വെള്ളികുളം പള്ളിയിൽ മാതാവിൻ്റെ വണക്കമാസ ആചരണം.

 വെള്ളികുളം:വെള്ളികുളം സെൻ്റ് ആൻ്റണീസ് പള്ളിയിലെ മാതാവിൻ്റെ ഗ്രോട്ടോയിൽ വണക്കം മാസം  മെയ് ഒന്നു മുതൽ 31 വരെ തീയതികളിൽ നടത്തപ്പെടും.


എല്ലാദിവസവും വൈകുന്നേരം 5.30 ന് ജപമാല,വണക്കമാസ പ്രാർത്ഥന, ലദീഞ്ഞ്.നേർച്ച വിതരണം എന്നിവ ഉണ്ടായിരിക്കുന്നതാണ്.വെള്ളികുളം പള്ളിയുടെ മാതാവിൻ്റെ ഗ്രോട്ടോ കിഴക്കൻ മലയോര മേഖലയിലെ പുരാതനവും പ്രസിദ്ധവുമായ  ഗ്രോട്ടോയാണ് .ഈ ഗ്രോട്ടോയിൽ ധാരാളം പേർ പ്രാർത്ഥനയ്ക്കായി എത്തുന്നുണ്ട്.

ഫാ.സ്കറിയ വേകത്താനം ,ബിനോയി ഇലവുങ്കൽ , ചാക്കോച്ചൻ കാലാപറമ്പിൽ, ജയ്സൺ വാഴയിൽ, അമൽ ബാബു ഇഞ്ചയിൽ തുടങ്ങിയവർ പരിപാടികൾക്ക് നേതൃത്വം നൽകും.

Comments

Popular posts from this blog

പാലാ രൂപതയിലെ വൈദികരുടെ സ്ഥലംമാറ്റം: ചിത്രങ്ങൾ സഹിതം

പ്രവിത്താനം പള്ളിയിൽ നടന്ന കുടമാറ്റം ഹൈന്ദവ- ക്രൈസ്തവ സമൂഹത്തിൻറെ സ്നേഹപ്രഖ്യാപന ചടങ്ങ്

ഇടയൻ്റെ സ്വപ്നത്തോട് കൈകോർത്ത് രാമപുരം പിതൃവേദി