പുതുപ്പള്ളി പെരുന്നാൾ കൊടിയേറ്റ് ഏപ്രിൽ 28ന്

 നാളെ മുതൽ മെയ് 23 വരെ സഹദാ സാന്നിധ്യ അനുസ്മരണ ദിനങ്ങൾ

പുതുപ്പള്ളി : സെൻറ് ജോർജ് ഓർത്തഡോക്സ് വലിയപള്ളിയിൽ വിശുദ്ധ ഗീവർഗീസ് സഹദായുടെ രക്തസാക്ഷി ദിനമായ നാളെ മുതൽ 23 വരെ സഹദാ സാന്നിദ്ധ്യാനുസ്മരണ ദിനങ്ങളായി ആചരിക്കും. എല്ലാ ദിവസവും രാവിലെ വിശുദ്ധ കുർബാനയും മധ്യസ്ഥ പ്രാർത്ഥനയും ഉണ്ടായിരിക്കും.ഏപ്രിൽ 28ന് സക്കറിയ മാർ സേവേറിയോസ് പുതുപ്പള്ളി പെരുന്നാളിന് കൊടിയേറ്റും. മെയ് ഒന്നു മുതൽ നാലു വരെ പുതുപ്പള്ളി കൺവെൻഷൻ.


മെയ് 3ന് 11 .30ന് സാംസ്കാരിക സമ്മേളനം , അശ്വതി തിരുനാൾ ഗൗരി ലക്ഷ്മി ബായി ഉദ്ഘാടനം ചെയ്യും. വികാരി ഫാ. ആൻഡ്രൂസ് ടി ജോൺ അധ്യക്ഷത വഹിക്കും. ഓർഡർ ഓഫ് സെൻറ് ജോർജ് അവാർഡ് ഗീവർഗീസ് യോഹന്നാന് സമ്മാനിക്കും. മെയ് നാലിന് രാവിലെ 10ന് എംജി ഓ സി എസ് എമ്മിന്റെ നേതൃത്വത്തിൽ അഖിലകേരള സംഗീത മത്സരം, കോട്ടയം ഭദ്രാസനം മത്താമറിയ സമാജം സമ്മേളനം , പാറക്കൽ അന്നമ്മ കുര്യാക്കോസ് മെമ്മോറിയൽ ക്വിസ് മത്സരം എന്നിവ നടക്കും.മെയ്  5, 6 ,7 തീയതികളിലാണ് തിരുനാൾ . മെയ് അഞ്ചിന് തീർത്ഥാടക സംഗമം . മെയ് ആറിന് 11.00ന് പൊന്നിൻകുരിശ് മദ്ബഹായിൽ സ്ഥാപിക്കും. ഉച്ചയ്ക്ക് രണ്ടിന് വിറകിടീൽ ഘോഷയാത്ര. രാത്രി ഏഴിന് ദേവലോകം കാത്തോലിക്കേറ്റ് അരമന മാനേജർ യാക്കോബ് റമ്പാൻ ഗീവർഗീസ് സഹദാ അനുസ്മരണ പ്രഭാഷണം നടത്തും. തുടർന്ന് പ്രദക്ഷിണം. വലിയ പെരുന്നാൾ ദിനമായ മെയ് 7ന് രാവിലെ എട്ടിന് പരിശുദ്ധ ബസേലിയോസ് മാർത്തോമ മാത്യുസ് തൃതിയൻ കാതോലിക്കാബാവായുടെ മുഖ്യ കാർമികത്വത്തിൽ 9ന്മേൽ കുർബാന തുടർന്നാണ് വെച്ചൂട്ട് നേർച്ച സദ്യയും കുട്ടികൾക്കുള്ള ആദ്യ ചോറൂട്ടും. ഉച്ചയ്ക്ക് രണ്ടിന് പ്രദക്ഷിണം, വൈകിട്ട് നാലിന് നേർച്ചവിളമ്പ് . മെയ് 23ന് കൊടിയിറങ്ങും

Comments

Popular posts from this blog

പാലാ രൂപതയിലെ വൈദികരുടെ സ്ഥലംമാറ്റം: ചിത്രങ്ങൾ സഹിതം

പ്രവിത്താനം പള്ളിയിൽ നടന്ന കുടമാറ്റം ഹൈന്ദവ- ക്രൈസ്തവ സമൂഹത്തിൻറെ സ്നേഹപ്രഖ്യാപന ചടങ്ങ്

ഇടയൻ്റെ സ്വപ്നത്തോട് കൈകോർത്ത് രാമപുരം പിതൃവേദി