മുനമ്പത്തെ 404 ഏക്കർ ഭൂമി വഖഫ് പോർട്ടലിൽ രജിസ്റ്റർ ചെയ്തു.

 എറണാകുളം: തെരഞ്ഞെടുപ്പ് കഴിഞ്ഞ് 10 മിനിറ്റായത് മുഖ്യമന്ത്രി വി ഡി സതീശൻ അറിഞ്ഞില്ല. മുനമ്പത്തെ 404 ഏക്കർ ഭൂമി വഖഫ് പോർട്ടലായ ഉമീദിൽ രജിസ്റ്റർ ചെയ്തു.


ഭൂമിയുടെ മുതവല്ലി സ്ഥാനം വഖഫ് ബോർഡ് ഏറ്റെടുത്താണ് രജിസ്ട്രേഷൻ പൂർത്തീകരിച്ചത്. ഭൂമി വഖഫ് അല്ല എന്ന് ഫറൂഖ് കോളേജ് നിലപാടെടുത്തതിനാൽ ഭൂമിയുടെ ഉടമസ്ഥാവകാശം അഥവാ മുതവല്ലി സ്ഥാനം ഫറൂഖ് കോളേജിൽ നിന്നും വഖഫ് ബോർഡ് ഏറ്റെടുക്കുകയായിരുന്നു.
ഇസ്ലാമിക അധിനിവേശത്തിന്റെ ഒരു കറുത്തമുഖമായി ഇതിനെ കണക്കാക്കണം. മുനമ്പത്തെ ഈ ഭൂമിയുടെ നിലവിലെ കൈവശക്കാരായ ഇരുനൂറോളം കുടുംബങ്ങൾ റവന്യൂ അവകാശങ്ങൾക്കായി നിയമപോരാട്ടത്തിലാണ്. മുനമ്പത്ത് പ്രശ്നം പരിഹരിക്കാൻ തനിക്ക് 10 മിനിറ്റ് മതിയെന്ന് വി ഡി സതീശൻ മുൻപ് പ്രഖ്യാപിച്ചിരുന്നു.

ഇങ്ങനെയാവും അദ്ദേഹത്തിൻറെ പ്രശ്ന പരിഹാരമെന്ന് മുഖ്യമന്ത്രി സ്ഥാനത്തേക്ക് അദ്ദേഹത്തിന് വേണ്ടി ജമാഅത്തെ ഇസ്ലാമിയും മുസ്ലിം ലീഗും ഒരുപോലെ വാശിപിടിച്ചപ്പോൾ തന്നെ മനസ്സിലായതാണ്. മുനമ്പത്ത് വക്കഫ് ഭൂമി അല്ലെന്നാണ് ഹൈക്കോടതിയുടെ നിലപാട്. എന്നിട്ടും  ഭൂമി വഖഫാണെന്ന നിലപാടാണ് എപ്പോഴും വഖഫ് ബോർഡ് സ്വീകരിച്ചത്. ഇതിന്‍റെ തുടർച്ചയാണ് മുനമ്പത്തെ 404 ഏക്കറും കേന്ദ്ര വഖഫ് പോർട്ടലായ ഉമ്മീദിൽ രജിസ്റ്റർ ചെയ്തത്.  ഭൂമി വഖഫല്ലെന്ന നിലപാട് ഫറൂഖ് കോളജ് തുടരുന്ന സാഹചര്യത്തിൽ വഖഫ് ബോർഡ് തന്നെ മുതവല്ലി സ്ഥാനം ഏറ്റെടുത്ത് രജിസ്ട്രേഷൻ പൂർത്തിയാക്കുകയായിരുന്നു. ഭൂമി വഖഫാണോയെന്ന കാര്യത്തിൽ സുപ്രിംകോടതി വിധിയാണ് അന്തിമമാവുക. ഭൂമി അന്യാധീനപ്പെട്ടതിന്‍റെ ഉത്തരവാദിത്തം ഫറൂഖ് കോളജ് ഏറ്റെടുത്ത് താമസക്കാർക്ക് നഷ്ടപരിഹാരം നൽകണമെന്നാണ് വഖഫ് ബോർഡിന്‍റെ നിലപാട്. ചീഫ് സെക്രട്ടറി അധ്യക്ഷനായ ഉന്നതാധികാര സമിതിക്ക് മുൻപിലാണ് വഖഫ് ബോർഡ് ചെയർമാൻ കെ.എസ് ഹംസ ബോർഡിന്‍റെ നിലപാട് വ്യക്തമാക്കിയത്.

എന്നിട്ടും ഈ വെള്ള കുപ്പായക്കാർ തിണ്ണനിരങ്ങാൻ വരുമ്പോൾ ക്രൈസ്തവ സഭാപിതാക്കന്മാർ ഇരുകൈകളും നീട്ടി വെളുക്കെ ചിരിച്ചുകൊണ്ട് ആലിംഗനം ചെയ്യുന്നത് ഇരട്ടത്താപ്പാണെന്ന് വിശ്വാസികൾക്കിടയിൽ മുറുമുറുപ്പ് ഉയരുന്നുണ്ട്. വക്കഫ് ബോർഡിന്റെയും അതിന് ഒത്താശ ചെയ്യുന്ന കോൺഗ്രസിന്റെയും നിലപാടിനെതിരെ ശക്തമായ നടപടി സ്വീകരിക്കാൻ സഭകൾ തയ്യാറാകണം എന്നാണ് ആവശ്യം

Comments

Popular posts from this blog

പാലാ രൂപതയിലെ വൈദികരുടെ സ്ഥലംമാറ്റം: ചിത്രങ്ങൾ സഹിതം

പ്രവിത്താനം പള്ളിയിൽ നടന്ന കുടമാറ്റം ഹൈന്ദവ- ക്രൈസ്തവ സമൂഹത്തിൻറെ സ്നേഹപ്രഖ്യാപന ചടങ്ങ്

ഇടയൻ്റെ സ്വപ്നത്തോട് കൈകോർത്ത് രാമപുരം പിതൃവേദി