മാർ സ്ലീവാ മെഡിസിറ്റിയിൽ വെല്ലീസ് റോബോട്ട് എത്തി

 

പാലാ: സാങ്കേതികവിദ്യയുടെ ഔന്നത്യത്തെ കൂട്ടുപിടിച്ച് മാർ സ്ലീവാ മെഡിസിറ്റി. മുട്ടുമാറ്റിവയ്ക്കൽ ശസ്ത്രക്രിയയ്ക്കായി അത്യാധുനിക സാങ്കേതിക വിദ്യകളോടെയുള്ള വെല്ലീസ് റോബോട്ട് കൂടി എത്തിയതോടെ റോബോട്ടിക് സാങ്കേതിക വിദ്യ ഉപയോ​ഗിച്ച് മുട്ടുമാറ്റിവയ്ക്കൽ ശസ്ത്രക്രിയ നടത്തിയിരുന്ന മാർ സ്ലീവാ മെഡിസിറ്റിയിൽ കൂടുതൽ സാങ്കേതിക മികവിലാകും ശസ്ത്രക്രിയകൾ. 


ശസ്ത്രക്രിയ വി​ദ​ഗ്ധനെ സഹായിക്കാൻ സാധിക്കുന്ന ഏറ്റവും അത്യാധുനികമായ റോബോട്ട് ആണിത്. ഒരോരുത്തരുടെയും മുട്ടുമായി ബന്ധപ്പെട്ട വിശദാംശങ്ങളും ഡാറ്റയും ശേഖരിച്ച് ഏറ്റവും അനുയോജ്യമായ ഇംപ്ലാന്റ് തിരഞ്ഞെടുക്കാൻ റോബോട്ടിക് സാങ്കേതികവിദ്യയിലൂടെ സാധിക്കുമെന്നതാണ് വെല്ലീസ് റോബോട്ടിന്റെ പ്രത്യേകത. ശസ്ത്രകിയ സമയത്ത് തൽസമയ വിവരങ്ങൾ നൽകാൻ കഴിയുന്നതിനാൽ കൃത്യമായ തീരുമാനങ്ങൾ എടുക്കാൻ സാധിക്കുകയും കേടായ അസ്ഥിഭാ​ഗങ്ങൾ കൃത്യമായി നീക്കം ചെയ്യാനും സാധിക്കും. ഇൻഫ്രെറെഡ് ക്യാമറയും ഒപ്റ്റിക്കൽ ട്രാക്കറുകളും ഉപയോ​ഗിച്ച് പരമാവധി കൃത്യതയും ഉറപ്പാക്കും. കുറഞ്ഞ വേദനയും വേ​ഗത്തിലുള്ള സുഖപ്രാപ്തിയും റോബോട്ടിക് ശസ്ത്രക്രിയകളുടെ പ്രത്യേകതകളാണ്.



പുതിയ റോബോട്ടിന്റെ വെഞ്ചരിപ്പ് പാലാ രൂപത ബിഷപ് മാർ ജോസഫ് കല്ലറങ്ങാട്ട് നിർവ്വഹിച്ചു. അത്യാധുനിക റോബോട്ടിക് ശസ്ത്രക്രിയകൾ ആരംഭിച്ചത് മാർ സ്ലീവാ മെഡിസിറ്റിയുടെ വളർച്ചയിലെ നിർണായക ഘട്ടമാണെന്നു ബിഷപ് പറഞ്ഞു. ഏറ്റവും നൂതനകാഴ്ച്ചപ്പാടിലൂടെ ജനങ്ങൾക്ക് അത്യാധുനിക ചികിത്സകൾ ഒരുക്കി നൽകാൻ മാർ സ്ലീവാ മെഡിസിറ്റിക്ക് സാധിക്കുന്നതായും ബിഷപ് പറഞ്ഞു.

