നസ്രാണികൾ ഹിന്ദുക്കളുടെ ആചാരങ്ങൾ കോപ്പിയടിച്ചോ?

 നസ്രാണികൾ ഹിന്ദുക്കളുടെ ആചാരങ്ങൾ കോപ്പിയടിച്ച് ഇവിടെയുള്ള ഹിന്ദുക്കളെ മതം മാറ്റുകയാണന്ന് ചില ചരിത്ര ബോധമില്ലാത്തവർ സോഷ്യൽ മീഡിയയിൽ പ്രചരിപ്പിക്കുന്നുണ്ട് ! എന്നാൽ , അതൊന്നും കോപ്പിയടിച്ചതല്ല നസ്രാണികളുടെ സാമൂഹ്യ പദവി അനുസരിച്ച് അവർക്ക് നൽകപ്പെട്ടതാണന്ന് എത്ര പേർക്ക് അറിയാം? കേരളീയ ചരിത്രത്തിൽ - സവർണ്ണ ഹിന്ദുക്കളും മാർത്തോമാ നസ്രാണികളും മാത്രം അനുഭവിച്ചിരുന്നവയാണ് ഇതെലാം!


ആദ്യമേ തന്നെ ഇന്ന് ഹിന്ദുകളുടെ എന്ന് പറയുന്ന പല ആചാരങ്ങളും ബുദ്ധ - ജൈന മതങ്ങളിൽ നിന്നും സ്വീകരിച്ചവയാണ്. വേദമതം പിന്നീട് ബ്രാഹ്മണ്യ മതമായി വളർന്നതിൻ്റെ വഴിയിലാണ് ചാതുർ വർണ്ണ വ്യവസ്ഥയും, അതിൻ്റെ ഫലമായുള്ള ജാതി വ്യസ്ഥയും കേരളത്തിൽ രൂപപ്പെട്ടത്. മാർത്തോമാ ക്രിസ്ത്യാനികളുടെ ഉത്ഭവത്തെ പറ്റി ക്രിത്യമായ ചരിത്ര രേഖകൾ ഇല്ലന്നതു പോലെ ബ്രാഹ്മണ ആധിപത്യത്തിനും ജാതി വ്യവസ്ഥയുടെ ഉത്ഭവത്തിനും കൃത്യമായ ചരിത്ര രേഖകൾ ലഭ്യമല്ല. എങ്കിലും , 8 -ാം നൂറ്റാണ്ടോടുകൂടി , ബ്രാഹ്മണരും , നസ്രാണികളും കേരളത്തിൽ ഉണ്ടന്നത് ചരിത്ര വസ്തുതയാണ് ! ചാതുർവർണ്ണ വ്യവസ്ഥയിൽ കേരളം വർഗ്ഗീകരിക്കപ്പെട്ടപ്പോൾ നസ്രാണികളുടെ സാമ്പത്തിക - സാമൂഹിക സ്വാധീനം മൂലം അവർ ക്ഷത്രിയ , വൈശ്യ പദവികൾ കേരളത്തിൽ അലങ്കരിച്ചു പോന്നു.


മറ്റൊരു വിധത്തിൽ പറഞ്ഞാൽ പാശ്ചാത്യ മിഷനറിമാർ കേരളത്തിൻ വരുന്നതിന് മുൻപ് വരെ വേദ മതം അഥവാ പ്രാചീന ഹൈന്ദവമതത്തിൻ്റെ ഒരു ഭാഗമായിട്ടായിരുന്നു നസ്രാണികൾ നിലനിന്നിരുന്നത്. മാത്രല്ല ബ്രാഹ്മണിസത്തിൻ്റെ ഒട്ടുമിക്ക ആചാര അനുഷ്ഠനങ്ങളും ജീവിത രീതികളും നസ്രാണികളും പുലർത്തിയിരുന്നു. കൊച്ചി രാജവംശം ശക്തി പ്രാപിച്ചതിനു മുമ്പ് എറണാകുളം - ഉദയം പേരൂർ കേന്ദ്രീകരിച്ച് നിലനിന്നിരുന്ന വില്ലാർവട്ടം രാജവംശം എന്നത് ക്രിസ്ത്യൻ രാജവംശമാണന്നത് ചരിത്ര വസ്തുതയാണ്. പിന്നീടത് കൊച്ചി നാട്ടുരാജ്യത്തിൽ ലയിച്ചു ചേരുകയാണ് ഉണ്ടയത്. മത പ്രചരണത്തിനായി വന്ന വിദേശികൾ ഇവിടെ ക്രൈസ്തവരെ കണ്ടുവന്നും അവർ ഹിന്ദുക്കളിൽ നിന്നും വേർതിരിച്ച് അറിയാൻ സാധിക്കാത്ത തരത്തിലുള്ള വേഷ വിദാനങ്ങളും ആചാരങ്ങളും പിന്തുടരുന്നവരാണന്നും സാക്ഷ്യപ്പെടുത്തുന്നു.


