പുതുപ്പള്ളി സെന്റ് ജോർജ് യാക്കോബായ പള്ളിയിലെ വെച്ചൂട്ട് നേർച്ച ഭക്തിസാന്ദ്രം.

 പുതുപ്പള്ളി സെന്റ് ജോർജ് യാക്കോബായ പള്ളിയിലെ വെച്ചൂട്ട് നേർച്ച ഭക്തിസാന്ദ്രം.


പുതുപ്പള്ളി : വിശ്വാസ നിറവിൽ പുതുപ്പള്ളി സെന്റ് ജോർജ് യാക്കോബായ പള്ളിയിലെ വെച്ചുട്ട് നേർച്ച ഭക്തിസാന്ദ്രം. പ്രധാന പെരുന്നാൾ ദിനമായ ഇന്നലെ ചടങ്ങുകളിൽ പങ്കെടുക്കാൻ വിശ്വാസികൾ ഒഴുകിയെത്തി. ഇന്നലെ പുലർച്ചെ 12ന് വെച്ചൂട്ടിനുള്ള അരിയിടീൽ ചടങ്ങോടെയാണ് ചടങ്ങുകൾ ആരംഭിച്ചത്. രാവിലെ എട്ടിന് നടന്ന വിശുദ്ധ മൂന്നിന്മേൽ കുർബാനയ്ക്ക് ശ്രേഷ്ഠ ബസേലിയോസ് ജോസഫ് കാതോലിക്കാ ബാവാ മുഖ്യകാർമികത്വം വഹിച്ചു. ലോകത്തിന്റെ അധികാരങ്ങൾക്ക് മുൻപിൽ എല്ലാ സുഖസൗകര്യങ്ങളും അവഗണിച്ച് ക്രിസ്തു സ്നേഹത്തിനായി ബലിയാകുവാൻ മോർ ഗീവർഗീസ് സഹദാ ജീവിതം മാറ്റിവച്ചു. അദ്ദേഹത്തിന്റെ ജീവിതം വിശ്വാസികൾ മാതൃകയാക്കണമെന്നും ശ്രേഷ്ഠ ബാവാ തന്റെ പെരുന്നാൾ സന്ദേശത്തിൽ പറഞ്ഞു.


തുടർന്ന് പ്രദക്ഷിണത്തിനും, വൈദികരുടെ പ്രാർഥനയ്ക്കും ശേഷമാണ് വെച്ചൂട്ട് വിളമ്പിയത്. ദൈവാലയമുറ്റത്ത് പ്രത്യേക പന്തലിൽ സൗകര്യങ്ങൾ ഒരുക്കിയായിരുന്നു നേർച്ച വിതരണം. പ്രധാന നേർച്ചയായ അപ്പവും, കോഴിയിറച്ചിയും സ്വീകരിച്ചാണ് വിശ്വാസികൾ മടങ്ങിയത്. മേയ് പത്തിന് വിശുദ്ധ കുർബാനയെ തുടർന്ന് പെരുന്നാൾ കൊടിയിറങ്ങും.

Comments

Popular posts from this blog

പാലാ രൂപതയിലെ വൈദികരുടെ സ്ഥലംമാറ്റം: ചിത്രങ്ങൾ സഹിതം

പ്രവിത്താനം പള്ളിയിൽ നടന്ന കുടമാറ്റം ഹൈന്ദവ- ക്രൈസ്തവ സമൂഹത്തിൻറെ സ്നേഹപ്രഖ്യാപന ചടങ്ങ്

ഇടയൻ്റെ സ്വപ്നത്തോട് കൈകോർത്ത് രാമപുരം പിതൃവേദി