ബിഷപ്പുമാരെ അവഹേളിക്കുന്നത് അവസാനിപ്പിക്കണം : അൽമായ ശബ്‌ദം
കൊച്ചി : സമൂഹ മാധ്യമങ്ങളിൽ സീറോ മലബാർ സഭ ബിഷപ്പുമാരെ പരസ്യമായി അവഹേളിക്കുന്നവർക്കെതിരെ ശക്തമായ നടപടി സ്വീകരിക്കാൻ സഭാ നേതൃത്വം തയ്യറാകണമെന്ന് അൽമായ ശബ്‌ദം ആവശ്യപ്പെട്ടു.
സഭ സ്ഥാപനങ്ങൾ സഭാവിരുദ്ധ യോഗങ്ങൾ നടത്താൻ അനുവാദം നൽകിയവർക്കെതിരെ കടുത്ത ശിക്ഷ നടപടി എടുക്കണം. ലോകത്തിൻ്റെ മുമ്പിൽ സീറോ മലബാർ സഭയെ അവമതിപ്പിന് ഇടയാക്കുന്ന ഇത്തരം സാഹചര്യങ്ങൾ പൂർണ്ണമായും ഒഴിവാക്കപ്പെടണം. സഭയുടെ സത്യകുർബാന എല്ലാ രൂപതകളിൽ ഉള്ള പോലെ മേജർ അതിരൂപതയിലും പൂർണ്ണമായി നടപ്പാക്കണമെന്ന് അൽമായ ശബ്‌ദം പുറത്തിറക്കിയ പത്രക്കുറിപ്പിൽ ചൂണ്ടിക്കാട്ടി. സഭയുടെ സ്ഥാപനങ്ങൾ സഭാവിരുദ്ധ പ്രവർത്തനങ്ങൾക്ക് നൽകരുതെന്നും അൽമായ ശബ്‌ദം വ്യക്തമാക്കി.

Comments
Post a Comment