ഈ പശ്ചാത്തലവും പരിഗണിച്ചാണ് വിദേശികൾ ഉദയം പേരൂർ സുനഹദോസ് വിളിച്ചു കൂട്ടുന്നതും , നസ്രാണികൾ അനുഠിച്ച് പോന്നിരുന്ന പുലകുളി , അയിത്തം, തൊട്ടു കൂടായ്മ ഇതൊക്കെ നിരോധിച്ചതും.ഉദയം പേരൂർ സുനഹദോസ് ചരിത്ര രേഖയിലും നസ്രാണികളുടെ അന്നത്തെ ജീവിത രീതികളെകുറിച്ച് വ്യക്തമായി പ്രതിപാദിക്കുന്നുണ്ട്.


ഇങ്ങനെയൊരു ചരിത്ര പശ്ചാത്തലത്തിൽ വളർന്നു വന്നവരാണ് ഇവിടുത്തെ നസ്രാണികൾ അഥവാ സുറിയാനി ക്രിസ്ത്യാനികൾ. ഇവർ സീറോ മലബാർ , സീറോ മലങ്കര, യാക്കോബായ, ഓർത്തഡോക്സ് സഭകളായി ഇന്ന് നിലനിൽക്കുന്നു. ഈ മാർത്തോമാ ക്രിസ്ത്യാനികൾക്ക് പാരമ്പര്യമായി ലഭിച്ചതും തുടർന്നു പോന്നതുമായ ആചാരങ്ങളെ കോപ്പയടി എന്ന് വിളിക്കുന്നത് എത്ര വിഡ്ഢിത്തരമാണ്.


നസ്രാണികൾ തുടർന്നുകൊണ്ടു പോന്നിരുന്ന ചരിത്രപരമായ പ്രധാന അവകാശങ്ങൾ താഴെ നൽകുന്നു;


1 അറപ്പുര 2 അമ്പാരി 3 അങ്കണം

 4 അന്ദോളം 5 അമ്മോലം 6 ആർപ്പ് 

7 ആലവട്ടം 8 ആനസവാരി 9 ഉച്ചിപ്പൂവ്

 10 കച്ച 11കച്ചപ്പുറം 12 കങ്കണം 

13 കാൽത്തള 14 കാൽച്ചിലമ്പ് 15 കുരവ 16 കുതിര സവാരി 17 കുഴൽ 18 കൊടി 19 കൈക്കൊറ 20 കൈത്തള 21 ചെല്ലി

