ഓർത്തഡോക്സ് സഭയിൽ പുതിയ രീതിയിൽ തൈലം തയ്യാറാക്കുന്നു
കോട്ടയം: മലങ്കര ഓർത്തഡോക്സ് സഭയിൽ വിവിധ ആരാധനാചടങ്ങുകൾക്കായി ഉപയോഗിക്കുന്ന വിശുദ്ധ തൈലം തയ്യാറാക്കുന്നതിനുള്ള പ്രധാന വസ്തുക്കൾ ദേവലോകം അരമനയിൽ എത്തിച്ചു.
100 ലിറ്റർ പാം ഓയിലും 250 ലിറ്റർ തവിട് എണ്ണയും ഉൾപ്പെടെ ആവശ്യമായ സാധനങ്ങൾ ദേവലോകം അരമനയിൽ എത്തിച്ചതായി സഭാ വൃത്തങ്ങൾ അറിയിച്ചു. ഏലക്ക, ഗ്രാമ്പൂ, കറുവപ്പട്ട, നെല്ല്, ഗോതമ്പ് തുടങ്ങിയവയും ചേർത്താണ് തൈലം തയ്യാറാക്കുന്നത്.
സഭയുടെ 1934 ഭരണഘടനയിലെ 248-ാം ക്ലോസിന്റെ അടിസ്ഥാനത്തിലാണ് ഈ തൈലം തയ്യാറാക്കുന്നത്. ഈ തൈലം സഭയുടെ വിവിധ വിശുദ്ധ ചടങ്ങുകളിൽ ഉപയോഗിക്കും.
മുമ്പ് മുറോൻ തൈലമാണ് ഉപയോഗിച്ചിരുന്നത്. എന്നാൽ വിദേശ സുറിയാനി സഭയുടെ ആചാരങ്ങൾ ഇനി തുടരേണ്ടതില്ലെന്ന സഭാ തീരുമാനം പ്രകാരമാണ് പുതിയ രീതിയിൽ തൈലം തയ്യാറാക്കുന്നതെന്ന് ബന്ധപ്പെട്ടവർ അറിയിച്ചു.


Comments
Post a Comment