ഫാ. അലക്സാണ്ടർ ഓലിക്കലിന്റെ സംസ്കാരം ഇന്ന്

 


പാലാ : രൂപതയിലെ മുതിർന്ന വൈദികൻ ഫാ. അലക്സാണ്ടർ ഓലിക്കലിന്റെ സംസ്കാരം ഇന്ന്. ഉച്ചകഴിഞ്ഞ് 2.30ന് ഭരണങ്ങാനത്തുള്ള ഭവനത്തിൽ ആർച്ച് ബിഷപ്പ് എമിരിറ്റസ് മാർ തോമസ് മേനാംപറമ്പിൽ സംസ്കാര ശുശ്രൂഷകൾക്ക് കാർമികത്വം വഹിക്കും. തുടർന്ന് ഭരണങ്ങാനം സെൻ്റ് മേരിസ് ഫൊറോന ദേവാലയത്തിൽ നടക്കുന്ന ശുശ്രൂഷകൾക്ക്  പാലാ രൂപത ബിഷപ് മാർ ജോസഫ് കല്ലറങ്ങാട്ട് മുഖ്യകാർമികത്വം വഹിക്കും
. മാർ ജേക്കബ്ബ് മുരിക്കൻ മോൺ. ജോസഫ് തടത്തിൽ എന്നിവരുടെ കാർമികത്വത്തിൽ വിശുദ്ധ കുർബാന അർപ്പിക്കും. ബിഷപ്പുമാരായ ജോഷ്വാ മാർ ഇഗ്നാത്തിയോസ്, യോഹന്നാൻ മാർ ക്രിസോസ്റ്റം എന്നിവർ സന്നിഹിതരായിരിക്കും. കൂട്ടിക്കൽ, രാമപുരം ഇടവകകളിൽ അസിസ്റ്റൻറ് വികാരിയും അടിവാരം, പാലക്കാട്ട്മല, രത്നഗിരി, കൂത്താട്ടുകുളം വടകര, കൂടല്ലൂർ, നീലൂർ, തിടനാട്, കടുത്തുരുത്തി ഇടവകകളിൽ വികാരിയായും സീവ്യൂ എസ്റ്റേറ്റിൽ മാനേജരായും പാലാ കാർമൽ ആശുപത്രിയിൽ ചാപ്ലയിൻ ആയും സേവനമനുഷ്ഠിച്ചിട്ടുണ്ട്.

ഭരണങ്ങാനം ഓലിക്കൽ ചാണ്ടിയുടെയും അന്നമ്മയുടെയും 11 മക്കളിൽ മൂത്ത മകനായി 1936 ൽ ജനിച്ച അലക്സാണ്ടർ 1964 ലാണ് പൗരോഹിത്യ പട്ടം സ്വീകരിക്കുന്നത്. ഒരു ഇടവക വൈദികന്റെ ജീവിതക്കുറിപ്പുകൾ എന്ന ആത്മകഥ പുസ്തകം രചിച്ചിട്ടുണ്ട്.വാഴ്ത്തപ്പെട്ട കുഞ്ഞച്ചനാണ് തന്റെ വഴികാട്ടി എന്ന് ഫാദർ അലക്സാണ്ടർ സൂചിപ്പിക്കുന്നു.വിശുദ്ധ അൽഫോൻസാമ്മയുടെ സംസ്കാര ശുശ്രൂഷകളിൽ പങ്കെടുക്കുന്നതിനും ഭാഗ്യം ലഭിച്ചു.

Comments

Popular posts from this blog

പാലാ രൂപതയിലെ വൈദികരുടെ സ്ഥലംമാറ്റം: ചിത്രങ്ങൾ സഹിതം

പ്രവിത്താനം പള്ളിയിൽ നടന്ന കുടമാറ്റം ഹൈന്ദവ- ക്രൈസ്തവ സമൂഹത്തിൻറെ സ്നേഹപ്രഖ്യാപന ചടങ്ങ്

ഇടയൻ്റെ സ്വപ്നത്തോട് കൈകോർത്ത് രാമപുരം പിതൃവേദി