കരുവള്ളിക്കാട്ട് സെന്റ് തോമസ് കുരിശുമലയിലേക്കുള്ള സംയുക്ത കുരിശിന്റെ വഴി തീർത്ഥാടനം നാളെ

 ചുങ്കപ്പാറ: മധ്യതിരുവിതാംകൂറിലെ പ്രശസ്തമായ നിർമ്മലപുരം - കരുവള്ളിക്കാട്ട് സെന്റ് തോമസ് കുരിശുമലയിലേക്കുള്ള സംയുക്ത കുരിശിന്റെ വഴി തീർത്ഥാടനം നാളെ (നാൽപതാം വെള്ളിയാഴ്ച) നടക്കും. ഉച്ചകഴിഞ്ഞ് 2.30-ന് ചുങ്കപ്പാറ സെന്റ് ജോർജ് മലങ്കര കത്തോലിക്കാ ദേവാലയത്തിൽ നിന്ന് തീർത്ഥാടനം ആരംഭിക്കും.

സീറോ മലബാർ, മലങ്കര, ലത്തീൻ രൂപതകളുടെയും ഐക്യക്രൈസ്തവ വേദിയുടെയും നേതൃത്വത്തിൽ വൈദികർ, സമർപ്പിതർ, വിവിധ ഭക്തസംഘടനകൾ എന്നിവരടക്കം ആയിരങ്ങൾ തീർത്ഥാടനത്തിൽ അണിചേരും. ചങ്ങനാശ്ശേരി അതിരൂപതാ മെത്രാപ്പോലീത്ത മാർ തോമസ് തറയിൽ വചനസന്ദേശം നൽകി തീർത്ഥയാത്രയ്ക്ക് നേതൃത്വം വഹിക്കും. വിവിധ രൂപതകളിലെ വികാരി ജനറാൾമാർ, ഫൊറോനാ വികാരിമാർ എന്നിവരടക്കം നിരവധി വൈദികരും സന്യസ്തരും വിശ്വാസികളും പ്രാർത്ഥനാപൂർവ്വം യാത്രയെ അനുഗമിക്കും. കാനനപാത പിന്നിട്ട് തീർത്ഥാടനം മലമുകളിൽ എത്തുമ്പോൾ സന്ദേശനിലയം ഡയറക്ടർ റവ. ഡോ. വർഗീസ് പുത്തൻപുരയ്ക്കൽ സമാപന സന്ദേശം നൽകും.


കുരിശുമല ചാപ്പൽ നിർമ്മാണ ഫണ്ടിന്റെ ഉദ്ഘാടനം അഭിവന്ദ്യ മാർ തോമസ് തറയിൽ നിർവ്വഹിക്കും. തുടർന്ന് നേർച്ച വിതരണവും ഉണ്ടായിരിക്കും. രാത്രി 7 മണിക്കും 11 മണിക്കും മലമുകളിലെ ചാപ്പലിൽ ഫാ. ടോണി മണിയംചിറ, ഫാ. സിൻജോ തുണ്ടിയിൽ എന്നിവർ വിശുദ്ധ കുർബാന അർപ്പിക്കും.

തീർത്ഥാടനം സുഗമമാക്കുന്നതിന് കുടിവെള്ളം, മെഡിക്കൽ ടീം, ആംബുലൻസ് സേവനം, വൊളന്റിയർമാരുടെ സഹായം, നേർച്ചക്കഞ്ഞി വിതരണം എന്നിവ ഏർപ്പെടുത്തിയിട്ടുണ്ട്. ചങ്ങനാശ്ശേരി അതിരൂപതാ വികാരി ജനറാൾ മോൺ. ആന്റണി ഏത്തക്കാട്ട്, റവ. ഫാ. ജയിംസ് ആന്റണി മാളിയേക്കൽ, റവ. ഫാ. എബ്രഹാം തയ്യിൽ, റവ. ഫാ. എബ്രഹാം കൈതപ്പറമ്പിൽ, റവ. ഫാ. ചെറിയാൻ കറുകപ്പറമ്പിൽ, ഫാ. ആന്റണി കാച്ചാംകോട്ട്, ഫാ. മോൻസി ചൂരവടി, സോണി ഉറുമീസ്, തോമസുകുട്ടി വേഴമ്പത്തോട്ടം, റെജി നെല്ലുവേലിൽ, ജോൺസൺ കരോട്ടുപുതിയത്ത് എന്നിവർ ക്രമീകരണങ്ങൾക്ക് നേതൃത്വം നൽകുമെന്ന് തീർത്ഥാടന കമ്മിറ്റി അറിയിച്ചു.

Comments

Popular posts from this blog

പാലാ രൂപതയിലെ വൈദികരുടെ സ്ഥലംമാറ്റം: ചിത്രങ്ങൾ സഹിതം

പ്രവിത്താനം പള്ളിയിൽ നടന്ന കുടമാറ്റം ഹൈന്ദവ- ക്രൈസ്തവ സമൂഹത്തിൻറെ സ്നേഹപ്രഖ്യാപന ചടങ്ങ്

ഇടയൻ്റെ സ്വപ്നത്തോട് കൈകോർത്ത് രാമപുരം പിതൃവേദി