ഗ്രേറ്റ് ബ്രിട്ടൻ സീറോ മലബാർ രൂപതയ്ക്ക് യുകെ മണ്ണിൽ നിന്നും ആദ്യത്തെ സന്യാസിനി വൊക്കേഷൻ

 ലണ്ടൻ : ചരിത്ര നിമിഷം കുറിച്ചുകൊണ്ട് ഗ്രേറ്റ് ബ്രിട്ടൻ സീറോ മലബാർ രൂപതയ്ക്ക് യുകെ മണ്ണിൽ നിന്നും ആദ്യത്തെ സന്യാസിനി വൊക്കേഷൻ.


രൂപതാംഗമായ റവ. സിസ്റ്റർ ക്രിസ്റ്റി മരിയ എസ്.എച്ചിന്റെ സന്യാസ വസ്ത്രധാരണവും പ്രഥമ വ്രതവാഗ്ദാനവും ലണ്ടനിലെ ടൂട്ടിങ് സെന്റ് ബോണിഫസ് ചർച്ചിൽ വെച്ച് ഭക്തിസാന്ദ്രമായി ആഘോഷിച്ചു. മെയ് 28-ന് നടന്ന തിരുക്കർമ്മങ്ങൾക്ക് ഗ്രേറ്റ് ബ്രിട്ടൻ സീറോ മലബാർ രൂപതാ മെത്രാൻ മാർ ജോസഫ് സ്രാമ്പിക്കൽ മുഖ്യകാർമ്മികത്വം വഹിച്ച് വിശുദ്ധ കുർബാന അർപ്പിച്ചു.

 രൂപതയുടെ ചരിത്രത്തിൽ ആദ്യമായാണ് ഇവിടെ നിന്നൊരു മകൾ സന്യാസജീവിതത്തിന്റെ വഴി തിരഞ്ഞെടുക്കുന്നത്. ഒരു പ്രൊഫഷണൽ ഫാർമസിസ്റ്റായി ഉയർന്ന ജോലിയിൽ സേവനമനുഷ്ഠിച്ചിരുന്ന ക്രിസ്റ്റി മരിയ, ദൈവത്തിന്റെ അദൃശ്യമായ വിളിക്ക് മുന്നിൽ തന്റെ കരിയർ പൂർണ്ണമായി സമർപ്പിച്ചുകൊണ്ടാണ് തിരുസഭയുടെ വിശുദ്ധ സേവനത്തിനായി മുന്നോട്ടുവന്നത്. സഭയുടെയും സമൂഹത്തിന്റെയും കാരുണ്യ പ്രവർത്തനങ്ങളിൽ എപ്പോഴും മുൻപന്തിയിലുള്ള സേക്രഡ് ഹാർട്ട് കോൺഗ്രിഗേഷനിലാണ് (എസ്.എച്ച്) സിസ്റ്റർ സന്യാസജീവിതം സ്വീകരിച്ചിരിക്കുന്നത്.

Comments

Popular posts from this blog

പാലാ രൂപതയിലെ വൈദികരുടെ സ്ഥലംമാറ്റം: ചിത്രങ്ങൾ സഹിതം

പ്രവിത്താനം പള്ളിയിൽ നടന്ന കുടമാറ്റം ഹൈന്ദവ- ക്രൈസ്തവ സമൂഹത്തിൻറെ സ്നേഹപ്രഖ്യാപന ചടങ്ങ്

ഇടയൻ്റെ സ്വപ്നത്തോട് കൈകോർത്ത് രാമപുരം പിതൃവേദി