മ്യാൻമറിൽ പുതിയ ദൈവവിളികൾ
മ്യാൻമറിലെ ആഭ്യന്തര സംഘർഷങ്ങളും ദാരിദ്ര്യവും ദുരിതങ്ങളും തുടരുന്ന പശ്ചാത്തലത്തിലും കത്തോലിക്കാ സഭയിൽ പുതിയ ദൈവവിളികൾ വർദ്ധിക്കുന്നു. ഓഗസ്റ്റ് മാസത്തിൽ നടന്ന വിവിധ ചടങ്ങുകളിലായി മൂന്ന് പുതിയ വൈദികരും നാല് ഡീക്കൻമാരും സഭയുടെ ശുശ്രൂഷാ രംഗത്തേക്കു കടന്നുവന്നു. ഹഖ രൂപതയിൽ നാല് പുതിയ ഡീക്കൻമാരും യാങ്കൂണിൽ രണ്ട് പുതിയ സമർപ്പിതരും, തങ്ങളുടെ ശുശ്രൂഷ ആരംഭിച്ചു. പഠന വൈദഗ്ധ്യത്തേക്കാൾ ഉപരിയായി ദൈവത്തോടുള്ള സ്നേഹവും എളിമയും ആത്മാക്കളുടെ രക്ഷയ്ക്കായുള്ള തീക്ഷ്ണതയുമാണ് ശുശ്രൂഷകർക്ക് വേണ്ടതെന്ന് മെത്രാൻ ലൂസിയസ് ഹ്രെ കുങ് തിരുചടങ്ങിൽ ഓർമ്മിപ്പിച്ചു.
ടാങ്കൂ രൂപതയുടെ സഹായ മെത്രാനായി ബെർണാർഡിനോ നീ നീ അഭിഷിക്തനായതും,മ്യാൻമറിലെ സഭയ്ക്ക് പുതിയ ഉണർവ് പ്രദാനം ചെയ്യുന്നു. "കണ്ണീരിന്റെ താഴ്‌വരയിലൂടെ" കടന്നുപോകുന്ന മ്യാൻമറിലെ ജനങ്ങൾക്ക് ക്രിസ്തുവിന്റെ പ്രകാശം നൽകാനാണ് മെത്രാന്റെ നിയോഗം എന്ന്, കർദിനാൾ ചാൾസ് ബോ വ്യക്തമാക്കി. ദുരിതബാധിതരെ ആശ്വസിപ്പിക്കാനും വിഘടിച്ചുനിൽക്കുന്ന സമൂഹങ്ങളെ ഒന്നിപ്പിക്കാനും പുതിയ മെത്രാനെ ആഹ്വാനം ചെയ്തു. "എന്റെ ആത്മാവ് കർത്താവിനെ മഹത്വപ്പെടുത്തുന്നു" എന്ന സ്തോത്രഗീതത്തിലെ വചനം ഉദ്ധരിച്ചുകൊണ്ട്, ജനങ്ങൾക്കൊപ്പം വിശ്വാസത്തിലും സ്നേഹത്തിലും യാത്ര ചെയ്യുമെന്ന് മോൺസിഞ്ഞോർ ബെർണാർഡിനോ ഉറപ്പുനൽകി


Comments
Post a Comment