മാർ ജോസഫ് പാംപ്ലാനിക്കെതിരെയുള്ള സമരം ശരിയല്ലെന്ന് സീറോ മലബാർ സഭ മീഡിയ കമ്മീഷൻ
കൊച്ചി: എറണാകുളം-അങ്കമാലി അതിരൂപതയ്ക്കുവേണ്ടിയുള്ള മേജർ ആർച്ചുബിഷപ്പിന്റെ വികാരി എന്ന നിലയിൽ, അതിരൂപതയുടെ സാധാരണ ഭരണനിർവഹണം നടത്തുന്ന ആർച്ചുബിഷപ്പ് മാർ ജോസഫ് പാംപ്ലാനിക്കെതിരെ നടത്തിവരുന്ന സമരമാർഗങ്ങൾ ശരിയല്ലെന്ന് സീറോ മലബാർ സഭ മീഡിയ കമ്മീഷന്റെ പ്രസ്താവന.പ്രസ്താവനയുടെ പൂർണ്ണരൂപം താഴെ കൊടുക്കുന്നു
പി ആർ ഒ യുടെ പ്രസ്താവന :'"എറണാകുളം-അങ്കമാലി അതിരൂപതയ്ക്കുവേണ്ടിയുള്ള മേജർ ആർച്ചുബിഷപ്പിന്റെ വികാരി എന്ന നിലയിൽ, അതിരൂപതയുടെ സാധാരണ ഭരണനിർവഹണം നടത്തുന്ന ആർച്ചുബിഷപ്പ് മാർ ജോസഫ് പാംപ്ലാനി പിതാവിനെതിരേ നടത്തിവരുന്ന സമരമാർഗങ്ങൾ ക്രൈസ്തവസ്നേഹത്തിന്റെ പരിധികളെയെല്ലാം ലംഘിക്കുന്ന സാഹചര്യത്തിലാണ് ഈ പ്രസ്‌താവന നൽകുന്നത്.
ഏകീകൃത വിശുദ്ധ കുർബാനയർപ്പണരീതി എറണാകുളം-അങ്കമാലി അതിരൂപതയിൽ മറ്റു രൂപത കളിലേതുപോലെ നടപ്പിലാക്കാൻ സാധിക്കാത്ത സാഹചര്യത്തിലാണ്, സഭാകൂട്ടായ്‌മയ്ക്കു മുൻഗണന കൊടുത്തുകൊണ്ട് ഘട്ടംഘട്ടമായി നടപ്പിലാക്കാനുള്ള പ്രത്യേക അനുമതി സിനഡ് നല്‌കിയത്. പ്രക്ഷുബ്ധമായിരുന്ന അതിരൂപതയിലെ അജപാലനാന്തരീക്ഷം ഈ തീരുമാനം നടപ്പിലാക്കിയതോടെ ശാന്തമാ യിത്തുടങ്ങി. അതിനിടയിലാണ് സിനഡ് അതിരൂപതയ്ക്കുവേണ്ടി നൽകിയ ഈ പ്രത്യേക അനുമതിയെ തുടക്കം മുതൽ എതിർത്തിരുന്ന ഒരു വിഭാഗം ആളുകൾ, 2025 ഡിസംബർ 10 മുതൽ എറണാകുളം സെന്റ് മേരീസ് ബസിലിക്ക കയ്യേറുകയും രാപ്പകൽ താമസിച്ച് വിശുദ്ധ കർമങ്ങൾ തടസ്സപ്പെടുത്തുകയും ചെയ്തത്.
2026 ജനുവരി 6 മുതൽ 10 വരെ നടന്ന മുപ്പത്തിനാലാം സിനഡിൻ്റെ ഒന്നാം സമ്മേളനത്തിനുശേഷം പുറത്തിറക്കിയ സർക്കുലറിൽ സിനഡു പിതാക്കന്മാർ "എറണാകുളം-അങ്കമാലി അതിരൂപതയുടെ പ്രത്യേക സാഹചര്യത്തിൽ, ഘട്ടംഘട്ടമായി ഏകികൃത വിശുദ്ധ കുർബാനയർപ്പണം നടപ്പിലാക്കാനുള്ള സിനഡുതീരുമാനത്തെ എല്ലാവരും അംഗീകരിക്കണമെന്ന് അഭ്യർഥിക്കുകയും ക്രൈസ്തവചൈത നൃത്തിനു ചേരാത്ത പ്രതിഷേധമാർഗങ്ങൾ വെടിഞ്ഞ് സമാധാനത്തിൻ്റെ പാത സ്വീകരിക്കാൻ ബന്ധപ്പെട്ട എല്ലാവരെയും ആഹ്വാനം ചെയ്യുകയും ചെയ്‌ിരുന്നു.