 ആശുപത്രി മാനേജിം​ഗ് ഡയറക്ടർ ആൻഡ് സി.ഇ.ഒ വെരി.റവ.ഫാ.മാത്യു തെക്കേൽ, ഫിനാൻസ് ആൻഡ് മെറ്റീരിയൽസ് അസോ.ഡയറക്ടർ റവ.ഫാ.​ഗർവാസീസ് ആനിത്തോട്ടത്തിൽ, ആശുപത്രി ഓപ്പറേഷൻസ്, പ്രൊജക്ടസ് ലീ​ഗൽ ആൻഡ് ലെയ്സൺ അസോ.ഡയറക്ടർ റവ.ഫാ.ജോസ് കീരഞ്ചിറ, എച്ച്.ആർ, നഴ്സിം​ഗ് ആൻഡ് അക്കാദമിക്സ് അസോ.ഡയറക്ടർ റവ.ഡോ.ജോസഫ് കരികുളം, ആയുഷ് വിഭാ​ഗം അസോ.ഡയറക്ടർ റവ.ഫാ.മാത്യു ചേന്നാട്ട്, ബ്രാൻഡിം​ഗ് ആൻഡ് ഹെൽത്ത് കെയർ പ്രമോഷൻസ്, ഐ.ടി അസോ.ഡയറക്ടർ റവ.ഫാ.മാത്യു തുരുത്തിപ്പള്ളിൽ ,ചീഫ് ഓഫ് മെഡിക്കൽ സർവീസസ് എയർ കോമഡോർ ഡോ.പോളിൻ ബാബു, മെഡിക്കൽ സൂപ്രണ്ട് ഡോ.നിതീഷ് പി.എൻ എന്നിവർ പ്രസം​ഗിച്ചു.

പാലാ രൂപത മുഖ്യ വികാരി ജനറൽ മോൺ.ഡോ. ജോസഫ് തടത്തിൽ, വികാരി ജനറൽ മോൺ.ഡോ.ജോസഫ് കണിയോടിക്കൽ, വെരി.റവ.ഫാ.ജോസഫ് കുഴിഞ്ഞാലിൽ ,വെരി.റവ.ഫാ.ജോസഫ് കുറ്റിയാങ്കൽ, വെരി.റവ.ഫാ.ജോസഫ് മുത്തനാട്ട്, ചാപ്ലയിൻമാരായ റവ.ഫാ.അ​ഗസ്റ്റിൻ കൊഴുപ്പൻകുറ്റി, റവ.ഫാ.തോമസ് വെട്ടുകാട്ടിൽ എന്നിവർ പങ്കെടുത്തു.  

ഓർ‌ത്തോപീഡിക്സിൽ മികവിന്റെ കേന്ദ്രമായ മാർ സ്ലീവാ മെഡിസിറ്റിയിൽ ആയിരത്തിൽപരം മുട്ടുമാറ്റിവയ്ക്കൽ ശസ്ത്രക്രിയകൾ വിജയകരമായി പൂർത്തിയാക്കിയിട്ടുണ്ട്. കൂടാതെ ചുവട് എന്ന പേരിൽ ബി.പി.എൽ വിഭാ​ഗത്തിൽപെട്ടവർക്കായി സൗജന്യനിരക്കിലും മുട്ടുമാറ്റിവയ്ക്കൽ ശസ്ത്രക്രിയകൾ നടത്തിയിരുന്നു. ദക്ഷിണേന്ത്യയിലെ ആദ്യത്തെ ആർത്രോസ്കോപ്പി സ്കിൽ ലാബ് കൂടി പ്രവർത്തിക്കുന്ന ഓർത്തോപീഡിക്സ് വിഭാ​ഗത്തിൽ സമ്പൂർണ്ണ ഹിപ്പ് റീപ്ലേസ്‌മെന്റ്,  സങ്കീർണ്ണമായ റിവിഷൻ ജോയിന്റ് ശസ്ത്രക്രിയകൾ എന്നിവയും നടത്തുന്നു.  


.

Comments

Popular posts from this blog

പാലാ രൂപതയിലെ വൈദികരുടെ സ്ഥലംമാറ്റം: ചിത്രങ്ങൾ സഹിതം

പ്രവിത്താനം പള്ളിയിൽ നടന്ന കുടമാറ്റം ഹൈന്ദവ- ക്രൈസ്തവ സമൂഹത്തിൻറെ സ്നേഹപ്രഖ്യാപന ചടങ്ങ്

ഇടയൻ്റെ സ്വപ്നത്തോട് കൈകോർത്ത് രാമപുരം പിതൃവേദി