അരുവിത്തുറ പള്ളി തിരുനാളിന് ഇന്ന് കൊടിയേറും
അരുവിത്തുറ പള്ളി തിരുനാളിന് ഇന്ന് കൊടിയേറും. പ്രധാന തിരുനാൾ 24ന്. മേജർ ആർച്ച് ബിഷപ്പ് മാർഫേൽ തട്ടിൽ സന്ദേശം നൽകും.
അരുവിത്തുറ : സെൻറ് ജോർജ് ഫൊറോന പള്ളിയിൽ വിശുദ്ധ ഗീവർഗീസ് സഹദായുടെ തിരുനാളിന് ഇന്ന് കൊടിയേറും. വൈകിട്ട് നാലിന് ചങ്ങനാശ്ശേരി അതിരൂപതാ മെത്രാപ്പോലീത്ത മാർ തോമസ് തറയിൽ വി.കുർബാന അർപ്പിക്കും. 5. 45ന് വികാരി ഫാ.മാത്യു ചന്ദ്രൻകുന്നേൽ തിരുനാളിന് കൊടിയേറ്റും. തുടർന്ന് ദീപാലങ്കാരങ്ങൾ തെളിക്കും. എട്ടിന് പുറത്ത് നമസ്കാരം.ഫാ. ക്ലമെന്റ് എട്ടാനിയിൽ നേതൃത്വത്തിൽ നൽകും നൽകും. 6. 45 ന് പൊൻകുരിശുമേന്തി നഗരപ്രദക്ഷിണം. നാളെ രാവിലെ 5. 30നും 6 .45 നും 8.00നും വികുർബാന. 9 30ന് വിശുദ്ധൻ്റെ രൂപം പരസ്യ വണക്കത്തിന് പ്രതിഷ്ഠിക്കും.10 ന് പാലാ രൂപത ബിഷപ്പ് മാർ ജോസഫ് കല്ലറങ്ങാട്ട് സുറിയാനി കുർബാന അർപ്പിക്കും. 12നും 1:30 നും 2. 45 നും 4. 30നും വി.കുർബാന. 6.30 ന് തിരുനാൾ പ്രദക്ഷിണം.
തുടർന്ന് ആകാശ വിസ്മയം. 24ന് പ്രധാന തിരുനാൾ ദിവസം രാവിലെ 5. 30നും 6.45 നും 7.00നും വി. കുർബാന. 10.00ന് സീറോ മലബാർ സഭ മേജർ ആർച്ച് ബിഷപ്പ് മാർ റാഫേൽ തട്ടിൽ വിശുദ്ധ കുർബാന അർപ്പിച്ച് സന്ദേശം നൽകും. 12 .30ന് തിരുനാൾ പ്രദക്ഷിണം. 3.00 നും 4. 15നും 5 .30 നും 6.45 നും വി. കുർബാന, നൊവേന . എട്ടിന് മ്യൂസിക്കൽ പ്രോഗ്രാം .
25ന് ഇടവകക്കാരുടെ തിരുനാൾ രാവിലെ 5. 30ന് 6 .45 നും 8.00നും 9 .15 നും 10 .30 നും 12.00 നും 1.30നും 2. 45 നും വി.കുർബാന, നൊവേന . 4.30ന് കോതമംഗലം രൂപത ബിഷപ്പ് മാർ ജോർജ് മഠത്തിക്കണ്ടത്തിൽ വി. കുർബാന അർപ്പിക്കും. ഏഴിന് തിരുസ്വരൂപ പുന:പ്രതിഷ്ഠ. 7. 30ന് മ്യൂസിക്കൽ പ്രോഗ്രാം. 26 ന് രാവിലെ 5 .30 നും 6.45 നും 8.00നും 9.00 നും 11 .00 നും 12. 30നും 2.45 നും 4.00നും 5 .30നും 7.00നും വിശുദ്ധ കുർബാന. 27 മുതൽ 30 വരെ തീയതികളിൽ രാവിലെ5 .30ന് 6 .45 നും 8.00നും 10 .30 നും 12 .00 നും 4.00നും 7.00നും വി.കുർബാന. എട്ടാമിടമായ മെയ് ഒന്നിന് 5 .30ന് 6 .45 നും 8.00നും 9 .15 നും 10. 30 നും 12.00 നും 1. 30നും 2 .45 നും 7.00നും വി. കുർബാന. 4.00ന് മാർ ജേക്കബ് മുരിക്കൻ വിശുദ്ധ കുർബാന അർപ്പിക്കും. മെയ് രണ്ടിന് മരിച്ചവരുടെ ഓർമ്മ രാവിലെ 5. 30നും 6 .45 നും വി. കുർബാന, എട്ടിന് സെമിത്തേരി സന്ദർശനം, 10.30നും 4.00നും വി.കുർബാന


Comments
Post a Comment