരം പിതൃവേദി