വെള്ളികുളം സെൻ്റ് ആൻ്റണീസ് ഇടവകയിൽ ഏകസ്ഥ സംഗമം - നവോമി കൂട്ടായ്മ ശ്രദ്ധേയമായി.

വെള്ളികുളം: വെള്ളികുളം സെൻ്റ്  ആൻ്റണീസ് ഇടവകയിൽ കുടുംബക്കൂട്ടായ്മയുടെയും ഭക്ത സംഘടനകളുടെയും ആഭിമുഖ്യത്തിൽ ഏകസ്ഥ സംഗമം - നവോമി കൂട്ടായ്മ നടത്തപ്പെട്ടു.


ഇടവകയിൽആദ്യമായിട്ടാണ് ഏകസ്ഥരായ ആളുകളെ ഒരുമിച്ചു കൂട്ടി ഇങ്ങനെ ഒരു കൂട്ടായ്മ സംഘടിപ്പിക്കുന്നത്
. ഈ സംഗമം  നവ്യാനുഭവത്താൽ ഏറെ ശ്രദ്ധേയമായി.ഇതോടനുബന്ധിച്ച് വിശുദ്ധ കുർബാന, കുമ്പസാരം,ആരാധന എന്നിവ ഉണ്ടായിരുന്നു.സെൻ്റ് തോമസ് പാരിഷ് ഹാളിൽവച്ച് നടന്ന പൊതു സമ്മേളനത്തിൽ ജോസഫ് കടപ്ലാക്കൽ മീറ്റിങ്ങിൽ അധ്യക്ഷത വഹിച്ചു.വികാരി ഫാസ്കറിയ വേകത്താനം ഏകസ്ഥ സംഗമം ഉദ്ഘാടനം ചെയ്തു. "ഏക സ്ഥ ജീവിതത്തിലെ വെല്ലുവിളികളും പരിഹാരം മാർഗങ്ങളും"എന്ന വിഷയത്തെക്കുറിച്ച് ഫാ. സാന്റോ മണ്ണത്താനിക്കൽ ഒ .എസ് ബി . ക്ലാസ് നയിച്ചു.

മേരി വട്ടോത്ത് ചർച്ചകൾക്ക് നേതൃത്വം നൽകി.സമ്മേളനത്തിൽ ഏകസ്ഥ കൂട്ടായ്മ ഭാരവാഹികളെ തെരഞ്ഞെടുത്തു. എല്ലാവർക്കും സ്നേഹവിരുന്ന് നൽകി.ജിജി വട്ടോത്ത്, ജെസി ഷാജി ഇഞ്ചയിൽ, ജിജി അത്തിയാലിൽ , തെയ്യാമ്മ വട്ടോത്ത്, ഏലിക്കുട്ടി ഇളംതുരുത്തിയിൽ, മേരി കളപ്പുരക്കൽ തുടങ്ങിയവർ പരിപാടികൾക്ക് നേതൃത്വം നൽകി.

Comments

Popular posts from this blog

പാലാ രൂപതയിലെ വൈദികരുടെ സ്ഥലംമാറ്റം: ചിത്രങ്ങൾ സഹിതം

പ്രവിത്താനം പള്ളിയിൽ നടന്ന കുടമാറ്റം ഹൈന്ദവ- ക്രൈസ്തവ സമൂഹത്തിൻറെ സ്നേഹപ്രഖ്യാപന ചടങ്ങ്

ഇടയൻ്റെ സ്വപ്നത്തോട് കൈകോർത്ത് രാമപുരം പിതൃവേദി