 2 2 ചെങ്കൊമ്പ് 23 ചെണ്ട 24 തമ്പേറ്

 25 തഴക്കുട 26 നേർവാൾ 27 പട്ടുമുണ്ട് 28 പട്ടുറുമാൽ 29 പടിപ്പുര

 30 പകൽവിളക്ക് 31പതക്കം

 32 പണിപ്പുടവ 33 പരവതാനി 34 പാവാട 35 പല്ലക്ക്  36പഞ്ചവാദ്യം 

37പന്തൽ വിതാനം 

38 പതിനേഴ് പരിഷയ്ക്കു മേൽ അധികാരം

 39 മദ്ദളം 40 മണർക്കോലം

 41 മുടി 42 മുടിക്കീഴാഭരണം

 43 മാമ്മൂലം 44 മെതിയടി 

45 രാജ വാദ്യം 46 രാജസമക്ഷം ഇരിപ്പ്

 47 രാജ്യഭോഗം 48 വീണ 49 ദീപയഷ്ടി

 50 തൂക്കുമഞ്ചം 51 തോരണം 52 ശംഖ് 53 തോൾവള 54 തീണ്ടലകറ്റൽ 

55 നടവിളി 56 നായാട്ട് ഭോഗം 

57 നായ്കുടി പരിഷയ്ക്കു മേൽ അധികാരം

 58 നെടിയകുട 59 നേടൂർ പെട്ടി

 60 നെറ്റിക്കെട്ട് 61 വരെ ശ്യംഖല

 62 വീര മദ്ദളം 63 രാജവള 64 പട്ട് 

65 വിരിപ്പന്തൽ 66 അലങ്കാരം 

67 വെഞ്ചാമരം 68 ശംഖ് ഇടംപിരി 

69 ശംഖ് വലം പിരി 

70 ഭൂമി കരമൊഴിവ് 

71 നായാട്ട്  72 പല മരങ്ങൾ


 ചുരുക്കത്തിൽ ഇവിടെ യുള്ള മാർത്തോമാ പൈത്യകം അവകാശപ്പെടുന്ന സഭകളിൽ ഹൈന്ദവ രീതികൾ കാണുന്നുണ്ടങ്കിൽ  അത് കോപ്പിയടിയോ മതം മാറ്റാനുള്ള പരീക്ഷണങ്ങളോ അല്ല . കേരളീയ സംസ്‌കാരത്തിൽ വളർന്ന് വന്ന നസ്രാണി സഭയുടെ സഭാ സംസ്‌കാരം തന്നെയാണത് !


മാത്രമല്ല , കത്തോലിക്കാ സഭയെ സംബന്ധിച്ച് സഭയ്ക്ക് ഒറ്റ ഏകീകൃത സംസ്‌കാരം എന്നൊന്നില്ല. സഭ ഏത് രാജ്യത്തിലാണോ , ആ രാജ്യത്തിൻ്റെ പൈത്യകത്തെയും സംസ്‌കാരത്തെയും സഭ സ്വീകരിക്കുന്നു( സാംസ്കാരിക അനുരൂപണം). സഭയിലുള്ള യുറോപ്യൻ സംസ്‌ക്കാരം പോലും ഗ്രീക്ക് - റോമൻ സംസ്‌കാരത്തിൽ നിന്നും ഉടലെടുത്തതാണ്. അതുകൊണ്ട് തന്നെ സഭയുടെ ഈ തുറന്ന  സമീപനത്തെ ഭയക്കുന്നത് എന്തിനാണ്?

അതും ഭാരതീയ സംസ്‌കാരത്തെ പ്രമോട്ടു ചെയ്യുന്ന തീവ്ര ഹിന്ദുക്കൾ തന്നെയാണ് ഈ നുണപ്രചരണങ്ങളും അപവാദങ്ങളും അഴിച്ചു വിടുന്നത്.

അങ്ങനെയെങ്കിൽ യുറ്റോപ്പിലും അമേരിക്കയിലും പോയി അവിടെയുള്ള വിദേശിമാരുടെ ഇടയിൽ ഹൈന്ദവ സംസ്കാരം പ്രഘോഷിക്കാനുള്ള സാമാന്യ യുക്തി എങ്കിലും നിങ്ങൾ വെളിപ്പെടുത്തേണ്ടതാണ്.

Comments

Popular posts from this blog

പാലാ രൂപതയിലെ വൈദികരുടെ സ്ഥലംമാറ്റം: ചിത്രങ്ങൾ സഹിതം

പ്രവിത്താനം പള്ളിയിൽ നടന്ന കുടമാറ്റം ഹൈന്ദവ- ക്രൈസ്തവ സമൂഹത്തിൻറെ സ്നേഹപ്രഖ്യാപന ചടങ്ങ്

ഇടയൻ്റെ സ്വപ്നത്തോട് കൈകോർത്ത് രാമപുരം പിതൃവേദി