നാം സങ്കടപ്പെടുത്തിയവരെയും ഓർക്കണമെന്ന് പി യൂ തോമസ്
പാലാ : നമ്മളെ സങ്കടപ്പെടുത്തിയവരെ ഓർക്കുന്നതുപോലെ തന്നെ നാം സങ്കടപ്പെടുത്തിയവരെയും ഓർക്കണമെന്ന് കാരുണ്യ പ്രവർത്തകൻ പി യൂ തോമസ്.
ഇന്ത്യയിലെ ആദ്യത്തെ ക്രൈസ്തവ സംഘടനയായ സി.വൈ.എം.എല്‍. നടത്തിവരുന്ന സൗജന്യ വസ്ത്രവിതരണം പാലാ കുരിശുപള്ളി ജംഗ്ഷനില്‍, സി.വൈ.എം.എല്‍. നഗറില്‍ പ്രത്യേകം തയ്യാറാക്കിയ പന്തലില്‍ നിർവഹിച്ചുകൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം.സ്നേഹവും ഒരുമയും ഉള്ളിടത്തേ സമാധാനമുണ്ടാവുകയുള്ളൂ എന്നും കലഹങ്ങൾ മാറ്റിവെച്ച് ഒരുമയിൽ ജീവിക്കണമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
പരിശുദ്ധ മാതാവിന്റെ മെയ്മാസവണക്കത്തിന്റെ ഭാഗമായി നടത്തുന്ന വസ്ത്രവിതരണം 79 വർഷം പൂർത്തിയായി.കഴിഞ്ഞ 78 വര്‍ഷമായി സി.വൈ.എം.എല്‍. പ്രവര്‍ത്തകര്‍ വ്യക്തികളെയും സ്ഥാപനങ്ങളേയും നേരില്‍ കണ്ട് സംഭാവനകള്‍ സ്വീകരിച്ചാണ് വസ്ത്രങ്ങള്‍ ശേഖരിച്ചത്.. പ്രശസ്ത മരിയന്‍ പ്രഭാഷകനായ ഫാ. ഗീവര്‍ഗ്ഗീസ് തോമസ് വണക്കമാസ സമാപന പ്രാര്‍ത്ഥനയും, വസ്ത്രം നല്കിയ വ്യക്തികളെ സമര്‍പ്പിച്ചും പ്രാര്‍ത്ഥനകൾ നടത്തി.
തുടര്‍ന്ന് കാരുണ്യ പ്രവർത്തകൻ പി .യു തോമസ് വസ്ത്രങ്ങള്‍ വിതരണം ചെയ്തു. സതീഷ് മണര്‍കാട്ട്, സോണി വലിയകാപ്പില്‍, റെജി പുളിക്കല്‍, അനൂപ് ടെന്‍സണ്‍, സജി പുളിക്കല്‍ ഷാജി പന്തപ്ലാക്കല്‍, ക്ലീറ്റസ് ഇഞ്ചിപ്പറമ്പില്‍, ബിജു വാതല്ലൂര്‍, ജോണി പന്തപ്ലാക്കല്‍, സിബി കുറ്റിയാങ്കൽ, ജോഷി കട്ടക്കയം, ബാബു പുന്നത്താനം, ഫെലിക്‌സ് ഡിക്‌സണ്‍, സന്തോഷ് മണര്‍കാട്ട്, ജോബി കുളത്തറ തുടങ്ങിയവർ പരിപാടികള്‍ക്ക് നേതൃത്വം നല്‍കി



Comments
Post a Comment