സിനഡിന്റെ ഈ ആഹ്വാനത്തിനുശേഷവും സമരമാർഗം തുടരുന്ന ഒരു വിഭാഗം ആളുകൾ ബസിലി ക്കയുടെ മുഖവാരത്തിൽ മേജർ ആർച്ചുബിഷപ്പിൻ്റെയും പാംപ്ലാനി പിതാവിൻറെയും ചിത്രങ്ങൾ അപകീർ ത്തികരമായി പ്രദർശിപ്പിക്കുകയും, അഭിവന്ദ്യ പിതാക്കന്മാരുടെ ചിത്രം ആർച്ചുബിഷപ്പ്സ് ഹൗസിന്റെ മതിലിലും സമീപ പ്രദേശങ്ങളിലും പതിപ്പിക്കുകയും ചെയ്‌തു. കഴിഞ്ഞ ദിവസം, കണ്ണൂർ പ്രസ് ക്ലബ്ബിൽ അഭിവന്ദ്യ പാംപ്ലാനി ചിതാവിനെതിരേ അടിസ്ഥാനരഹിതമായ ആരോപണങ്ങൾ ഉന്നയിച്ചുകൊണ്ട് പത്രസമ്മേളനം നടത്തുകയും രാത്രിയുടെ മറവിൽ തലശ്ശേരി ആർച്ചുബിഷപ്പ്സ് ഹൗസിൻ്റെ മതിലിൽ പിതാവിന്റെ ചിത്രം മോശമായി അവതരിപ്പിച്ചുകൊണ്ട് പതിക്കുകയും ചെയ്‌തു. ഇത് അങ്ങേയറ്റം അപലപനീയമാണ്.
പരിശുദ്ധ പിതാവും സിനഡും പറഞ്ഞതിനെതിരേയാണ് അഭിവന്ദ്യ പാംപ്ലാനി പിതാവ് പ്രവർത്തിക്കുന്നതെന്നു പ്രചരിപ്പിച്ചുകൊണ്ട് സഭയെയും സഭാതലവനെയും സഭയിലെ പിതാക്കന്മാരെയും നിരന്തരം ദുഷിച്ചുകൊണ്ടിരിക്കുന്ന ഈ വിഭാഗം ചെയ്യുന്നത് സഭാവിരുദ്ധ പ്രവർത്തനങ്ങൾതന്നെയാണ്. അഭിവന്ദ്യ പാംപ്ലാനി പിതാവ് സഭാസംവിധാനങ്ങൾക്കെതിരായാണ് പ്രവൃത്തിക്കുന്നതെങ്കിൽ അതിനെതിരേ പരാതിപ്പെടാനും പ്രതിവിധി തേടാനും സഭയുടെ ഉന്നതസംവിധാനങ്ങളുണ്ട്. നാടിൻ്റെ നിയമങ്ങൾക്കു വിരുദ്ധമായാണ് പിതാവ് തീരുമാനങ്ങളെടുക്കുന്നതെങ്കിൽ അതിനെ നിയന്ത്രിക്കാൻ നിയമസംവിധാനങ്ങളുമുണ്ട്. എന്നാൽ ഈ തലങ്ങളിലൊന്നും പ്രതിക്കൂട്ടിൽ നിർത്താൻ സാധിക്കാതെ വന്നപ്പോളാണ് അഭിവന്ദ്യ പിതാവിനെ വ്യക്തിഹത്യ നടത്താനുള്ള ആസൂത്രിതനീക്കം ഇപ്പോൾ നടന്നുകൊണ്ടിരി ക്കുന്നത്. സഭയെ യഥാർത്ഥത്തിൽ സ്നേഹിക്കുന്ന ആർക്കും ഇത് അംഗീകരിക്കാനാവില്ല. തലശ്ശേരി അതിരൂപതാധ്യക്ഷൻ എന്ന നിലയിലുള്ള ഭാരിച്ച ഉത്തരവാദിത്വങ്ങൾക്കു പുറമേ, പരിശുദ്ധ പിതാവിൻറെയും സീറോമലബാർ മെത്രാൻസിനഡിൻ്റെയും തീരുമാനപ്രകാരമാണ് എറണാകുളം- അങ്കമാലി അതിരൂപതയുടെ അധികച്ചുമതല പിതാവ് വഹിക്കുന്നത്. അധിക്ഷേപങ്ങളും അവഹേളനങ്ങളും സഹിച്ചു ത്യാഗപൂർവം സഭാതീരുമാനങ്ങൾ നടപ്പിലാക്കാൻ പരിശ്രമിക്കുന്ന അഭിവന്ദ്യ പാംപ്ലാനി പിതാവിനൊപ്പം സഭ മുഴുവനും ഉണ്ടെന്നു വ്യക്തമാക്കാൻ ആഗ്രഹിക്കുന്നു.
ക്രൈസ്തവമല്ലാത്ത സമരമാർഗങ്ങൾ വെടിഞ്ഞ് അനുരഞ്ജനത്തിൻ്റെയും അനുസരണത്തിന്റെയും അർത്ഥപൂർണമായ ചർച്ചയുടെയും മാർഗത്തിലേക്ക് എല്ലാവരും കടന്നുവരണമെന്നും സഭാസംവി ധാനങ്ങളെ പൊതുസമൂഹത്തിൽ അപകീർത്തിപ്പെടുത്താനുള്ള ശ്രമങ്ങളിൽനിന്നും പിന്തിരിയണമെ ന്നും അഭ്യർഥിക്കുന്നു.
ഫാ ടോം ഓലിക്കരോട്ട്
പി. ആർ. ഓ., സീറോമലബാർ സഭ
14/02/26


Comments
Post a Comment