സങ്കീർത്തനത്തിലൂടെ ദിവസം തുടങ്ങാം : സങ്കീര്‍ത്തനങ്ങള്‍ 2 : 1-12

 

ജനതകള്‍ ഇളകിമറിയുന്നതെന്തിന്? ജനങ്ങള്‍ എന്തിനു വ്യര്‍ഥമായി ഗൂഢാലോചന നടത്തുന്നു?

കര്‍ത്താവിനും അവിടുത്തെ അഭിഷിക്തനും എതിരേ ഭൂമിയിലെ രാജാക്കന്‍മാര്‍ അണിനിരക്കുന്നു; ഭരണാധിപന്‍മാര്‍ കൂടിയാലോചിക്കുന്നു.

അവര്‍ വച്ചവിലങ്ങുകള്‍ തകര്‍ക്കാം;അവരുടെ ചങ്ങലപൊട്ടിച്ചു മോചനം നേടാം.


സ്വര്‍ഗത്തിലിരിക്കുന്നവന്‍ അതു കേട്ടു ചിരിക്കുന്നു; കര്‍ത്താവ് അവരെ പരിഹസിക്കുന്നു.

അവിടുന്ന് അവരോടു കോപത്തോടെ സംസാരിക്കും;

ക്രോധത്തോടെ അവരെ സംഭീതരാക്കും.

എന്‍റെ വിശുദ്ധ പര്‍വതമായ സീയോനില്‍ ഞാനാണ് എന്‍റെ രാജാവിനെ വാഴിച്ചതെന്ന് അവിടുന്ന് അരുളിച്ചെയ്യും.

കര്‍ത്താവിന്‍റെ കല്‍പന ഞാന്‍ വിളംബരം ചെയ്യും; അവിടുന്ന് എന്നോട് അരുളിച്ചെയ്തു: നീ എന്‍റെ പുത്രനാണ്;

ഇന്നു ഞാന്‍ നിനക്കു ജന്‍മം നല്‍കി.

എന്നോടു ചോദിച്ചുകൊള്ളുക,

ഞാന്‍ നിനക്കു ജനതകളെ അവകാശമായിത്തരും;

ഭൂമിയുടെ അതിരുകള്‍ നിനക്ക് അധീനമാകും.

ഇരുമ്പുദണ്ഡുകൊണ്ടു നീ അവരെ തകര്‍ക്കും,

മണ്‍പാത്രത്തെയെന്നപോലെ നീ അവരെ അടിച്ചുടയ്ക്കും.

രാജാക്കന്‍മാരേ, വിവേകമുള്ളവരായിരിക്കുവിന്‍,

ഭൂമിയുടെ അധിപന്‍മാരേ, സൂക്ഷിച്ചുകൊള്ളുവിന്‍.

ഭയത്തോടെ കര്‍ത്താവിനു ശുശ്രൂഷചെയ്യുവിന്‍;

വിറയലോടെ അവിടുത്തെ പാദം ചുംബിക്കുവിന്‍;

അല്ലെങ്കില്‍, അവിടുന്നു കോപിക്കുകയും

നിങ്ങള്‍ വഴിയില്‍വച്ചു നശിക്കുകയും ചെയ്യും.

അവിടുത്തെ കോപം ക്ഷണത്തില്‍ ജ്വലിക്കുന്നു.

കര്‍ത്താവില്‍ ശരണം വയ്ക്കുന്നവര്‍ ഭാഗ്യവാന്‍മാര്‍.



Comments

Popular posts from this blog

പാലാ രൂപതയിലെ വൈദികരുടെ സ്ഥലംമാറ്റം: ചിത്രങ്ങൾ സഹിതം

പ്രവിത്താനം പള്ളിയിൽ നടന്ന കുടമാറ്റം ഹൈന്ദവ- ക്രൈസ്തവ സമൂഹത്തിൻറെ സ്നേഹപ്രഖ്യാപന ചടങ്ങ്

ഇടയൻ്റെ സ്വപ്നത്തോട് കൈകോർത്ത് രാമപുരം പിതൃവേദി