അരുവിത്തുറ പള്ളിയിൽ തിരുനാളിന് കൊടിയേറി.
അരുവിത്തുറ പള്ളിയിൽ വിശുദ്ധ ഗീവർഗീസ് സഹദായുടെ തിരുനാളിന് കൊടിയേറി.
അരുവിത്തുറ: പ്രസിദ്ധ തീർഥാടന കേന്ദ്രമായ അരുവിത്തുറ സെന്റ് ജോർജ് ഫൊറോന പള്ളിയിൽ വിശുദ്ധ ഗീവർഗീസ് സഹദായുടെ തിരുനാളിന് കൊടിയേറി. വികാരി ഫാ. മാത്യൂ ചന്ദ്രൻകുന്നേൽ കൊടിയേറ്റ് കർമ്മം നിർവഹിച്ചു. ചങ്ങനാശേരി അതിരൂപതാധ്യക്ഷൻ മാർ തോമസ് തറയിൽ കുർബാന അർപ്പിച്ചു സന്ദേശം നൽകി.
തുടർന്ന് നടത്തിയ പുറത്തു നമസ്കാരത്തിന് കപ്പാട് ബനഡിക്ടൻ ആശ്രമം ഫാ. ക്ലമന്റ് എട്ടാനിയിൽ നേതൃത്വം നൽകി. പുറത്തു നമസ്കാരത്തിന് ശേഷം വടക്കേക്കര കുരിശു പള്ളിയിലേക്ക് ഇടവകാംഗങ്ങളുടെ നേതൃത്വത്തിൽ ഭക്തിനിർഭരമായി നടന്ന 101 പൊൻ കുരിശുമേന്തിയുള്ള നഗരപ്രദക്ഷിണം വിശ്വാസ പ്രഘോഷണത്തിന്റെ വേദിയായി.


Comments
Post a Comment